ലഹരി മാഫിയയ്ക്കെതിരെയുള്ള ഈ ജാഗ്രതാ നിര്‍ദ്ദേശം കേരള പോലീസ് നല്‍കിയതല്ല…

ലഹരി മാഫിയ ടീനേജ് പ്രായത്തിലുള്ള കുട്ടികളെയാണ് കൂടുതൽ നോട്ടമിടുന്നതെന്ന് ലഹരി മാഫിയയുമായി ബന്ധപ്പെട്ട് വാർത്താ മാധ്യമങ്ങളിലൂടെ വരുന്ന പല വാർത്തകളും നമ്മളെ അറിയിക്കുന്നുണ്ട്.  വ്യാപകമാകുന്ന ലഹരി മാഫിയക്കെതിരെ സംസ്ഥാന പോലീസ് പുറപ്പെടുവിച്ച ജാഗ്രതാ നിർദേശം എന്ന നിലയിൽ ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ലഹരി മാഫിയയ്ക്കെതിരെ എല്ലാവരും ജാഗരൂകരായിരിക്കണമെന്നും  കുട്ടികളെ ശ്രദ്ധിക്കണമെന്നും ഉത്ബോധിപ്പിച്ചുകൊണ്ട് പോലീസ് നൽകിയ അറിയിപ്പ് എന്ന നിലയിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെയാണ്: ”___രക്ഷിതാക്കൾ ജാഗ്രത പാലിക്കുക___ കേരളത്തിലെ പല ബസ് സ്റ്റാൻഡിലും നിങ്ങളുടെ […]

Continue Reading

അത്തര്‍ വില്‍പ്പനയുടെ മറവില്‍ മോഷണ സംഘം ഇറങ്ങിയിട്ടുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ല.. വസ്‌തുത ഇതാണ്.. 

വിവരണം വഴിയോരങ്ങളില്‍ ചെറുകിട കച്ചവടങ്ങള്‍ നടത്തുന്നത് പോലെ തന്നെ വീടുകളിലെത്തിയും പല സാധനങ്ങള്‍ വില്‍പ്പന നടത്തി ഉപജീവനം നടത്തുന്നയാളുകള്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. എന്നാല്‍ ഇത്തരത്തിലെത്തുന്നവര്‍ പലപ്പോഴും മോഷണം, കുട്ടികളെ തട്ടിക്കൊണ്ട് പോക്ക് തുടങ്ങിയ ദുരുദ്ദേശത്തോടെ എത്തുന്നവരാണെന്ന പ്രചരണം എല്ലാ കാലത്തും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതല്ലാതെ ഇത്തരത്തില്‍ കച്ചവടത്തിന് നടക്കുന്നവരെല്ലാം കുറ്റകൃത്യങ്ങള്‍ക്കായി നടക്കുന്ന ക്രിമനലുകളുമല്ല. അതെ സമയം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. അത്തര്‍ കച്ചവടം നടത്തുന്നവരെ കുറിച്ചാണ്. പോലീസ് നല്‍കിയ മുന്നറിയിപ്പ് […]

Continue Reading

FACT CHECK – കേരള പോലീസ് സ്ത്രീകള്‍ക്കായി ഫ്രീ റൈഡ് സ്കീം ആരംഭിച്ചോ.. പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം രാത്രികാലങ്ങളിൽ ഒറ്റയ്ക്കകപ്പെട്ടു പോവുന്ന സ്ത്രീകളെ സഹായിക്കാൻ “പോലിസ് ഫ്രീ റൈഡ് സ്കീം” വീട്ടിൽ പോവാൻ വാഹനം ലഭ്യമില്ലാത്ത സാഹചര്യത്തിൽ രാത്രി 10 നും പുലർച്ച 6 മണിക്കും ഇടയിൽ, പോലീസ് ഹെൽപ്പ് ലൈൻ നമ്പർ 1091 & 7837018555 ൽ വിളിച്ച് വാഹനത്തിന് ആവശ്യപ്പെടാം. 24×7 സമയവും ഇവ പ്രവർത്തിക്കുന്നതാണ്. കൺട്രോൾ റൂം വാഹനങ്ങളോ, PCR/SHE വാഹനങ്ങളോ അവരെ സുരക്ഷിതമായ് ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമാണ്. സ്ത്രീകൾക്ക് തന്നിരിക്കുന്ന നമ്പറിലേക്ക് മിസ്സ് കാൾ […]

Continue Reading

പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല എന്ന വാർത്ത തെറ്റാണ്…

വിവരണം  “പൊലീസിലെ ഉണ്ട വിവാദത്തിൽ യുഡിഎഫ്‌ സർക്കാരിന്‍റെ കാലത്ത്‌ തെറ്റ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ സമ്മതിച്ച്‌ രമേശ്‌ ചെന്നിത്തല. 2015 സെപ്‌തംബറിൽ തൃശ്ശൂരിലെ എആർ ക്യാമ്പിൽനിന്ന്‌ സീൽ ചെയ്‌ത പാക്കറ്റിൽ 200 വെടിയുണ്ടകൾ കാണാതെ പോയതായി ചെന്നിത്തല വാർത്താസമ്മേളനത്തിൽ സമ്മതിച്ചു. സിഎജി റിപ്പോർട്ടിൽ യുഡിഎഫ്‌ സർക്കാരിന്‍റെ തെറ്റുകൾ ഒന്നും ഇല്ല എന്ന്‌ വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലാണ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ സംഭവിച്ച തെറ്റ്‌ പറഞ്ഞത്‌. ഈ സംഭവത്തിൽ അന്വേഷണ സംഘത്തെ ഏർപ്പെടുത്തി എന്ന്‌ പറഞ്ഞ ചെന്നിത്തല 2016 ൽ എൽഡിഎഫ്‌ […]

Continue Reading

കേരള പോലീസ് പ്രതിക്കൊപ്പം ടിക്‌ടോക് വീഡിയോ ചിത്രീകരിച്ചോ…?

വിവരണം  Tik Tok Viral Cut കേരളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 1 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുന്നു. നിരവധി ഫേസ്‌ബുക്ക് പേജുകളിൽ നിന്നും പ്രൊഫൈലുകളിൽ നിന്നും ഇതേ പോസ്റ്റ് പ്രചരിക്കുകയാണ്‌. കേരളാ പോലീസ് പ്രതിയോടൊപ്പം ടിക്‌ടോക് വീഡിയോ ചെയ്തു എന്ന വാദവുമായി പ്രചരിക്കുന്ന വീഡിയോയിൽ ഏതാനും പോലീസുകാരും പ്രതി എന്ന് തോന്നിക്കുന്ന ഒരാളുമായി ചേർന്ന് ജീപ്പിൽ പാട്ടിന്‍റെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  archived link FB post ടിക്‌ടോക് […]

Continue Reading

ഓൺലൈൻ ബാങ്ക് തട്ടിപ്പിനെ പറ്റിയുള്ള ഈ മുന്നറിയിപ്പ് കേരള പോലീസിന്‍റെതാണോ..?

വിവരണം  Arcus Mediaz എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 8 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 14 മണിക്കൂറുകൾ കൊണ്ട് 400 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നൽകുന്ന ഒരു മുന്നറിയിപ്പാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. പരമാവധി ഷെയർ ചെയ്യേണ്ട പോസ്റ്റ് എന്ന അടിക്കുറിപ്പുമായി പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിട്ടുള്ള വിവരങ്ങൾ ഇതാണ് ” കേരള പോലീസ് മുന്നറിയിപ്പ്. താങ്കളുടെ ആധാർ കാർഡ് നമ്പർ ചോദിച്ചുകൊണ്ട് ഏതു സമയത്തും ഒരു കോൾ വരാൻ സാധ്യതയുണ്ട്. അവർ […]

Continue Reading

പോലീസ് നടപടികൾ പൊതുജനം വീഡിയോ എടുത്താൽ , പോലീസ് അത് തടയാൻ പാടില്ല എന്നാണോ നിയമം ..?

വിവരണം  Krishnakumar Vakapparambil  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 2 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിട്ടുള്ളത് ഒരു പൊതു അറിയിപ്പാണ്. കേരളം പോലീസ് ആക്ട് 2011 ചാപ്റ്റർ 5 33(2) പ്രകാരം “പോലീസിന്റെ നടപടികൾ പൊതുജനത്തിന് വീഡിയോ എടുക്കാം, പോലീസ് അത് തടയാൻ പാടില്ല ” എന്ന വിവരമാണ് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുന്നത്.  archived link FB post പോലീസിന്റെ പേരിൽ നിരവധി അറിയിപ്പുകൾ നമ്മൾ […]

Continue Reading

കോട്ടയം ഡിവൈഎസ്പി ഓഫീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നോ ..?

വിവരണം  Lady Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂണ്‍ 30 മുതല്‍ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഒരു അറിയിപ്പാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്. “ക്ലാസ്സ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ തിയേറ്ററിൽ എത്തിയാൽ വിളിക്കുക. വനിതാ സർക്കിൾ ഇൻസ്പെക്റ്റർ ടോൾ  ഫ്രീ നമ്പർ 1091, 0481 2561414 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരാതി അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യം. വിവരങ്ങൾ നൽകുന്ന ആളിന്റെ […]

Continue Reading

ഈ സന്ദേശവുമായി കേരള പോലീസിന് ബന്ധമുണ്ടോ…?

വിവരണം Archived Link ജന്‍ 12, 2019 മുതല്‍ ഒരു ചിത്രം തൃപ്പുണിത്തുറ എന്ന ഫേസ്ബൂക്ക് പെജിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രം ഒരു Whatsapp സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് ആണ്. ഈ സന്ദേശത്തില്‍ പറയുന്നത് ഇപ്രകാരം: “നിങ്ങള്‍ രാത്രിയില്‍ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മുന്നിലെ ഗ്ലാസില്‍ മുട്ട വലിച്ചെറിഞ്ഞു എന്ന് മനസിലായാല്‍ വണ്ടി നിറുത്തി ഇറങ്ങി നോക്കരുത്. വെള്ളം സ്പ്രേ ചെയ്യുകയുമരുത്. കാരണം മുട്ടയും വെള്ളവും മിക്സ്‌ ആയാല്‍ പാല്‍ പോലെ ഗ്ലാസില്‍ പറ്റിപ്പിടിക്കുകയും നിങ്ങളുടെ കാഴ്ച്ചയുടെ പരിധി […]

Continue Reading

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനായ വൃദ്ധനെ പോലീസ് മര്‍ദ്ദിച്ചോ?

വിവരണം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൃദ്ധനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വലിയ രീതിയില്‍ ഇതു ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുമുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലായി എന്ന് തന്നെ വേണം പറയാന്‍. എന്‍റെ ഉമ്മച്ചിയുടെ സുല്‍ത്താന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 28,000ല്‍ അധികം ഷെയറുകളും 2,700ല്‍ ഇതിനോടൊകം ലഭിച്ചു കഴിഞ്ഞു. കേരള പോലീസിനെതിരെയുള്ള രോഷ പ്രകടനങ്ങളും കമന്‍റില്‍ കാണാന്‍ സാധിക്കും. […]

Continue Reading

തെരെഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്തിറക്കിയോ…?

വിവരണം REN 4 YOU എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 22 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് 2300 ഷെയറുകളായിട്ടുണ്ട്. പോസ്റ്റിലുള്ള വാർത്തയിതാണ്, ഇന്‍റലിജൻസ് റിപ്പോർട്ട് പുറത്ത്. കേരളത്തിൽ 20 സീറ്റിലും സിപിഎം തോൽക്കും. ഞെട്ടിത്തരിച്ച് സിപിഎം “. ഇതേ പോസ്റ്റ്  ഭാരതീയ ജനതാ പാർട്ടി (BJP), ബിജെപി കേരളം (BJP Kerala) എന്നീ പേജുകളിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. archived link FB post തെരെഞ്ഞെടുപ്പ് കഴി‍ഞ്ഞ് എല്ലാവരും റിസൾട്ടിനായി കാത്തിരിക്കുന്ന വേളയിൽ […]

Continue Reading

റംസാന്‍ മാസം ലക്ഷ്യമിട്ട് ഉത്തരേന്ത്യന്‍ ക്രിമനലുകള്‍ യാചക വേഷത്തില്‍ കേരളത്തിലേക്ക് എത്തിയോ?

വിവരണം കേരള പോലീസിന്‍റെ ഔദ്യോഗിക പ്രസ്താവനയെന്ന പേരില്‍ ഒരു സന്ദേശം കഴിഞ്ഞ കുറച്ചു നാളുകളായി ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റംസാന്‍ മാസത്തില്‍ ഉത്തേരേന്ത്യയില്‍ നിന്നും നിരവധി യാചകര്‍ കേരളത്തിലേക്ക് എത്തിയിട്ടുണ്ടെന്നും ഇവര്‍ കൂടുതലും ക്രിമനിലുകളാണെന്നും പണം നല്‍കാതെ വീട് അടച്ചിടണമെന്നുമൊക്കെയാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. റംസാന്‍ മാസത്തില്‍ നോമ്പ് എടുത്ത് അവശരായവരെ കീഴ്പ്പെടുത്തി പണം തട്ടുകയാണ് ലക്ഷ്യം. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏകദേശം ഒരു ലക്ഷത്തോളം യാചകര്‍ ഇത്തരത്തില്‍ ട്രെയിന്‍ ഇറങ്ങിയിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണക്കെന്നും […]

Continue Reading

അയ്യപ്പ ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് പോലീസ് ചവട്ടുന്ന ചിത്രം സത്യമോ?

വിവരണം അയ്യപ്പ ഭക്തനെ ഭൂട്ടിട്ട് ചവിട്ടുന്ന ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുപ്പ് വേഷമണിഞ്ഞ് അയ്യപ്പവിഗ്രഹം കയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഭക്തന്‍റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടുകയും ലാത്തിക്കടിക്കുമ്പോള്‍ ഭക്തനിത് തടയുന്നതുമാണ് ചിത്രം. കുറച്ച് മാസം മുന്‍പ് ഏറെ ചര്‍ച്ചാവിഷയമായ ഈ ചിത്രം ഇപ്പോള്‍ വീണ്ടും ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. അജീഷ് കുമാര്‍ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് ചിത്രം വീണ്ടും 2019 ഏപ്രില്‍ 15നു  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. “മറക്കരുത് “എന്ന തലക്കെട്ട് നല്‍കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 3,200ല്‍ അധികം […]

Continue Reading