സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

FACT CHECK – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ എഐഎസ്എഫ്-സിപിഐ നേതാവായിരുന്നു കനയ്യ കുമാര്‍. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കനയ്യ കുമാര്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം വൈറാലായി മാറിയിരിക്കുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന് കനയ്യ പറഞ്ഞു എന്ന് മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആകാശ് ഇസഡ് എക്‌സ് […]

Continue Reading

FACT CHECK: ബംഗാള്‍ പോയ കാര്യം പിണറായി ഓര്‍മ്മിക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു എന്നത് വ്യാജ പ്രചാരണമാണ്…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ രാഷ്ട്രീയ പോസ്റ്റുകളാണ് കൂടുതലും. ഇതില്‍ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും ചില രാഷ്ട്രീയ സംഭവങ്ങളും എല്ലാം ഉള്‍പ്പെടും. എന്നാല്‍ ചിലത് വെറും വ്യാജ പ്രചാരണങ്ങളും ആയിരിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അതുമായി ബന്ധപ്പെടുത്തി പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഞങ്ങളുടെ വെബ്‌സൈറ്റില്‍ ലേഖനങ്ങള്‍ വായിക്കാവുന്നതാണ്. മലയാളം ഫാക്റ്റ് ക്രെസണ്ടോയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇവ വായിക്കാം.  ഏതാനും […]

Continue Reading

FACT CHECK: കനയ്യ കുമാർ ബീഹാർ നിയമസഭാ തെരെഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്ന് വ്യാജപ്രചരണം…

വിവരണം  ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തി ക്കൊണ്ടിരിക്കുന്നു. സിപിഎം ഇത്തവണ കോണ്‍ ഗ്രസിന്‍റെ ഘടക കക്ഷിയായി മത്സരിക്കും എന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്.  ജെഎന്‍യു സമരത്തിലൂടെ പ്രശസ്തനായ  ബീഹാറില്‍ നിന്നുമുള്ള സിപിഐ നേതാവ് കനയ്യ കുമാര്‍  കോണ്‍ഗ്രസ്സില്‍ ചേരുന്നുവെന്നും മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.  ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നല്‍കുന്നു. archived link FB post എന്നാല്‍ ഈ വാര്‍ത്ത തെറ്റാണ്. വസ്തുത എന്താണെന്ന് വിശദമാക്കാം വസ്തുതാ വിശകലനം ഞങ്ങള്‍ […]

Continue Reading