ദൃശ്യങ്ങളില്‍ കാണുന്ന വ്യക്തി നിന്ന നില്‍പ്പില്‍ മരിച്ചുപോയതല്ല, കോമയില്‍ ആയിപ്പോയതാണ്… സത്യമിങ്ങനെ…

‘രംഗബോധമില്ലാത്ത കോമാളി’ എന്ന് മരണത്തെ മഞ്ഞ് എന്ന നോവലിൽ വിശേഷിപ്പിച്ചിട്ടുണ്ട് എം ടി വാസുദേവൻ നായർ. അക്ഷരാർത്ഥത്തിൽ പലപ്പോഴും അങ്ങനെതന്നെയാണ് എന്ന് ചുറ്റുപാടും നടക്കുന്ന പല മരണങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. അതിവിചിത്രമായി, ഒരാൾ നിന്നുകൊണ്ട് മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങൾ എന്നപേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സൂപ്പർ മാർക്കറ്റിൽ ബില്ലിംഗ് കൗണ്ടറിന് സമീപം ആളുകൾ ക്യൂ നിൽക്കുന്ന സ്ഥലത്ത് ഒരാൾ അനങ്ങാതെ നിൽക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതും എന്തോ അസ്വാഭാവികയുണ്ട് എന്ന് തിരിച്ചറിഞ്ഞ് അയാളെ പിടിച്ചു […]

Continue Reading

ടൈറ്റന്‍ അന്തര്‍വാഹിനി അപകടത്തില്‍പ്പെട്ടവരുടെ അവസാന വീഡിയോയാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം ഇതാണ് ആ അന്ത്യയാത്ര…കോടികൾ മുടക്കിയ.. മരണം വില കൊടുത്തു വാങ്ങിയ അച്ഛനും 19 വയസ്സുള്ള മകനും ഒരുമിച്ച യാത്രയിലെ അവസാന നിമിഷങ്ങൾ.. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസം കടലിന്‍റെ അടിത്തട്ടില്‍ തകരുകയും 5 പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്ത ഓഷ്യന്‍ ഗേറ്റ് കമ്പനി നിര്‍മ്മിച്ച ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മരണപ്പെട്ടവരുടെ അവസാന വീഡിയോയാണിതെന്ന പേരില്‍ പ്രചരണം. സിദ്ദിഖ് പിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ വീഡിയോയ്ക്ക് […]

Continue Reading

അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന ടൈറ്റിലില്‍ ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത ഇതാണ്..

വിവരണം അന്തര്‍വാഹിനിയില്‍ കടലിന്‍റെ അടിത്തട്ടിലുള്ള ടൈറ്റാനിക് കപ്പലിന്‍റെ അവിശിഷ്ടങ്ങള്‍ കാണാന്‍ പോയ വിനോദ സഞ്ചാരികളുടെ സംഘം അന്തര്‍വാഹനി പൊട്ടിത്തെറിച്ച് മരണപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ടൈറ്റന്‍ എന്ന പേടകത്തില്‍ അടിത്തട്ടിലേക്ക് സഞ്ചരിച്ച 5 പേരാണ് മരണപ്പെട്ടത്. ഇതെ കുറിച്ച് മലയാളം മാധ്യമങ്ങളിലും വിദഗ്‌ധര്‍ പങ്കെടുത്ത ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മാതൃഭൂമി ന്യൂസ് ഈ വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അന്തര്‍വാഹിനി വിദഗ്‌ധന്‍ എന്ന പേരില്‍ പങ്കെടുത്തത് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരാണ് എന്ന പേരില്‍ മാതൃഭൂമി […]

Continue Reading

അമ്മ സ്വന്തം ജീവന്‍ ബലി കൊടുത്ത് ജന്മം നല്‍കിയ കുഞ്ഞിനെ അവസാനമായി  ലാളിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെ…

11  വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ കുഞ്ഞിനെ മരിക്കുന്നതിന് മുമ്പ് കെട്ടിപിടിച്ച് സ്നേഹിക്കുന്ന ഒരു അമ്മ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ വെച്ച് സാമുഹ മാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണം തെറ്റാണെന്ന്  ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു അമ്മ തന്‍റെ കുഞ്ഞിനെ സ്നേഹിക്കുന്നതായി കാണാം. വാത്സല്യം നിറഞ്ഞ ഈ ദൃശ്യത്തിന്‍റെ […]

Continue Reading

FACT CHECK: ചലച്ചിത്ര താരം ഷക്കീല മരിച്ചുവെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം

പ്രചരണം  സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും മരിച്ചതായി അറിയിച്ചുകൊണ്ട്  ആദരാഞ്ജലി അർപ്പിക്കുന്ന  വ്യാജ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ആണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഇടക്കാലത്ത് മലയാള സിനിമയിൽ തിളങ്ങിയിരുന്ന ഷക്കീല എന്ന നടിയുടെ മരണവാർത്ത അറിയിച്ച് അവര്‍ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് നിരവധിപേർ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് പങ്കുവെയ്ക്കുന്നുണ്ട്.   ഞങ്ങൾ ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ ഇത്തരത്തിൽ ഒരു പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഷക്കീലയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍  നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: *ചെന്നൈ* ചലച്ചിത്ര നായിക […]

Continue Reading

കോവിഡ് ബാധയെപ്പറ്റി എ‌എന്‍ ഷംസീര്‍ എം‌എല്‍‌എ യുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു

വിവരണം കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യം മുഴുവൻ ഒന്നടങ്കം രോഗത്തോട് പൊരുതുകയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഭരണകൂടം, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യ പ്രവർത്തകർ  എന്നിവരുൾപ്പെടെ എല്ലാവരും പൊതുജനങ്ങൾക്ക് വേണ്ടത്ര കരുതൽ നൽകാൻ സദാ ജാഗരൂകരാണ്. ഇതിനിടയിൽ കോവിഡ്  സംബന്ധിച്ച പല വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്. കോവിഡിനെതിരെയുള്ള ചികിത്സാ രീതികൾ, രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ എന്നിവ സംബന്ധിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്.  ഇത്തരത്തില്‍ തലശ്ശേരി എം‌എല്‍‌എ എ‌എന്‍ ഷംസീറിന്‍റെ പേരില്‍ […]

Continue Reading

കോവിഡ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹം പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംസ്കരിച്ചതെന്ന പ്രചരണം വ്യാജം..

വിവരണം ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനം കോവിഡ്- 19 ബാധിച്ചാണ് തൻ്റെ അമ്മ മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് ഒരിടത്തുപോലും […]

Continue Reading

‘കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍ അയിഷ’ വെറും സാങ്കല്പിക കഥാപാത്രമാണ്…

വിവരണം കോവിഡ്19 നോട് പോരാടി മരിച്ചവരിൽ പൊതുജനങ്ങൾ മാത്രമല്ല നിരവധി ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്. ഇവരിൽ ഡോക്ടർമാർ നേഴ്സുമാർ പോലീസുകാർ മറ്റ് സാമൂഹിക പ്രവർത്തകർ എല്ലാവരും ഉൾപ്പെടും.  ആരോഗ്യരംഗത്ത് കോവിഡിനെതിരെ പോരാടി മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. വാർത്താ മാധ്യമങ്ങൾ വഴിയും ഇത്തരം വാർത്തകൾ നാം കാണുന്നുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവ ഡോക്ടറുടെ ചിത്രവും ഒടുവില്‍ അവര്‍ എഴുതി എന്നു പറയപ്പെടുന്ന ഒരു […]

Continue Reading

പ്രശസ്ത ഗായിക എസ്. ജാനകി വിടവാങ്ങി എന്നു പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്…

വിവരണം പ്രശസ്തരുടെ മരണ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് പ്രചാരം നേടാറുണ്ട്. വാർത്താമാധ്യമങ്ങൾ  വിവരണം എഴുതി തയ്യാറാക്കി പ്രസിദ്ധീകരിക്കുമ്പോഴേയ്ക്കും സാമൂഹ്യമാധ്യമങ്ങളിൽ മരണ വാർത്തയ്ക്ക് വളരെ അധികം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ടാകും.  ഇത്തരത്തിൽ മരണത്തെ പറ്റി പല വ്യാജവാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ജൂൺ 28 ഞായറാഴ്ച മുതല്‍ പ്രചരിക്കുന്ന ഒരു വാർത്തയാണ് എസ് ജാനകി അമ്മ വിടവാങ്ങി എന്നത്.  അവർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പോസ്റ്റ് പ്രചരിപ്പിക്കുന്നത്. ഗാനകോകിലം എസ് ജാനകി അമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ എന്നാണ് […]

Continue Reading

മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

വിവരണം  മറിഞ്ഞു കിടക്കുന്ന ഒരു ബസിന്‍റെയും സമീപത്ത് പട്ടാള യൂണിഫോമിൽ  നിൽക്കുന്ന കുറച്ച് ആളുകളുടെയും ചിത്രവുമായി ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടു ദിവസങ്ങൾ കൊണ്ട് 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്ന് മേഘാലയിൽ ഉണ്ടായ വാഹന അപകടത്തിൽ നമ്മുടെ 12 ധീര ജവാന്മാർ മരണപ്പെട്ടു. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ”.  പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ 26 നാണ്. അതായത് അന്നേ  ദിവസം മേഘാലയയിൽ […]

Continue Reading

ഈ ചിത്രം ഇറ്റലിയിൽ കൊറോണവൈറസ് ബാധ മൂലം മരിച്ചവരുടെ ശവമഞ്ചങ്ങളുടേതല്ല….

വിവരണം  ഇറ്റലിയിൽ നിന്നും ഒരു കാഴ്ച നമ്മുടെ ജനങ്ങൾ ഇപ്പോഴും ഒരു തമാശ ആയി എടുത്തിരിക്കുവാ ഇതു ഒരു വിലാപം ആവാതെ സൂക്ഷിക്കുക കരുതിയിരിക്കുവാ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ 😭😭😭എന്ന വിവരണത്തോടെ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. പള്ളിയുടേത് പോലെ തോന്നുന്ന ഒരു വലിയ ഹാളിൽ  നിരനിരയായി അടുക്കി വച്ചിരിക്കുന്ന ശവപ്പെട്ടികളാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.  archived link FB post ഈ ശവപ്പെട്ടികളിൽ  ഇറ്റലിയിൽ കോവിഡ് 19 ബാധയേറ്റ് മരിച്ചവരുടേതാണ്, ഈ അവസ്ഥ […]

Continue Reading

നേപ്പാളിൽ മരിച്ചവരുടെ ശരീരങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെന്ന് വ്യാജപ്രചരണം

വിവരണം  “മുൻ ABVP പ്രവർത്തകനും, കുടുംബവും എന്ന് തന്നെ എടുത്ത് പറഞ്ഞു ആദരാഞ്ജലി അർപ്പിച്ച സംഘമിത്രങ്ങളെ.. നേപ്പാളിൽ മരണമടഞ്ഞ ആ 8 പേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള ചിലവ് വഹിക്കില്ലെന്നാണ് ഇപ്പോൾ കേന്ദ്ര സർക്കാർ പറയുന്നത്.. കേരളം അഭ്യർഥിച്ചിട്ടും, മോദിജിയുടെ സർക്കാർ നേപ്പാളിലെ ഇന്ത്യൻ എംബസിക്ക് ഓർഡർ കൊടുത്തില്ല.. ഒടുവിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ തന്നെ പറഞ്ഞു, ചിലവ് സംസ്ഥാന സർക്കാർ വഹിച്ചോളാം.. മൃതദേഹങ്ങൾ എത്രെയും വേഗം നാട്ടിൽ എത്തിക്കു എന്ന്.. ഡൽഹിയിൽ ഇരിക്കുന്ന സവർണ്ണ […]

Continue Reading

നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്‌ധന്‍ വെളിപ്പെടുത്തിയോ?

Archived Link വിവരണം ‘നടി ശ്രീദേവിയുടെ മരണം കൊലപാതകം; നിര്‍ണായക വെളിപ്പെടുത്തല്‍’ എന്ന തലക്കെട്ട് നല്‍കി കൈരളി ടിവി അവരുടെ ഓണ്‍ലൈനില്‍ ജൂലൈ എട്ടിന് ഒരു വാര്‍ത്ത പ്രസിദ്ധികരീച്ചിട്ടുണ്ട്. അതവരുടെ ഫെയ്‌സ്ബുക്ക് പേജിലും അവര്‍ വാര്‍ത്ത പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിട്ടുണ്ടോ? ആധികാരികമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ വെളിപ്പെടുത്തലിനെ കുറിച്ചാണോ കൈരളി വാര്‍ത്ത നല്‍കിയിരിക്കുന്നത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം തലക്കെട്ടായി നല്‍കിയിരിക്കുന്നത് പോലെ നടി ശ്രീദേവിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി വെളിപ്പെടുത്തല്‍ […]

Continue Reading