കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

FACT CHECK – കുട്ടികളുടെ അമിത ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനായി കേരള പോലീസിനെ അറിയിക്കാനുള്ള നമ്പറാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം കുട്ടികള്‍ എല്ലാ തന്നെ ഓണ്‍ലൈനായി വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യത്തില്‍ ധാരാളം ദുരുപയോഗവും സ്മാര്‍ട്ട് ഫോണിലൂടെ കുട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ ഈ അടുത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അമിതമായ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗം, കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം, ദേഷ്യം, ഭക്ഷണത്തിനോട് താല്‍പര്യക്കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി […]

Continue Reading

കെഎസ്ഇബി ഫ്രീ ഇന്റർനെറ്റ് കണക്ഷൻ തരാൻ പോകുന്നു എന്ന വാർത്തയുടെ യാഥാർഥ്യം..

വിവരണം  Ottamoolikal എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഞെട്ടിച്ചു KSEB, ഇനി ഫ്രീ ഇന്റർനെറ്റ് കെ.എസ്.ഇ.ബി. തരും ! കറന്റ് കണക്ഷന് ഒപ്പം നെറ്റും അറിയൂ…!” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോയുടെ ലിങ്കാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. വീഡിയോയിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. സംസ്ഥാന വൈദ്യുതി ബോർഡിൽ നിന്നും വൈദ്യുതിക്ക് പുറമെ  ഇന്റർനെറ്റ് കണക്ഷൻ കൂടി ലഭിക്കും. വീഡിയോയുടെ വിവരണം ഇങ്ങനെ: കെഎസ്ഇബി എന്ന് കേൾക്കുമ്പോൾ […]

Continue Reading

സത്രീ ശരീരാകൃതിയിലുള്ള നാരീലത എന്ന പുഷ്പം സത്യമോ?

വിവരണം ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപത്തിലുള്ള ഈ പൂക്കൾ ഇരുപത് വർഷത്തിലൊരിക്കലാണ് പൂക്കുന്നത്. ഇന്ത്യയിലെ കേരളത്തിൽ പാലക്കാട്‌ ജില്ലയിലെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ അനങ്ങൻ മലയുടെ പ്രാന്തപ്രദേശങ്ങളിൽ കാണപ്പെടുന്ന ”നാരീലത” എന്ന മരത്തിലാണ് കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഈ പൂക്കൾ വിരിയുന്നത്. തായിലണ്ടിലും ഹിമാലയത്തിൽ ലും നീർപോൾ എന്ന പേരിലും ഇതറിയപ്പെടുന്നു… ഇങ്ങനെ ഒരു തലക്കെട്ട് നല്‍കി സ്ത്രീ ശരീരത്തോട് സമാനമായ രൂപമുള്ള ഒരു പഴത്തിന്‍റെ പൂവിന്‍റെയോ പേരിലുള്ള ചിത്രം കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളിലെ വ്യാപകമായി […]

Continue Reading