ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കുന്ന വീ‍ഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം അടിപൊളി ചാണക ജ്യൂസ്.. കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിച്ച് സംശയത്തോടെ നമ്മള്‍ ആലോചിക്കും ചാണകം കൊണ്ട് ജ്യൂസ് ഉണ്ടാക്കി അത് ആരെങ്കിലും കുടിക്കുമോ? ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് പലര്‍ക്കും ഈ സംശയത്തിന് ഇടവരുത്തിയിരിക്കുന്നത്. ചാണക ജ്യൂസ് എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ചെറിയ കടയില്‍ ഒരാള്‍ ചാണകം കൊണ്ടുള്ള ഉരുള എന്ന് തോന്നിക്കുന്ന ഒരു വസ്‌തു തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് കലക്കി അരിച്ച് ഗ്ലാസില്‍ ഒഴിച്ച് കൊടുക്കുന്നു. ഇത് ആളുകള്‍ പണം […]

Continue Reading

Rapid FC: കോൺഗ്രസ് വന്നാൽ ഗോവധ നിരോധനം നടപ്പിലാക്കും: പ്രചരിക്കുന്നത് പ്രിയങ്ക ഗാന്ധിയുടെ പേരില്‍ വ്യാജ പ്രസ്താവന

ഗോവധ നിരോധനം കാലാകാലങ്ങളായി പല സർക്കാരുകളും ചർച്ച ചെയ്യുന്ന വിഷയമാണ്. ബീഫ് പ്രീമികളുടെ നാടായ കേരളത്തിൽ ഈ വിഷയത്തിന് വോട്ട് ബാങ്കിനെ പോലും സ്വാധീനിക്കാൻ കഴിവുണ്ട്. കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞതായി ഒരു വാർത്ത പ്രചരിക്കുന്നുണ്ട്  പ്രചരണം  കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിൽ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രസ്താവന നടത്തിയതായിട്ടാണ് പ്രചരണം നടക്കുന്നത്.  FB post archived link ഇതേ പ്രചരണം 2021ലും നടന്നിരുന്നു. അന്ന് ഞങ്ങൾ പ്രസ്താവനയുടെ മുകളിൽ […]

Continue Reading

പശുവിനെ പുലി ക്രൂരമായി ആക്രമിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ളതല്ല, സത്യമിതാണ്…

മരണത്തിന് സമാനതകളില്ല. അപ്രതീക്ഷിതമെന്നോ, ആകസ്മികമെന്നോ ഉള്ള വിശേഷണങ്ങളോടൊപ്പം ഭയാനകതയും മരണത്തോടൊപ്പം എത്തിയാലോ..? മരണത്തിന്‍റെ വന്യവും ഭീകരമായ മുഖം വെളിപ്പെടുത്തുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.   പ്രചരണം റോഡിന്‍റെ വശങ്ങളിൽ സ്ഥാപിച്ച ബാരിക്കേഡ്  കമ്പികൾക്കിടയിലൂടെ പുള്ളിപുലി ഒരു പശുവിനെ ജീവനോടെ കഴുത്തിനു പിടിച്ച് കടിച്ചു വലിക്കുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. തന്‍റെ ജീവൻ തിരിച്ചു പിടിക്കാൻ പശു പരമാവധി ശ്രമിച്ചുവെങ്കിലും ഒടുവില്‍ തളർന്നു വീണപ്പോൾ പുലി കമ്പിയുടെ ഇടയിലൂടെ അതിനെ വലിച്ച് കാട്ടിനുള്ളിലേക്ക് എടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  […]

Continue Reading

പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസരൂപേണ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം  പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നുവെന്ന രീതിയിലുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി ചാണകവരളികൾ ഉണ്ടാക്കി  ഉണങ്ങാനായി ഭിത്തിയില്‍ പതിപ്പിച്ചു വെക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുഉള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  ജീ ചാണകം കൊണ്ട് വീട് പണിയുകയാണ്… മിത്രങ്ങളെ.. 😂😂”  archived link FB post എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രം ആണെന്ന് കണ്ടെത്തി.   വസ്തുത ഇതാണ് ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് […]

Continue Reading

‘പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുന്നു’- പ്രചരണത്തിന്‍റെ യാഥാര്‍ഥ്യം ഇതാണ്…

പശുക്കളുടെ പേരിൽ ഇന്ത്യയിൽ പലയിടത്തും സംഘര്‍ഷങ്ങൾ ഉണ്ടാവുന്ന വാർത്ത ഇടയ്ക്ക് മാധ്യമങ്ങളിൽ വരാറുണ്ട്. ഗോവയിൽ നിന്നും ഇപ്പോൾ അത്തരത്തിലൊരു ഒരു വീഡിയോ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. അടുത്തേക്ക് വന്ന പശുവിനെ തള്ളി മാറ്റാൻ നോക്കിയതിന് വിദേശവനിതയെ ഗോ രക്ഷാ സംഘം ആക്രമിക്കുകയാണ് എന്ന് സൂചിപ്പിച്ച് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തന്റെ ലഗേജിന്റെ അടുത്തു വന്ന പശുവിനെ തള്ളി മാറ്റിയതിനു വിദേശി വനിതയ്ക്ക് നേരെ സംഘപരിവാർ ആക്രമണം.. വീഡിയോ വിദേശത്തു വൈറൽ.. ലോക ടൂറിസ്റ്റ് മാപ്പിൽ നിന്ന് ഗോവ […]

Continue Reading

വൈറല്‍ വീഡിയോയില്‍ പോലീസ് മൃഗീയമായി യുവാവിനെ തല്ലുന്നത് പശുവിനെ ആക്രമിച്ചതിനല്ല; സത്യാവസ്ഥ അറിയൂ…

ഒരു പശുവിനെ ആക്രമിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ തല്ലുന്നു എന്ന തരത്തില്‍ രണ്ട് വീഡിയോകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് വീഡിയോകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ രണ്ട് വീഡിയോകള്‍ വ്യത്യസ്തമായ സംഭവങ്ങളുടെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം, നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ ഒരു യുവാവ് ഒരു പശുകുട്ടിയെ ഉപദ്രവിക്കുന്നതായി കാണാം. അടുത്ത […]

Continue Reading

ആശുപത്രിയിലൂടെ പശു നടക്കുന്ന ദൃശ്യങ്ങള്‍ കെനിയയില്‍ നിന്നും 2021 മേയ് മുതല്‍ പ്രചരിക്കുന്നതാണ്… 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെത്തി കേരളത്തിലെ സാഹചര്യങ്ങളെ വിമർശിച്ച് പ്രസ്താവന നടത്തിയതിന് പിന്നാലെ ഉത്തർപ്രദേശ് അവികസിതവും അപരിഷ്കൃതവുമായ സ്ഥലമാണ് എന്ന് തെളിയിക്കാൻ നിരവധി രാഷ്ട്രീയ എതിരാളികൾ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ പങ്കുവെച്ച ചില ചിത്രങ്ങളുടെയും വീഡിയോകളുടെയും മുകളിൽ ഞങ്ങൾ അന്വേഷണം നടത്തുകയും യു പി യുമായി ബന്ധപ്പെട്ടതല്ല ഇവയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.  പ്രചരണം  ഒരു ആശുപത്രിയുടെ വാർഡി പശു കടന്നുചെല്ലുന്ന വളരെ കുതൂഹലമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കിടക്കകളില്‍  രണ്ടെണ്ണത്തില്‍ രോഗികളുണ്ട്. ബാക്കിയുള്ളവ ഒഴിഞ്ഞുകിടക്കുകയാ. പശു […]

Continue Reading

FACT CHECK: പശുക്കളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ബോളിവുഡ് നടി കങ്കണ രനാവത്തിന്‍റെ വ്യാജ ട്വീറ്റ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

രാജ്യത്ത് ഓക്സിജന്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഡല്‍ഹിയില്‍ ഈ അടുത്ത കാലത്ത് ഓക്സിജന്‍ ക്ഷാമം മൂലം കോവിഡ്‌ രോഗികള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപെടെണ്ടി വന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ഹൈ കോടതി  ഓക്സിജന്‍ സപ്ലൈ തടയാന്‍ ശ്രമിക്കുന്നവരെ തൂകി കൊല്ലും എന്ന രൂക്ഷമായ വിമര്‍ശനം നടത്തിയത്. ഇതിന്‍റെ ഇടയില്‍ ബോളിവുഡ് നടി കങ്കണ രനാവത് പശുകളില്‍ നിന്ന് ഓക്സിജന്‍ എടുക്കാന്‍ ഉപദേശിക്കുന്ന ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഇതിനെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

FACT CHECK: കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന് വ്യാജ പ്രചരണം…

വിവരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കായി പുതിയ തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. ഈ സന്ദര്‍ഭത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും – പ്രിയങ്ക ഗാന്ധി എന്ന വാചകങ്ങളാണ് പ്രിയങ്കയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ ഉള്ളത്.   archived link FB post ബീഫ് പ്രേമികളുടെ നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്‍റെ ഗോവധ നിരോധന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമാണ് […]

Continue Reading

പഴയതും ബന്ധമില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് ഉത്തര്‍പ്രദേശില്‍ പശുക്കള്‍ ഭക്ഷണം ലഭിക്കാതെ മരിക്കുന്നു എന്ന വ്യജപ്രചരണം…

ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഭക്ഷണവും വെള്ളവും കിട്ടാത്തെ ആയിര കണക്കിന് പശുക്കള്‍ മരിച്ചു കിടക്കുന്നത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകെയാണ്. ഈ മുന്‍ ചിത്രങ്ങളില്‍ ചത്ത പശുക്കളുടെ ശവം കുഴിച്ചു മൂടുന്നതിനായി  ട്രക്കില്‍ കയറ്റി കൊണ്ട് പോകുന്നതായി നമുക്ക് കാണാം. ഈ മൂന്ന് ചിത്രങ്ങളും നിലവിലെ യുപിയിലെ അവസ്ഥയുടെ കാഴ്ചകള്‍ ആണെന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നു. ഈ പ്രചരണം ട്വിട്ടരിലും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ട്വിട്ടറില്‍ ഈ ചിത്രങ്ങള്‍ […]

Continue Reading

2015ല്‍ രാജസ്ഥാനിലുണ്ടായ ഒരു സംഭവത്തില്‍ പരിക്കേറ്റ പശുവിന്‍റെ ചിത്രം ഹിമാചലില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ പശുവിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

അമ്പലപാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടന വസ്തു ഭക്ഷിച്ച് മരിച്ചതിനെ തുടര്‍ന്ന്‍ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയെ വിമര്‍ശിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകളും പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഈ പോസ്റ്റുകല്‍ക്കൊപ്പം സംഭവത്തിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും വ്യാപകമായി പ്രചരിച്ച തെറ്റിധാരണയായിരുന്നു സംഭവം സ്ഥലത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ. മാധ്യമങ്ങളുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ സംഭവം മലപ്പുറത്താണ് സംഭവിച്ചത് എന്ന തെറ്റായ വാര്‍ത്ത‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ കേരളത്തിനെയും മലപ്പുറത്തിനെയും വിമര്‍ശിച്ച് പല പോസ്റ്റുകള്‍ […]

Continue Reading

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

വിവരണം  കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. archived link FB post നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത […]

Continue Reading

പശുക്കളെ മാസ്ക് ധരിപ്പിച്ച ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

വിവരണം  ചിരിക്കല്ലേ ചിരിക്കല്ലേ ചിരിച്ചാൽ ചിരി നിർത്താൻ പറ്റില്ല 😂🤣😂 എന്തോന്നടെ ഇത്😂😂😂 എന്ന വിവരണത്തോടെ ഒരു ചിത്രം ഫേസ്‌ബുക്കിൽ പ്രചരിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ മുഖം മാസ്ക് കൊണ്ട് മറച്ച ഏതാനും പശുക്കളെ പരിപാലിക്കുന്ന ദൃശ്യമാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. കൊറോണ ഭീഷണിയിൽ ലോകമെങ്ങും ജനങ്ങൾ സുരക്ഷയ്ക്കായി മാസ്ക് ധരിക്കുന്നുണ്ട്. പശുക്കൾക്ക് അമിത പ്രാധാന്യം നൽകുന്നു  എന്ന് വിമർശനം നേരിടുന്ന യോഗി ആദിത്യനാഥ്‌ പശുക്കൾക്കും കൊറോണയ്ക്കെതിരെ മാസ്ക് നൽകി എന്നാണ് പോസ്റ്റിലൂടെ നൽകുന്ന […]

Continue Reading

പാകിസ്ഥാനിലെ പഴയ വീഡിയോ തെറ്റായ വിവരണവുമായി പ്രചരിക്കുന്നു…

വിവരണം പൌരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധങ്ങളെ കുറിച്ച് നമ്മള്‍ മാധ്യമങ്ങളില്‍ നിന്ന് അറിയുന്നു. എന്നാല്‍ പാകിസ്ഥാനിലും ഇന്ത്യയുടെ പുതിയ പൌരത്വ നിയമത്തിനെ കുറിച്ച് പ്രതിഷേധങ്ങള്‍ നടക്കുന്നു എന്ന വാദിക്കുന്ന പോസ്റ്റുകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈ പോസ്റ്റില്‍ ചിലര്‍ ഇന്ത്യയുടെ പതാകയുടെ മുകളില്‍ ഒരു പശുവിനെ വെട്ടുന്ന ദൃശ്യങ്ങള്‍ പങ്ക് വെക്കുന്നുണ്ട്. പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യയിൽ പൗരത്വ ബിൽ നടപ്പാക്കുന്നതിൽ പാക്കിസ്ഥാനികൾ ഇന്ത്യയുടെ ദേശീയ പതാകയിൽ പശുവിനെ അറുത്തു […]

Continue Reading

അഞ്ചു പശുവിനെ വളർത്തിയാൽ ഫാം ലൈസൻസ് എടുക്കണമെന്ന് പിണറായി സർക്കാർ നിയമം കൊണ്ടുവന്നോ …?

വിവരണം  Sarath Kumar Pangode എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 12  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 188  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: 5 പശുവിനെ വളർത്തിയാൽ ഫാം ലൈസൻസ് എടുക്കണം.പഴയ ചട്ടം പൊടിതട്ടി പിണറായി..1700 കർഷകർക്ക് നോട്ടീസ്. ക്ഷീര കർഷകർക്ക് സന്തോഷം ആയില്ലേ..”  archived link FB page അഞ്ചു പശുവിനെ വളർത്തുന്നവർ ഫാം ലൈസൻസ് എടുക്കണമെന്നു  പിണറായി സർക്കാർ ഉത്തരവിട്ടു എന്നാണ് പോസ്റ്റിലെ പ്രധാന […]

Continue Reading

ആസ്സാമിലെ വെള്ളപ്പൊക്കത്തിൽ കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിന്‍റെ ചിത്രമാണോ ഇത്..?

വിവരണം  Vinu Kattanam‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചെങ്ങന്നൂർ നാട്ടുകൂട്ടം എന്ന ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നല്കിയിരിക്കുന്നത്. “നമ്മുടെ അത്രക്ക് വിദ്യാഭ്യാസം ഇല്ല എന്നാലും ഒരു ജീവനെ എങ്ങനെ രക്ഷിക്കാം എന്നു അവർക്കറിയാം..നമ്മുടെ നാട്ടിൽ പലരും കെട്ടിയിട്ടു കൊന്നു….. ആസാമിൽ നിന്നൊരു പാഠം… കഴിഞ്ഞ വർഷം ഇതേ സമയത്ത് ഞാനും… ജീവൻ പോയ 3 എണ്ണത്തിനെ കയർ അറുത്തു വിട്ടതാ….??” എന്ന അടിക്കുറിപ്പോടെ കുറച്ചു നാൽക്കാലികളെ വാഴപ്പിണ്ടിയിൽ ബന്ധിച്ച് പ്രളയജലം പോലുള്ളിടത്ത് ഒഴുക്കി […]

Continue Reading

ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവിന്‍റെയും, സഹായിക്കുന്ന മകന്‍റെയുംചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ആംബുലൻസിനു കൊടുക്കുവാൻ പണമില്ലാതെ, ഭാര്യയുടെ ശവശരീരം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോകുവാൻ, ഒടിച്ചുമടക്കി ചാക്കിൽ കെട്ടുന്ന ഭർത്താവും, അതിനു സഹായിക്കുന്ന മകനും. ഒരു ഉത്തരെന്ത്യൻ കാഴ്ച്ച.  (പശുക്കളായി ജനിക്കാതെ, മനുഷ്യനായി ജനിച്ചുപോയി എന്നതാണു അവർ ചെയ്ത തെറ്റ് )”  എന്ന അടിക്കുറിപ്പോടെ 2019 ജൂലൈ 23, മുതല്‍ Chemmu Yousaf എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു വ്യക്തി സ്ട്രെച്ചരിന്‍റെ മുകളില്‍ കയറി ഒരു സ്ത്രിയുടെ മൃതദേഹത്തിന്‍റെ […]

Continue Reading

ഈ വീഡിയോയില്‍ കാണിക്കുന്ന അക്രമത്തിന്‍റെ വാസ്തവം എന്താണ്…?

വിവരണം Facebook Archived Link “#RSS #BJP #ഭീകരർ 3 പേരെ തട്ടി കൊണ്ടുപോയി അതി ഭീകരമായ് തല്ലി കൊല്ലുന്ന വീഡിയോ അതിൽ രണ്ടു കാലും ഇല്ലാത്ത ഒരു പാവത്തിനെ അതിക്രൂരമായി തല്ലി കൊല്ലുന്നു വെള്ളം ചോദിച്ചപ്പോൾ വായിലേക്ക് മൂത്രമൊഴിച്ചുകൊടുക്കുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അതിഭീകര കാഴ്ച്ച .. #ISIS -#RSS ഒരു നാണയത്തിന്റെ ഇരു വശങ്ങൾ .ഇന്ത്യൻ ജനതയേയും ഇന്ത്യയെയും ഈ തീവ്രവാതികളിൽ നിന്നും രക്ഷിക്കൂ” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ 2019 ഏപ്രില്‍ 2 […]

Continue Reading

ഈ ചിത്രം ജാര്‍ഖണ്ഡില്‍ കൊലപ്പെട്ട ആദിവാസി യുവാവിന്‍റെതല്ല! സത്യം എന്താണെന്നറിയാം…

വിവരണം Facebook Archived Link “ജാർഖണ്ഡിൽ ആദിവാസി യുവാവിനെ ഹിന്ദു കൊടുംഭീകരർ തല്ലി കൊല്ലുന്നു?.” എന്ന അടിക്കുറിപ്പോടെ 2019  ഏപ്രില്‍ 14 മുതല്‍ ഒരു ചിത്രം Prabhakarn Varaprath എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകം ഇപ്രകാരം: കന്നുകാലികളുടെ പേരില്‍ സംഘപരിവാര്‍  മനുഷ്യരെ തള്ളികൊല്ലുമ്പോള്‍ പോസ്റ്റില്‍ നല്‍കിയ അടിക്കുറിപ്പും ചിത്രത്തിന്‍റെ മുകളില്‍ നല്‍കിയ വാചകവും വായിച്ചാല്‍ ജാര്‍ഖണ്ഡില്‍ ഒരു ആദിവാസി യുവാവിനെ കന്നുകാളികളുടെ പേരില്‍ സംഘപരിവാര്‍ തല്ലികൊല്ലുന്നു എന്നാണ് മനസിലാവുന്നത്. എന്നാല്‍ […]

Continue Reading

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കാള അതിക്രമിച്ചു കയറിയതാണോ…?

വിവരണം T G Gopakumar എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഏകദേശം 1300  ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ.കടമുടക്കി കിടക്കുന്ന പശുവിനെ ഓടിച്ചാൽ കടക്കാരന്റെ ജീവൻ പോകും, സംഘികൾ എടുക്കും.മനുഷ്യന് കന്നുകാലിയുടെ വില പോലുമില്ലാത്ത രാജ്യം” എന്ന വിവരണം നൽകി ഒരു ചിത്രമാണ് പോസ്റ്റിലുള്ളത്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ഉപഭോക്താക്കൾ വസ്ത്രങ്ങൾ വാങ്ങാൻ നിൽക്കുന്നതും അതോടൊപ്പം ഒരു കാല കടയ്ക്കുള്ളിൽ കയറി […]

Continue Reading

യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

വിവരണം Archived Link തിരഞ്ഞെടുപ്പ് തിയതി അടുത്തെത്തിയപ്പോഴേയ്ക്കും  ഫെസ്ബൂക്കിൽ ചില പഴയ പോസ്റ്റുകൾ പുനർ പ്രത്യക്ഷപ്പെടുകയാണ്. ആ വിഭാഗത്തിൽപ്പെട്ട  ഒരു പോസ്റ്റ് ആണ് മുകളിൽ കാണുന്നത്. “BJP യുടെ നേതൃത്വത്തിൽ രാജ്യം കുതിക്കുകയാണ്, ഇതാ സഞ്ചരിക്കുന്ന ദാഹശമനി യന്ത്രം.” എന്ന വാചകത്തോടൊപ്പം 2018 മെയ് 19 ന്   Rahul Cyber fighters  എന്ന ഫേസ്‌ബുക്ക്  പേജിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റാണ്  ഫെസ്ബൂക്കിൽ വീണ്ടും പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റിന് ഇത് വരെ ഏകദേശം 20000 ഷെയറുകൾ  ലഭിച്ചിട്ടുണ്ട്. ഈ […]

Continue Reading