ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജും പേര് മാറ്റിയോ? വസ്‌തുത ഇതാണ്..

വിവരണം ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവും ഗോവ പ്രതിപക്ഷ നേതാവുമായിരുന്ന ദിഗംബര്‍ കമ്മത്ത് ഉള്‍പ്പടെ എട്ട് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നത്. ഇനി മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിന് ഗോവയിലുള്ളത്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളില്‍ ഗോവ കോണ്‍ഗ്രസിന്‍റെ ഫെയ്‌സ്ബുക്ക് പേജിന്‍റെ പേര് വരെ മാറ്റി അതും ബിജെപി സ്വന്തമാക്കി എന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. Indian National Congress – Goa changed […]

Continue Reading

കോണ്‍ഗ്രസ് വിട്ട് ബിജിപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിനെ വേദിയില്‍ കയറി മര്‍ദ്ദിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പാട്ടിദാര്‍ സമുദായ നേതാവാവും കോണ്‍ഗ്രസ് നേതാവുമായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് കോണ്‍ഗ്രസ് വിട്ട ശേഷം ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന് സംഭവിച്ചതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഒരു വേദിയില്‍ ഹാര്‍ദിക് പട്ടേല്‍ പ്രസംഗിക്കുമ്പോള്‍ ഒരാള്‍ വേദിയിലേക്ക് കയറി വന്ന് ഹാര്‍ദിക്കിന്‍റെ കരണത്തടിക്കുന്നതാണ് ഈ വീഡിയോ. അതായത് കോണ്‍ഗ്രസില്‍ നിന്നും […]

Continue Reading

FACT CHECK: പി ജയരാജനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് മനോരമ ന്യൂസിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ്…

സി.പി.എമ്മിന്‍റെ സംസ്ഥാന കമ്മറ്റി അംഗവും പാർട്ടിയുടെ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ പി. ജയരാജൻ സ്വന്തം പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നു എന്ന വ്യാജ പ്രചരണം വളരെ കാലം മുമ്പ് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ കണ്ടു വരുന്നുണ്ട്. പ്രചരണം  പി ജയരാജനെ പറ്റിയുള്ള പഴയ വാർത്ത തന്നെ മറ്റൊരു രീതിയില്‍ഇപ്പോള്‍ പ്രചരിച്ചു പോരുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. മനോരമ ന്യൂസ് ഓൺലൈൻ പതിപ്പിനെ സ്ക്രീൻഷോട്ട്  രൂപത്തിലാണ്  വാർത്തയുടെ പ്രചരണം. മലയാള മനോരമയുടെ ലോഗോയോടൊപ്പം വാർത്തയുടെ […]

Continue Reading

ഡിവൈഎഫ്ഐ നേതാണ് പ്രശാന്ത് മോഹൻ ബിജെപിയിൽ ചേർന്നോ…?

വിവരണം  വിഷ്ണു പുന്നാട്  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 22  മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “ടയർ മാറ്റൽഅഴിമതിയിൽ പ്രതിഷേധം ശക്തം, നേതാക്കളടക്കം നിരവധി പേർ cpim  ൽ നിന്ന് രാജിവെച്ച് ബി ജെ പി യിലേക്ക്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: DYFI തൃക്കുന്ന ഏരിയ പ്രസിഡണ്ട് പ്രശാന്ത് മോഹൻ ബിജെപിയിലേയ്ക്ക്. “അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടതു ഭരണം രാജ്യത്തിന്റെ […]

Continue Reading