FACT CHECK: അയമോദകം, കർപ്പൂരം, ഗ്രാമ്പൂ ഇവ മൂന്നും കൂടി ഒരു ചെറിയ കിഴി ആയി കെട്ടി മണത്തു കൊണ്ടിരുന്നാൽ ശരീരത്തിൽ ഓക്സിജൻ കുറയുന്നത് ഒഴിവാക്കാനാകുമോ…? വസ്തുത അറിയൂ

പ്രചരണം  കോവിഡ് -19 ന്റെ രണ്ടാമത്തെ തരംഗം അപകടകരമാം വിധം വ്യാപിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ പരിഭ്രാന്തിയിലാകുന്നുണ്ട്. അനുചിതവും അശാസ്ത്രീയവുമായ നാട്ടു വൈദ്യങ്ങള്‍ തുടങ്ങി ആയുര്‍വേദം, ഹോമിയോ, അലോപതി തുടങ്ങി എല്ലാ ചികിത്സാ മേഖലയിലെയും മരുന്നുകളെ പറ്റിയുള്ള സന്ദേശങ്ങള്‍ സോഷ്യൽ മീഡിയയില്‍  നിറയുകയാണ്.  ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു  വൈറൽ സന്ദേശത്തിൽ കർപ്പൂരം ഗ്രാമ്പൂ, അയമോദകം എന്നിവ ശ്വസിച്ചാല്‍ , ഓക്സിജന്റെ അളവ് കുറയാതെ സൂക്ഷിക്കാം എന്ന് അവകാശപ്പെടുന്നു. പോസ്റ്റില്‍ പ്രതിപാദിക്കുന്ന സുഗന്ധ ദ്രവ്യങ്ങളുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ:  […]

Continue Reading

വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഹോം ട്യൂഷന്‍ ഡിജിറ്റല്‍ പഠന പദ്ധതി രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

വിവരണം 40000 രൂപ സ്കോളർഷിപ്പ് – ഇപ്പോൾ അപേക്ഷിക്കാം 25/04/2020 ➖➖➖➖➖➖➖➖➖➖ https://chat.whatsapp.com/B5Ao6hKVil06Fwb3JhKn1N കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയന വർഷം 5 മുതൽ 12 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹോം ട്യൂഷന് (ഡിജിറ്റൽ പഠനം) സഹായം ലഭിക്കുന്നു. എല്ലാ എല്ലാ ജാതി മത വിഭാഗങ്ങൾക്കും അപേക്ഷിക്കാം. 🖱️https://bit.ly/2RU5QVn ഈ ലിങ്ക് വഴി ലളിതമായി മൊബൈൽ ഫോണിലൂടെ സ്വയം  അപേക്ഷിക്കാവുന്നതാണ്. അവസാന തിയ്യതി 2020 മെയ് 25. അറിയാത്തത് കാരണം ആർക്കും […]

Continue Reading

FACT CHECK: കൊറോണയെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമേ പോസ്റ്റ്‌ ചെയ്യാന്‍ പാടുള്ളു എന്ന തരത്തില്‍ പ്രചരിക്കുന്ന വാട്ട്സ്സാപ്പ് അറിയിപ്പ് വ്യാജമാണ്…

വിവരണം കൊറോണ വൈറസിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍  സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മാത്രമേയുള്ളൂ അധികാരം, മറ്റാര്‍ക്കും ഇതിനെ കുറിച്ച് പോസ്റ്റ്‌ ചെയ്യാന്‍ അനുവാദമില്ല. കുടാതെ തെറ്റായ വിവരങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പില്‍ കണ്ടെത്തിയ വാട്ട്സാപ്പ് ഗ്രൂപ്പ്‌ അഡ്മിന്‍ അടക്കം ഗ്രൂപ്പിലെ എല്ലാവരെയും അറസ്റ്റ് ചെയ്യും എന്ന തരത്തില്‍ ഒരു സന്ദേശം വാട്ട്സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തിന്‍റെ സത്യാവസ്ഥ അറിയാനായി പലരും ഈ സന്ദേശം ഞങ്ങള്‍ക്ക് 9049046809 എന്ന വാട്ട്സ്സാപ്പ് നമ്പറിലേക്ക് പരിശോധിക്കാനായി അയച്ചിട്ടുണ്ട്. അങ്ങനെ ഞങ്ങള്‍ ഇതിനെ കുറിച്ച് […]

Continue Reading

മദ്യം വീട്ടിലെത്തിക്കാന്‍ പിണറായി സര്‍ക്കാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമോ?

വിവരണം മദ്യത്തിനായി ഇനി അലച്ചലില്ല.. മൊബൈല്‍ ആപ്പ് വഴി മദ്യം വീട്ടിലെത്തും.. എന്ന തമ്പ്‌നെയില്‍ നല്‍കി ഒരു വാര്‍ത്ത വീഡിയോ  കര്‍മ്മ ന്യൂസ് എന്ന ഫെയ്‌സ്ബുക്ക് പേജിലും അവരുടെ യൂ ട്യൂബ് ചാനലിലും ജനുവരി 18 മുതല്‍ പ്രചരിക്കുന്നുണ്ട്. മദ്യപാനികളുടെ സമയം തെളിഞ്ഞു; മുക്കിന് മുക്കിനുള്ള മദ്യശാലകൾക്കൊപ്പം മൊബൈൽ ആപ്പുകളും സുലഭമാക്കുന്നതോടെ ഇനി മദ്യപാനികൾക്ക് മദ്യത്തിനായുള്ള അലച്ചിൽ ഒഴിവാക്കാം.. എന്നതാണ് വീഡിയോയുടെ തലക്കെട്ട്. വാര്‍ത്തയുടെ തുടക്കത്തില്‍ തന്നെ അവതാരിക പറയുന്നതിങ്ങനെയാണ്- ഇതാ മദ്യപാനികള്‍ക്കൊരു സന്തോഷ വാര്‍ത്ത.. മദ്യം […]

Continue Reading

മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറി ജോണ്‍ മേക്കെന്‍ ഇസ്ലാം സ്വീകരിച്ചിരുന്നോ…?

വിവരണം Facebook Archived Link “ജോൺ മകൈൻ മുൻ അമേരിക്കൻ ഹോം സെക്രട്ടറി ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 18, 2019 മുതല്‍ Deeni Prabhashakar-ദീനി പ്രഭാഷകർ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറി ജോണ്‍ മേക്കൈന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് അവകാശവാദം. വീഡിയോയില്‍ ഒരു സൂറ്റ് ധരിച്ച വയസായ വ്യക്തി ഇസ്ലാം സ്വീകരിക്കുന്നതായി നാം കാണുന്നു. മൌലാനയുടെ സാന്നിധ്യത്തില്‍ ഇദേഹം കലമ ചൊല്ലുന്നതായി കാണാന്‍ […]

Continue Reading

ഹിന്ദിവൽക്കരണത്തിനെതിരെ ഫേസ്‌ബുക്കിൽ വൈറൽ പോസ്റ്റിട്ട വീട്ടമ്മയാണോ ഇത്..?

വിവരണം  ചെമ്പട സഖാക്കൾ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  സെപ്റ്റംബർ 16 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഹിന്ദി വൽക്കരണത്തിനേതിരെ കേരളാ വീട്ടമ്മമാർ.. അടിതെറ്റി സംഘികൾ.ഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ കേരളത്തനിമയുള്ള വേഷം ധരിച്ച ഒരു യുവതിയുടെ ചിത്രവും ഒപ്പം “ഹിന്ദി വൽക്കരണത്തിനെതിരെ തുറന്നടിച്ച് വീട്ടമ്മയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറൽ. കണ്ണൂർ മുളംകുഴി സ്വദേശിനിയായ ശ്രീമതി സാനി ലിജോണിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റാണ് വൈറലായത്. മലയാളത്തിനുമേൽ ഹിന്ദി അടിച്ചു കയറ്റുന്നത് അമിട്ടിന്‍റെ […]

Continue Reading