കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പ്രഖ്യാപിച്ചോ?

വിവരണം കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ഫിറോസ് കുന്നംപറമ്പില്‍ 50 ലക്ഷം രൂപ നല്‍കും. 10 ലക്ഷം രൂപ ചെക്കായും ബാക്കി 40 ലക്ഷം രൂപ സ്വകാര്യമായും ആണ് നല്‍കുന്നത്.. എന്ന പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞ കുറിച്ച ദിവാസമായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 725ല്‍ അധികം റിയാക്ഷനുകളും 1700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ […]

Continue Reading

‘കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ആര്‍‌എസ്‌എസ് സഹായം വിതരണം ചെയ്യുന്നു’ എന്ന മട്ടില്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രം ഏറെ പഴയതാണ്

വിവരണം കരിപ്പൂരില്‍ വിമാന അപകടമുണ്ടായ സമയത്ത് പ്രതികൂല കാലാവസ്ഥയും കോവിഡ് പ്രോട്ടോക്കോളും വകവയ്ക്കാതെ സന്നദ്ധ സംഘടനകളും സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. മത-രാഷ്ട്രീയ സംഘടനകളുടെ സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തന രംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു. കരിപ്പൂരില്‍ ആര്‍‌എസ്‌എസ് പ്രവര്‍ത്തകര്‍ അപകടത്തില്‍ പ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു, മാനവസേവ മാധവസേവ… എന്ന വിവരണവുമായി ചിത്രം സഹിതം ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB post എന്നാല്‍ ഇതൊരു പഴയ ചിത്രമാണ്. കരിപ്പൂരുമായി ചിത്രത്തിന് യാതൊരു […]

Continue Reading

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാഗ്ഗജ് മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജം…

കരിപ്പൂരില്‍ വിമാനാപകടത്തിനു ശേഷം രക്ഷപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിക്കേറ്റ യാത്രകാരുടെ ബാഗ്ഗജ് മോഷണ സംഭവമുണ്ടായി എന്ന കിംവദന്തി സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ ഒരു വ്യജപ്രചരണം ഞങ്ങള്‍ ശനിയാഴ്ച പ്രസിദ്ധികരിച്ച ലേഖനത്തില്‍ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ഇന്ന് അതേ പോലെയുള്ള മറ്റൊരു വ്യാജ പോസ്റ്റ്‌ ആണ് ഞങ്ങള്‍ വസ്തുത തുറന്നു കാട്ടുന്നത്. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വ്യാജപ്രചാരണത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെയാണ്, പ്രചരണം Facebook Archived Link പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കരിപ്പൂർ എയർപോർട്ടിൽ […]

Continue Reading

വീഡിയോയില്‍ ഗാനം ആലപിക്കുന്നത് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഥേയല്ല

വിവരണം ഇന്നലത്തെ കേരളത്തെ കണ്ണീരിലാഴ്ത്തിയ രണ്ടു ദുരന്തങ്ങളാണ് കരിപ്പൂരിലെ വിമാന അപകടവും മൂന്നാർ രാജമലയിലെ മണ്ണിടിച്ചിലും. രണ്ടു ദുരന്തങ്ങളും ഇതുവരെ നാൽപ്പതോളം പേരുടെ ജീവനെടുത്തു കഴിഞ്ഞു. കരിപ്പൂർ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ക്യാപ്റ്റൻ ദീപക് വസന്ത് സാഥേയെ  വേദനയോടെയാണെങ്കിലും പ്രകീര്‍ത്തിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചു. കാരണം ജീവൻ കളഞ്ഞും അദ്ദേഹം കാട്ടിയ ജാഗ്രത മൂലമാണ് ദുരന്തത്തിന്റെ തീവ്രതയും മരണ നിരക്കും കുറയ്ക്കാനായത് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്.  കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാപ്റ്റന്‍ ദീപക് […]

Continue Reading

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേരില്‍ കോവിഡ്‌ സ്ഥിരികരിച്ചു എന്ന വാര്‍ത്ത‍ വ്യാജമാണ്…

കരിപ്പൂരില്‍ ഇന്നലെ നടന്ന വിമാനാപകടം രാജ്യത്തെ മുഴുവന്‍ ശോകത്തില്‍ ആക്കിയ സംഭവമാണ്. ഇത് വരെ ഈ ഭയങ്കര അപകടത്തില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന പൈലറ്റും മുന്‍ വ്യോമസേന പൈലറ്റുമായ ദീപക് സത്തെയും കോ-പൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടുന്നുണ്ട്. ഈ സംഭവം നടന്ന നിമിഷം മുതല്‍ മാധ്യമങ്ങളില്‍ ബ്രെക്കിംഗ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു ബ്രേക്കിംഗ് ന്യൂസ്‌ ആയിരുന്നു മാതൃഭൂമി ചാനലില്‍ വന്നത്. വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ്‌ രോഗം സ്ഥിരികരിച്ചു […]

Continue Reading

കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജ് മോഷ്ടിച്ച സിപിഎം പ്രവര്‍ത്തകനെ പോലീസ് പിടികൂടി എന്ന പ്രചരണം വ്യാജം..

വിവരണം കരിപ്പൂരിൽരക്ഷപ്രവർത്തനത്തിന് വ്യജെനെ എത്തി ബാഗേജ് മോഷ്ടിക്കാൻ ശ്രമിച്ച cpm പ്രവർത്തകനെ നാട്ടുക്കാർ ഓടിച്ചിട്ടു പിടിച്ചു പോലീസിൽ ഏൽപ്പിച്ചു.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റര്‍ ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. പാണക്കാട് സ്വദേശി അഫ്‌സലിനെയാണ് നാട്ടുകാര്‍ പിടികൂടി കരിപ്പൂര്‍ പോലീസില്‍ ഏല്‍പ്പിച്ചതെന്നും പോസ്റ്റില്‍ പറയുന്നു. അന്‍സര്‍ അഹമ്മദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നുമാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ കരൂപ്പൂര്‍ […]

Continue Reading

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിപിഎം പ്രവര്‍ത്തകനെ 30 ലക്ഷത്തിന്‍റെ സ്വര്‍ണ്ണവുമായി പിടികൂടി എന്ന പ്രചരണം വ്യാജം..

വിവരണം കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകന്‍റെ മലദ്വാരത്തില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വണ്‍ ചാനലില്‍ വന്ന വാര്‍ത്ത എന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് മാതൃകയിലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 273ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ ഇത്തരത്തില്‍ കരിപ്പൂരില്‍ […]

Continue Reading

കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തിന് പിടിയിലായത് സിപിഎം പ്രവര്‍ത്തകനാണെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ..

വിവരണം കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകനെ സ്വര്‍ണ്ണം കടത്തിയതിന് പിടികൂടിയെന്നും മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാളില്‍ നിന്നും 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയെന്നും, മനോരമ ന്യൂസില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന് തോന്നിക്കും വിധം ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് ബാറ്റില്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 282ല്‍ അധികം റിയാക്ഷനുകളും 133ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന […]

Continue Reading