കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത?

വിവരണം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ സമരത്തില്‍ നിന്നും സമരസമിതി പിന്‍മാറിയത് കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. കൈരളി ബ്രേക്കിങ് വിഴിഞ്ഞം ചര്‍ച്ച കേന്ദ്രസേനയുടെ വെടിയുണ്ട പേടിച്ച് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി.. എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. വിനോദ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

കൈരളി ന്യൂസിന്‍റെ ഈ സ്ക്രീന്‍ഷോട്ട് യഥാര്‍ത്ഥമല്ല, എഡിറ്റഡാണ്…

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്ന വാർത്ത വന്നതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചർച്ചകൾ തുടരുകയാണ്. അമേരിക്കയിൽ ചികിത്സ തേടുന്നതിനെ  അനുകൂലിച്ചും പ്രതികൂലിച്ചും പലരും പല അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.  പ്രചരണം  മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്ന വാർത്ത പ്രസിദ്ധീകരിച്ച കൈരളി ടിവിയുടെ ഒരു സ്ക്രീൻഷോട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നട്ടെല്ലിന് ബലക്കുറവ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് എന്ന വാചകങ്ങളാണ് വാർത്തയായി സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിട്ടുള്ളത്. archived link FB post ഞങ്ങൾ  പ്രചരണത്തെക്കുറിച്ച് […]

Continue Reading

FACT CHECK: കൈരളി ചാനല്‍ ഓണ്‍ലൈന്‍ പതിപ്പിന്‍റെ വ്യാജ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു…

പ്രചരണം  സംസ്ഥാനത്ത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത് ന്യൂനപക്ഷ ക്ഷേമ വകുപ്പ്  മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലിയായിരുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ക്രൈസ്തവ സമുദായങ്ങള്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തു എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.  ഇതിനു ശേഷം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. കൈരളി ഓണ്‍ലൈന്‍ പതിപ്പിന്‍റെ സ്ക്രീന്‍ഷോട്ടില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട്‌  ഇങ്ങനെയാണ്: മദ്രസ അദ്ധ്യാപകർക്ക് മാസം ഒരു ലിറ്റർ […]

Continue Reading

കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

വിവരണം കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വാർത്ത വന്നിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാക്കും എന്നതാണ് വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഉത്തരവിൻ പ്രകാരം ആണ് വില നിരക്കിൽ മാറ്റം വരുത്തിയത് എന്നും വാർത്തയിൽ പറയുന്നു. ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത  പ്രസിദ്ധീകരിച്ചിരുന്നു.  എന്നാൽ ഈ വാർത്ത  പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB post കൈരളി ചാനൽ പ്രക്ഷേപണം ചെയ്ത […]

Continue Reading

പ്രവാസികള്‍ക്ക് കൈരളി ടിവി നല്‍കുന്ന സൗജന്യ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു എന്ന പ്രചരണം വ്യാജം..

വിവരണം #പ്രവാസികൾക്ക്_കൈരളി_നൽകുന്ന_സൗജന്യ #ടിക്കറ്റുകളുടെ_രണ്ടാംഘട്ട_വിതരണം_ആരംഭിച്ചു 💞💞💞 (ശ്രദ്ധിക്കുക സൗജന്യ ടിക്കറ്റുകൾ) #KMCC എന്ന സംഘടന ഈ കോവിഡ് കാലത്തും പാവപ്പെട്ട പ്രവാസികളെ പിഴിയുമ്പോൾ അവർക്ക് താങ്ങും തണലുമായി ഇടതുപക്ഷ സർക്കാറും സംഘടനകളും മാറുന്നു.. NB:- ചില ശൈവർ മൂരികളോട് പറയാനുള്ളത് ഊളകളേ ഞങ്ങൾ സഖാക്കൾ ചെയ്യാൻ കഴിയുന്നതേ പറയാറൊള്ളൂ. പറയുന്നതേ ചെയാറുള്ളു.. #ഇടതുപക്ഷം_ഹൃദയപക്ഷം എന്ന തലക്കെട്ട് നല്‍കി കൈരളി ചാനലിന്‍റെ ലോഗോ സഹിതം ഉപയോഗിച്ച് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. രണ്ടാംഘട്ട ടിക്കറ്റ് വിതരണം […]

Continue Reading