FACT CHECK: 2018ലെ ഹരിയാനയിലെ ആം ആദ്മി പാര്‍ട്ടിയുടെ റാലിയുടെ വീഡിയോ കര്‍ഷക സമരവുമായി ബന്ധപെടുത്തി സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

 നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനായി വ്യാജ കര്‍ഷകരാക്കി കൊണ്ട് വന്ന കൂലിപണികാര്‍ക്ക് കൂലി കൊടുത്തില്ല എന്ന് ആരോപ്പിച്ച് ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോക്ക് നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി കുടാതെ ഈ വീഡിയോ രണ്ടര കൊല്ലം പഴയതാണ്‌. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ ചില […]

Continue Reading

ദിവസവേതന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും 10,000 രൂപ വരെ ലഭിക്കുന്ന ഇങ്ങനെയൊരു സ്കോളര്‍ഷിപ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടോ?

വിവരണം Covid 19 support programme for daily wage workers and migrant labourers  കോവഡ് 19 പകര്‍ച്ചവ്യാധി മൂലം കടുത്ത പ്രയാസങ്ങള്‍ നേരിടുന്ന ദൈനംദിന വേതന തൊഴിലാളികളെയും കുടിയേറ്റ തൊഴിലാളികളെയും സാമ്പത്തികമായി സഹായിക്കാനുള്ള സംരഭവമാണ് കോവഡി 19 സപ്പോര്‍ട്ട് പ്രൊഗ്രാം. കോവിഡ് 19 അപ്രതീക്ഷിതമായി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കി. ഇന്ത്യയില്‍, അസംഘടിത മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂരിഭാഗം തൊഴിലാളികളും വരുമാനമില്ലാതെ കുടിങ്ങിക്കിടക്കുന്നു. കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനിശ്ചിതത്വത്തിലാണ്. പ്രതിസന്ധിയുടെ ഈ നിമിഷത്തില്‍ ഇന്ത്യയില്‍ ഉടനീളമുള്ള […]

Continue Reading

ഡല്‍ഹിയില്‍ പാലത്തിന്‍റെ താഴെ കിടക്കുന്ന തൊഴിലാളികളുടെ ചിത്രം ഗുജറാത്തിലെ ക്വാറന്‍റീൻ കേന്ദ്രങ്ങള്‍ എന്ന തരത്തില്‍ വ്യാജപ്രചരണം…

ഇന്ത്യയില്‍ കോവിഡ്‌-19 ബാധിതവരുടെ സംഖ്യ പല സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തില്‍ വന്നിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര, ഗുജറാത്ത്‌, തമിഴ്‌നാട്‌, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം ദിവസവും വര്‍ധിക്കുകയാണ്. ഈ സംസ്ഥാനങ്ങളില്‍ പണി എടുക്കാന്‍ വന്ന പല അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നം ദിനംപ്രതി കൂടികൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കാനും തിരിച്ച് വിട്ടിലേക്ക് പോകാനും പണമില്ലാത്ത പാവപെട്ട തൊഴിലാളികള്‍ റോഡിലൂടെ കാല്‍നടയായി അവരുടെ നാട്ടില്‍ എത്താന്‍ ശ്രമിക്കുന്നു. ഇവരുടെ കഥകള്‍ നമ്മള്‍ എന്നും മാധ്യമങ്ങളില്‍ കാണുന്നുണ്ടാകും. രോഗികളുടെ എണ്ണം കൂടാതിരിക്കാനും രോഗികളെ […]

Continue Reading

അതിഥി തൊഴിലാളികള്‍ ട്രെയിനില്‍ നിന്ന് ഭക്ഷണം വലിച്ചെറിയുന്നതിന്‍റെ വൈറല്‍ ദൃശ്യങ്ങള്‍ കേരളത്തിലെതല്ല…

കേരളമടക്കം രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ ലോക്ക്ഡൌണ്‍ മൂലം കുടുങ്ങി കിടക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ട് പോകാന്‍ മെയ്‌ 17 വരെ പ്രത്യേക ട്രെയിനുകള്‍ സര്‍ക്കാരും റെയില്‍വേയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇതോടെ ഓടിഷ, ബീഹാര്‍, ഝാർഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ ജോലി ചെയ്യാന്‍ എത്തിയ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായി. ഇതിന്‍റെ ഭാഗമായി മെയ്‌ ഒന്നാം തീയതി മുതല്‍ കേരളത്തില്‍ നിന്ന് പല സംസ്ഥാനങ്ങളിലേക്ക് ആയിര കണക്കിന് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ […]

Continue Reading

പഴയ വീഡിയോ ഉപയോഗിച്ച് അതിഥി തൊഴിലാളികള്‍ക്കെതിരെ വ്യാജപ്രചരണം…

അതിഥി തൊഴിലാളികളെ കുറിച്ചുള്ള പോസ്റ്റുകള്‍ മലയാളികളുടെ ഇടയില്‍ സാമുഹ്യ മാധ്യമങ്ങളുടെ ഏറെ പ്രചരിക്കുന്നുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരും പോലീസും ശ്രമിക്കുന്നതിനിടയില്‍ അതിഥി തൊഴിലാളികളെ കുറിച്ചുള്ള വ്യാജ പ്രചാരണവും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രചരണതിനെ കുറിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം. ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ? ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്ക് ഇന്ന് ഒരു വീഡിയോ ലഭിച്ചിട്ടുണ്ട്. […]

Continue Reading