പൊഖാറയില്‍ വിമാനാപകടം ഉണ്ടായ അതെ ദിവസം ഫ്ലൈറ്റിലെ എയര്‍ഹോസ്റ്റസ് ചിത്രീകരിച്ച് ടിക്ക് ടോക്കില്‍ പങ്കുവെച്ച വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം നേപ്പാളിലെ പൊഖാറയില്‍ വിമാനാപകടത്തില്‍ 72 പേര്‍ മരണപ്പെട്ടു എന്ന വാര്‍ത്ത ഞട്ടലോടെയാണ് ലോകം അറി‍ഞ്ഞത്. പൊഖാറ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുന്നിടയിലായിരുന്നു യെതി എയര്‍ലൈന്‍സിന്‍റെ വിമാനം അപകടത്തില്‍പ്പെട്ട് എരിഞ്ഞമര്‍ന്നത്. വിമാനത്തിലെ മുഴുവന്‍ പേരും മരണപ്പെട്ടു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ട വിമാനത്തിലെ എയര്‍ ഹോസ്റ്റസായ ഒഷിന്‍ മാഗര്‍ വിമാനം അപകടത്തില്‍പ്പെട്ട അതെ ദിവസമായ ജനുവരി 15ന് അതെ ഫ്ലൈറ്റില്‍ നിന്നും ചിത്രീകരിച്ച ടിക് ടോക്ക് വിഡീയോ ടിക്ക് ടോക്കില്‍ പങ്കുവെച്ചു എന്ന തരത്തില്‍ […]

Continue Reading

ഇന്തോനേഷ്യൻ വിമാനം റണ്‍വേയില്‍ ഇടിച്ചിറക്കുന്ന ഈ ദൃശ്യങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിർമ്മിച്ചതാണ്

ഇൻഡോനേഷ്യൻ യാത്രാവിമാനം തകരാറിലായതിനെ തുടർന്ന്  വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ദൃശ്യങ്ങളുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. പ്രചരണം  പറന്നുയർന്നശേഷം വിമാനം സാഹസികമായി റണ്‍വേയില്‍ ഇറക്കി മൂന്ന് നാല് തവണ തകിടം മറിഞ്ഞ് നിലത്ത് ചരിഞ്ഞ് നില്‍ക്കുന്ന  ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. വിമാനത്തിൽ നിന്ന് പുക ഉയരുന്നതും കാണാം. ഇന്തോനേഷ്യൻ വിമാനം ഇറാന് സമീപം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി ലാൻഡ് ചെയ്തതാണ് എന്ന് സൂചിപ്പിച്ച്  ഈ വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇറാൻ വഴി കർബലയിലേക്കുള്ള ഇന്തോനേഷ്യ […]

Continue Reading

FACT CHECK – കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK – വിമാനത്തിന്‍റെ ചിറകില്‍ കിടന്ന് യാത്ര ചെയ്യുന്ന അഫ്‌ഗാന്‍ പൗരന്‍ എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ.. വസ്‌തുത അറിയാം..

വിവരണം താലിബാന്‍ അഫ്‌ഗാനിസ്ഥാന്‍ കീഴടക്കിയതോടെ ജനങ്ങളുടെ കൂട്ടത്തോടെയുള്ള പലയാനം നടക്കുകയാണ്. വിമാനത്തിന്‍റെ വീലില്‍ തൂങ്ങി കിടന്ന് വരെ യാത്ര ചെയ്ത് ഉയരത്തില്‍ നിന്നും താഴെ വീണ് നിരവധി പേര്‍ മരിച്ച ഞെട്ടിക്കുന്ന സംഭവങ്ങളും അഫ്‌ഗാനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ താലിബാനില്‍ നിന്നും രക്ഷപെടാന്‍ വിമാനത്തിന്‍റെ ചിറകില്‍ പിടിച്ച് കിടന്ന് യാത്ര ചെയ്യുന്നയാള്‍ എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ ചിത്രം ലോകത്തോട് പലതും പറയുന്നുണ്ട് അഫ്ഗാനിസ്ഥാനിൽ നിന്നും താലിബാൻ അക്രമകാരികൾ […]

Continue Reading

വീഡിയോയില്‍ ഗാനം ആലപിക്കുന്നത് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഥേയല്ല

വിവരണം ഇന്നലത്തെ കേരളത്തെ കണ്ണീരിലാഴ്ത്തിയ രണ്ടു ദുരന്തങ്ങളാണ് കരിപ്പൂരിലെ വിമാന അപകടവും മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലും. രണ്ടു ദുരന്തങ്ങളും ഇതുവരെ നാൽപ്പതോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയെ  വേദനയോടെയാണെങ്കിലും പ്രകീര്‍ത്തിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചു. കാരണം ജീവൻ കളഞ്ഞും അദ്ദേഹം കാട്ടിയ ജാഗ്രത മൂലമാണ് ദുരന്തത്തിന്റെ തീവ്രതയും മരണ നിരക്കും കുറയ്ക്കാനായത് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.  കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാപ്റ്റന്‍ ദീപക് […]

Continue Reading

ഇത് റഫാൽ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന വീഡിയോയല്ല, പഴയതാണ്

വിവരണം ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റാഫേൽ വിമാനങ്ങൾ ഇന്ത്യയിൽ എത്തിച്ചേർന്നു ഹരിയാനയിലെ അംബാല വ്യോമ താവളത്തിലാണ് റഫാൽ വിമാനങ്ങൾ എത്തിച്ചേർന്നത്. മൂന്നു ദിവസം മുമ്പ് ഫ്രാൻസിൽ നിന്നും വിമാനങ്ങൾ പുറപ്പെട്ടു. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിക്കും എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.  റഫേൽ വിമാനങ്ങളെ അനുഗമിച്ച ഫ്രഞ്ച് വ്യോമസേനയുടെ 330 ഫീനിക്സ് എം ആർ ടി ടാങ്കർ വിമാനത്തില്‍ നിന്ന് റഫാൽ വിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വാർത്തയും […]

Continue Reading

ഓര്‍മ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്തിയ ഓര്‍മ്മ ഭാരവാഹിയെ വിമാനത്താവളത്തില്‍ പിടികൂടിയോ?

വിവരണം ഇടതുപക്ഷ അനുഭാവികളുടെ നേതൃത്വത്തില്‍ യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍മ്മ പ്രവാസി കൂട്ടായിമയുടെ പേരിലുള്ള ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓര്‍മ്മ ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച ഓര്‍മ്മ കൂട്ടായ്മയുടെ ദുബായ് ഘടകം ഭാരവാഹി ഉസ്‌മാന്‍ പിടിയില്‍ എന്ന തലക്കെട്ട് നല്‍കിയ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ഒരു വ്യക്തിയുടെ ചിത്രവും സഹതം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റാഫി സുനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 606 ഷെയറുകളും […]

Continue Reading