കറുത്ത് ഷര്‍ട്ടിട്ട് കാറില്‍ യാത്ര ചെയ്താല്‍ എഐ ക്യാമറയ്ക്ക് സീറ്റ് ബെല്‍റ്റ് ഡിറ്റെക്‌ട് ചെയ്യാന്‍ കഴിയില്ലേ? കറുത്ത ഷര്‍ട്ടിട്ടവര്‍ക്ക് പിഴ ഈടാക്കുമോ? എന്താണ് വാസ്തവം..

മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ എഐ ക്യാമറ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് ഒട്ടാകെ സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. നിയമം ലംഘിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മെസേജായി ചെല്ലാന്‍ ഫോണിലും ലഭിക്കും. എന്നാല്‍ നിയമം പാലിച്ചിട്ടും പലര്‍ക്കും ചെല്ലാന്‍ ലഭിക്കുന്ന സാഹചര്യമുണ്ടായേക്കാമെന്നതാണ് മലയാള മനോരമയുടെ വാര്‍ത്ത. കറുത്ത ഷര്‍ട്ടിട്ട് കാര്‍ ഓടിക്കുന്നവരോ ഒപ്പമുള്ളവരോ സീറ്റ് ബെല്‍റ്റ് ഇട്ടാലും സീറ്റ് ബെല്‍റ്റിന്‍റെ നിറം കറുപ്പാണെങ്കില്‍ എഐ ക്യാമറയ്ക്ക് […]

Continue Reading

FACT CHECK – മനോരമയ്‌ക്കെതിരെ നടക്കുന്ന വര്‍ഗീയ പ്രചരണം സത്യമോ? വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള മാധ്യമ സ്ഥാപനങ്ങളിലൊന്നായ മലയാള മനോരമയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഒരു വര്‍ഗീയ പ്രചരണം നടക്കുന്നുണ്ട്. മനോരമ സ്ഥാപകനായ മാമന്‍ മാപ്പിള്ളയുടെ കൊച്ചുമക്കള്‍ ഇസ്ലാം മതം സ്വീകരിച്ചു. പത്രത്തിന്‍റെ 25 ശതമാനം ഷെയര്‍ ഇവര്‍ക്കുള്ളതാണ്. കുറച്ച് കാലങ്ങളായ ദുഖവെള്ളി ദിനത്തില്‍ മനോരമ അവധി നല്‍കുന്നില്ല. റംസാനും ബ്ക്രീദിനും അവധി നല്‍കുന്നു. ഇനിയെങ്കിലും കാലത്തിന്‍റെ അടയാളങ്ങളില്‍ വിവേചനം തിരിച്ചറിയുക എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം സലിം ജോസഫ് തോമസ്, സമീര്‍ തരിയാന്‍ മാപ്പിളൈ […]

Continue Reading