ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണെന്ന് കെ. സുരേന്ദ്രൻ- എഡിറ്റഡ് വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചരണം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്വന്തം പ്രസ്ഥാനത്തെ പരസ്യമായി വിമർശിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു അഭിമുഖത്തിനിടെ കെ സുരേന്ദ്രൻ “ഇന്ത്യൻ മുസ്ലിങ്ങൾ വേട്ടയാടപ്പെടുകയാണ്, ഇന്ത്യൻ മുസ്ലീങ്ങൾ സംഘപരിവാറിന്റെ ആക്രമണ ഭീതിയിലാണ്” എന്ന വാചകങ്ങൾ പറയുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ന്യൂസ് 18 ചാനലിന്റെ ലോഗോ ദൃശ്യങ്ങളിൽ കാണാം.  അതായത് സ്വന്തം പാർട്ടിയെയും സംഘടനയെയും കെ സുരേന്ദ്രൻ പരസ്യമായി വിമർശിച്ച് സംസാരിക്കുന്നു എന്ന അവകാശവാദത്തിനായാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.  FB post archivd link എന്നാൽ […]

Continue Reading

വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക് എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണതിന് പിന്നിലെ വസ്‌തുതയെന്ന് അറിയാം..

വിവരണം ലഹരിമരുന്നിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു എന്ന പേരിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ച വിഷയം. ഇടതുപക്ഷം വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉള്‍പ്പടെയുള്ളവരുടെ പരാതിയിന്മേല്‍ ഇന്നലെ ഏഷ്യാനെറ്റ് കൊച്ചി സ്റ്റുഡിയോയില്‍ പോലീസ് മണിക്കൂറുകള്‍ നീളുന്ന പരിശോധന നടത്തുകയും ചെയ്തിരുന്നു. […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ലഹരിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതുപക്ഷം പ്രതിഷേധം ശക്തപ്പെടുത്തിയരിക്കുകയാണ്. ഇതിനിടയിലാണ് ഇന്നലെ (മാര്‍ച്ച് 4) ഏഷ്യാനെറ്റ് ന്യൂസിന്‍റെ എറണാകുളം ബ്യൂറോയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുകയും ഓഫിസില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ലഹരിക്കെതിരെ വാര്‍ത്ത പരമ്പരയില്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിതനായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെ ഏഷ്യാനെറ്റ് ന്യൂസ് പുറത്താക്കിയെന്ന പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഏഷ്യാനെറ്റ് ന്യൂസ് തന്നെ നൗഫലിനെ പുറത്താക്കിയ […]

Continue Reading

FACT CHECK: ഐ.എ.എസ് ഇന്‍റര്‍വ്യൂവില്‍ കോഴിക്കോട് സബ് കളക്റ്റര്‍ ശ്രീധന്യ സുരേഷ് നേരിട്ട ചോദ്യങ്ങളും നല്‍കിയ ഉത്തരങ്ങളും എന്ന പേരിലുള്ള പ്രചരണത്തിന്‍റെ വസ്തുത അറിയൂ…

പ്രചരണം  വയനാട്ടിൽ നിന്നുള്ള ഉള്ള ശ്രീധന്യ സുരേഷ് എന്ന പെൺകുട്ടി 2018 ബാച്ചില്‍  ഐ.എ.എസ് നേടി കേരളത്തിന് അഭിമാനമായത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സംവരണ വിഭാഗത്തില്‍ 410 മത്തെ റാങ്ക് ലഭിച്ച ശ്രീധന്യക്ക് കോഴിക്കോട് അസിസ്റ്റൻറ് കളക്ടറായി നിയമനവും ലഭിച്ചിരുന്നു. ശ്രീധന്യയെ കുറിച്ച് ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോള്‍ വൈറല്‍ ആവുന്നുണ്ട്. മിക്സ് ഇന്ത്യ എന്ന ഒരു ഓൺലൈൻ മാധ്യമത്തിൽ ശ്രീധന്യയുടെ സിവില്‍ സര്‍വീസസ് ഇന്‍റര്‍വ്യൂവുമായി ബന്ധപ്പെട്ട് ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻറർവ്യൂവിൽ ശ്രീധന്യ അഭിമുഖീകരിച്ച ചില […]

Continue Reading

FACT CHECK: ‘മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാണക്കാട് ശിഹാബ് തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തില്‍ പരാമര്‍ശം നടത്തി’ എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  രാഷ്ട്രീയ നേതാക്കള്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളെ പറ്റിയോ ആശയങ്ങളെ കുറിച്ചോ പുകഴ്ത്തിയോ ഇകഴ്ത്തിയോ പരാമര്‍ശം നടത്തി എന്ന മട്ടിലുള്ള പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സാധാരണയാണ്. ഇങ്ങനെയുള്ള പ്രചരണങ്ങളില്‍ പലതും അടിസ്ഥാന രഹിതവും വ്യാജവുമായിരിക്കും എന്നാണ് അവലോകനത്തിനൊടുവില്‍ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള ഫാക്റ്റ് ചെക്കുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ വെബ്സൈറ്റിലോ അല്ലെങ്കില്‍ ഫേസ്ബുക്ക് പേജിലോ കാണാന്‍ സാധിക്കും.  ഇത്തരത്തില്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏഷ്യാനെറ്റ് ചാനലിന്‍റെ എംബ്ലത്തോടൊപ്പം പാണക്കാട് […]

Continue Reading

ഈ വാചകങ്ങള്‍ പരോക്ഷമായി രൂക്ഷഭാഷയില്‍ കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല പറഞ്ഞതാണോ?

വിവരണം ജലീലെ എന്‍റെ മകന്‍റെ കൂടെ ഞാന്‍ പോയത് സിവില്‍ സര്‍വീസ് ടെസ്റ്റിനല്ലേ അല്ലാതെ നിങ്ങളുടെ പാര്‍ട്ടി സെക്രട്ടറിയെ പോലെ മോന്‍റെ ഡിഎന്‍എ ടെസ്റ്റിനല്ലല്ലോ.. എന്ന വാചകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മന്ത്രി കെ.ടി.ജലീലിനെതിരെ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ഐന്‍സി ഓണ്‍ലൈന്‍ എന്ന പേരിലുള്ള പേജില്‍ ഒക്ടോബര്‍ 18ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 913ല്‍ അധികം ലൈക്കുകളും 574ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല […]

Continue Reading

നരേന്ദ്ര മോദിയുടെ പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വസ്തുതകളുടെ യാഥാർഥ്യം…

വിവരണം Janatha Today എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 7 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മറ്റെന്തും പറയൂ.. ചിലപ്പോൾ അംഗീകരിച്ചു തരാം.പക്ഷേ നരേന്ദ്ര ദാമോദർ ദാസിന്റെ മനുഷ്യത്വത്തെ കുറിച്ചു മാത്രം ഞങ്ങളോട് വാചാലരാവരുത്.നിങ്ങള്ക്ക് ടീവി ചാനലുകളിൽ ലൈവ് വന്ന് കൊണ്ടിരുന്ന ഇന്ന് രാവിലത്തെ ഇസ്സ്റോയിലെ പ്രകടനവും സോഷ്യൽ മീഡിയയിലെ തള്ളലും കണ്ട് കോരിത്തരിക്കാം.. പക്ഷേ നരേന്ദ്ര മോഡിയെ അയാളുടെ കൗശലത്തെയും,ചരിത്രത്തെയും പഠിച്ചുകൊണ്ട് തന്നെ അയാൾ മനുഷ്യത്വമുള്ളവനാണ് എന്ന് പറഞ്ഞാൽ ചരിത്രം […]

Continue Reading