കൈരളി ചാനലിന്‍റെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തുന്നു

വിവരണം കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് ഒരു വാർത്ത വന്നിരുന്നു. നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ 15 രൂപയ്ക്ക് ചായയും 20 രൂപയ്ക്ക് കാപ്പിയും ലഭ്യമാക്കും എന്നതാണ് വാര്‍ത്ത. പ്രധാനമന്ത്രിയുടെ ഉത്തരവിൻ പ്രകാരം ആണ് വില നിരക്കിൽ മാറ്റം വരുത്തിയത് എന്നും വാർത്തയിൽ പറയുന്നു. ഏതാണ്ട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത  പ്രസിദ്ധീകരിച്ചിരുന്നു.  എന്നാൽ ഈ വാർത്ത  പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മറ്റൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  archived link FB post കൈരളി ചാനൽ പ്രക്ഷേപണം ചെയ്ത […]

Continue Reading

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മിറ്റിഗേഷന്‍ എന്ന ആശയം തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നു

വിവരണം  ലോകത്താകമാനം 23000 ലതികം പേർ കോവിഡ് 19 മൂലം ഇതുവരെ മരണത്തിന്  കീഴടങ്ങി. അഞ്ചു ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് 19  ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഈ അവസരത്തിൽ രോഗ പ്രതിരോധത്തിനും സാമൂഹിക വ്യാപനം തടയാനുമായി എല്ലാ രാജ്യങ്ങളും പരമാവധി പ്രതിരോധ മാർഗങ്ങൾ  സ്വീകരിക്കുകയാണ്.   കേരളത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന നിലയാണ് കാണുന്നത്.  ഇതുവരെ സാമൂഹിക വ്യാപനം എന്ന അപകടകരമായ സ്റ്റേജിലെത്തിലെത്തിയിട്ടില്ല എന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സാമൂഹിക വ്യാപനം ഫലപ്രദമായി തടയാനാനുള്ള മാർഗങ്ങൾ സർക്കാർ സ്വീകരിച്ചു […]

Continue Reading

ബംഗ്ലാദേശി നുഴഞ്ഞു കയറ്റത്തിന്റെ പേരില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്ന് തെറ്റായ പ്രചരണം

വിവരണം  Parameswaran Pv എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 19 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഇതുവരെ 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നുഴഞ്ഞ് കയറ്റക്കാരെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ചാണക്യ ന്യൂസ് എന്ന മാധ്യമത്തിന്റെ സ്ക്രീൻഷോട്ട് ആണ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുൻ ഗവർണ്ണർ പി സദാശിവം എന്നിവരുടെ ചിത്രങ്ങളും ഒപ്പം “ബംഗ്ളാദേശി നുഴഞ്ഞു കയറ്റക്കാർ കേരളത്തിന് […]

Continue Reading

ബ്രിട്ടനിലെ എംപി ആഷ് വർത്ത് എന്താണ് യഥാർത്ഥത്തിൽ പറഞ്ഞത്..?

വിവരണം  Public kerala എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 15 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന്  ഇതുവരെ 320 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഒരു വീഡിയോ വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. പോസ്റ്റിന്‍റെ പ്രത്യക്ഷ ഭാഗത്ത് “മുസ്ലീങ്ങളെ ആക്രമിച്ചാൽ വെറുതെ വിടില്ല. മോഡി സർക്കാരിന് താക്കീതുമായി ബ്രിട്ടീഷ് മന്ത്രി ആഷ്‌വർത്ത്. വിഷയത്തിൽ ബ്രിട്ടീഷ് സർക്കാർ ഇടപെടുന്നു” എന്ന വാചകങ്ങൾ കാണാം.  archived link FB post archived link youtube പോസ്റ്റിൽ നൽകിയിരിക്കുന്നതില്‍  […]

Continue Reading

മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

വിവരണം Archived Link “ആചാരം, പട്ടാളം വർഗ്ഗീയത.. വേറെ എന്തെങ്കിലും ഉണ്ടോ ഇവറ്റകൾക്കു..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 12 ന് Athul Comrade എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിന്  ഇതുവരെ 17000ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  പ്രസിദ്ധികരിച്ച ചിത്രത്തിൽ ഇന്ത്യയുടെമൂന്ന് സേനാമേധാവികളുടെ ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിനു മേൽ എഴുതിയ വാചകം ഇപ്രകാരം: “സൈന്യത്തെ വിറ്റ്  വോട്ടു ചോദിക്കരുത്. മൂനു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കി. 100 ലധികം ഉന്നത ഓഫീസർമാർ […]

Continue Reading