കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീറിന്‍റെ സമീപം മദ്യക്കുപ്പി – പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വ്യാജ ചിത്രം

കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചാനൽ ചർച്ചകളില്‍  സജീവമായ കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ പരസ്യമായി മദ്യം ഉപയോഗിക്കുന്നതായി ആരോപിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം  ബി ആർ എം ഷഫീർ ഒരു ബെഞ്ചിൽ ഇരുന്ന് ആഹാരം കഴിക്കുന്നതിന് സമീപം ഒരു മദ്യകുപ്പിയും അതില്‍ നിന്നും കുടിക്കാനായി ഗ്ലാസില്‍ പകര്‍ന്ന നിലയില്‍ കുറച്ച് മദ്യം സമീപത്ത് വെച്ചിരിക്കുന്നതുമായ ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ഷഫീർ പരസ്യമായി മദ്യപിക്കുകയാണ് എന്ന് പരിഹസിച്ചുകൊണ്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഒറ്റയ്ക്ക് […]

Continue Reading

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. വി.ഡി.സതീശന്‍ സ്വപ്നയുടെ കയ്യില്‍ പിടിച്ച് ഹാരം അണിയിച്ച് നില്‍ക്കുന്നതാണ് ചിത്രം. കൈ വിടരുത് തെരഞ്ഞെടുപ്പ് വരെ കട്ടയ്ക്ക് കൂടെയുണ്ടാകണം. എന്ന തലക്കെട്ട് നല്‍കി സിറാജുദ്ദീന്‍ എം.എ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 48ല്‍ അധികം റിയാക്ഷനുകളും 16ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

ദേശാഭിമാനി പത്രം സ്വപ്ന സുരേഷിനെ അശ്ലീലച്ചുവയില്‍ അഭിസംബോധന ചെയ്തു എന്ന പേരില്‍ പ്രചരിക്കുന്ന പത്ര കട്ടിങ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സിപിഎം മുഖുത്രം ദേശാഭിമാനിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് അശ്ലീലച്ചുവയോടെ അഭിസംബോധന ചെയ്തു എന്നും പിന്നീട് പത്രം ഇത് തിരുത്തി ഖേദംപ്രകടിപ്പിച്ച് പ്രസിദ്ധീകരിച്ച കോളം എന്ന പേരില്‍ ഒരു പത്രകട്ടിങ്ങിന്‍റെ ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരുത്ത് – സ്വപ്നയ്ക്ക് വലിയ സാധനം എന്ന് ബുധനാഴ്ച്ച പത്രത്തില്‍ കൊടുത്ത തലക്കെട്ട്, സ്വപന്യ്ക്ക് വലിയ സ്വാധീനം എന്ന് തിരുത്തി വായിക്കണം എന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു തെറ്റ് വന്നതില്‍ നിര്‍വ്യാജം വേദിക്കുന്നു (ഖേദിക്കുന്നു എന്നതും […]

Continue Reading

ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന […]

Continue Reading

വിരാട് കോഹ്‌ലി ഭാരത് ജോഡോ യാത്രയുടെ ടി ഷര്‍ട്ട് ധരിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്ര പുരോഗമിക്കുകയാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് ജാഥ എത്തിച്ചേര്‍ന്നിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലൂടെ പുരോഗമിക്കുന്ന കാല്‍ നട ജാഥയില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ കലാ-സാംസ്കാരിക, കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അണിചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതെ സമയം ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഭാരത് ജോഡോ യാത്ര എന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഇരിക്കുന്ന ചിത്രം എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ […]

Continue Reading

പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസരൂപേണ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം  പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നുവെന്ന രീതിയിലുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി ചാണകവരളികൾ ഉണ്ടാക്കി  ഉണങ്ങാനായി ഭിത്തിയില്‍ പതിപ്പിച്ചു വെക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുഉള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  ജീ ചാണകം കൊണ്ട് വീട് പണിയുകയാണ്… മിത്രങ്ങളെ.. 😂😂”  archived link FB post എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രം ആണെന്ന് കണ്ടെത്തി.   വസ്തുത ഇതാണ് ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് […]

Continue Reading

ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്‌ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാജ്യമെങ്ങും ഏറെ ചര്‍ച്ചാ വിഷയമായ സംഭവമാണ് കര്‍ണാടകയിലെ ഹിജാബ് വിവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണ കണ്ടോ.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ വൈറലാകുന്നത്. വാട്‌സാപ്പിലാണ് അധികവും വീഡിയോ പ്രചരിക്കുന്നത്. അതായത് […]

Continue Reading

എ.എ റഹീമിന്‍റെ എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു…

രാജ്യസഭ എംപി എ എ റഹീമിന്‍റെ ഒരു വീഡിയോ – പരിഹാസ രൂപേണ സ്റ്റേജിൽ വിവിധ ചേഷ്ടകൾ കാട്ടി പ്രസംഗിക്കുന്ന മട്ടില്‍ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നുണ്ട്.   കെ വി തോമസിനെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത് സുധാകരൻ വിലക്കിയതിനെതിരെ റഹീം ആക്ഷേപഹാസ്യ രൂപേണ സംസാരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇവനാണ് നുമ്മ പറഞ്ഞ കഞ്ചാവ് സോമൻ . മണി ആശാന് ശേഷം ഒരാൾ വേണ്ടേ പാർട്ടിയിൽ അന്യം നിന്ന് പോകരുതെല്ലോ […]

Continue Reading

ദേശാഭിമാനി പത്രത്തിന്‍റെ വ്യാജ ഒന്നാം പേജുണ്ടാക്കി വ്യാജ പ്രചരണം നടത്തുന്നു…

കെ-റെയിൽ പദ്ധതിക്കെതിരെ ഇതര രാഷ്ട്രീയ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. കുറ്റി സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് നേരെയും ഈ പ്രതിഷേധം പലയിടത്തും സ്ഥലമുടമകളില്‍ നിന്നും പ്രതിഫലിക്കുന്നുണ്ട്. ഇതിനിടെ പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിനെ പറഞ്ഞു ബോധ്യപ്പെടുത്താനും അനുമതി വാങ്ങാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിൽ പോയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ഒരു പ്രചരണം നമുക്ക് നോക്കാം   പ്രചരണം  പിണറായി-മോദി  കൂടിക്കാഴ്ചയെ പറ്റി സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത ഉൾപ്പെട്ട ഒന്നാം പേജാണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – ഡിവൈഎഫ്ഐയെ ഭയന്ന് ജോജു ഫ്ലാറ്റിലേക്ക് മാറി എന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്…

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK: മന്ത്രി ശിവന്‍കുട്ടി പുസ്തകം തലതിരിച്ചു പിടിച്ചു വായിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്തതാണ്

സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പലരും പരിഹാസരൂപേണ പല പ്രചാരണങ്ങളും നടത്തുന്നുണ്ട്. മനുഷ്യ സഹജമായ നാവുപിഴകള്‍ ആഘോഷമാക്കി സന്തോഷിക്കുന്നവര്‍   അങ്ങനെ സന്തോഷിച്ചോട്ടെ എന്ന് മന്ത്രി ഇതിനെതിരെ കഴിഞ്ഞദിവസം  പ്രതികരണം നടത്തിയിരുന്നു. ഇപ്പോൾ മന്ത്രിയുടെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം  വിദ്യാഭ്യാസ മന്ത്രി ഒരു പുസ്തകം തല തിരിച്ചുപിടിച്ച് വായിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  നാക്ക് പിഴ മനസ്സിലാക്കാം ഫോട്ടോ സെഷൻ കഴിഞ്ഞാൽ പറയണേ എന്ന് ചിത്രത്തിന്‍റെ മുകളിൽ എഴുതിയിട്ടുണ്ട്  archived link […]

Continue Reading

FACT CHECK : പൂക്കോയ തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്‍റെ പേരില്‍ കെഎംസിസി ദുബായ് ഘടകം പരാതി നല്‍കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും വാര്‍ത്തകളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനിടയിലാണ് അന്തരിച്ച മുന്‍ മുസ്‌ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളുടെ പേരില്‍ ഈ കേസുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പുരാവസ്‌തു തട്ടിപ്പ് കേസില്‍ പിടിയിലായ ജോണ്‍സണ്‍ മാവുങ്കല്‍ പൂക്കോയ തങ്ങള്‍ 1960ല്‍ ഉപയോഗിച്ച ബിരിയാണി ചെമ്പ് എന്ന പേരില്‍ അഞ്ച് കോടി രൂപ വാങ്ങി മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി ദുബായി ഘടകത്തെ പറ്റിച്ചുവെന്നാണ് പ്രചരണം. രണ്ട് […]

Continue Reading

FACT CHECK: മോന്‍സണ്‍ മാവുങ്കലിനൊപ്പം മുന്‍ എംഎല്‍എ എം.സ്വരാജ് നില്‍ക്കുന്ന ചിത്രം എഡിറ്റഡാണ്…

പുരാവസ്തു വിൽപനയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ  മോന്‍സണ്‍ മാവുങ്കലും അയാളുടെ കഥകളുമാണ് ഇപ്പോള്‍  വാർത്തകളിൽ കൂടുതലും ഇടംപിടിക്കുന്നത്. ഇയാൾക്ക് സിനിമ-രാഷ്ട്രീയ രംഗത്തെ പലരുമായും അടുത്ത ബന്ധമുണ്ട് എന്ന് കാണിക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും പലരും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു പ്രചരണത്തെ കുറിച്ചാണ് ഇവിടെ അന്വേഷിക്കുന്നത്.   പ്രചരണം  തൃപ്പൂണിത്തറയിൽ നിന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മുൻ എംഎൽഎ എം. സ്വരാജ്, മോന്‍സണ്‍ മാവുങ്കലിന്‍റെ ഒപ്പം നിൽക്കുന്ന ഒരു ചിത്രം ഇപ്പോൾ […]

Continue Reading

FACT CHECK: മന്ത്രി വി.ശിവന്‍കുട്ടി മോന്‍സൺ മാവുങ്കലിനോപ്പം നില്‍ക്കുന്ന ചിത്രം എഡിറ്റഡാണ്…

അപൂർവങ്ങളായ പുരാവസ്തുക്കൾ കൈവശമുണ്ടെന്ന് കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പേരിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന മോന്‍സൺ മാവുങ്കൽ എന്ന വ്യക്തിയും അയാളുടെ പുരാവസ്തു ശേഖരവുമാണ് ഇപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. സാമൂഹ്യ മാധ്യമങ്ങൾ നിറയെ സംഭവത്തെ കുറിച്ചുള്ള  ട്രോളുകളാണ്.  ഭരണരംഗത്തെ ഉന്നതരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട് എന്ന് ആരോപണം ഉന്നയിച്ച് പലരും പ്രമുഖരുമായുള്ള ഇയാളുടെ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്  പ്രചരണം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മോൺസന്‍റെ തോളിൽ കയ്യിട്ടു നിൽക്കുന്ന ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading

FACT CHECK – വിമാനത്തിന്‍റെ ചിറകില്‍ കിടന്ന് യാത്ര ചെയ്യുന്ന അഫ്‌ഗാന്‍ പൗരന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയതോടെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലയാനം നടക്കുകയാണ്. വിമാനത്തിന്‍റെ വീലില്‍ തൂങ്ങി കിടന്ന് വരെ യാത്ര ചെയ്ത് ഉയരത്തില്‍ നിന്നും താഴെ വീണ് നിരവധി പേര്‍ മരിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും അഫ്‌ഗാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ താലിബാനില്‍ നിന്നും രക്ഷപെടാന്‍ വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് കിടന്ന് യാത്ര ചെയ്യുന്നയാള്‍ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ലോകത്തോട് പലതും പറയുന്നുണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അക്രമകാരികൾ […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

FACT CHECK: മുഖ്യമന്ത്രി ഇരുകൈകളും ഉപയോഗിച്ച് എഴുതുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്…

വിവരണം  മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചിത്രം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ മുഖ്യമന്ത്രി തന്‍റെ ഇരുകൈകളും ഉപയോഗിച്ച് രണ്ടു കടലാസുകളില്‍ എഴുതുന്നതു കാണാം. “36000 ന്റെ പേനകൾ രണ്ട് കയ്യിലും വെച്ച് ഇങ്ങനെ നോക്കാതെ ഒപ്പിടണം എങ്കിൽ അവനുടെ പേര് #സിങ്കംവിജയ്😀” Creator  : Dhanshri Prathik Insta ℹ https://instagram.com/outspoken_insta Twitter 🐦 https://twitter.com/outspoken_info/ © Outspoken എന്ന അടിക്കുറിപ്പിലാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.  archived link FB post ഫാക്റ്റ് […]

Continue Reading

FACT CHECK – യെമനില്‍ പുരുഷന്‍മാര്‍ രണ്ട് വിവഹം കഴക്കണമെന്ന നിയമം കര്‍ശനമാക്കിയോ? പ്രചരണം വ്യാജമാണ്; വസ്‌തുത അറിയാം..

വിവരണം യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി.. എതിര്‍ക്കുന്ന ഭാര്യയ്ക്ക് 15 വര്‍ഷം തടവ്.. കല്യാണം കഴിക്കാത്ത ആണുങ്ങള്‍ക്കും 15 വര്‍ഷം തടവ്. എന്ന പേരില്‍ അറബിക് ഭാഷയിലുള്ള ഉത്തരവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായി വാട്‌സാപ്പിലാണ് സന്ദേശവും ചിത്രവും പ്രചരിക്കുന്നത്. നിരവധി പേരാണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യമനില്‍ ഇത്തരത്തിലൊരു നിയമം നിലവില്‍ വിന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

FACT CHECK – ബിജെപിയുടെ ചുവരെഴുത്തില്‍ ഇങ്ങനെയൊരു തെറ്റ്പറ്റിയോ? വസ്‌തുത ഇതാണ്..

വിവരണം ബിജെപിയുടെ ഒരു തെറഞ്ഞെടുപ്പ് പ്രചരണം ചുവരെഴുത്താണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. പിതിനൊന്നാം വാര്‍‍ഡ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായി പ്രചരണത്തിന്‍റെ ഭാഗമായി മാറ്റം വേണം ബിജെപി വരണം എന്ന എഴുതുന്നതിന് പകരം നാറ്റം വേണം ബിജെപി വരണം എന്നാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. എടക്കഴിയൂര്‍ സഖാക്കള്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 90ല്‍ അധികം ഷെയറുകളും 160ല്‍ അധികം റിയാക്ഷനുളും ലഭിച്ചിട്ടുണ്ട്. Facebook Post  Archived Link  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവരെഴുത്തില്‍ അക്ഷരതെറ്റ് സംഭവിച്ചതാണോ ചിത്രത്തില്‍ […]

Continue Reading

പൗരത്വ ബില്ലിനെതിരെ നടക്കുന്ന സമരങ്ങളില്‍ ഇടതുപക്ഷത്തെ മാത്രം പ്രശംസിച്ച് ഏഷ്യാനെറ്റ് പരിപാടി അവതരിപ്പിച്ചോ?

വിവരണം ഒടുവിൽ ഏഷ്യനെറ്റിനും സമ്മതിക്കേണ്ടി വന്നു.. എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ ദിലസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന സമരങ്ങളെ കുറിച്ച് ഏഷ്യാനെറ്റില്‍ വന്ന പരിപാടി എന്ന പേരിലാണ് വീഡിയോ പ്രചരണം. എല്ലാക്കാലത്തും ഇടതുപക്ഷമാണ് ശരിയെന്നും കനലൊരു തരി മതി എന്ന് പറഞ്ഞ് പരിഹസിച്ചവര്‍ക്കെതിരെയുള്ള മറുപടിയാണ് രാജ്യത്തെ ഇടത് സമരങ്ങളുടെ വിജയമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി.രാജയെയും പോലുള്ളവര്‍ പോലീസ് പിടിയിലായതും ജനങ്ങള്‍ക്ക് വേണ്ടി […]

Continue Reading

ചിത്രത്തില്‍ കാണുന്നത് മണ്ണാര്‍ശാലയിലെ അപൂര്‍വ സ്വര്‍ണ്ണ പാമ്പോ?

മണ്ണാറശാലയിൽ കണ്ട സ്വർണ നിറമുള്ള അത്ഭുത പാമ്പ്.12 കൊല്ലം കൂടുമ്പോഴേ ഇത് ഉച്ചനേരത്തു ഒന്ന് പുറത്തിറങ്ങി 15മിനുട്ട് കഴിഞ്ഞാൽ അപ്രത്യക്ഷമാവുമാത്രേ. ഈ തലക്കെട്ട് നല്‍കി സ്വര്‍ണ്ണ നിറമുള്ള ഒരു പാമ്പ് ക്ഷേത്രത്തിന്‍റെ പരിസരത്ത് പത്തി വിടര്‍ത്തി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആറ്റുകാല്‍ ദേവി  എന്ന പേരിലുള്ള പേജില്‍ ജനുവരി 31ന് (2019) പങ്കുവച്ചിരിക്കുന്ന ചിത്രത്തിന്   ഇതുവരെ 18,000ല്‍ അധികം ഷെയറുകളും 2,200ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റിന്‍റെ പൂര്‍ണരൂപം- എന്നാല്‍ […]

Continue Reading