തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇന്ധനവില ഒരു രൂപ പോലും കൂടില്ല എന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവന നടത്തിയോ? ഇതെ കുറിച്ച് റിപ്പോര്‍ട്ടര്‍ ടിവി ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് വസ്‌തുത?

വിവരണം രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇതിന് മുന്നോടിയായി ഇന്ധന വില വര്‍ദ്ധന താല്‍ക്കാലികമായി തടസപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഇപ്പോള്‍ ദിവസവും 75 മുതല്‍ 88 പൈസ വരെ വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒരു രൂപ പോലും വര്‍ദ്ധിക്കില്ലെന്നും ഈ പ്രചരണം വ്യാജമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ഇളിഭ്യരാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുന്നതിന് മുന്‍പ് പ്രസ്താവന നടത്തിയെന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ ഒരു […]

Continue Reading

കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികളെന്ന വാര്‍ത്ത ഇതിനോടകം പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധവും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ബാരിലിന് 130 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അതിനിടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില വര്‍ദ്ധക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇന്നലെ രാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്ക് എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വി […]

Continue Reading

FACT CHECK – സംസ്ഥാനത്ത് മദ്യത്തിന് ഇരട്ടി വില വര്‍ദ്ധനയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും ലാഭകരമായ സ്ഥാപനങ്ങളില്‍ ഒന്നായ ബിവറേജസ് കോര്‍പ്പൊറേഷന്‍ മദ്യത്തിന് വില വര്‍ദ്ധപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന ഒരു വാര്‍ത്തയാണ് മധ്യപര്‍ക്ക് ഇപ്പോള്‍ നിരാശ നല്‍കിയിരിക്കുന്നത്. പത്തും ഇരപതും രൂപയല്ല 250 മുതല്‍ 400 രൂപ വരെ വര്‍ദ്ധിപ്പിച്ചേക്കാമെന്നാണ് പ്രചരണം. ബിയറിന് 50 മുതല്‍ 75 രൂപ വരെയും വിദേശ മദ്യത്തിന് 750 വരെയും വര്‍ദ്ധിക്കുമെന്നും പ്രചരിക്കുന്ന വാര്‍ത്ത കാര്‍ഡില്‍ പറയുന്നു. 24 ന്യൂസിന്‍റെ ഡിസംബര്‍ രണ്ടാം തീയതിയിലെ പോസ്റ്ററാണ് ഇത്തരത്തില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK – കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതെന്ന് ധനകാര്യമന്ത്രി പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ദ്ധനവും സംസ്ഥാനത്തിന്‍റെ നികുത്തി കുറയ്ക്കലും സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി സമരങ്ങള്‍ നടത്തി വരുകയാണ്. ഇതിനിടയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ […]

Continue Reading

FACT CHECK: പുതിയ സ്ക്രാപ്പേജ് നയപ്രകാരം പഴയ വാഹനങ്ങളുടെ റീ-രജിസ്ട്രേഷന്‍ തുകയാണ് വര്‍ദ്ധിപ്പിച്ചത്…പുതിയതിന്‍റെതല്ല…

കഴിഞ്ഞ ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വാഹനങ്ങളുടെ സ്ക്രാപ്പേജ് നയം പ്രതിപാദിച്ചിരുന്നു.  പഴയ വാഹനങ്ങൾ പൊളിച്ചു നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് നായ രൂപീകരണം. ഇതനുസരിച്ച് രാജ്യത്തെ വാണിജ്യ വാഹനങ്ങൾ, പുതുതായി വാങ്ങുന്നത് മുതൽ 15 വർഷത്തേക്കും സ്വകാര്യവാഹനങ്ങൾ 20വര്‍ഷം വരെയുമാണ്  പരമാവധി ഉപയോഗിക്കാൻ സാധിക്കുക. അതിനുശേഷം അധികം കേടുപാട് സംഭവിക്കാത്ത വാഹനങ്ങൾ പുനർ രജിസ്ട്രേഷൻ ചെയ്യാനാണ്  സർക്കാർ തീരുമാനം.  ഇതിനുശേഷം പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെയുള്ളത്.  പ്രചരണം  ഇപ്പോൾ  സാമൂഹ്യമാധ്യമങ്ങളിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് […]

Continue Reading

FACT CHECK: ഇന്ധന വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ പറഞ്ഞുവെന്ന പ്രചരണത്തിന്‍റെ സത്യമറിയൂ…

പ്രചരണം  ഇന്ധന വില വര്‍ദ്ധന ആശങ്കപ്പെടുത്തുന്ന വിധം വര്‍ദ്ധിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും  ഈ വിഷയത്തെ കുറിച്ചുള്ള ചൂടുള്ള  ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.  കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതാരാമന്‍ ഇന്ധന വില വര്‍ദ്ധനയെ കുറിച്ച് നടത്തിയ പരാമര്‍ശം എന്ന പേരില്‍ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെട്രോളിയം വില വര്‍ദ്ധനവില്‍ എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് നിര്‍മല സിതാരാമന്‍ എന്നാണ് പോസ്റ്റിലെ പരാമര്‍ശം. ഒപ്പം ഇത് തന്നെയാണ് കര്‍ഷകരും പറയുന്നത് അമ്മച്ചി.. എല്ലാം കോര്‍പ്പരേറ്റുകളെ ഏല്‍പ്പിച്ചാല്‍ ഉടയതമ്പുരാന് വരെ […]

Continue Reading

പെട്രോളിനും ഡീസലിനുമുണ്ടായ വില വര്‍ധന; പമ്പുകളിലെ എണ്ണവിലയില്‍ മാറ്റമുണ്ടാകില്ല..

വിവരണം പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസല്‍ 13 രൂപയും വര്‍ദ്ധിപ്പിച്ചു എന്ന പേരില്‍ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതം കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരക്കുന്നുണ്ട്. We Love CPI[M]വി ലവ് സിപിഐ[എം] എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,400ല്‍ അധികം ഷെയറുകളും 1,400ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ഇന്ധനവിലയില്‍ ഇത്തരത്തിലൊരു വര്‍ദ്ധനവുണ്ടായിട്ടുണ്ടോ? ഈ വില പെട്രോള്‍ പമ്പുകളില്‍ ഏര്‍പ്പെടുത്തുമോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. […]

Continue Reading

സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ലെന്ന് കെ സുരേന്ദ്രൻ എവിടെയും പറഞ്ഞിട്ടില്ല..

വിവരണം  “നിയുക്ത BJP പ്രസിഡന്‍റിന്‍റെ (ഭാവി മിസോറാം ഗവർണ്ണർ) ആദ്യ പ്രസ്താവനയിറങ്ങി, ഇനി ഇതുപോലുള്ള മഹത്തായ പ്രവചനങ്ങൾ നിങ്ങൾക്ക് കേട്ടുകൊണ്ടിരിക്കാം” എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റ് ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. “പാവപ്പെട്ട സൈക്കിൾ റിക്ഷക്കാർക്ക് ഇന്ധന വിലവർദ്ധനവ് ബാധിക്കില്ല” എന്ന് കെ സുരേന്ദ്രൻ പറഞ്ഞു എന്നാണ് പോസ്റ്റിലുള്ള വാർത്ത.  archived link FB post ഫെബ്രുവരി 15 നാണ് കെ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് വന്നത്. അദ്ദേഹത്തിന് അനുമോദനം നേർന്നുകൊണ്ടും […]

Continue Reading

കേന്ദ്രസര്‍ക്കാരിന്‍റെ പാചകവാതക വര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണോ ഇവ?

വിവരണം കേന്ദ്ര സർക്കാരിൻറെ ഗ്യാസ് വില വർദ്ധനവിനെതിരെ നാടെങ്ങും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം, ☺️😌 എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗ്യാസ് സിലണ്ടറുമായി പ്രതിഷേധിക്കുന്നതും ട്രെയിന്‍ തടയുകയും ഉള്‍പ്പടെ ചെയ്യുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റോബര്‍ട്ട് ക്രെസ്റ്റ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും നമ്മള്‍ സഖാക്കള്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 377ല്‍ അധികം ഷെയറുകളും 454ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പാചകവാതക വില വര്‍ദ്ധനയില്‍ കേന്ദ്രം […]

Continue Reading