FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..
വിവരണം നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]
Continue Reading