ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) […]

Continue Reading

‘ചാമ്പിക്കോ’ വീഡിയോ വൈറലായ ശേഷം മദ്രസ അധ്യാപകനെ മഹല്ല് കമ്മിറ്റി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഹിറ്റ് സിനിമയായ ഭീഷ്‌മ പര്‍വ്വത്തില്‍ ഒരു സീനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആയി മാറിയിരിക്കുന്നത്. സിനിമയില്‍ തന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ കസേരയില്‍ ഇരിക്കുമ്പോള്‍ ഫോട്ടോഗ്രാഫറോട് ‘ചാമ്പിക്കോ’ എന്ന് പറയുന്നതാണ് രംഗം. ഇത് സ്കൂളുകളിലും, ഓഫിസുകളിലും, മറ്റ് സ്ഥാപനങ്ങളിലും എല്ലാം ഇരുന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രസകരമായി അനുകരിക്കുന്നതാണ് സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡ്. ഇതെ വീഡിയോ ഒരു മദ്രസ അധ്യാപകനും കുട്ടികളുമായി ചേര്‍ന്ന് ഷൂട്ട് ചെയ്തത് ഏറെ വൈറാലാകുകയും പിന്നീട് വലിയ ചര്‍ച്ചാ […]

Continue Reading

മലപ്പുറം കലക്റ്റര്‍ റാണി സോയിമോയിയുടെ ജീവിതകഥ… പ്രചരിക്കുന്ന സന്ദേശത്തിന്‍റെ സത്യമിതാണ്…

മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയിയുടെ ജീവിത കഥയില്‍ നിന്നുള്ള ഒരു മോട്ടിവേഷണൽ സന്ദേശം നിങ്ങളിൽ പലരും  സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതിനോടകം കണ്ടിട്ടുണ്ടാവും. പ്രചരണം  മലപ്പുറം ജില്ലാ കളക്ടർ റാണി സോയമോയി കോളേജ് വിദ്യാർഥികളുമായി നടത്തിയ സംഭാഷണമാണ് പ്രചരിക്കുന്നത്.  ജാർഖണ്ഡിലെ ഗ്രാമത്തിൽ മൈക്ക മൈനിങ് ഉപജീവനമാക്കിയ ഒരു ദരിദ്ര കുടുംബത്തിൽ നിന്നും പഠിച്ച് കളക്ടറായി എത്തിയ റാണി എന്തുകൊണ്ടാണ് മേക്കപ്പ് ഉപയോഗിക്കാത്തത് എന്ന് വിദ്യാർഥികൾ ചോദിച്ചു, അതിന് അവർ നൽകിയ മറുപടിയുമാണ് മോട്ടിവേഷണല്‍  സന്ദേശത്തിന്‍റെ രൂപത്തിൽ പ്രചരിക്കുന്നത്.   കളക്ടർ […]

Continue Reading

FACT CHECK: വീഡിയോയില്‍ മുദ്രാവാക്യം വിളിക്ക് നേതൃത്വം നല്‍കുന്ന യുവാവ് കണ്ണൂരില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ അല്ല. മറ്റൊരു യുവാവാണ്…

പ്രചരണം  കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കടവത്തൂര്‍മുക്കില്‍ പീടികപാറാല്‍ വീട്ടില്‍ മൻസൂറിനെ രാഷ്ട്രീയ എതിരാളികൾ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ വാർത്ത നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. കൊല്ലപ്പെട്ട മൻസൂറിനെ സഹോദരൻ മുഹ്സിനെ ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്നും അക്രമത്തെ തടുക്കാൻ ഇടയ്ക്ക് കയറിയ മൻസൂറിനെ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ്  വാർത്തകളിലൂടെ അറിയാൻ സാധിക്കുന്നത്.   മൻസൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രചരണം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഒരു സംഘം മുസ്ലിംലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ജാഥയായി പോകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. […]

Continue Reading

FACT CHECK: മലപ്പുറത്തുള്ള ബിജെപി സ്ഥാനാര്‍ഥി സുല്‍ഫത്തിനു ഒരേയൊരു വോട്ടാണ് ലഭിച്ചത് എന്ന പ്രചരണം വ്യാജമാണ്…

വിവരണം  തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയരായി മാറിയ സ്ഥാനാര്‍ഥികളെ പറ്റിയുള്ള രസകരമായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചിലര്‍ പേരുകള്‍ കൊണ്ടും മറ്റു ചിലര്‍ പ്രചരണത്തിനിടയിലെ അബദ്ധങ്ങളും അമളികള്‍ കൊണ്ടും വരെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. മലപ്പുറം വണ്ടൂര്‍ പഞ്ചായത്ത് ഇമങ്ങാട് വാര്‍ഡിലെ  ബിജെപിയുടെ സ്ഥാനാര്‍ഥി സുല്‍ഫത്ത് ശ്രദ്ധേയയായത് ‘മോദി ഭക്തി’യുടെ പേരിലായിരുന്നു. മാധ്യമങ്ങള്‍ വഴി ഇക്കാര്യം സുല്‍ഫത്ത് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുല്‍ഫത്തിന്‍റെ പേരില്‍ മറ്റൊരു പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ […]

Continue Reading

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബാഗ്ഗജ് മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ എന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം വ്യാജം…

കരിപ്പൂരില്‍ വിമാനാപകടത്തിനു ശേഷം രക്ഷപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിക്കേറ്റ യാത്രകാരുടെ ബാഗ്ഗജ് മോഷണ സംഭവമുണ്ടായി എന്ന കിംവദന്തി സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത്തരത്തില്‍ ഒരു വ്യജപ്രചരണം ഞങ്ങള്‍ ശനിയാഴ്ച പ്രസിദ്ധികരിച്ച ലേഖനത്തില്‍ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ഇന്ന് അതേ പോലെയുള്ള മറ്റൊരു വ്യാജ പോസ്റ്റ്‌ ആണ് ഞങ്ങള്‍ വസ്തുത തുറന്നു കാട്ടുന്നത്. സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വ്യാജപ്രചാരണത്തിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെയാണ്, പ്രചരണം Facebook Archived Link പോസ്റ്റില്‍ നല്‍കിയ ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “കരിപ്പൂർ എയർപോർട്ടിൽ […]

Continue Reading

കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ട 40 പേരില്‍ കോവിഡ്‌ സ്ഥിരികരിച്ചു എന്ന വാര്‍ത്ത‍ വ്യാജമാണ്…

കരിപ്പൂരില്‍ ഇന്നലെ നടന്ന വിമാനാപകടം രാജ്യത്തെ മുഴുവന്‍ ശോകത്തില്‍ ആക്കിയ സംഭവമാണ്. ഇത് വരെ ഈ ഭയങ്കര അപകടത്തില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഇതില്‍ എയര്‍ ഇന്ത്യയുടെ മുതിര്‍ന്ന പൈലറ്റും മുന്‍ വ്യോമസേന പൈലറ്റുമായ ദീപക് സത്തെയും കോ-പൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടുന്നുണ്ട്. ഈ സംഭവം നടന്ന നിമിഷം മുതല്‍ മാധ്യമങ്ങളില്‍ ബ്രെക്കിംഗ് ന്യൂസ്‌ വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു ബ്രേക്കിംഗ് ന്യൂസ്‌ ആയിരുന്നു മാതൃഭൂമി ചാനലില്‍ വന്നത്. വിമാനാപകടത്തില്‍പെട്ട 40 പേര്‍ക്ക് കോവിഡ്‌ രോഗം സ്ഥിരികരിച്ചു […]

Continue Reading

2015ല്‍ രാജസ്ഥാനിലുണ്ടായ ഒരു സംഭവത്തില്‍ പരിക്കേറ്റ പശുവിന്‍റെ ചിത്രം ഹിമാചലില്‍ സ്ഫോടനത്തില്‍ പരിക്കേറ്റ പശുവിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

അമ്പലപാറയില്‍ ഗര്‍ഭിണിയായ ആന സ്ഫോടന വസ്തു ഭക്ഷിച്ച് മരിച്ചതിനെ തുടര്‍ന്ന്‍ മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയെ വിമര്‍ശിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പല പോസ്റ്റുകളും പ്രചരിക്കാന്‍ തുടങ്ങി. പക്ഷെ ഈ പോസ്റ്റുകല്‍ക്കൊപ്പം സംഭവത്തിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. ഇതില്‍ ഏറ്റവും വ്യാപകമായി പ്രചരിച്ച തെറ്റിധാരണയായിരുന്നു സംഭവം സ്ഥലത്തിനെ കുറിച്ചുള്ള തെറ്റിദ്ധാരണ. മാധ്യമങ്ങളുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ സംഭവം മലപ്പുറത്താണ് സംഭവിച്ചത് എന്ന തെറ്റായ വാര്‍ത്ത‍ പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‍ കേരളത്തിനെയും മലപ്പുറത്തിനെയും വിമര്‍ശിച്ച് പല പോസ്റ്റുകള്‍ […]

Continue Reading

പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞത് മലപ്പുറത്താണെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

പാലക്കാട്‌ ജില്ലയിലെ അമബലപ്പാറയില്‍ ഗര്‍ഭിണിയായ ഒരു കാട്ടാന സ്ഫോടക വസ്തു നിറച്ച് വെച്ച കൈതച്ചക്ക ഭക്ഷിച്ചതു മൂലം ചരിഞ്ഞത്തിതിന്‍റെ വാര്‍ത്ത ദേശിയ തരത്തിലും സംസ്ഥാനത്തും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത‍യുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതില്‍ എന്‍.ഡി.ടി.വി., ഇന്ത്യ ടിവി, സീ ന്യൂസ്‌, റിപ്പ്ബ്ലിക്, ഹിന്ദുസ്ഥാന്‍ ടൈംസ്‌ തുടങ്ങിയ പ്രമുഖ ദേശിയ മാധ്യമങ്ങള്‍ക്കൊപ്പം പ്രാദേശിക മാധ്യമങ്ങളായ മനോരമയും കൈരളിയുമുണ്ട്.  സംഭവം മലപ്പുറത്താണ് നടന്നത് […]

Continue Reading

ഇനി തൊഴിലാളികള്‍ക്ക് ദിവസക്കൂലിക്ക് പകരം മണിക്കൂറിന് കൂലി നല്‍കിയാല്‍ മതിയോ?

വിവരണം മലപ്പുറത്ത് ലോക്ക്ഡൗണ്‍ കൂലി പുനര്‍നിര്‍ണ്ണയിച്ചു.. മുതലാളിക്കും തൊഴിലാളിക്കും ഗുണം.. കൂലി ഇനി മണിക്കൂറില്‍.. വിദഗ്‌ദ്ധ തൊഴിലാളി കൂലി (ആശാരിപ്പണി, കരിങ്കല്‍പ്പടവ്, ചെങ്കല്‍പ്പടവ്, തേപ്പ് ഇനങ്ങള്‍) മണിക്കൂറിന് 130 രൂപ. അവിദഗ്ദ്ധ തൊഴിലാളി കൂലി (കൈയ്യാള്‍, കൂലിപ്പണി, തോട്ടംപണി, കൈക്കോട്ട് പണി) മണികൂറിന് 100 രൂപ. ഇനി ദിവസക്കൂലി ഇല്ല കൂലി മണിക്കൂറിന്.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുഹമ്മദ് മുനീര്‍ കെ.വി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും മെയ് […]

Continue Reading

ബീഹാറില്‍ നടന്ന സംഭവത്തിന്‍റെ പഴയ ചിത്രം ഉപയോഗിച്ച് മലയാളി യുവാവിനെതിരെ ഫേസ്ബുക്കില്‍ ദുഷ്പ്രചരണം…

വിവരണം  ഇന്ത്യന്‍ പതാകയെ അപമാനിക്കുന്ന ഒരു യുവാവിന്‍റെ ചിത്രം ഫെസ്ബൂക്കില്‍ വൈറലായി. ചിത്രത്തില്‍ യുവാവ് പാകിസ്ഥാന്‍ പതാക ധരിച്ച് ഇന്ത്യയുടെ പതാകയുടെ മുകളില്‍ തോക്ക് പിടിച്ച് നിന്ന് അപമാനിക്കുന്നതായി കാണാം. ഈ യുവാവ് കേരളത്തിലെ മലപ്പുറം ജില്ല സ്വദേശിയാണ് എന്ന് ആരോപിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ്‌ താഴെ നല്‍കിട്ടുണ്ട്. Facebook Archived Link വൈറല്‍ പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “👆 മലപ്പുറം സ്വദേശിയാണ് ഇപ്പോൾ വിദേശത്താണ് അധികാരികളിൽ എത്തുന്നത് വരെ ഷെയർ ചെയ്യുക”. പോസ്റ്റില്‍ ദേശിയ പതാകയെ അപമാനിക്കുന്ന […]

Continue Reading

പേരാമ്പ്രയില്‍ പാക്ക് സാദൃശ്യമുള്ള കൊടിയുയര്‍ത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൗരത്വം വരെ നഷ്ടമാകാന്‍ സാധ്യതയുള്ള തീവ്രവാദ വിരുദ്ധ നിയമമാണോ ചുമത്തിയിരിക്കുന്നത്?

വിവരണം കളിമാറുന്നു.. പാക്ക് പതാക വീശിയ പേരാമ്പ്രയിലെ രാജ്യദ്രോഹികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പൗരത്വം വരെ നഷ്ടപ്പെടും. ആധാര്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങി രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമുള്ള എല്ലാ അവകാശവും ഇവര്‍ക്ക് നഷ്ടപ്പെടും. രാജ്യദ്രോഹ നിയമങ്ങള്‍ കേന്ദ്രം കടുപ്പിക്കുന്നു. ഇപ്പോള്‍ കാശ്മീരില്‍ പട്ടാളത്തിനെ കല്ലെറിയുന്ന തീവ്രവാദികള്‍ക്ക് എതിരെയെടുക്കുന്ന ഈ നിയമം ആദ്യമായി ആയിരിക്കും രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്ത് നടപ്പാക്കുന്നത്. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ഒരു […]

Continue Reading

മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞതിന് അറസ്റ്റിലായയാൾ ആര്‍എസ്എസ് പ്രവര്‍ത്തകനാണോ..?

വിവരണം  പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 30  മുതൽ പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “ഷെയർ ചെയ്യണം..സത്യമറിയിക്കണം.. ……………… മലപ്പുറത്ത് അയ്യപ്പക്ഷേത്രം തകര്‍ത്ത് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍… Read more at: https://www.reporter.live/news/2019/08/30/579906.html മലപ്പുറത്തെ ഹിന്ദു ക്ഷേത്രം മറ്റു വിഭാഗക്കാർ ആക്രമിച്ചു,മലമെറിഞ്ഞു അശുദ്ധിയാക്കി, മലപ്പുറം മറ്റൊരു താലിബാൻ ആയി എന്ന മട്ടിൽ കഴിഞ്ഞ 3ദിവസമായി സോഷ്യൽ മീഡിയയിൽ ഹിന്ദുക്കളിൽ […]

Continue Reading

മലപ്പുറത്ത് 300ത്തോളം SDPI, CPM ഭികരന്മാര്‍ ഹിന്ദു വീടുകള്‍ ആക്രമിച്ചുവോ…?

വിവരണം Facebook Archived Link Janam TV Club എന്ന ഗ്രൂപ്പില്‍ സജീഷ് പി.വി. എന്ന പ്രൊഫൈലിലൂടെ 2019  മെയ്‌ 16 മുതല്‍ ഒരു പോസ്റ്റ്‌ പ്രചരിപ്പിക്കുകയാണ്. ഈ പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: മലപ്പുറം 300 ത്തോളം SDPI, CPM ഭീകരന്മാര്‍ ക്ഷേത്രോത്സവത്തിനെതിരെ നിരവധി ഹിന്ദുവീടുകള്‍ ആക്രമിച്ചു. ഹിന്ദുക്കള്‍ പാലായന ഭീഷണിയില്‍. യഥാര്‍ത്ഥത്തില്‍ SDPI, CPM പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ക്ക് എതിരെ ആക്രമണം നടത്തിയോ? മലപ്പുറം ജില്ലയില്‍ ന്യുനപക്ഷമായ ഹിന്ദുക്കള്‍ പാലായന ഭീഷണിയിലാണോ കഴിയുന്നത്? എന്നി ചോദ്യങ്ങള്‍ക്ക് ഉത്തരം […]

Continue Reading

തട്ടമിട്ട മൊഞ്ചത്തി ഓടിച്ച ബസ് യഥാർത്ഥത്തിൽ ഇടിച്ചു തകർന്നോ….?

കടപാട്: ഫെസ്ബൂക് മുസ്ലിം പെൺകുട്ടി ഓടിച്ച ബസ് അപകട മുണ്ടാക്കിയിട്ടില്ല.  വൈറൽ വീഡിയോ വ്യാജം വസ്തുതാ വിശകലനം തട്ടമിട്ട മൊഞ്ചത്തി ബസ് ഡ്രൈവറായി എത്തി ബസ് ഓടിക്കുന്ന വീഡിയോ കഴിഞ്ഞ ആഴ്ച്ച സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മലപ്പുറത്ത് മുസ്ലിം പെൺകുട്ടി ബസ്  സ്റ്റാർട്ട് ചെയ്ത് ബസ് റോഡിലേയ്ക്ക് കയറ്റി  ഓടിക്കുന്ന തും തുടർന്ന് ബസ് ഒരു കടയിലേയ്ക്ക്‌  ഇടിച്ചു കയറി അപകടമുണ്ടായി കിടക്കുന്നതും ആയ വീഡിയോ ഫേസ്ബുക്ക് ഉൾപ്പെടെ എല്ലാ സോഷ്യൽ മീഡിയകളിലും വൈറൽ ആയിരുന്നു. […]

Continue Reading