ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading

FACT CHECK: വീഡിയോ ത്രിപുരയില്‍ നിന്നുള്ളതല്ല, മേയ് മാസം ഉത്തര്‍പ്രദേശില്‍ നടന്ന ശവസംസ്കാര ഘോഷയാത്രയുടെതാണ്…

ത്രിപുരയിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ സംഭവത്തെ അപലപിച്ചു കൊണ്ടുള്ള പല പോസ്റ്റുകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ത്രിപുരയിൽ നിന്നുള്ള ഒരു വീഡിയോ കുറിച്ചാണ് നമ്മൾ ചർച്ചചെയ്യുന്നത്  പ്രചരണം  ഇസ്ലാം മതാചാര പ്രകാരമുള്ള തൊപ്പി ധരിച്ച ആയിരക്കണക്കിന് പേർ റാലിയായി പ്രാർത്ഥന വാചകങ്ങൾ ഉരുവിട്ടുകൊണ്ട്  പൊതുനിരത്തിലൂടെ നടന്നുനീങ്ങുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ കാണുന്നത്. ചിലർ കൈയിലുള്ള മൊബൈൽ ഫോണ്‍ ഉപയോഗിച്ച്  ചിത്രീകരിക്കാന്‍  ശ്രമിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്:  “ചരിത്രം ഓർമ്മപ്പെടുത്തുന്നത് […]

Continue Reading

FACT CHECK – മനോരമയ്‌ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള മാധ്യമ സ്ഥാപനങ്ങളിലൊന്നായ മലയാള മനോരമയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു വര്‍ഗീയ പ്രചരണം നടക്കുന്നുണ്ട്. മനോരമ സ്ഥാപകനായ മാമന്‍ മാപ്പിള്ളയുടെ കൊച്ചുമക്കള്‍ ഇസ്ലാം മതം സ്വീകരിച്ചു. പത്രത്തിന്‍റെ 25 ശതമാനം ഷെയര്‍ ഇവര്‍ക്കുള്ളതാണ്. കുറച്ച് കാലങ്ങളായ ദുഖവെള്ളി ദിനത്തില്‍ മനോരമ അവധി നല്‍കുന്നില്ല. റംസാനും ബ്ക്രീദിനും അവധി നല്‍കുന്നു. ഇനിയെങ്കിലും കാലത്തിന്‍റെ അടയാളങ്ങളില്‍ വിവേചനം തിരിച്ചറിയുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം സലിം ജോസഫ് തോമസ്, സമീര്‍ തരിയാന്‍ മാപ്പിളൈ […]

Continue Reading

FACT CHECK: ഫ്രഞ്ച് ഫുട്ബോള്‍ താരം പോള്‍ പോഗ്ബ ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ വ്യാജം; സത്യാവസ്ഥ അറിയൂ…

ഫ്രഞ്ച് ഫുട്ബോള്‍ താരവും വേള്‍ഡ് കപ്പ്‌ ജേതാവുമായ പോള്‍ പോഗ്ബ ഫ്രഞ്ച് പ്രസിഡന്റ്‌ മാക്രോണിന്‍റെ പ്രസ്താവനയെ തുടര്‍ന്ന്‍ ഫ്രഞ്ച് ടീമില്‍ നിന്ന് രാജിവച്ചു എന്ന വാര്‍ത്ത‍ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വാര്‍ത്ത‍ പൂര്‍ണമായി തെറ്റാണെന്ന്‍ പോള്‍ പോഗ്ബ തന്നെ വ്യക്തമാക്കുന്നു. പ്രചരണം അറേബ്യന്‍ കായിക വെബ്സൈറ്റ് ആയ 195sports.com എന്ന വെബ്സൈറ്റ് ഇന്നലെയാണ് ഈ വാര്‍ത്ത‍ പുറത്ത് വിട്ടത്. വാര്‍ത്ത‍യുടെ പ്രകാരം ഫ്രഞ്ച് പ്രസിഡന്റ്‌ എമ്മാനുവല്‍ മക്രോണ്‍ ഇസ്ലാമിനെതിരെ നടത്തിയ പരാമര്‍ശങ്ങളെ വിമര്ഷിചിട്ടാണ് പോഗ്ബ […]

Continue Reading

Fact Check: രാഹുല്‍ ഗാന്ധിയുടെ ക്രോപ്പ് ചെയ്ത വീഡിയോ വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

വയനാട് എം.പിയും മുന്‍ കോണ്‍ഗ്രസ്‌ അധ്യകഷനുമായ രാഹുല്‍ ഗാന്ധി മഹാത്മാ ഗാന്ധിയെ കുറിച്ച് ഒരു പൊതു പരിപാടിയില്‍ പറയുമ്പോള്‍, മഹാത്മാ ഗാന്ധി അഹിംസയുടെ സിദ്ധാന്തം കണ്ടെത്തിയത് ഇസ്ലാം മതത്തില്‍ നിന്നാണ് എന്ന് പറഞ്ഞു എന്ന വാദത്തോടെ രാഹുല്‍ ഗാന്ധിയുടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പ്രസംഗിച്ചില്ല എന്ന് കണ്ടെത്തി. അദേഹം യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞിട്ടുള്ളത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

സ്വിറ്റ്സര്‍ലാന്‍ഡില്‍ 2018 ല്‍ നടന്ന സംഘര്‍ഷത്തിന്‍റെ വീഡിയോ സ്വീഡനിലേത് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നു

വിവരണം  സ്വീഡനില്‍ ഈയടുത്ത ദിവസങ്ങളില്‍ മതവുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളും സംഘര്‍ഷങ്ങളും വായനക്കാരില്‍ പലരും വാര്‍ത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.   സ്വീഡനിലേത് എന്ന വിവരണത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍  പ്രചരിച്ച ഒരു ചിത്രം യഥാര്‍ഥത്തില്‍ പാകിസ്ഥാനിലെതായിരുന്നു എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. റിപ്പോര്‍ട്ട് താഴെ വായിക്കാം. പാകിസ്ഥാനിലെ ഒരു പ്രതിഷേധത്തിന്‍റെ പഴയ ചിത്രം സ്വീഡനിലെ അഭയാര്‍ഥികളുടെ പേരില്‍ പ്രചരിപ്പിക്കുന്നു…. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയെ പറ്റിയാണ് നമ്മള്‍ ഇന്ന് […]

Continue Reading

മാധുരി ദീക്ഷിതിന്‍റെ പേരിൽ ഹേമമാലിനിയുടെ ചിത്രം വെച്ച് വ്യാജ പരാമര്‍ശം പ്രചരിപ്പിക്കുന്നു..

വിവരണം പ്രശസ്തരുടെ പരാമർശങ്ങൾ അഭിപ്രായങ്ങൾ നിലപാടുകൾ  എന്നീ പേരുകളിൽ നിരവധി പ്രസ്താവനകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാറുണ്ട്. ഇവയിൽ പലതും ഈ വ്യക്തി അറിഞ്ഞിട്ടില്ലാത്തതായിരിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ കൌതുകം. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായിപ്രചരിച്ച  പ്രശസ്തരുടെ പേരിലുള്ള ഇതുപോലെ നിരവധി പ്രസ്താവനകളുടെ മുകളിൽ ഞങ്ങൾ ഇതിനുമുമ്പ് വസ്തുത അന്വേഷണം നടത്തുകയും തെറ്റാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.  ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി പ്രചരിച്ചു വരുന്ന ഒരു പ്രസ്താവനയാണ് ഇവിടെ നൽകുന്നത്.  archived link FB post സ്ത്രീകൾക്ക് […]

Continue Reading

ഈ ചിത്രം ഇസ്ലാമിലേക്ക് മതംമാറിയ ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെതല്ല, സത്യാവസ്ഥ ഇങ്ങനെ…

സാമുഹ്യ മാധ്യമങ്ങളില്‍ ലോകത്തിലെ പ്രമുഖ വ്യക്തികള്‍ മതം മാറി അന്യ മതം സ്വീകരിക്കുന്നത്തിന്‍റെ വാര്‍ത്ത‍കള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സാധാരണമായി നമ്മള്‍ കാണാറുണ്ട്. സ്വന്തം മതം വിട്ടു അന്യ മതത്തിലേക്ക് വന്നവരെ ആ മതക്കാര്‍ സ്വാഗതം ചെയ്യുന്ന പോസ്റ്റുകളാണ് ഇവ. ഇത്തരത്തിലൊരു പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റിന്  3000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു പാര്‍ലമെന്‍റ് അംഗം ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റില്‍ മതം മാറി ഇസ്ലാമിലേക്ക് വന്ന ഈ […]

Continue Reading

ചിത്രത്തിലേത് കന്നഡ സീരിയൽ നടിയല്ല, ബിഗ് ബോസ് ഫെയിം ജസ്ല മാടശ്ശേരിയാണ്…

വിവരണം  സാമൂഹ്യ മാധ്യമങ്ങളിൽ ഒരു മത പരിവർത്തന വാർത്ത പ്രചരിക്കുന്നുണ്ട്. പ്രശസ്ത കന്നഡ സീരിയൽ നടി മൂകാംബിക ഇസ്‌ലാം മതം സ്വീകരിച്ചു എന്നതാണ് വാർത്ത. ഇസ്‌ലാം മതത്തിലെ സ്ത്രീ സ്വാതന്ത്ര്യമാണ് തന്നെ ഇസ്‌ലാം മതത്തിലേക്ക് ആകർഷിച്ചത് എന്ന് നടി പറഞ്ഞു എന്നും പോസ്റ്റിൽ നൽകിയിട്ടുണ്ട്. മതം സ്വീകരിക്കുന്നതിന് മുമ്പും ശേഷവും എന്ന മട്ടിൽ നടിയുടേതായി രണ്ടു ചിത്രങ്ങൾ നൽകിയിട്ടുണ്ട്. archived link FB post അല്ലാഹു ഈ സഹോദരിക്ക് മുൻകാല പാപങ്ങൾ എല്ലാം പൊറുത്തു കൊടുത്തു ദീനുൽ […]

Continue Reading

ബാങ്കുവിളി സ്പെയിൻ 500 വർഷമായി നിരോധിച്ചിരിക്കുകയായിരുന്നു എന്ന് തെറ്റായ പ്രചരണം

വിവരണം  500 വർഷമായി പള്ളിയിൽ ബാങ്ക് കൊടുക്കൽ നിരോധിച്ച സ്പെയിൻ ഇന്ന് നിരോധനം മാറ്റിയിരിക്കുന്നു. ആരും കാണാതെ പോകരുത് എന്ന  വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 6000 ത്തോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഒപ്പം നൽകിയിരിക്കുന്ന യൂട്യൂബ് വീഡിയോ ദൃശ്യങ്ങളും വിവരണവും ഇസ്‌ലാം മതത്തിന്‍റെയും പ്രവാചകനായ മുഹമ്മദ് നബിയുടെയും മഹത്വങ്ങൾ വിവരിക്കുന്ന ഒന്നാണ്. നൽകിയ വാർത്തയുമായി യഥാർത്ഥത്തിൽ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.  archived link FB post കോവിഡ് 19  […]

Continue Reading

മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറി ജോണ്‍ മേക്കെന്‍ ഇസ്ലാം സ്വീകരിച്ചിരുന്നോ…?

വിവരണം Facebook Archived Link “ജോൺ മകൈൻ മുൻ അമേരിക്കൻ ഹോം സെക്രട്ടറി ഇസ്ലാമിനെ അറിഞ്ഞു ഇസ്ലാമിലേക്ക്.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 18, 2019 മുതല്‍ Deeni Prabhashakar-ദീനി പ്രഭാഷകർ എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ  ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. മുന്‍ അമേരിക്കന്‍ ഹോം സെക്രട്ടറി ജോണ്‍ മേക്കൈന്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് അവകാശവാദം. വീഡിയോയില്‍ ഒരു സൂറ്റ് ധരിച്ച വയസായ വ്യക്തി ഇസ്ലാം സ്വീകരിക്കുന്നതായി നാം കാണുന്നു. മൌലാനയുടെ സാന്നിധ്യത്തില്‍ ഇദേഹം കലമ ചൊല്ലുന്നതായി കാണാന്‍ […]

Continue Reading