സില്‍വര്‍ ലൈന്‍ സംവാദ വേദിയുടേതെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷ  വേദിയുടേതാണ്…

സിൽവർ ലൈനിനെതിരെ പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്തുമെന്ന്  കെ റെയിൽ – സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി അശാസ്ത്രിയവും അനാവശ്യവുമാണെന്നാണ്  ജനകീയ സമിതിയുടെ വിലയിരുത്തല്‍.  സിൽവർ ലൈനിന്നെ പറ്റിയുള്ള വിശദീകരണം നല്‍കാനായി ഇതിനിടെ സര്‍ക്കാര്‍ തലത്തില്‍ നിന്നും സംവാദം സംഘടിപ്പിച്ചിരുന്നു.  ക്ഷണിക്കപ്പെട്ട ആറ് പേരിൽ നാലുപേർ സംവാദത്തിൽ പങ്കെടുത്തു. ഈ സംവാദത്തില്‍ പൊതുജനങ്ങള്‍ ആരും പങ്കെടുത്തില്ല എന്ന മട്ടില്‍ ഒരു പ്രചരണം നടക്കുന്നുണ്ട്.  പ്രചരണം വേദിയില്‍ നിരന്നു കിടക്കുന്ന കസേരകളില്‍ ഏതാനും എണ്ണങ്ങളില്‍ മാത്രം […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

ചെത്ത് കള്ളും നിപാ പരത്തുന്ന വവ്വാലും.. പ്രചരണം സത്യമോ?

നിപ്പ വൈറസിന്‍റെ മൂന്നാം വരവില്‍ പരിഭ്രച്ചിരിക്കുകയാണ് ഏതാനം ദിവസങ്ങളായി മലയാളികള്‍. എന്നാല്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരില്‍ ടെസ്റ്റ് ചെയ്തവര്‍ നെഗറ്റീവായതോടെ ശുഭ പ്രതീക്ഷയിലാണ് സംസ്ഥാനം. ഇതിനിടയില്‍ നിപ്പ വൈറസ് ബാധയ്ക്ക് കാരണമാകുന്ന ഫ്രൂട്ട് ബാറ്റ് ഇനത്തില്‍ പെടുന്ന വാവ്വാലുകളുമായി ബന്ധപ്പെടുത്തി പലതരം കഥകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്ന പ്രധാന വിഷയമാണ് ചെത്തുകള്ളും വവ്വാലും. ചെത്ത് കള്ള് ഒഴുകി വരുന്ന മാട്ടുപ്പാനി അഥവാ കള്ള് കുടത്തിലേക്ക് ഊറി വരുന്ന ഭാഗത്ത് വവ്വാല്‍ ഇത് കുടിക്കാന്‍ എത്തുമെന്നും ഇത്തരത്തില്‍ […]

Continue Reading

FACT CHECK: നോട്ടു നിരോധനത്തെ അനുകൂലിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് മേയര്‍ പ്രസ്താവന നടത്തി എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

വിവരണം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ഡിസംബര്‍ 8 മുതല്‍ കേരളത്തില്‍ മൂന്നു ദിവസങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. വിവിധ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടു നീങ്ങുന്നു. തെരഞ്ഞെടുപ്പ് വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ. ഇതിനിടെ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പ്രസ്താവന നടത്തി എന്നൊരു സാമൂഹ്യ മാധ്യമ പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം ഇങ്ങനെയാണ്: “നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണത്തിന്‍റെ ഒഴുക്ക് കുറഞ്ഞു. ഇപ്പോള്‍ പാവപ്പെട്ടവനു […]

Continue Reading

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേരില്‍ കോവിഡ്‌ സ്ഥിരികരിച്ചു എന്ന വാര്‍ത്ത‍ വ്യാജമാണ്…

കരിപ്പൂരില്‍ ഇന്നലെ നടന്ന വിമാനാപകടം രാജ്യത്തെ മുഴുവന്‍ ശോകത്തില്‍ ആക്കിയ സംഭവമാണ്. ഇത് വരെ ഈ ഭയങ്കര അപകടത്തില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന പൈലറ്റും മുന്‍ വ്യോമസേന പൈലറ്റുമായ ദീപക് സത്തെയും കോ-പൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടുന്നുണ്ട്. ഈ സംഭവം നടന്ന നിമിഷം മുതല്‍ മാധ്യമങ്ങളില്‍ ബ്രെക്കിംഗ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു ബ്രേക്കിംഗ് ന്യൂസ്‌ ആയിരുന്നു മാതൃഭൂമി ചാനലില്‍ വന്നത്. വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ്‌ രോഗം സ്ഥിരികരിച്ചു […]

Continue Reading

കോഴിക്കോട് ജില്ല കളക്ടര്‍ കോവിഡിനെ സംബന്ധിച്ച് ഇങ്ങനെയൊരു സന്ദേശം പുറത്ത് വിട്ടിട്ടില്ല…

രാജ്യത്തിലും സംസ്ഥാനത്തിലും ദിവസവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ കോവിഡ്‌  രോഗ വ്യാപനം കൂടുന്നതോടെ സാമുഹ്യ മാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങളുടെ എന്നാവും ദിവസം വര്‍ദ്ധിക്കുകയാണ്. സാമുഹ്യ മാധ്യമങ്ങളില്‍ കോഴിക്കോട് ജില്ല കളക്ടറുടെ പേരില്‍ ഒരു സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശത്തില്‍ കോവിഡ്‌ വ്യാപനത്തിന്‍റെ ഈ കാലത്തില്‍ പാലിക്കാനുള്ള ചില മാര്‍ഗനിര്‍ദേശങ്ങലുണ്ട്. സന്ദേശത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്: “*കോഴിക്കോട് ജില്ലാ കളക്ടർ.* 🛑🛑🛑🛑🛑🛑 *ഭയപെടരുത് ജാഗ്രതാ വേണം കോഴിക്കോട് ജില്ലാ ഉൾപ്പടെ കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ് ഏത് നിമിഷവും […]

Continue Reading

കോഴിക്കോട് ജില്ലാ കളക്ടറിന്‍റെ പേരില്‍ വാട്ട്സാപ്പില്‍ കോവിഡിനെ കുറിച്ച് വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു…

വാട്ട്സാപ്പില്‍ കോഴിക്കോട് ജില്ല കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന്‍റെ പേരില്‍ ഒരു ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. സന്ദേശത്തിലുള്ള ശബ്ദം കോഴിക്കോട് കളക്ടറുടെതാണ്.  ആദേഹം കോവിഡ്‌ രോഗത്തിനെ പ്രതിരോധിക്കാന്‍ സ്വന്തം കുടുംബത്തിലെ ഒരു അനുഭവം പങ്ക് വെക്കുകയാണ് എന്ന് സന്ദേശത്തില്‍ അവകാശപ്പെടുന്നു. ശബ്ദസന്ദേശത്തില്‍ മലയാളത്തില്‍ പറയുന്നത് ഇങ്ങനെയാണ്- കൊറോണയെ പ്രതിരോധിക്കാനും മാറ്റാനും ആശുപത്രി പോകുന്നതിനു പകരം വെറും മുന്‍ കാര്യം ചെയ്ത മതി: ആവി പിടിക്കുക, ഉപ്പ് വെള്ളം വെച്ച് കുല്‍ക്കുഴിഞ്ഞു തുപ്പുക എന്നിട്ട്‌ ചുക്ക് കാപ്പി കുടിക്കുക. ദിവസം […]

Continue Reading

ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പരാമർശം…

വിവരണം  കോവിഡ് പരത്തുന്ന നിരാശക്കിടയിലും കേരളം ഏറെ അഭിമാനത്തോടെ കേട്ട വാർത്തയാണ് വയനാട്ടിൽ നിന്നുമുള്ള ശ്രീധന്യ സുരേഷ് എന്ന പെൺകുട്ടി കോഴിക്കോട് അസ്സിസ്റ്റന്റ്റ് കലക്ടറായി ചുമതലയേൽക്കുന്നു എന്നുള്ളത്. നിരവധി പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ചാണ് ശ്രീധന്യ ഈ നേട്ടം കൈവരിച്ചത് എന്ന കാരണങ്ങളാണ് ഇതിനു തിളക്കം കൂട്ടുന്നത്.  ഇതിനിടയിൽ ഇന്നലെ മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇങ്ങനെയാണ്: “കെട്ടിച്ചു വിട്ടൂടെ, പൈസയില്ലെങ്കിൽ പിന്നെന്തിനാ പഠിപ്പിക്കുന്നത്’ എന്ന ഉപദേശകർക്ക് ശ്രീധന്യയുടെ മറുപടിയാണ് ഈ ഐഎഎസ് “പലരുടേയും വിചാരം […]

Continue Reading

ഈ ചിത്രം ഡോ. അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥയുടേതല്ല

വിവരണം  ഡോക്ടർ അംബേദ്കറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ  കമ്യുണിസ്റ്റ് പാർട്ടി നടത്തിയ ജാഥ എന്ന വിവരണത്തോടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഫേസ്ബുക്കിലും വാട്ട്സ് ആപ്പിലും പ്രചരിക്കുന്നത് ഇതിനോടകം നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. ഒരു ബാനർ പിടിച്ചുകൊണ്ടാണ് പ്രകടനക്കാർ മുന്നോട്ടു നീങ്ങുന്നത്. ആ ബാനറിൽ ഡോക്ടർ B.Rഅംബേദ്ക്കറെ അറസ്റ്റു ചെയ്യണമെന്ന് എഴുതിയിരിക്കുന്നു എന്നാണ് പോസ്റ്റിലുള്ള വാദം. ചിത്രം പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന്  ഇതിനോടകം 10000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  archived link FB post […]

Continue Reading

Fact Check: പൌരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് കോഴിക്കോട് കൂടിയ ജനസമുഹത്തിന്‍റെ ചിത്രമാണോ ഇത്…?

വിവരണം പൌരത്വ ബിലിനെതിരെയും അനുകൂലിച്ചും  പല റാലികല്‍ നമ്മള്‍ മാധ്യമങ്ങളിലൂടെ കണ്ടിരുന്നു. രാജ്യത്ത്  പല ഇടത്തും പൌരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചപ്പോള്‍ പല ഇടത്തും നിയമത്തിനെ അനുകൂലിച്ചുള്ള റാലികളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ നമ്മള്‍ പൌരത്വ ഭേദഗതി നിയമത്തിനെതിരെ വമ്പന്‍ ജന പങ്കാളിത്വമുള്ള റാലികളാണ് കാഴ്ച വെച്ചത്. ഇത്തരത്തിലുള്ള റാലികളുടെ ധാരാളം ചിത്രങ്ങളും വീഡിയോകളും സാമുഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കേരളത്തിലും പല ഇടത്ത് പൌരത്വ നിയമത്തിനെ പിന്തുണച്ച് റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തില്‍ ഒരു റാലിയുടെ […]

Continue Reading

ഈ ഹൈവേ കോഴിക്കോട് പന്തിരാങ്കാവിന്‍റെ അടുത്തുള്ളതാണോ…?

വിവരണം Archived Link “ഇത് ദുബൈ ആണോന്ന് തെറ്റിദ്ധരിച്ചു പോകരുത് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവ് നിങ്ങളുടെ ഓരോ വോട്ടും ഇടത് പക്ഷത്തിന്  ഇടതു പക്ഷം ഹൃദയപക്ഷം” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ  21, ന് Anwar Valiyaparambath എന്ന പ്രൊഫൈലിലൂടെയാണ് മുകളിൽ  കാണുന്ന ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ കാണുന്ന ലോകോത്തര  ഹൈവേ നമുടെ നാട്ടിൽ നിർമ്മിച്ചതാണോ? അതോ ഇത് വിദേശ രാജ്യത്തുള്ള ഏതെങ്കിലും ഹൈവേയുടെ ചിത്രം തെറ്റിദ്ധരിപ്പിക്കാനായി പ്രച്ചരിപ്പിക്കുകയാണോ? പോസ്റ്റിന്റെ ഒപ്പം വോട്ട് അഭ്യർത്ഥനയും  നടത്തിയിട്ടുണ്ട്. യഥാർത്ഥത്തിൽ […]

Continue Reading