പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ പാര്‍ലമെന്‍റില്‍ അവഗണിച്ചു എന്ന് തെറ്റായ പ്രചരണം…

പഴയെ പാര്‍ലമെന്‍റ കെട്ടിടത്തില്‍ എല്ലാ എം.പിമാരെ അവസാനമായി സന്ദര്‍ശിക്കുന്നത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ സോണിയ ഗാന്ധിയെ അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം അറിയുക. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം […]

Continue Reading

ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

INDIA സഖ്യം 2024ല്‍ പൊതുതെരെഞ്ഞെടുപ്പ് വിജയിക്കും എന്ന് കാണിക്കുന്ന ABP സര്‍വ്വേ വ്യാജം…

Image Credit: Outlook കോണ്‍ഗ്രസ്‌, തൃണമൂല്‍ കോണ്‍ഗ്രസ്‌, ആം ആദ്മി പാര്‍ട്ടി അടക്കം 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ 2024ല്‍ നേരിടാന്‍ രൂപികരിച്ച INDIA സഖ്യം അടുത്ത പോതുതെരെഞ്ഞെടുപ്പില്‍ 65% വോട്ട് നേടി അധികാരത്തിലെത്തുമെന്ന് ABP ന്യൂസ്‌ സര്‍വ്വേയില്‍ കണ്ടെത്തിയെന്ന്‍ അവകാശിച്ച് ചില പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ പോസ്റ്റുകളെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍, പോസ്റ്റുകളില്‍ അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ […]

Continue Reading

ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവനന്തപുരം പാറശാല പൊന്‍വിളയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം അജ്ഞാതന്‍ അടിച്ച് തകര്‍ത്തെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ തന്നെ പിടികൂടിയെന്ന പ്രചരണമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. 24 നല്‍കിയ വാര്‍ത്ത എന്ന പേരിലെ സ്ക്രീന്‍ഷോട്ട് സഹിതമാണ് പ്രചരണം. സിപിഐഎം കേരള സൈബര്‍ വിങ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നൗഷി പാലയാട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 154ല്‍ അധികം […]

Continue Reading

പിതാവിനെ അനുകരിക്കാന്‍ ചാണ്ടി ഉമ്മന്‍ മിമിക്രി കലാകാരന്‍റെ സഹായം തേടിയെന്ന വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം പുതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുന്നണികള്‍ എല്ലാം തന്നെ സജീവമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജെയിക്ക് സി തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. അതെ സമയം ചാണ്ടി ഉമ്മന്‍ തന്‍റെ പിതാവിനെ അനുകരിക്കാന്‍ മനപ്പൂര്‍വ്വം ശ്രമങ്ങള്‍ നടത്തി മണ്ഡലത്തില്‍ അനുകംബ വോട്ട് പിടിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുന്നുണ്ട്. ഇതിന്‍റെ […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

ചിത്രം ഇന്ത്യന്‍ സൈന്യം പിടികൂടിയ ചാവേര്‍ ബോംബറുടെതല്ല… സത്യമിങ്ങനെ…

ഇന്ത്യൻ സൈന്യം പിടികൂടിയ ചാവേറാണെന്ന് അവകാശപ്പെട്ട് ഒരു വൃദ്ധന്റെ ശരീരത്തിൽ മഞ്ഞ നിറത്തിലുള്ള ബാഗുകൾ കെട്ടിവെച്ച നിലയിലുള്ള ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൈനിക യൂണിഫോമായ  കാമോഫ്ലെഷ് ജാക്കറ്റ് ധരിച്ച ഒരു വ്യക്തി ഒരു വൃദ്ധനെ പിടിച്ച് വച്ചിരിക്കുന്നത് കാണാം. വൃദ്ധന്‍റെ നെഞ്ച് ഭാഗത്ത് മഞ്ഞ നിറത്തില്‍ ചില കവറുകള്‍ കെട്ടിവച്ചിട്ടുണ്ട്. ഇയാള്‍ ചാവേര്‍ ആണെന്നും ഇന്ത്യന്‍ സൈനികര്‍ പിടികൂടിയതാണ് എന്നും അവകാശപ്പെട്ട് ചിത്രത്തിന് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “മൂത്തു നരച്ച് മൂക്കിൽ പല്ല് വന്ന ഈ […]

Continue Reading

അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍ നൃത്തം ചെയ്യുന്ന വീഡിയോ- സത്യമിതാണ്…

അമേരിക്കൻ ചാനല്‍ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം മല്‍സരാര്‍ത്ഥികള്‍  നൃത്തം ചെയ്യുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അമേരിക്കൻ ടാലന്‍റ് ഷോയിൽ ഇന്ത്യയുടെ ദേശഭക്തി ഗാനത്തിനൊപ്പം (ഹിന്ദി ഭാഷയിലുള്ള “ജയ് ഹിന്ദ് ദോസ്തോം” എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ) മനോഹരമായ നൃത്തച്ചുവടുകള്‍ വച്ച് മല്‍സരാര്‍ത്ഥികള്‍ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഒപ്പമുള്ള വിവരണ പ്രകാരം അമേരിക്കന്‍ ടാലന്‍റ് ഷോയില്‍ ഇന്ത്യന്‍ ദേശഭക്തി ഗ്സാനം ആലപിച്ച് കൈയ്യടി നേടി എന്ന് അവകാശപ്പെടുന്നു: “*🥀അമേരിക്കയിലെ ഒരു […]

Continue Reading

ഇന്ത്യ 1950ല്‍ ഫീഫ വേള്‍ഡ് കപ്പില്‍ പങ്കെടുക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്താണ്?

കുറച്ച് ദിവസങ്ങളായി 1950ല്‍ അര്‍ഹത നേടിയ ഇന്ത്യ എന്താണ് ഫീഫ ലോകകപ്പില്‍ പങ്കെടുക്കാത്തത് എന്നതിനെ കുറിച്ച് ചില പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  ഇന്ത്യ പങ്കെടുക്കാത്തതിന് ഈ പോസ്റ്റുകള്‍ കുറ്റപ്പെടുത്തുന്നത് പണ്ഡിറ്റ്‌ നെഹ്‌റുവിനെയാണ്. ബൂട്ട് ഇല്ലാത്തതിനാലാണ് ഇന്ത്യയെ ഫീഫ മത്സരിക്കാന്‍ സമ്മതിക്കാത്തത് എന്നും ഈ പോസ്റ്റ്‌ ആരോപിക്കുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്. എന്താണ് ഇന്ത്യ യഥാര്‍ത്ഥത്തില്‍ 1950 ഫീഫ ലോകകപ്പില്‍ പങ്കെടുക്കാഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദുബായ് ഷെയ്ഖ്: ദൃശ്യങ്ങളുടെ സത്യമിതാണ്…

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ജയിച്ചതോടെ ക്രിക്കറ്റ് പ്രേമികള്‍  പലയിടത്തും ആഹ്ളാദം പങ്കുവച്ചു. അതുപോലെതന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരും വളരെ സന്തോഷത്തിലാണ് ഇന്ത്യയുടെ വിജയം എതിരേറ്റത്.  മല്‍സരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  പാകിസ്ഥാനെതിരെ ഇന്ത്യ ഏഷ്യാ കപ്പ് നേടുന്ന ദൃശ്യങ്ങള്‍ക്കൊപ്പം ദുബായിലെ ഷെയ്ഖുകൾ ഇന്ത്യയുടെ വിജയം ആഘോഷിച്ചുവെന്ന് അവകാശപ്പെടുന്ന ചില ദൃശ്യങ്ങളും വീഡിയോയില്‍ കാണാനാകുന്നുണ്ട്. അവസാന ഓവറിൽ […]

Continue Reading

വന്ദേമാതരം പാടി പാകിസ്ഥാനെതിരെ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ആരാധകര്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് പഴയ വീഡിയോ…

ഞായറാഴ്ച പകിസ്ഥാനെ  ക്രിക്കറ്റില്‍ ഇന്ത്യ തോല്‍പ്പിച്ചു. ഈ മാച്ച് നടന്നത് ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലാണ്. ഇന്ത്യയുടെ വിജയം ആഘോഷിച്ച് വന്ദേമാതരം പാടുന്ന ഇന്ത്യന്‍ ആരാധകരുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ വീഡിയോ കഴിഞ്ഞ കൊല്ലത്തെയാണ് എന്ന് കണ്ടെത്തി എന്താണ് വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകര്‍ സ്റ്റേഡിയത്തില്‍ വന്ദേമാതരം […]

Continue Reading

ഇന്ത്യന്‍ സൈനികരെ പ്രകീര്‍ത്തിക്കുന്ന ഈ വീഡിയോ ബൊളിവിയയില്‍ നിന്നുള്ളതാണ്… യാഥാര്‍ഥ്യമറിയൂ…

ഇന്ത്യയുടെ സൈനിക നടപടിയിൽ ഭാഗമായ ദൃശ്യങ്ങള്‍ എന്നു വാദിച്ചുകൊണ്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ കാണുന്ന സംഘത്തിലെ ഒരാള്‍ എതിർ വശത്ത് നിൽക്കുന്ന സംഘത്തിന് നേരെ എന്തോ ഒന്ന് എറിയുന്നത് കാണാം. എന്നാൽ അയാളിൽ തന്നെ സ്ഫോടനം ഉണ്ടാക്കുന്ന ദൃശ്യങ്ങളാണ് തുടര്‍ന്ന് കാണുന്നത്. എതിർവശത്ത് നിൽക്കുന്നവര്‍ ഇന്ത്യയുടെ സൈനികരാണെന്നും അവര്‍ എതിരാളിയെ വെടിവച്ചു വീഴ്ത്തിയതാണ് എന്നും വാദിച്ച് വീഡിയോയോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “നീ കല്ല് എറിയുമ്പോൾ അപ്പുറത്ത് നിൽക്കുന്നത് ഭാരതത്തിന്റെ […]

Continue Reading

ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു എന്നും ഇതിനായി ചുവടെ കൊടുത്ത ലിങ്കില്‍ രജിസ്ടര്‍ ചെയ്യണമെന്ന പേരില്‍ ഒരു സന്ദേശം വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. നിരവധി പേരാണ് ഇത് സത്യമാണോ എന്ന് അറിയാന്‍ ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ 9049053770 യിലേക്ക് ഈ സന്ദേശം അയച്ചു നല്‍കുന്നത്. പ്രചരിക്കുന്ന വാട്‌സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇതാണ്- ഫെയ്‌സ്ബുക്കിലും ഇതെ സന്ദേശം ചിലര്‍ പങ്കവെയ്ക്കുന്നുണ്ട്- Facebook […]

Continue Reading

അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം ഒരു പൊതുവേദിയിലെ പ്രസംഗത്തിനിടയില്‍ അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരോട് ഇത് ഏറ്റ് വിളിക്കാന്‍ പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിത് ഷാ ഭാരത് മാതാ കീ ജയ് ഏറ്റ് വിളിക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 41 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതാണ്. വീഡിയോയ്ക്ക് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച ഈ വീഡിയോയ്ക്ക് എന്തെങ്കിലും അസ്വഭാവികതയുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം അഗ്നിപത് പട്ടാള നിയമന നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച സിപിഎം രാജ്യസഭ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എ.എ.റഹീമിനെയും മറ്റ് എസ്‌എഫ്ഐ നേതാക്കളെയും ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കയിത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അര്‍ദ്ധരാത്രിയോടെ റഹീമിനെയും പിന്നീട് എസ്എഫ്ഐ നേതാക്കളെയും പോലീസ് വിട്ടയക്കുകും ചെയിരുന്നു. പോലീസ് വിട്ടയിച്ച ശേഷം പോലീസിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ച് എ.എ.റഹീം ഒരു ലീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റഹീം മദ്യപിച്ചാണ് […]

Continue Reading

ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്‌ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാജ്യമെങ്ങും ഏറെ ചര്‍ച്ചാ വിഷയമായ സംഭവമാണ് കര്‍ണാടകയിലെ ഹിജാബ് വിവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണ കണ്ടോ.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ വൈറലാകുന്നത്. വാട്‌സാപ്പിലാണ് അധികവും വീഡിയോ പ്രചരിക്കുന്നത്. അതായത് […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികളെന്ന വാര്‍ത്ത ഇതിനോടകം പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധവും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ബാരിലിന് 130 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അതിനിടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില വര്‍ദ്ധക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇന്നലെ രാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്ക് എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വി […]

Continue Reading

സൈന്യ പരിശീലനത്തിന്‍റെ ഈ വീഡിയോ ഇന്ത്യയുടെ NSG കമാന്‍ഡോയുടെതല്ല; സത്യാവസ്ഥ ഇങ്ങനെയാണ്…

NSG കമാന്‍ഡോയുടെ അഭ്യാസങ്ങളുടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ഇന്ത്യയുടെ NSG കമാന്‍ഡോയുടെതല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കമാന്‍ഡോമാരുടെ ഒരു സംഘം അഭ്യാസം നടത്തുന്നതായി കാണാം. വീഡിയോയുടെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ത്യയുടെ അഭിമാനം …NSG special force team”. ഇതേ അടികുറിപ്പോടെ ഈ വീഡിയോ പ്രചരിപ്പിക്കുന്ന മറ്റു […]

Continue Reading

WWE താരം ദ് ഗ്രേറ്റ് ഖാലി ഇപ്പോള്‍ കേരളത്തില്‍ ഓറഞ്ച് ജ്യൂസ് വിറ്റാണോ ജീവിക്കുന്നത്? വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം ഏറ്റവും ആരാധകര്‍ ഉള്ള ഇന്ത്യയില്‍ നിന്നും ഡബ്ലിയു ‍ഡബ്ലിയു ഇ റെസിലിങ് താരമായിരുന്നു പഞ്ചാബുകാരനായ ദ് ഗ്രേറ്റ് ഖാലി. പിന്നീട് റെസിലിങില്‍ നിന്നും വിരമിച്ച് ചില പരസ്യചിത്രങ്ങളിലും സിനിമയിലുമെല്ലാം ഖാലി അഭിനയിച്ചിരുന്നു. ഡബ്ലിയു ‍ഡബ്ലിയു ഇ ഹോള്‍ ഓഫ് ഫേമറായ ഏറ്റവും ഒടുവില്‍ ഇന്ത്യ ഒട്ടാകെ തരംഗമായ നെറ്റ്ഫ്ലിക്‌സ് ഗ്ലോബലി ടോപ്പ് ടെനില്‍ ഇടം നേടിയ മിന്നല്‍ മുരളി എന്ന സിനിമയുടെ പ്രൊമോഷന്‍ വീഡിയോയിലും അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഇതിനിടയില്‍ ഖാലിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

FACT CHECK – ഗൂഗിള്‍ പേ അംഗീകൃത പെയ്‌മെന്‍റ് സംവിധാനമല്ലെന്ന് ആര്‍ബിഐ പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ‍ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി രാജ്യത്ത് എങ്ങും ഇപ്പോള്‍ യുപിഐ (യൂണിഫൈഡ് പെയ്മെന്‍റ്സ് ഇന്‍റര്‍ഫെയ്‌സ്) ഉപയോഗിച്ചാണ് ബഹുഭൂരിപക്ഷവും ഷോപ്പിങ് നടത്തുന്നത്. നിരവധി യുപിഐ ആപ്പുകളുണ്ടെങ്കിലും ഒട്ടുമിക്കവരും അധികവും ഉപയോഗിക്കുന്നത് ഗൂഗിളിന്‍റ ജി പേ ആപ്പ് ആണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സമൂഹമാധ്യമങ്ങളില്‍ ഗൂഗിള്‍ പേയ്ക്ക് എതിരായി ഒരു പ്രചരണം വ്യാപകമാകുകയാണ്. ഗൂഗിള്‍ പേ പണം ഇടപാടിന് വേണ്ടിയുള്ള സംവിധാനമല്ല എന്ന് ആര്‍ബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു എന്നാണ് ഈ പ്രചരണം. കൂടാതെ ഗൂഗിള്‍ പേ പണം ഇടാപാടില്‍ […]

Continue Reading

FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ […]

Continue Reading

FACT CHECK: ചിത്രത്തില്‍ കാണുന്ന സന്ധ്യ ഇന്ത്യയിലെ ആദ്യത്തെ വനിതാ പോര്‍ട്ടറല്ല, യാഥാര്‍ഥ്യമറിയൂ…

റെയില്‍വേ സ്റ്റേഷനുകളില്‍ കഠിനമായ ഭാരം ചുമലിലേറ്റി നടന്നു നീങ്ങുന്ന പുരുഷന്മാരായ പോര്‍ട്ടര്‍മാരെ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ റെയിൽവേ സ്റ്റേഷനിൽ ചരക്കുകൾ തലയില്‍ ചുമന്ന് കൊണ്ട് പോകുന്ന സന്ധ്യ എന്ന സ്ത്രീയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. പ്രചരണം   സന്ധ്യയുടെ ചിത്രത്തോടൊപ്പം നൽകിയിട്ടുള്ള വിവരണ പ്രകാരം ഇവർ ഇന്ത്യയിലെ ആദ്യത്തെ വനിത പോര്‍ട്ടര്‍ ആണ്. ഇത് സൂചിപ്പിച്ച് നൽകിയിട്ടുള്ള വാചകങ്ങൾ ഇങ്ങനെയാണ് : ഇന്ത്യയിലെ ആദ്യത്തെ റെയിൽവേയിലെ സ്ത്രീ ആയ കൂലി . തന്റെ ഭർത്താവ് […]

Continue Reading

FACT CHECK – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ എഐഎസ്എഫ്-സിപിഐ നേതാവായിരുന്നു കനയ്യ കുമാര്‍. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കനയ്യ കുമാര്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം വൈറാലായി മാറിയിരിക്കുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന് കനയ്യ പറഞ്ഞു എന്ന് മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആകാശ് ഇസഡ് എക്‌സ് […]

Continue Reading

FACT CHECK – ഗള്‍ഫിലേക്ക് സുഹൃത്ത് കൊടുത്ത് അയച്ച കല്യാണക്കുറിയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയോ? വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം വിമാനത്താവളം വഴി കല്യാണക്കുറിയില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗള്‍ഫിലേക്ക് പോകുന്ന സുഹൃത്തിന്‍റെ കയ്യില്‍ കല്യാണക്കുറി കൊടുത്ത് വിടാന്‍ എന്ന വ്യാജേന കാര്‍ഡിനുള്ളില്‍ ലഹരിമരുന്ന് പ്ലാസ്റ്റിടിക് കവറിലാക്കി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു എന്നതാണ് പ്രചരണം ഉദ്യോഗസ്ഥര്‍ കല്യാണക്കുറി കീറി ലഹരി മരുന്ന് കാര്‍ഡില്‍ ഒളിപ്പിച്ചതില്‍ നിന്ന് കണ്ടെത്തുന്നതും വീഡോയയിലുണ്ട്. ഗൾഫിലേക്ക് കൂട്ടുകാരന്റെ കൈയിൽ കൊടുത്തുവിടാൻ ശ്രമിച്ച കല്യാണ ക്ഷണകത്തുകൾ ബംഗളരൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടു […]

Continue Reading

FACT CHECK: രണ്ടു വര്‍ഷം പഴയ വീഡിയോ ഉപയോഗിച്ച് താലിബാന്‍ ഇന്ത്യയെ ഇപ്പോള്‍ ഭീഷപ്പെടുത്തുന്നു എന്ന് വ്യാജ പ്രചരണം…

അഫ്ഗാനിസ്ഥാനില്‍ സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ് താലിബാൻ രാജ്യം പിടിച്ചെടുത്തു. തുടര്‍ന്ന് താലിബാനുമായി ബന്ധപ്പെട്ട നിരവധി വാർത്തകളും ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പലരും പങ്കുവയ്ക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിൽ അടുത്തിടെ നടന്ന സംഭവങ്ങൾക്കിടയില്‍ താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വൈറൽ വീഡിയോയിൽ ഏഴെട്ടു പേര് നിരന്നുനിന്ന് ഇന്ത്യയ്ക്കെതിരെ   വെല്ലുവിളിപോലെ പറയുന്നത് കേൾക്കാം. ഉർദു ഭാഷയിൽ അവർ പറയുന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ ഇങ്ങനെയാണ്, “ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം ചെയ്യുമെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഞങ്ങൾ പാകിസ്താൻ […]

Continue Reading

FACT CHECK – ലുലു സൗജന്യമായി മൊബൈല്‍ ഫോണ്‍ സമ്മാനം നല്‍കുന്നുണ്ടോ? വാട്‌സാപ്പ് പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്‍റെ 20-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നിങ്ങള്‍ക്ക് ഫോണ്‍ സമ്മാനമായി ലഭിച്ചു എന്ന് ഒരു സന്ദേശം ഒട്ടനവധി പേര്‍ക്ക് ഇതിനോടകം വാട്‌സാപ്പില്‍ ലഭിച്ചിട്ടുണ്ടാകും. threeg.xyz എന്ന ലിങ്കാണ് പലര്‍ക്കും ലഭിച്ചിരിക്കുന്നത്. പലര്‍ക്കും പല ഫോണുകള്‍ സമ്മാനമായി ലഭിച്ചു എന്ന തരത്തിലാണ് പ്രചരണം. ഇത് സത്യമാണോ എന്നും സമ്മാനം ലുലു ഇങ്ങനെയൊരു സമ്മാനം നല്‍കുന്നുണ്ടോ എന്നും അറിയാന്‍ നിരവധി പേര്‍ ഫാക്‌ട് ക്രെസെന്‍‍ഡോയുടെ വാട്‌സാപ്പ് ഫാക്‌ട്‌ലൈന്‍ നമ്പറുമായി ബന്ധപ്പെട്ടിരുന്നു. ഇതാണ് പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ […]

Continue Reading

FACT CHECK – എസ്ബിഐയുടെ മുഴുവന്‍ ഉപഭോക്താക്കളും ഇനി മുതല്‍ നാല് എടിഎം ഇടപാടുകള്‍ക്ക് ശേഷം പണം നല്‍കേണ്ടതുണ്ടോ? വസ്‌തുത അറിയാം..

വിവരണം എസ്ബിഐ ഉപഭോക്താക്കൾക്ക് നാളെ മുതൽ മാസത്തിൽ നാല് തവണ മാത്രമേ സൗജന്യ എടിഎം ഉപയോഗിക്കാൻ പറ്റൂ. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും സ്വന്തം പോക്കറ്റിൽ നിന്ന് ബാങ്കിന് അങ്ങോട്ട് കൊടുക്കണം…ചെക് ലീഫ് വർഷത്തിൽ പത്ത് തവണ. അത് കഴിഞ്ഞാൽ അതിനും ചാർജ്. എസ്ബിഐ നിലവിൽ തന്നെ ധാരാളം ഹിഡൻ ചാർജ്കളുമായി ഉപഭോക്താക്കളെ പിഴിയുന്നുണ്ട്.. അതിന് പുറമെയാണിത്. ആരും പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ഇല്ലല്ലോ. ദേശീയത അല്ലേ ഇതൊക്കെ. ഈ കൊള്ളയടി ചോദ്യം ചെയ്താൽ […]

Continue Reading

FACT CHECK: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയറിയൂ…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പച്ച നിറത്തിലെ ഷർട്ടും വൈറ്റ് നിറത്തിലെ പാന്‍റും ധരിച്ച കുറെ യുവാക്കൾ പരേഡ് നടത്താന്‍ എന്നപോലെ അച്ചടക്കത്തോടെ നിരയായി നിൽക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദിയിലും ഇംഗ്ലീഷിലും വിവരണമുണ്ട്: ഇന്ത്യക്കെതിരെ പോരാടുന്നതിന് പോപ്പുലർഫ്രണ്ട് കേരളത്തിൽ മുസ്‌ലിം സൈന്യം രൂപീകരിക്കുന്നു ഇംഗ്ലീഷിലും ഹിന്ദിയിലും വായിച്ചിട്ട് എനിക്ക് ഇങ്ങനെയാണ് മനസ്സിലാക്കുന്നത് തെറ്റുണ്ടെങ്കിൽ തിരുത്താം ഇത് എങ്ങനെയുണ്ട് ജിഹാദികളുടെ മനസ്സിലിരിപ്പ്. എന്ന അടിക്കുറിപ്പും കാണാം. archived link […]

Continue Reading

FACT CHECK – കാനഡയില്‍ ചുഴലിക്കാറ്റ് അടിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത ഇതാണ്..

വിവരണം കാനഡയിൽ ടൊറണ്ടൊ ചുഴലിക്കാറ്റ്അടിച്ചപ്പോള്‍… എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ ഇപ്പോള്‍ സമൂഹമധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിതീവ്രമായ ചുഴലിക്കാറ്റിനിടയില്‍ അത് ഷൂട്ട് ചെയ്യുന്ന ഒരു സംഘത്തിന്‍റെ വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. രാജ്മോഹന്‍ എസ്.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 55ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതാണ് പ്രചരിക്കുന്ന വീഡിയോ- Facebook Post Archived Link എന്നാല്‍ ഇതില്‍ കാണുന്നത് കാനഡ‍യില്‍ വീശിയ ചുഴലിക്കാറ്റിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ തന്നെയാണോ? […]

Continue Reading

FACT CHECK – ഇന്ത്യയില്‍ ക‍ഞ്ചാവ് ഉപയോഗിക്കുന്നതും വില്‍ക്കുന്നതും നിയമപരമാക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കഞ്ചാവിന്‍റെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും അനുമതി നല്‍കികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഇതുപ്രകാരം ഒരു വീട്ടില്‍ ആറ് തൈകള്‍ വരെ നിയമപരമായി വളര്‍ത്താം.. എന്ന ഒരു വാര്‍ത്തയുടെ 10 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മലയാളത്തിലെ മുന്‍നിര വാര്‍ത്ത ചാനലായ 24 ന്യൂസിന്‍റെ വാര്‍ത്തയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലുമെല്ലാം വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനത്തിലെയാണെന്നും കേരളത്തിലെ വാര്‍ത്തയാണിതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. നിരവധി പേരാണ് നിയമം എവിടെയാണ് […]

Continue Reading

FACT CHECK – വീര്‍ ജവാന്‍ കേസരി സിംഗിനെ വധിച്ചപ്പോഴുള്ള ബ്രിട്ടീഷുകാര്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഇത് ഒരു സാങ്കൽപ്പിക ഫോട്ടോ അല്ല ബ്രിട്ടീഷുകാർ എടുത്ത ഫോട്ടോയാണ്. രാജ്യത്തിന്റെ പ്രതിരോധത്തിൽ നമ്മുടെ സൈനികരുടെ ത്യാഗമായിരുന്നു ഇത്. “വീർ ജവാൻ കേസരി സിംഗ്” വൈദേശിക ഗൂഡാ ലോചനകളാൽ പാഠപുസ്തകങ്ങളിൽ ഇടംപിടിക്കാത്ത അനേകം മഹാവീരന്മാരുടെ, മഹാനമാരായ ചക്രവർത്തിമാരുടെ ചരിത്രങ്ങൾ അവർ മറച്ചുവെച്ചു പകരം ആക്രമികളായ മുകളന്മാരെയും മഹാനെന്നു അക്ബറിനെയും ബാബരിനെയും പഠിപ്പിച്ചു,  എന്നാൽ 21 സൈനീകരെ നയിച്ചു അയ്യായിരത്തോളം വരുന്ന അഫ്ഗാൻ സേനയെ തോൽപിച്ച കേസരി സിങ്ങനെയും മറ്റ് അനേകം ഭാരത വീരന്മാരെ നമിൽനിന്നും മറച്ചുവെച്ചു… […]

Continue Reading

FACT CHECK: ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ്…

പ്രചരണം കോവിഡ് മഹാമാരി രാജ്യത്തെ പല സംസ്ഥാനങ്ങളെയും ലോക്ക് ഡൌണിലേയ്ക്ക് കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യ ഒട്ടാകെ 3704893 കേസുകളാണ് ഇന്നേ ദിവസം വരെ പോസിറ്റീവ് ആയി ചികിത്സയില്‍ ഉള്ളത്. വ്യാപന നിരക്ക് കുറച്ചു കൊണ്ടുവരുക എന്നതാണ് സംസ്ഥാനങ്ങള്‍ക്ക് മുന്നിലുള്ള ആദ്യ വഴി. രോഗ വ്യാപനം തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ആരോഗ്യ സംഘടനകളില്‍ നിന്നും വിവിധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്ന പേരില്‍ ഒരു സന്ദേശം […]

Continue Reading

FACT CHECK: തായ്‌ലൻഡിൽ 2004 ലെ സുനാമിയിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം, കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡിനെ രണ്ടാം തരംഗം ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ അതീവ ഗുരുതരമാണെന്ന് മാധ്യമ വാർത്തകള്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. കോവിഡ് മഹാമാരി മൂലം പല ആശുപത്രികളിലും ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ അവരെ സംസ്കരിക്കാനുള്ള അസൗകര്യങ്ങൾ തുറന്നുകാട്ടുന്ന ദയനീയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   കോവിഡ് മരണത്തിനിരയായ മനുഷ്യരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. അനേകം മൃതദേഹങ്ങൾ പൊതിഞ്ഞു കെട്ടിയ […]

Continue Reading

FACT CHECK: ഓക്സിജൻ സിലിണ്ടറുകളുമായി സേവാഭാരതി പ്രവർത്തകർ ഉത്തരേന്ത്യയിലേക്ക് പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന ഈ ചിത്രം രണ്ടുകൊല്ലം പഴയതാണ്…

പ്രചരണം  അപകടകരമായ രീതിയില്‍ രാജ്യം മുഴുവന്‍ വീണ്ടും പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി വാര്‍ത്തകളില്‍ ഓക്സിജൻ ക്ഷാമത്തെ കുറിച്ചും അതുമൂലം ജീവന്‍ നഷ്ടപ്പെടുന്ന രോഗികളെ കുറിച്ചും ദയനീയമായ റിപ്പോര്‍ട്ടുകള്‍ ആണുള്ളത്. ഓക്സിജൻ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിൽ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അടിയന്തിര നടപടികൾ സ്വീകരിക്കുന്നുണ്ട്.   ഓക്സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. നാട്ടിൽ എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംഘപരിവാറിന്‍റെ പോഷക സംഘടനയായ സേവാഭാരതി പല സേവനങ്ങളും നൽകുന്നതായി […]

Continue Reading

FACT CHECK: ഭാരതം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും വേള്‍ഡ് ബാങ്കില്‍ നിന്നും കടം എടുത്തിട്ടില്ല എന്ന വ്യാജ പ്രചാരണത്തിന്‍റെ വസ്തുത അറിയൂ…

വിവരണം ലോക ബാങ്കിനെ കുറിച്ച് നാം ധാരാളം കേട്ടിട്ടുണ്ട്. അഞ്ച് അന്താരാഷ്‌ട്ര സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് ലോക ബാങ്ക്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ചിട്ടുള്ള അന്താരാഷ്ട്ര സ്ഥാപനമായ അന്താരാഷ്ട്ര പുനർനിർമ്മാണ വികസന ബാങ്കും  (International Bank For Reconstruction and Development – IBRD) ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്റ് അസോസിയേഷനും (ഐ.ഡി.എ.) ആണ് ലോക ബാങ്കിലെ പ്രമുഖ സംഘടനകള്‍. ഉൽപാദനത്തിനുള്ള മൂലധനം കിട്ടാതെവരുമ്പോൾ വായ്പകൾ നൽകി ബാങ്ക് അംഗരാഷ്ടങ്ങളെ സഹായിക്കുന്നു. അംഗരാഷ്ട്രങ്ങളുടെ ഗവൺമെന്റുകൾക്കും ഗവൺമെന്റ് ഏജൻസികൾക്കും ഗവൺമെന്റിന്റെ ഉറപ്പോടുകൂടി സ്വകാര്യ ഏജൻസികൾക്കും […]

Continue Reading

FACT CHECK – ഇന്ത്യയില്‍ കോവിഡിന്‍റെ അതിശക്തിയേറിയ വൈറസ് സ്ട്രെയിന്‍ കണ്ടെത്തിയോ.. വസ്‌തുത അറിയാം..

വിവരണം അതിതീവ്ര വൈറസ് ഇന്ത്യയില്‍ എത്തി.. യുകെയില്‍ നിന്നും ഡെല്‍ഹിയില്‍ എത്തിയ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.. അതീവ ജാഗ്രത പുലര്‍ത്തുക രോഗം പകര്‍ന്ന് പിടിക്കാന്‍ നിസ്സാര സമയം മതി.. എന്ന പേരില്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് ഇടുക്കിയുടെ പേരിലുള്ള ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പുനലൂര്‍ ഓഫീഷ്യല്‍സ് എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 78ല്‍ അധികം റിയാക്ഷനുകളും 212ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കോവിഡിന്‍റെ അതിതീവ്ര […]

Continue Reading

FACT CHECK: ‘India is doing it’ എന്ന പേരുള്ള വീഡിയോ ഫയല്‍ നിങ്ങളുടെ ഫോണ്‍ 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യുമോ? സത്യാവസ്ഥ അറിയൂ…

കോവിഡ്‌ എങ്ങനെയാണ് ഇന്ത്യയില്‍ പകരുന്നത് എന്ന് കാണിക്കുന്ന ഒരു വീഡിയോ India is doing it എന്ന പേരില്‍ നിങ്ങളുടെ വാട്സപ്പില്‍ വന്നാല്‍ അത് ഡൌണ്‍ലോഡ് ചെയ്യരുത് അലെല്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ വെറും 10 സെക്കന്‍റില്‍ ഹാക്ക് ചെയ്യപെടും എന്ന് പറഞ്ഞു ഒരു സന്ദേശം വാട്സപ്പിലും ഫെസ്ബൂക്കിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ സന്ദേശത്തില്‍ പറയുന്നത് തെറ്റാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. ഈ വ്യാജ പ്രചാരണത്തിന്‍റെ സത്യാവസ്ഥ എന്താന്നെന്ന്‍ അറിയാം. പ്രചരണം ഇതേ സന്ദേശം ഫെസ്ബൂക്കിലും […]

Continue Reading

പാങ്ങോങ്ങ് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഈയിടെയായി നടന്ന സംഘര്‍ഷം എന്ന തരത്തില്‍ പ്രചരിക്കുന്നത് പഴയ വീഡിയോയാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ വിണ്ടും സംഘര്‍ഷത്തിന്‍റെ വാര്‍ത്ത‍കല്‍ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ഇതേ സന്ദര്‍ഭത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോ ഈ അടുത്ത കാലത്ത് ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെതാണ് എന്നാണ് വാദം. ഈ വീഡിയോ വെറും 1 മണിക്കൂറിന് അകത് നേടിയത് 200ഓളം ഷെയറുകളാണ്. പക്ഷെ ഞങ്ങള്‍ ഈ വൈറല്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പഴയതാണ്. ഈ അടുത്ത കാലത്ത് ലഡാക്കില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്‍റെല്ല എന്ന് […]

Continue Reading

പബ്‌ജി ടെന്‍സെന്‍റിനെ ഒഴിവാക്കുമെന്ന് ട്വീറ്റിലൂടെ അറിയിപ്പ് നല്‍കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

യുവാക്കളെ ഏറെ സ്വാധീനിച്ചിരുന്ന മൊബൈല്‍ ഗെയിമിലെ ഭീമന്മാരായിരുന്ന പബ്‌ ജി മൊബൈല്‍ ഗെയിം നിരോധനമാണ് കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗയിമിങ് ഗ്രൂപ്പുകളിലും മറ്റ് ഗാഡ്‌ജെറ്റ് ഗ്രൂപ്പുകളിലുമെല്ലാം ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ 118 ആപ്പുകളുടെ പട്ടികയിലാണ് പബ്‌ ജി മൊബൈലും പബ് ‌ജി ലൈറ്റും ഉള്‍പ്പെട്ടത്. നിരോധനം പ്രഖ്യാപിച്ച രണ്ടാം ദിവസം തന്നെ ഗെയിം പ്ലേസ്റ്റോറില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പബ്‌‌ജി മൊബൈലിന്‍റെ വെബ്‌സൈറ്റുകളും നിലവില്‍ […]

Continue Reading

EXPLAINED: ‘ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും പുറത്ത്’ എന്ന പ്രചാരണത്തിന്‍റെ പിന്നിലെ വസ്തുത

വിവരണം ഇന്ത്യയുടെ ജിഡിപി  നിരക്ക് 2020 -21ക്വാര്‍ട്ടറില്‍ 23.9 എന്ന ശതമാനത്തിലേക്ക് താഴ്ന്നു എന്ന വാർത്ത രണ്ടു ദിവസം മുമ്പ് പുറത്തുവന്നിരുന്നു. കോവിഡും ലോക്ക് ഡൌണും മൂലം ഈ ഇടിവ് പ്രതീക്ഷിച്ചിരുന്നു എന്നാണ് ഇക്കണോമിക് ടൈംസ്‌ പ്രസിദ്ധീകരിച്ച ലേഖനത്തിലുള്ളത്.  ഈ വാര്‍ത്തയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു പ്രചരണം നടക്കുന്നുണ്ട്. ഇനി ദരിദ്ര രാജ്യം. ഇന്ത്യ വികസ്വര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്ത്. മോഡി ഭരണത്തില്‍ സര്‍വതും തകര്‍ന്നറിഞ്ഞ് രാജ്യം അരക്ഷിതാവസ്ഥയില്‍… ഇതോടൊപ്പം ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് […]

Continue Reading

ബീഫ് കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എന്ന പ്രചരണം തെറ്റാണ്…

വിവരണം  ബിജെപി മുന്നോട്ട് വയ്ക്കുന്ന ഗോ സംരക്ഷണം എന്ന ആശയത്തിന് ഇതുവരെ രാജ്യത്ത് വേണ്ടത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. മനുഷ്യരെക്കാള്‍ പ്രാധാന്യം പശുവിന് നല്കുന്നു എന്നാണ് ഇതിനെതിരെയുള്ള മുഖ്യ പരാതി. ‘പശുവിന് അമിത സംരക്ഷണം നല്‍കുന്ന രാജ്യം തന്നെയാണ് ബീഫ് കയറ്റുയതിയില്‍ മുമ്പില്‍ എന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link FB post പോസ്റ്റിലെ വിവരണം ഇങ്ങനെയാണ്: ബ്രസീലിനെ പിന്തള്ളി ഇന്ത്യ ഒന്നാമത്. പശുവിന്‍റെ ഇറച്ചി ലോക വിപണിയില്‍ […]

Continue Reading

തെരുവ് ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയുടെ ഈ ചിത്രം ബംഗ്ലാദേശിലെതാണ്… ഇന്ത്യയിലെതല്ല…

വിവരണം സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലാകുന്നതിന് വളരെക്കാലം മുമ്പ് തന്നെ തെരുവുകളിൽ ജീവിതം നയിക്കുന്ന ദരിദ്രരുടെ ചില ചിത്രങ്ങൾ പത്രമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടതിന്‍റെ പേരിൽ അങ്ങനെയുള്ള ചില പ്രശ്നങ്ങളിൽ ഉടൻ പരിഹാരം ഉണ്ടാക്കാൻ അധികാരികൾ മുൻകൈ എടുക്കുന്നതും നാം കണ്ടിട്ടുണ്ട്.  സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലായതോടെ ഇത്തരത്തിലെ പല ചിത്രങ്ങളും വൈറലാക്കപ്പെട്ടു. എന്നാൽ ഇതിനിടയിൽ ചില രാഷ്ട്രീയ പകപോക്കലുകൾക്കായി ഇത്തരം ചില ചിത്രങ്ങൾ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നതും കാണാം. കഴിഞ്ഞ ദിവസം നേപ്പാളിലെ ഒരു ചിത്രം […]

Continue Reading

കാഷ്മീറിലെ ലാല്‍ ചൌക്കില്‍ ഭാരതത്തിന്‍റെ പതാകയുടെ ഈ ചിത്രം വ്യാജമാണ്…

ഇന്ന് ഇന്ത്യയുടെ 74ആമത്തെ സ്വാതന്ത്രദിനമാണ്. കൂടാതെ ജമ്മു കാശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷം ഇത് രണ്ടാമത്തെ സ്വാതന്ത്രദിനമാണ്. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ കാശ്മീരില്‍ വന്ന മാറ്റം സുചിപ്പിക്കുന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വളരെയധികം വൈറല്‍ ആയിരിക്കുന്നു. ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങള്‍ തമ്മില്‍ താരതമ്യമാണ് കാണിക്കുന്നത്. ഒന്ന് കാശ്മീരില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370, 35എ ഉള്ള കാലവും മറ്റേത് ആര്‍ട്ടിക്കിള്‍ 370, 35എ പിന്‍വലിച്ചതിന് ശേഷം കാശ്മീരിലെ അതെ സ്ഥലത്ത് ഭാരതത്തിന്‍റെ ത്രിവര്‍ണ്ണ […]

Continue Reading

ചേറില്‍ ഇരുന്ന്‍ പഠിക്കുന്ന കുട്ടികളുടെ ഈ ചിത്രം ഇന്ത്യയിലെതല്ല; സത്യാവസ്ഥ അറിയൂ….

ഇന്ത്യയിലെ സര്‍കാര്‍ സ്കൂളുകളുടെ ദുരവസ്ഥയെ കുറിച്ച് നമ്മള്‍ ദേശിയ മാധ്യമങ്ങളിലൂടെയും സാമുഹ്യ മാധ്യമങ്ങളിലൂടെയും അറിയാറുണ്ട്. ഈ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പല ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ലഭ്യമാണ്. പക്ഷെ ഇതില്‍ ഇന്ത്യയോട് യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളുപയോഗിച്ചുള്ള വ്യാജപ്രചരണവും സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു വ്യാജപ്രചരണത്തിനെ കുറിച്ചാണ് നമ്മള്‍ അറിയാന്‍ പോകുന്നത്. ചെളിയില്‍ ഇരുന്ന് പഠിക്കുന്ന ഈ കുട്ടികളുടെ ചിത്രം ഇന്ത്യയിലെ ഒരു സ്കൂളിന്‍റെതാണ് പറഞ്ഞ് പലരും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം ഇന്ത്യയിലെതല്ല പകരം […]

Continue Reading

ഈ ചിത്രം ഇന്ത്യയില്‍ സംഭവിച്ച പ്രളയത്തിന്‍റേത് തന്നെയാണോ ?

വിവരണം ഡിജിറ്റൽ ഇന്ത്യ തള്ളി തള്ളി പുരപുറത്ത് കയറ്റി. എന്ന തലക്കെട്ട് നല്‍കി ഒരു കുടുംബം വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് അവരുടെ കുടിലിന്‍റെ മുകളില്‍ കയറി ഇറിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ മുഖം ഇതാണെന്ന ആക്ഷേപം ഉയര്‍ത്തിയാണ് ചിത്രം പ്രചരിക്കുന്നത്. ലിജോ കോഴഞ്ചേരി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ഇതുവരെ 323ല്‍ അധികം ഷെയറുകളും 65ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ […]

Continue Reading

റഫേല്‍ വിമാനം ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്ന് വരുന്ന ദൃശ്യങ്ങളുടെ പേരില്‍ ഇറ്റലിയുടെ രാഷ്ട്രദിനം ആഘോഷങ്ങളുടെ വീഡിയോ പ്രചരിക്കുന്നു…

ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് കുറച്ച് ദിവസം മുമ്പേ എത്തിയിരുന്നു. സംസ്കൃത ശ്ലോകം കൊണ്ട് വിമാനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രധാനമന്ത്രിയുടെ ട്വീറ്റ് നമുക്ക് താഴെ കാണാം. राष्ट्ररक्षासमं पुण्यं, राष्ट्ररक्षासमं व्रतम्, राष्ट्ररक्षासमं यज्ञो, दृष्टो नैव च नैव च।। नभः स्पृशं दीप्तम्…स्वागतम्! #RafaleInIndia pic.twitter.com/lSrNoJYqZO — Narendra Modi (@narendramodi) July 29, 2020 ഇതോടെ മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളില്‍ റഫേല്‍ വിമാനങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങി. ഇത് സംബന്ധിച്ച് […]

Continue Reading

ചൈനയുടെ ഈ പാരാമിലിറ്ററി ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…

വിവരണം ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിൽ ഗാൽവന്‍ താഴ്വരയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നീണ്ടുനിൽക്കുന്ന സംഘർഷത്തിൽപ്പെട്ട് ഇരു രാജ്യത്തും സൈനികർക്ക് ജീവഹാനി സംഭവിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.  സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് ലഡാക്കില്‍ എന്നാണ്   മാധ്യമ വാർത്തകൾ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികർക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യവുമായി […]

Continue Reading

RAPID FC: നെതന്യാഹുവിന്‍റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

വിവരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി രാജ്യങ്ങളുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിക്കുന്നതിന് എല്ലായ്പ്പോഴും പ്രാധാന്യം കൊടുക്കുന്ന പ്രധാനമന്ത്രിയാണ്. അമേരിക്ക, റഷ്യ ഇവ കൂടാതെ മറ്റുചില രാജ്യങ്ങളുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. ഇസ്രയേലുമായി അദ്ദേഹം ഇത്തരത്തിൽ വളരെ നല്ല ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യ ചൈന പ്രശ്നം രൂക്ഷമാകുന്നതിനിടെ അയൽ രാജ്യങ്ങളിൽ നിന്നും രാഷ്ട്രത്തലവന്മാർ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ചില പരാമർശങ്ങൾ നടത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്.  എന്നാൽ ഇവയിൽ പലതും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയാണ്. ഇത്തരത്തിൽ ഇസ്രയേൽ […]

Continue Reading