വി.ടി.ബല്‍റാം ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കണ്ടു എന്ന തരത്തില്‍ മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെഎസ്‌യു പുനസംഘടനയില്‍ പൊട്ടിത്തെറി മേല്‍നോട്ട ചുമതലയുള്ള വി.ടി.ബല്‍റാം ബിജെപി നേതാവ് കെ.സുരേന്ദ്രനെ കണ്ടു എന്ന ഒരു ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി ഈ ന്യൂസ് കാര്‍ഡ് പ്രചരിക്കുന്നുണ്ട്. മണിക്കുട്ടി കെകെവൈ എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ടി.ബല്‍റാം ബിജെപി […]

Continue Reading

കെഎസ്‌യു രക്തസാക്ഷി പട്ടികിയില്‍ മഹിള കോണ്‍ഗ്രസിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന് ബിന്ദു കൃഷ്ണ പറഞ്ഞോ.. വസ്‌തുത അറിയാം..

വിവരണം മഹിള കോണ്‍ഗ്രസ് നേതാവായ ബിന്ദു കൃഷ്ണയ്ക്ക് എതിരെ നിരവധി രാഷ്ട്രീയ പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴായി പ്രചരിക്കുന്നത്. ഇപ്പോള്‍ ഒടുവിലാവട്ടെ കെഎസ്‌യു രക്തസാക്ഷി പട്ടികയുമായി ബന്ധപ്പെട്ടും ബിന്ദു കൃഷ്ണയുടെ പേരില്‍ പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ക്യാംപസുകളില്‍ എസ്എഫ്ഐ നിരവിധി കെഎസ്‌യു പ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെ കെഎസ്‌യു വെബ്‌സൈറ്റില്‍ നിന്നും രക്തസാക്ഷികളുടെ പട്ടിക പിന്‍വലിച്ചതോടെയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമായത്. ക്യാമ്പസിനുള്ളിലോ പുറത്ത് എസ്എഫ്ഐ ഒരാളെ പോലും കൊലപ്പെടുത്തിയട്ടില്ലെന്ന മറുപടിയുമായി എത്തിയതോടെയാണ് ചര്‍ച്ച മറ്റൊരു […]

Continue Reading

ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തല്ല… കെ‌എസ്‌യു നേതാവ് സച്ചിനാണ്…

വിവരണം തിരുവനന്തപുരത്ത് അടുത്തിടെ വിവാദമായ സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടും രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരുമായി ബന്ധപ്പെട്ടും നിരവധി ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സിയായ എന്‍‌ഐ‌എയ്ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. ഒളിവിലായിരുന്ന, സ്വപ്ന സുരേഷ് എന്ന കേസിലെ രണ്ടാം പ്രതി ഇപ്പോള്‍ പോലീസില്‍ കീഴടങ്ങിയിട്ടുണ്ട്. കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ ശേഷം മാത്രമേ ലഭ്യമാകുകയുള്ളൂ. എങ്കിലും പുറത്തു വരുന്ന വാര്‍ത്തകളില്‍ ചിലത് വ്യാജമാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ […]

Continue Reading

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം നേരത്തെ നൽകിയാൽ പ്രക്ഷോഭമുണ്ടാക്കുമെന്ന് കെഎസ്‌യു ഒരിടത്തും പറഞ്ഞിട്ടില്ല …

വിവരണം  അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കുക.,,, അല്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി KSU വിന് മുന്നോട്ട് വരേണ്ടതായി വരും,,, അബ്ദുറബ്ബയിരിന്നു ശരി😍 തെറ്റിനെതിരെ വിരൽചൂണ്ടുന്ന ksu വിന്‍റെ ചുണകുട്ടികൾക്ക് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ എന്ന വിവരണത്തോടെ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്ന വാർത്ത ഇതാണ്: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകം സംസ്ഥാന സർക്കാർ വിതരണം ചെയ്‌താൽ കെഎസ്‌യു സമരം […]

Continue Reading

സെക്രട്ടറിയേറ്റ് മതില്‍ ചാടി കടന്ന ശില്‍പ കെഎസ്‌യു പ്രവര്‍ത്തകയല്ലേ?

വിവരണം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്ഐ നേതൃത്വത്തിനെതിരെയുള്ള സമരം കെഎസ്‌യു ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കേരള സര്‍വകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകള്‍ എസ്എഫ്ഐ നേതാവിന്‍റെ വീട്ടില്‍ നിന്നും കണ്ടെത്തിയതുള്‍പ്പടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് കെഎസ്‌യു സമരം നടത്തി വരുന്നത്. ഇതിനിടയിലാണ് ജൂലൈ 17ന് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി മാര്‍ച്ച് നടത്തുന്നത്. മാര്‍ച്ചിനിടയില്‍ ചില പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടന്നുകയറാനും ശ്രമിച്ചു. ഈ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ വനിത പോലീസിന്‍റെ […]

Continue Reading