ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു.  പ്രചരണം  ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

വൈറല്‍ വീഡിയോയിലെ ഇര ദളിതനോ അക്രമി BJP-RSS പ്രവര്‍ത്തകരോ അല്ല… സത്യമിതാണ്…

മനുഷ്യരെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഇപ്പോള്‍ ഒരു വ്യക്തി  നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ യുവാവിനെ […]

Continue Reading

FACT CHECK: രാജസ്ഥാനില്‍ ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായ സംഭവം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കോണ്‍ഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനില്‍ ദളിതരുടെ വീടുകള്‍ സര്‍ക്കാര്‍ പൊളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സംഭവം രണ്ട് ബന്ധുക്കള്‍ തമ്മിലുള്ള ഭൂമി വിവാദത്തിനെ തുടര്‍ന്നുണ്ടായതാണ് എന്ന് കണ്ടെത്തി. എന്താണ് സാമുഹ മാധ്യമങ്ങളിലെ പ്രചരണവും പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സ്ത്രീ ജി.സി.ബി നിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. ജെ.സി.ബിക്ക് നേരെ കല്ലെറിഞ്ഞശേഷം […]

Continue Reading

FACT CHECK: നദിയിൽ കുളിച്ച് അശുദ്ധമാക്കിയതിന് ദളിത് യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളല്ല ഇത്… സത്യമറിയൂ…

വടക്കേ ഇന്ത്യയില്‍ സാമുദായികമായ വേർതിരിവുകൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് വാദിച്ച് അവിടെ നിന്നും ചില ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. പ്രചരണം വീഡിയോ ദൃശ്യങ്ങളിൽ ഒരു മെലിഞ്ഞ പെൺകുട്ടിയെ രണ്ട് മൂന്ന് യുവാക്കൾ കൈകൊണ്ടും വടി ഉപയോഗിച്ചും അതി ക്രൂരമായി മർദ്ദിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. പെൺകുട്ടി വേദനിച്ച് നിലവിളിക്കുന്ന ശബ്ദവും വീഡിയോയില്‍ കേൾക്കാം. ഒരു നദീതീരത്താണ് സംഭവം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളില്‍ നിന്നും അനുമാനിക്കുന്നത്. പോസ്റ്റിനൊപ്പം വീഡിയോയെ […]

Continue Reading

FACT CHECK: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കാന്‍ കൊല്ലത്ത് പൂജ നടത്തുന്നു എന്ന പ്രചരണം തെറ്റാണ്… സത്യമറിയൂ…

വിവരണം  ഈ ആധുനിക കാലത്തും സ്വന്തം മക്കളെ ബലിക്കായി കൊല ചെയ്ത രണ്ടു സംഭവങ്ങള്‍ നാം ഈയിടെ വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊന്ന് നമ്മുടെ കേരളത്തിലായിരുന്നു.  അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വാര്‍ത്തകള്‍ ഇക്കാലത്തും വന്നുകൊണ്ടിരിക്കുന്നു.  ഹിന്ദുക്കളിലെ ബ്രാഹ്മണേതര സമുദായങ്ങള്‍ക്ക് ബ്രാഹ്മണനാകാന്‍ സുവര്‍ണ്ണാവസരം എന്ന അറിയിപ്പ് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റ് ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നിങ്ങളുടെ ഏവരുടെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകുമല്ലോ… വായനക്കാരില്‍ ചിലര്‍ ഞങ്ങള്‍ക്ക് ഈ അറിയിപ്പ് അയച്ചു തരികയും ഇതിന്‍റെ യാഥാര്‍ത്ഥ്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും […]

Continue Reading

FACT CHECK ജാതിയോ പീഡനമോ അല്ല, ആന്തരിക പ്രശ്നങ്ങള്‍ മൂലം യുവാവ് യുവതിയെ കുത്തിക്കൊന്നിട്ട് കത്തിച്ചതാണ്…

വിവരണം  ഇക്കഴിഞ്ഞ  ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹത്രാസില്‍ ദാരുണമായി മരണപ്പെട്ട പെൺകുട്ടിയെ കുറിച്ച് നിങ്ങളെല്ലാം ഇതിനകം അറിഞ്ഞിട്ടുണ്ടാകും. സംഭവത്തെ അപലപിച്ചും വിമർശിച്ചും ഇന്ത്യയൊട്ടാകെ സാമൂഹ്യമാധ്യമങ്ങളിൽ ലക്ഷക്കണക്കിന്‌ പോസ്റ്റുകളാണ് നിറഞ്ഞത്. പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ടും നിരവധി പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചു. തുടര്‍ന്നുള്ള ദിവസത്തില്‍ വൈറലായി മാറിയ മറ്റൊരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post മുഖവും തലയും കൈകാലുകളും ഒഴികെ ബാക്കി മുഴുവൻ കത്തികരിഞ്ഞ നിലയിലുള്ള ഒരു യുവതിയുടെ ചിത്രമാണിത്.   ഇതോടൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ജുഡീഷ്യറിയും സർക്കാരും സർക്കാർ […]

Continue Reading

മഹരാഷ്ട്രയില്‍ ദളിത്‌ കുട്ടികളോട് കാണിച്ച ക്രൂരതയുടെ മൂന്ന്‍ കൊല്ലം പഴയ ചിത്രം വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

ഭക്ഷണസാധനം മോഷ്ടിച്ചു എന്നാരോപിച്ച് നഗ്നരാക്കി കഴുത്തില്‍ ചെരിപ്പിന്‍റെ മാലയിട്ടു അപമാനിക്കുന്നതിന്‍റെ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗരില്‍ വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ ഭക്ഷണം മോഷ്ടിച്ച കാരണമാണ് ഈ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ഇത്തരമൊരു ക്രൂരത നേരിടേണ്ടിവന്നത് എന്ന് പോസ്റ്റില്‍ വാദിക്കുന്നു. പോസ്റ്റില്‍ സംഭവത്തിന്‍റെ സമയത്തെ കുറിച്ചോ മറ്റു വിവരങ്ങളും ഒന്നും നല്‍കിട്ടില്ല. എന്നാല്‍ ഈ സംഭവം സത്യമാണെങ്കിലും മൂന്ന്‍ കൊല്ലം പഴയതാണ്. ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തിയ ഈ സംഭവത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നമുക്ക് […]

Continue Reading

ശ്രി ലങ്കയിലെ പഴയ ചിത്രം ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള ക്രൂരത എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

രണ്ട് ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് ദളിതര്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ക്രൂരത എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്ററില്‍ നല്‍കിയ രണ്ട് ചിത്രങ്ങളില്‍ ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെതാണ്. രാജ്യത്തിന്‍റെ പ്രഥമ പൌരന്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യങ്ങള്‍ നല്‍കുമ്പോള്‍ പ്രധാനമന്ത്രി അദേഹത്തിനെ അവഹേളിക്കുന്നു എന്ന പോലെയാണ് ഈ ചിത്രത്തില്‍ നിന്ന് മനസിലാവുന്നത്. ഈ ചിത്രത്തിന്‍റെ ശിര്‍ഷകം ‘ദേശിയ ദളിതന്‍’ എന്നാണ് അതെ സമയം ‘യഥാര്‍ത്ഥ ദളിതന്‍’എന്ന ശിര്‍ഷകത്തിനോടൊപ്പം രണ്ട് യുവാക്കളുടെ മൃതശരീരത്തിന്‍റെ […]

Continue Reading

ഈ ചിത്രം ഡോ. അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥയുടേതല്ല

വിവരണം  ഡോക്ടർ അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ  കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥ എന്ന വിവരണത്തോടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നത് ഇതിനോടകം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഒരു ബാനർ പിടിച്ചുകൊണ്ടാണ് പ്രകടനക്കാർ മുന്നോട്ടു നീങ്ങുന്നത്. ആ ബാനറിൽ ഡോക്ടർ B.Rഅംബേദ്ക്കറെ അറസ്റ്റു ചെയ്യണമെന്ന് എഴുതിയിരിക്കുന്നു എന്നാണ് പോസ്റ്റിലുള്ള വാദം. ചിത്രം പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതിനോടകം 10000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  archived link FB post […]

Continue Reading

പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ തടഞ്ഞ പഴയ സംഭവം തെറ്റായ വിവരണത്തോടെ ഇപ്പോൾ പ്രചരിപ്പിക്കുന്നു

വിവരണം  ജാതിയുടെ പേരിൽ രാഷ്ട്രപതിയെ തടഞ്ഞു. പുരി ജഗന്നാഥ ക്ഷേത്ര സന്ദർശനത്തിനെത്തിയ രാഷ്ട്രപതിയെ സവർണ്ണർ തടഞ്ഞു. രാഷ്ട്രപതി ദളിതനായതിനാലാണ് തടഞ്ഞത്. ഈ വാർത്ത ചെങ്കൊടിയുടെ കാവൽക്കാർ എന്ന ഫേസ്‌ബുക്ക് പേജ് പ്രചരിപ്പിക്കുന്നുണ്ട്. പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനുള്ളില്‍ 1500 ലധികം ഷെയറുകള്‍ പോസ്റ്റിന് ലഭിച്ചു കഴിഞ്ഞു.  archived link FB post ഈ സംഭവം എപ്പോഴാണ് നടന്നത്.. ദളിതനായതിന്‍റെ പേരിലാണോ രാഷ്‌ട്രപതി അപമാനിക്കപ്പെട്ടത്… നമുക്ക് അന്വേഷിച്ചു നോക്കാം  വസ്തുതാ വിശകലനം  ഈ വാർത്തയുടെ കീ വേർഡ്സ്  ഉപയോഗിച്ച് തിരഞ്ഞപ്പോൾ […]

Continue Reading

FACT CHECK: ഈ ചിത്രം ജെ.എന്‍.യുവിലെ 47 വയസായ മലയാളി വിദ്യാര്‍ഥിയുടെതല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം “മലയാളിയായ മൊയ്നുദീന്‍, 47 വയസ്, ജെ.എന്‍.യു ക്യാമ്പുസിലെ വിദ്യാര്‍ത്ഥിയാണ് ” എന്ന വാചകം ചേര്‍ത്ത് മധ്യവയസ്കനായ ഒരു വ്യക്തിയുടെ ചിത്രം സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ കാണുന്ന വ്യക്തി ജെ.എന്‍.യുവില്‍ പഠിക്കുന്ന 47 വയസ് പ്രായമുള്ള മലയാളി വിദ്യാര്‍ഥി മോയ്നുദീന്‍ ആണെന്ന്‍ പോസ്റ്റുകള്‍ വാദിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് താഴെ നല്‍കിട്ടുണ്ട്.  Facebook Archived Link ഈ പോസ്റ്റ്‌ സത്യമാണ് എന്ന് കരുതി പലരും ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ഇത് യാഥാര്‍ഥ്യമാണോ എന്ന് കമന്‍റ് […]

Continue Reading

ഡല്‍ഹിയില്‍ നടന്ന ദളിതരുടെ പ്രതിഷേധസംഗമത്തിന്‍റെ വീഡിയോ എപ്പോഴത്തേതാണ്…?

വിവരണം Facebook Archived Link “ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനത്ത് പതിനായിരകണക്കിന് ദളിതർ പ്രധിഷേധ സംഗമം നടത്തി ഒരൊറ്റ ദേശിയ മാധ്യമവും അത് വേണ്ട വിധം റിപ്പോർട്ട് പോലും ചെയ്തില്ല… ഫാസിസ്റ്റ് ഭരണത്തിന് വേണ്ടി കുട പിടിക്കുന്ന. മാധ്യമങ്ങൾ ജനാധിപത്യരാഷ്ട്രത്തിന് തന്നെ അപമാനമാണ്..” എന്ന അടിക്കുറിപ്പോടെ ഇന്നലെ തൊട്ടു ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ വീഡിയോയ്ക്കു ലഭിച്ചിരിക്കുന്നത് 750 കാലും അധികം ഷെയറുകളാണ്. വീഡിയോ രണ്ട് ദിവസം മുംപേ ഡല്‍ഹിയിലെ […]

Continue Reading

ഗുജറാത്തിൽ ദളിത് റാലി നടന്നത് എപ്പോഴാണ്..?

വിവരണം  Hameed C Pml എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 5 മുതൽ പ്രചരിക്കുന്ന ഒരുപോസ്റ്റിന് ഇതുവരെ 3000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിൽ വമ്പിച്ച ജനക്കൂട്ടത്തിന്റെ രണ്ടു ചിത്രങ്ങളും ഒപ്പം ” തല്ലിയാൽ തിരിച്ചു തല്ലാൻ ദളിതരും പഠിച്ചു. ഗുജറാത്തിൽ ബിജെപിയെ വിറപ്പിച്ച് കൂറ്റൻ ദളിത് റാലി” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. archived link FB post അതായത് ഗുജറാത്തിൽ നടന്ന ദളിത് റാലിയുടെ […]

Continue Reading

സവർണ്ണൻ ധരിക്കുന്ന പാദരക്ഷയിൽ വെള്ളം നിറച്ചു അത് കുടിക്കുന്ന ദളിത് സ്ത്രീകളാണോ ഇവർ…?

വിവരണം  Kondotty-Ayamu കൊണ്ടോട്ടിഅയമു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 1 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദലിതുകളെ അനാദികാലം അടിമകളാക്കി നിലനിർത്താൻ സവർണർ നടപ്പിലാക്കിയ വിചിത്ര ആചാരങ്ങളിൽ ഒന്ന് …. എങ്കിലും ഇതല്പം കടന്ന കൈയായി പോയി … ” അടിമ ” എന്ന വാക്കിന് ജീവനുണ്ടായിരുന്നെങ്കിൽ .. അത് എഴുന്നേറ്റ് ചെന്ന് വളരെ മുമ്പേ തന്നെ ഈ ദലിത് അടിമക്കൂട്ടങ്ങളെ തല്ലി .. തല്ലി .. തല്ലി കൊന്നേനേ […]

Continue Reading

യുപിയില്‍ ദളിത്‌ സ്ത്രീയെ കൊല്ലുന്ന സംഘപരിവാര്‍ പ്രവർത്തകരുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “upയിൽ ദളിത് സ്ത്രിയെ കല്ലിന് ഇടിച്ച് കൊന്ന് സംഘികൾ” എന്ന അടിക്കുറിപ്പോടെ ഏപ്രില്‍ 18, 2019 മുതല്‍ Mohan Pee എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ഒരു സ്ത്രീക്ക് നേരെ ഇഷ്ടിക എറിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുന്ന ഒരു യുവാവിനെ കാണാന്‍ സാധിക്കുന്നു. അക്ഷരതെറ്റുകൾ നിറഞ്ഞിരിക്കുന്ന പോസ്റ്റിന്‍റെ അടികുറിപ്പ് വായിച്ചാല്‍ മനസിലാക്കുന്നത് കാലെടുത്ത് സ്ത്രിയെ ആക്രമിക്കുന്നത് ഒരു സംഘപരിവര്‍ പ്രവർത്തകനാണ് എന്നിട്ട് ആക്രമണത്തിന് ഇരയായ സ്ത്രി ദളിത്‌ […]

Continue Reading

ആരാണ് ഇന്ത്യയിലെ ആദ്യത്തെ ദളിത് വനിതാ പൈലറ്റ്..?

വിവരണം  Vanitha  എന്ന ഫെസ്ബുക്ക് പേജിൽ നിന്നും 2018 മാർച്ച് 29 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കുഞ്ഞുനാളില്‍ ഓലമേഞ്ഞ കുടിലിൽ ഉറങ്ങാന്‍ കിടക്കുമ്പോള്‍ മിന്നിമറഞ്ഞു പോകുന്ന വിമാനത്തിന്‍റെ വെളിച്ചമാണ് ഗായത്രിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. വർഷങ്ങൾ കഴിയും തോറും സ്വപ്നം ലക്ഷ്യമായി മാറി. ഇരുപതാമത്തെ വയസില്‍ ഗായത്രി സുബ്രന്‍ രാജ്യത്തെ ആദ്യ ദളിത് പൈലറ്റായി ലക്ഷ്യം കൈവരിച്ചു” archived link FB post archived link vanitha ആദ്യത്തെ ദളിത് വനിതാ പൈലറ്റിനെ […]

Continue Reading

പൊതു കിണറിൽ‍ നിന്ന് വെള്ളം കുടിച്ച ദളിത്‌ സ്ത്രിയുടെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “ഒരൊറ്റ തന്തക്കുണ്ടായവരോട് മനുസ്മ്രിതിയുടെ വക്താക്കളായ #സംഘപുത്രന്മാർക്കു എന്നും ഈ മനോഭാവമാണ്” എന്ന അടിക്കുറിപ്പോടെ ജൂലൈ 19, 2019 മുതല്‍ ഒരു ചിത്രം DIALOGUE – സംവാദം എന്ന ഗ്രൂപ്പില്‍ Abdul Raza എന്ന ഫെസ്ബൂക്ക് പ്രൊഫൈല്‍ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ അര്‍ദ്ധന ഗ്നാവസ്ഥയില്‍ ഒരു സ്ത്രിയെ കെട്ടിയിട്ടതായി കാണാന്‍ സാധിക്കുന്നു. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: പലതന്തക്കുണ്ടായ സന്ഘപുത്രന്മാര്‍ ഒരൊറ്റ തന്തക്കുണ്ടായവരെ അടിച്ചു കൊല്ലുന്നു. പൊതുകിണറ്റില്‍ നിന്ന് വെള്ളം കുടിച്ച […]

Continue Reading

ഗുജറാത്തില്‍ സവര്‍ണരായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒരു ദളിത്‌ യുവാവിനെ തല്ലി കൊന്നുവോ…?

വിവരണം Facebook Archived Link “#ഡിജിറ്റൽ_ഇന്ത്യ ഗുജറാത്തിൽ അഹമ്മദാബാദിൽ ഒരു ദളിതനെ കൂടി സംഘികൾ തല്ലി കൊന്നു #ബ്രേക്കിങ്_ന്യൂസ് ….” എന്ന അടിക്കുറിപ്പോടെ റിയാസ് ഹാഷിര്‍ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ REBEL THINKERS എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ ജൂലൈ 10, 2019 മുതല്‍  പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന് 15 മണിക്കുറുകളില്‍ ലഭിച്ചത്   99 പ്രതികരണങ്ങളും  87 ഷെയറുകളുമാണ്. ഇതേ പ്രൊഫൈലിലൂടെ സമാനമായ പോസ്റ്റ്‌ സഖാവ്-The Real Comrade എന്ന ഫെസ്ബുക്ക് ഗ്രൂപ്പിലും പ്രസിദ്ധീകരിക്കുകയുണ്ടായി.  പോസ്റ്റില്‍ നല്‍കിയ ചിത്രത്തിന്‍റെ […]

Continue Reading

ഗുജറാത്തിൽ ദളിതനായ സർപഞ്ചിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമെന്താണ് …?

വിവരണം Kg Chandrabose  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂൺ 20 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ഗുജറാത്തിൽ ദളിതനായ ഡെപ്യൂട്ടി സർപ്പഞ്ചിനെ  ഉയർന്ന ജാതിക്കാർ അടിച്ചു കൊന്നു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. വാർത്ത പ്രസിദ്ധീകരിച്ച മലയാള മാധ്യമത്തിന്റെ സ്ക്രീൻഷോട്ടും മരിച്ച വ്യക്തിയുടെതെന്നു തോന്നുന്ന ഒരു ചിത്രവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. “അഹമ്മദാബാദ് : ദളിതനായ ഡെപ്യൂട്ടി സർപഞ്ചിനെ (പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ) ഉയർന്ന ജാതിക്കാർ ചേർന്ന് അടിച്ചു കൊന്നതായി […]

Continue Reading

ഗുജറാത്തില്‍ ഈ ദളിത്‌ യുവാവിനെ ആക്രമിച്ചതിന്‍റെ യഥാര്‍ത്ഥ കാരണം ഇതാണ്…

വിവരണം Archived Link “സംഘി തീവ്രവാദം” എന്ന വാചകത്തോടെ2019   ഏപ്രില്‍ 21 മുതല്‍ മതേതര കേരളം എന്ന ഫെസ്ബൂക്ക് പേജ് പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റിന്‍റെ ഒപ്പം പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഇതാണ് ബിജെപിയുടെ ഹിന്ദു ഭരണം. ഗുജറാത്തില്‍ +2 പരിക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ ഹിന്ദുത്വ ഭികരര്‍ മണിക്കൂറോളം മരത്തില്‍ കെട്ടി മര്‍ദിച്ചു. ദളിതര്‍ അക്ഷരം പഠിക്കാന്‍ വന്നു എന്താണ് അവര്‍ കണ്ടെത്തിയ കുറ്റം. പിന്നോക്ക ജാതിക്കാര്‍ പഠിക്കാന്‍ പാടില്ലെന്നും കൂലി വേല […]

Continue Reading

ആർഎസ്എസ് ക്രൂരത എന്ന പേരിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങൾ എത്രത്തോളം യാഥാർഥ്യമാണ് …?

വിവരണം Facebook Post Archived Link “കേരളത്തിൽ വരാനിരിക്കുന്ന ആർഎസ്എസ് വിഭാവനം ചെയ്യുന്ന ആചാരങ്ങൾ ..” എന്ന അടികുറിപ്പുമായി  2019 ഏപ്രിൽ 18 ന് ഉല്ലാസ് കൊല്ലം എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിച്ചത് 8 ചിത്രങ്ങളാണ്. വ്യത്യസ്തമായ സംഭവങ്ങളുടെ ഈ ചിത്രങ്ങൾ വ്യക്തമാക്കിത്തരുന്നത്  ആർഎസ്എസ് പിന്തുണ യ്ക്കുന്ന ബിജെപി തെരെഞ്ഞെടുപ്പിൽ വിജയിച്ചാൽ കേരളത്തിൽ നടപ്പിലാക്കാൻ പോകുന്ന ആചാരങ്ങളാണിത് എന്നൊരു സൂചനയായിട്ടാണ് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. ചിത്രങ്ങളിൽ  പൈശാചികമായ ചില ചെയ്തികൾക്ക് ഇരകളായ നിര്ഭാഗ്യവാന്മാരാണുള്ളത്. ഇവരുടെ ഈ […]

Continue Reading