FACT CHECK: ഈ വീഡിയോ ഗുജറാത്തിലെ കോവിഡ്‌ സെന്‍ററിന്‍റെതല്ല; സത്യാവസ്ഥ അറിയൂ…

ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെ ദയനീയമായ അവസ്ഥ കാണിക്കുന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷണം നടത്തിയപ്പോള്‍ ഈ വീഡിയോ ഗുജറാത്തിലെ ഒരു കോവിഡ്‌ സെന്‍ററിന്‍റെതല്ല എന്ന്  കണ്ടെത്തി. കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോവിഡ്‌ രോഗികളുമല്ല. സംഭവത്തിന്‍റെ പൂര്‍ണ്ണ വിവരങ്ങള്‍ നമുക്ക് നോക്കാം.    പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഗുരുതരമായ അവസ്ഥയിലുള്ള ചില രോഗികളെ ഒരു ടിന്‍ ഷെഡില്‍ ചികിത്സ നേടുന്നതായി […]

Continue Reading

കൊറോണ രക്ഷക്ക് എന്ന പരിരക്ഷ പോളിസിയെ കുറിച്ചുള്ള ഈ വൈറല്‍ വീഡിയോയില്‍ എത്ര സത്യാവസ്ഥയുണ്ട് അറിയൂ…

കൊറോണ കാലത്തില്‍ രോഗം മൂലം പലര്‍ക്കും സാമ്പത്തികമായി പല പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ട്. രോഗത്തിന്‍റെ ചികിത്സയുടെ ചിലവിനോടൊപ്പം ജോലിയും പണിയും നഷ്ടപെട്ട കാരണം വരുമാനത്തിന്‍റെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ കാലത്തില്‍ കൊറോണ പരിരക്ഷ യോജനകള്‍ ജനങ്ങള്‍ക്ക് കുറച്ച് ആശ്വാസം നല്‍കാനായി പരിരക്ഷ കമ്പനികള്‍ നല്‍കുന്നുണ്ട്. ഇതിന്‍റെ പശ്ച്യതലത്തില്‍ ഒരു വീഡിയോ സന്ദേശം സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വെറും 609 രൂപ പ്രീമിയം അടിച്ചാല്‍ 2.5 ലക്ഷം രൂപ അക്കൗണ്ടില്‍ ലഭിക്കും എന്ന തരത്തിലാണ് […]

Continue Reading

കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…

വിവരണം സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന്  എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ്  നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര […]

Continue Reading

കോവിഡ് പ്രതിരോധ മരുന്നായി ഹൈ‍ഡ്രോക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്ത്?

വിവരണം കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി വാട്‌സാപ്പില്‍ ഒരു ഓഡിയോ സന്ദേശം വൈറലായി പ്രരിക്കുന്നുണ്ട്. ഡോക്‌ടര്‍ പ്രമോദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വ്യക്തി മറ്റുള്ളവര്‍ക്കായി നല്‍കുന്ന സന്ദേശമായിട്ടാണ് പ്രചരിക്കുന്ന ഓഡിയോ. എച്ച്‌സിക്യുഎസ് 400 എന്ന ടാബ്‌ലെറ്റ് അധവ ഹൈ‍‍ഡ്രോക്ലോറോക്വിന്‍ ഗുളിക 10 വയ്‌സിനു മുകളില്‍ പ്രായമുള്ള എല്ലാവരും കഴിക്കുന്നത് നല്ലതാണെന്നും കോവിഡ് പിടിപെട്ടാല്‍ തന്നെ ശ്വാസകോശത്തെയോ ശ്വസകോശസംബന്ധമായ ബുദ്ധിമുട്ടുകളിലേക്കോ പാകാതിരിക്കാന്‍ ഈ ഗുളിക ഫലപ്രദമാണെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഗുളികയുടെ സ്ട്രിപ്പിന്‍റെ ചിത്രവും ഓഡിയോ […]

Continue Reading

FACT CHECK: ചിത്രത്തില്‍ തന്‍റെ കുഞ്ഞിനൊപ്പമുള്ള സ്ത്രീ കൊറോണ ബാധിതയല്ല…

കൊറോണവൈറസ്‌ പകര്‍ച്ചവ്യാധി ഇത് വരെ ലോകത്തില്‍ 4,87,000 ജനങ്ങളെയാണ് ബാധിച്ചിരിക്കുന്നത്. അതുപോലെ 22000 ലധികം ആളുകളാണ് ഈ പകര്‍ച്ചവ്യാധി മൂലം മരിച്ചിരിക്കുന്നത്. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ വലിയൊരു വെളിവിളിയായി തുടരുന്ന ഈ പകര്‍ച്ചവ്യാധിയെ നേരിടാനായി ഇന്ത്യ അടക്കം പല ലോക രാജ്യങ്ങള്‍ ലോക്ക് ഡൌണ്‍ പ്രഖ്യപ്പിചിട്ടുണ്ട്. സാമുഹ്യ മാധ്യമങ്ങളില്‍ കൊറോണ വൈറസ്‌ ബാധിച്ചവരുടെ പല ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. പക്ഷെ ഇതില്‍ ചിലത് വ്യാജ പ്രചരണങ്ങളാണ്. സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ വിവരണത്തോടെ പ്രചരിക്കുന്ന ഇത്തരത്തിലെ ഒരു ചിത്രമാണ് ഞങ്ങള്‍ […]

Continue Reading

FACT CHECK: കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ ഇറ്റലി കീഴടങ്ങിയതായി പ്രധാനമന്ത്രി പ്രസ്താവിച്ചു എന്ന പ്രചരണം വ്യാജം…

ഇറ്റലിയില്‍ കൊറോണവൈറസ്‌ ബാധയുടെ മുന്നില്‍ നിസഹായരായി ഇറ്റാലിയന്‍ സര്‍ക്കാര്‍ കീഴടങ്ങി എന്ന തരത്തിലുള്ള വ്യജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ഇറ്റാലിയന്‍ പ്രസിഡന്‍റ് കരഞ്ഞു എന്ന വാദിച്ച് ബ്രസിലിന്‍റെ പ്രസിഡന്‍റിന്‍റെ ചിത്രം കുറച്ച് ദിവസം മുമ്പ് വൈറല്‍ ആയിരുന്നു. FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു… ഇതുപോലെ ഇറ്റലിയില്‍ സര്‍ക്കാര്‍ കൊറോണ വൈറസിന്‍റെ മുന്നില്‍ കീഴടങ്ങിയപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിക്കുന്നു എന്ന […]

Continue Reading

FACT CHECK: ഈ വീഡിയോ ഇറ്റലിയില്‍ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോൾ ജനങ്ങൾ തെരുവിലിറങ്ങി പ്രാർത്ഥിക്കുന്നതിന്‍റെ ദ്രിശ്യങ്ങളല്ല; സത്യാവസ്ഥ അറിയൂ…

ലോകരാജ്യങ്ങളുടെ മുന്നില്‍ നില്‍കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കൊറോണ വൈറസ്‌ മഹാമാരി. ഈ മഹാമാരി ഏറ്റവും അധികം നഷ്ടമുണ്ടാക്കിയത് ഇറ്റലിയിലാണ്. ഇത് വരെ ഇറ്റലിയില്‍ 60000 ലധികം ആളുകള്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരികരിച്ചിട്ടുണ്ട്. ഇതില്‍ 5000ത്തിനെ കാലും അധികം ആളുകളാണ് ഇത് വരെ മരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറ്റലി സര്‍ക്കാരിന് സ്ഥിതികള്‍ സാധാരണ ഗതിയിലാക്കാന്‍ പല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം ഒരു പശ്ചാതലത്തില്‍ ഇറ്റലിയുടെ പ്രസിഡന്‍റ് കയ്യൊഴിഞ്ഞപ്പോള്‍ ജനങ്ങള്‍ തെരുവിലറങ്ങി പ്രാര്‍ഥിച്ചു എന്ന് വാദിച്ചു ചില […]

Continue Reading

FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ […]

Continue Reading

FACT CHECK: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ എന്ന് സൗദി രാജകുമാരന്‍ പറഞ്ഞുവോ…?

ലോകം മുഴുവനും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടുകയാണ്. കൊറോണ വൈറസ്‌ ബാധ കാരണം ഇതുവരെ മരിച്ചിരിക്കുന്നത് 10000തിനെ ക്കാളധികം ആളുകളാണ്. എല്ലാ രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊറോണ വൈറസിന് നിന്ന് രക്ഷിക്കാനായി പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സൗദി അറേബ്യയുടെ രാജകുമാരന്‍ മൊഹമ്മദ്‌ ബിന്‍ സല്‍മാന്‍ അല്‍ സൌദ്‌ ഇന്ത്യയെ സ്തുതിച്ച് പ്രസ്താവന ഇറക്കി എന്ന തരത്തിലുള്ള പ്രചരണം ഫെസ്ബൂക്കില്‍ നടക്കുന്നുണ്ട്. “കൊറോണയെന്ന’ മഹാമാരിയെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് മാത്രമേ കഴിയൂ” എന്ന് സൗദി രാജകുമാര്‍ […]

Continue Reading

ക്രിസ്ത്യാനോ റൊണാള്‍ഡോ തന്‍റെ ഹോട്ടലുകള്‍ കൊറോണ ബാധിതര്‍ക്ക് ചികിത്സക്കായി സൌജന്യമാക്കി എന്ന വാര്‍ത്ത‍ വ്യാജമാണ്…

ലോകമെമ്പാടും കോടി കണക്കിനു ആരാധകരുള്ള പോര്‍ട്ടുഗീസ്‌ ഫുട്ട്ബാള്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പേരില്‍ ഒരു വാര്‍ത്ത‍ കുറച്ച് ദിവസമായി മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ലോകത്തിലെ 164 രാജ്യങ്ങളില്‍ പടരുന്ന കോവിഡ് 19 മാഹാമാരിയില്‍ ഇത് വരെ 6500 കാലും അധികം ആളുകളാണ് മരിച്ചിരിക്കുന്നത്. ഇറ്റലി, സ്പയിന്‍, ഇറാന്‍ എന്നി രാജ്യങ്ങളിലാണ് കോവിഡ് 19 മൂലം വ്യാപകമായി മരണങ്ങള്‍ സംഭവിക്കുന്നത്. കൊറോണ ബാധിതരയവര്‍ക്ക് വൈറസ്‌ മറ്റുള്ളവരിലേയ്ക്ക് പകരാതെയിരിക്കാനായി ഐസോലെഷനില്‍ കഴിയേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പല രാജ്യങ്ങളില്‍ […]

Continue Reading

ചൂട് വെള്ളം കുടിച്ചാലും വെയിലത്ത് നിന്നാലും കൊറോണ വൈറസ് നശിക്കുമോ? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ പേരിലെ പ്രചരണം വ്യാജം.

വിവരണം കൊറോണ വൈറസ് നമുക്കുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാന്‍ കഴിയും? എന്ന പേരില്‍ ഒരു വാട്‌സാപ്പ് വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിയവേഴ്‌സിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. അപര്‍ണ്ണ മള്‍ബറി എന്ന വിദേശ വനിത മലയാളത്തില്‍ ഇത്തരത്തിലുള്ള നാല് മാര്‍ഗ നിര്‍ദേശങ്ങള്‍ പറയുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വാ‍ട്‌സാപ്പിലും മറ്റും പ്രചരിക്കുന്നത്. 10 സെക്കന്‍ഡ് നേരം ശ്വാസം എടുത്ത് പുറത്തേക്ക് വിടാതെ നോക്കുമ്പോള്‍ ചുമയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ തോന്നുന്നില്ലെങ്കില്‍ […]

Continue Reading

നാട്ടുകാരോടൊപ്പമുള്ള ഇറ്റലിക്കാരന്‍റെ ‘കൊറോണ’ ഡാന്‍സിന്‍റെ സത്യാവസ്ഥ ഇങ്ങനെയാണ്…

വര്‍ക്കലയില്‍ കൊറോണ വൈറസ് ബാധ കൊണ്ടുവന്ന ഇറ്റലികാരന്‍ ക്ഷേത്ര ഉത്സവത്തില്‍ ഗ്രാമവാസികളോടൊപ്പം നൃത്തം ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു വിദേശി ഗ്രാമവാസികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതായി നാം കാണുന്നു. ഇയാള്‍ ഇറ്റലിക്കാരനാണ് കൂടാതെ കൊറോണ വൈറസ് ബാധ ഉള്ളവനാണ് എന്ന് തരത്തില്‍ ഈ വീഡിയോ വാട്ട്സാപ്പ്, ഫെസ്ബൂക്ക് പോലെയുള്ള സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ്‌ ബാധ മൂലം ഇതുവരെ ആയിരകണക്കിന് ആളുകളാണ് ഇറ്റലിയില്‍ മരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിനായി വന്ന ഇറ്റാലിയന്‍ […]

Continue Reading

ഈ വീഡിയോ ചൈനയിൽ ചൈനയിൽ കൊറോണ രോഗികളെ കണ്ടെത്തി പിടികൂടുന്നതിന്റെതല്ല

വിവരണം  ചൈനയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, കൊറോണ വൈറസ് ബാധിച്ച മനുഷ്യജീവിതത്തെ വൻതോതിൽ ഉന്മൂലനം ചെയ്യാൻ ചൈനീസ് സർക്കാർ ആരംഭിച്ചതായി സാമൂവ്യ മാധ്യമങ്ങളിൽ  പ്രചരണം ആരംഭിച്ചു. ചൈനീസ് സർക്കാർ രോഗബാധിതരെ അവരുടെ വീടുകളിൽ തടഞ്ഞുവച്ചിരിക്കുകയാണെന്ന് അവകാശപ്പെടുന്ന നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. 2020 ഫെബ്രുവരി 24 ലെ കണക്കനുസരിച്ച് കൊറോണ വൈറസ് ചൈനയിൽ 2595 ഓളം പേർ കൊല്ലപ്പെടുകയും 77262 പേർക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ  പറയുന്നു. ഇതിനിടയിൽ, കൊറോണ വൈറസ് രോഗികളെ […]

Continue Reading

കൊറോണയില്‍ നിന്നും രക്ഷനേടാന്‍ ചൈനയില്‍ മുസ്‌ലിംങ്ങള്‍ നടത്തിയ പ്രത്യേക നമസ്ക്കാരത്തിന്‍റെ വീഡിയോയാണോ ഇത്?

വിവരണം കൊറോണ രോഗത്തിൽ നിന്നും രക്ഷക്കായി ചൈനയിൽ മുസ്ലിം സമുദായം നടത്തുന്ന പ്രത്യേക നമസ്കാരത്തിൽ മറ്റുള്ളവരും പങ്കാളികളാകുന്ന അപൂർവ കാഴ്ച്ച. എന്ന തലക്കെട്ട് നല്‍കി ഒരു വലിയ ജനക്കൂട്ടം തന്നെ പൊതുനിരത്തില്‍ നിസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അഷ്‌കര്‍ റൂട്ട് ഹണ്ടര്‍ എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക്  ഇതുവരെ 23ല്‍ അധികം ഷെയറുകളും 9ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ഥത്തില്‍ ചൈനയില്‍ കൊറോണ […]

Continue Reading

RAPID FC: പന്നികളെ കത്തിച്ചു കൊല്ലുന്ന വീഡിയോ- കൊറോണ വൈറസുമായി ബന്ധപെടുത്തി തെറ്റായ പ്രചരണം…

വിവരണം പന്നികളെ  ഒരു കുഴിയിലിട്ടു തീ കൊളുത്തി കൊല്ലുന്ന ചില ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ ചൈനയിലെതാണ്,  പുതിയ കൊറോണ വൈറസ്‌ ബാധിച്ച പന്നികളെ വൈറസ് നിരോധനാർത്ഥം കൂട്ടത്തോടെ ചുട്ടെരിച്ച് കൊല്ലുന്ന ഒരു നടപടിയാണ് ചൈന സ്വീകരിക്കുന്നത് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.  ഈ വീഡിയോ പ്രചരിപ്പിക്കുന്ന ഒരു ഫെസ്ബൂക് പോസ്റ്റ്‌ താഴെ നല്‍കിയ സ്ക്രീന്‍ഷോട്ടില്‍ നമുക്ക് കാണാം. പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “എങ്ങനെ കൊറോണ വരാതിരിക്കും –എത്ര ക്രൂരനാണ് […]

Continue Reading