കോണ്‍ഗ്രസ്സ് എംഎല്‍എമാരെ റിസോര്‍ട്ടിലേയ്ക്ക് മാറ്റുന്ന ചിത്രം 2020 ല്‍ ഗുജറാത്തില്‍ നിന്നുള്ളതാണ്… ഗോവയുമായി യാതൊരു ബന്ധവുമില്ല…

നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ സർക്കാർ ഉടൻ തന്നെ ചുമതലയേൽക്കും. നാലിടത്ത് ബിജെപിയും പഞ്ചാബില്‍ ആദ്മി പാർട്ടിമാണ് സർക്കാര്‍ രൂപീകരിക്കുക. വോട്ടെണ്ണലിന് ശേഷം സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാവുന്നുണ്ട്.  ഗോവയിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്ന ദൃശ്യമാണ് എന്നാണ് പ്രചരണം.  പ്രചരണം  ലഗേജ് ബാഗുകളുമായി എംഎൽഎമാർ നിൽക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ഗൾഫിൽ പോകുന്നതല്ല…. ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്. അവസ്ഥ 😂😂” archived link FB post അതായത് […]

Continue Reading

സമാജ് വാദി പാര്‍ട്ടി നേതാവ് നിരാശമൂലം സ്വയം തീ കൊളുത്തിയതാണ്… യോഗിയുടെ ചിത്രം കത്തിക്കുകയായിരുന്നില്ല…

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉത്തർപ്രദേശിൽ ഭരണകക്ഷിയായ ബിജെപി 403 സീറ്റുകളില്‍ 255 എണ്ണത്തിലും വിജയിച്ച് കേവല ഭൂരിപക്ഷം നേടി. സമാജ് വാദി പാർട്ടിയാണ് തൊട്ടടുത്ത സ്ഥാനത്ത് 111 സീറ്റുകളുമായി പ്രതിപക്ഷ കക്ഷിയായത്. ഫലപ്രഖ്യാപനത്തിന് ശേഷം സാമൂഹികമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സമാജ് വാദി പാർട്ടി നേതാവ് പൊതുനിരത്തിൽ മുഖ്യമന്ത്രിയുടെ ചിത്രം കത്തിക്കുന്നതിനിടയിൽ സ്വയം അപകടത്തിൽപ്പെട്ടു എന്നാണ് പ്രചരണം പ്രചരണം  വീഡിയോദൃശ്യങ്ങളിൽ ചിത്രം പോലെ എന്തോ ഒന്ന് കൈയ്യില്‍ പിടിച്ച് ഒരു വ്യക്തി പുറംതിരിഞ്ഞ് നിൽക്കുന്നതാണ് കാണാൻ […]

Continue Reading

പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്‍റെ പഴയ വീഡിയോ ആണിത്. ഇപ്പോഴത്തെ വിജയാഘോഷവുമായി യാതൊരു ബന്ധവുമില്ല

പഞ്ചാബി നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആം ആദ്മി പാർട്ടി കോൺഗ്രസിനെയും ശിരോമണി അകാലി ദളിനെയും പിന്നിലാക്കി വന്‍ വിജയമാണ് നേടിയത്. ഭഗവന്ത് സിംഗ് മന്നിനെയായാണ് എഎപി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയത്. ആക്ഷേപഹാസ്യത്തിലൂടെ നിരവധി പഞ്ചാബികളുടെ ഹൃദയത്തിൽ ഇടം നേടിയ ജനപ്രിയ ഹാസ്യനടനായ മന്‍ പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി ആകാന്‍ പോകുകയാണ്. അദ്ദേഹത്തിന്‍റെ ഒരു വീഡിയോ ഇന്ന് മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി തുടങ്ങിയിട്ടുണ്ട്.  പ്രചരണം  നിയുക്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ […]

Continue Reading

പ്രധാനമന്ത്രി ആളൊഴിഞ്ഞ മൈതാനത്തിന് നേരെ കൈകള്‍ ഉയര്‍ത്തി അഭിവാദ്യം ചെയ്തു എന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലാണ്. വിവിധ പാര്‍ട്ടി നേതാക്കളുടെ യോഗങ്ങളിലും റാലികളിലും കോവിഡ് പ്രോട്ടോക്കോള്‍ വകവയ്ക്കാതെ  തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ ആരുമില്ലാത്ത ഒരു മൈതാനത്തിന് നേരെ നരേന്ദ്ര മോദി കൈ വീശുന്നതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. 16 സെക്കൻഡ് ദൈർഖ്യമുള്ള ക്ലിപ്പിൽ നരേന്ദ്ര മോദി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങി കൈ വീശുന്നത് കാണാം. എന്നാല്‍ ഈ വീഡിയോയിൽ ഓഡിയന്‍സ് ആയി ആരെയും കാണാനില്ല. […]

Continue Reading

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിന്നുള്ള പഴയ വീഡിയോ ഇപ്പോഴത്തെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

ഉത്തര്‍പ്രദേശില്‍ 9 ജില്ലകളിലെ 54 നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടർമാർ തിങ്കളാഴ്ച യുപി തെരഞ്ഞെടുപ്പിൽ ജനവിധി രേഖപ്പെടുത്തുകയുണ്ടായി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഏഴാമത്തെയും അവസാനത്തെയും ഘട്ടം മാർച്ച് 7 ന് നടക്കും. ഇതിനിടയില്‍ വോട്ട് അട്ടിമറി നടന്നുവെന്ന് വോട്ടര്‍മാര്‍ മാധ്യമങ്ങളുടെ മുന്നില്‍ ആരോപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പ്രചരണം  ബിജെപി പ്രവർത്തകർ വോട്ടർമാരുടെ വിരലുകളിൽ വീട്ടിലെത്തി മഷി പുരട്ടുകയാണെന്നും 500 രൂപ പ്രതിഫലമായി ലഭിച്ചുവെന്നും വീരേന്ദ്ര കുമാർ എന്ന യുവാവും മറ്റ് ചില വോട്ടര്‍മാരും മാധ്യമങ്ങള്‍ക്ക് […]

Continue Reading