മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

വിവരണം ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടെന്ന വാര്‍ത്തയാണ് ഇപ്പോഴും പ്രധാന ചര്‍ച്ച വിഷയമായി മുന്നിലുള്ളത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമായത് ആരാധകരെയും ഏറെ ആവശത്തിലാക്കിയിരിക്കുകയാണ്. അര്‍ജന്‍റീന ടീം അംഗങ്ങള്‍ക്ക് ജന്മനാട് അവിശ്വസനീയമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇപ്പോള്‍ ഇതാ മെസ്സിക്ക് മറ്റൊരു അംഗീകാരം കൂടി അര്‍ജന്‍റീന നല്‍കാന്‍ ഒരുങ്ങുന്ന എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മെസ്സിയുടെ ചിത്രമുള്ള 1000 അര്‍ജെന്‍റീന്‍ പെസോ കറന്‍സി അര്‍ജെന്‍റീന പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രചരണം. 1000 പെസോ നോട്ടിന്‍റെ […]

Continue Reading

ഫിഫ കപ്പ് ഫൈനല്‍ കാണാനെത്തിയവര്‍ക്കെല്ലാം സമ്മാനം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിങ്ങനെ:

ഫിഫ ലോകകപ്പ് 2022 അർജന്‍റീന നേടിയതോടെ മഹാ മാമാങ്കത്തിന് കൊടിയിറങ്ങി. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ അർജന്‍റീന  വിജയിച്ച സന്തോഷവും അവരവരുടെ ടീമുകൾ പോരാടി പിൻവാങ്ങിയതിലുള്ള സങ്കടങ്ങളും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ പങ്കിട്ടു കൊണ്ടിരിക്കുന്നു. ഫൈനൽ മത്സരത്തിനുശേഷം ഇപ്പോൾ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഫൈനൽ മത്സരങ്ങൾ കാണാൻ എത്തിയവർക്ക് വേണ്ടി ഖത്തര്‍  സമ്മാനപ്പൊതികൾ നൽകിയെന്നാണ് വീഡിയോ പങ്കുവച്ച് അറിയിക്കുന്നത്.  പ്രചരണം   ഗാലറിയിൽ കിടക്കുന്ന ഓരോ കസേരയിലും ഗിഫ്റ്റ് ബാഗുകൾ വെച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുറക്കുമ്പോൾ ഫിഫ ലോകകപ്പ് കപ്പ് […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും വമ്പന്മാരായ പോര്‍ച്ചുഗലും ബ്രസീലും പുറത്തായത് ഞെട്ടലോടെയായിരുന്നു ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറക്കിയതും മത്സരം പരാജയപ്പെട്ട ശേഷം വികാര നിര്‍ഭരനായി അദ്ദേഹം വേദിവിട്ട് പോകുന്ന ചിത്രങ്ങളും ഫുട്ബോള്‍ ആരാധകരെ ഏറെ ദു‌‌ഖിത്തരാക്കിയിരന്നു. ഇതിനിടയിലാണ് സ്റ്റേഡിയത്തില്‍ നിന്നും റെസ്റ്റ് റൂമിലേക്ക് പോകുന്ന ക്രിസ്റ്റ്യാനോ റൊണാള്‍‍‍ഡ‍ോയുടെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ കരയുന്ന ചിത്രമെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ഇന്ത്യ 1950ല്‍ ഫീഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണ്?

കുറച്ച് ദിവസങ്ങളായി 1950ല്‍ അര്‍ഹത നേടിയ ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് ചില പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇന്ത്യ പങ്കെടുക്കാത്തതിന് ഈ പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത് പണ്ഡിറ്റ്‌ നെഹ്‌റുവിനെയാണ്. ബൂട്ട് ഇല്ലാത്തതിനാലാണ് ഇന്ത്യയെ ഫീഫ മത്സരിക്കാന്‍ സമ്മതിക്കാത്തത് എന്നും ഈ പോസ്റ്റ്‌ ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. എന്താണ് ഇന്ത്യ യഥാര്‍ത്ഥത്തില്‍ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

അര്‍ജെന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ഫുട്ബോള്‍ ടീമിന് സൗദി രാജകുമാരന്‍ റോള്‍‌സ് റോയ്‌സ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരത്തിലെ ആദ്യ റൗണ്ടില്‍ അര്‍ജെന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ സൗദി അറേബിയയുടെ പ്രകടനം ഞെട്ടലോടെയായിരുന്നു ഫുട്ബോള്‍ ആരാധകര്‍ കണ്ടത്. വലിയ ആവേശത്തോടെയാണ് സൗദി അറേബിയ ഈ വിജയത്തെ നോക്കുകാണുകയും ചെയ്തത്. ഇതിന് പിന്നാലെ അര്‍ജന്‍റീനയെ തോല്‍പ്പിച്ച സൗദി അറേബിയന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും സൗദി രാജകുമാരന്‍ ഒരോ റോള്‍സ് റോയ്‌സ് ഫാന്‍റം കാര്‍ പാരിതോഷികം നല്‍കുമെന്ന സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം തുടങ്ങി. മുഖ്യധാര മാധ്യമങ്ങളും ഇതെ […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

‘മെസ്സിക്ക് പകരം മെഴ്‌സി’ പരാമര്‍ശം; ഇ.പി.ജയരാജന്‍റെ നാക്കുപിഴയ്ക്ക് മെഴ്‌സിക്കുട്ടിയമ്മ ഇത്തരത്തിലൊരു മറുപടി നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് സംഭവിച്ച ഒരു നാക്കുപിഴയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ലോകകപ്പ് ഫുട്ബോള്‍ തുടങ്ങുന്നതിന് മുന്നോടിയായി മീഡിയ വണ്‍ ഇ.പി.ജയരാജനുമായി നടത്തിയ ഒരു അഭിമുഖത്തില്‍ തന്‍റെ ഇഷ്ട ടീം അര്‍ജന്‍റീനയാണെന്നും ഇഷ്ട താരം മെസ്സിയാണെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ മെസ്സി എന്നതിന് പകരം അഭിമുഖത്തില്‍ ഉടനീളം മെഴ്‌സി എന്നാണ് ജയരാജന്‍ പറയുന്നത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകളായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ജയരാജന്‍റെ പരാമര്‍ശത്തില്‍ […]

Continue Reading