ഏഷ്യാനെറ്റിന്‍റെ വ്യാജ ന്യൂസ് കാര്‍ഡ് ഉപയോഗിച്ച് വീണാ വിജയനെതിരെ ഇ‌പി ജയരാജന്‍റെ പേരില്‍ വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു…

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഐ‌ടി കമ്പനിയായ എക്സാലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വീണ വിജയന്‍ കമ്പനിയുടെ പേരില്‍ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടയിൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ 1.72 കോടി രൂപ വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. വീണാ വിജയനെതിരെ വിമര്‍ശനവുമായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നുകൊണ്ടിരിക്കുന്നു.  ഇതിനിടെ മുതിര്‍ന്ന സി‌പി‌എം നേതാവ് ഇ‌പി ജയരാജന്‍ വീണാ വിജയനെതിരെ നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റര്‍ പ്രചരിക്കുന്നത് […]

Continue Reading

ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി […]

Continue Reading