സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

2013ല്‍ മാവോയിസ്റ്റുകല്‍ സിപിഎമ്മിനെതിരെ നടത്തിയ കൂട്ടകൊലയുടെ ചിത്രങ്ങളാണോ ഇത്…?

വിവരണം “പച്ച വെള്ളം ചവച്ചു കുടിക്കുന്ന മാവോയിസ്റ്റുകൾ 2013 ൽ സിപിഎം കാർക്കെതിരെ നടത്തിയ കൂട്ടക്കൊലയുടെ ചിത്രങ്ങൾ.. അന്ന് ബുദ്ധി ജീവികളുടെ കവിത എഴുത്ത് ഒന്നും കണ്ടില്ല 😁” എന്ന അടിക്കുറിപ്പോടെ നവംബര്‍ 3, 2019 മുതല്‍ രണ്ട് ചിത്രങ്ങള്‍ Sarath Vs എന്ന പ്രൊഫൈലില്‍ നിന്ന് CPI(M) Cyber Commune എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റില്‍ അടിക്കുറിപ്പിനോടൊപ്പം നല്‍കിയ ചിത്രങ്ങളില്‍ ഒരു Business Standardന്‍റെ ഓണ്‍ലൈന്‍ ലേഖനത്തിന്‍റെ സ്ക്രീന്ശോട്ടുമുണ്ട്. “സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകര്‍ ഈ […]

Continue Reading

മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കെട്ടിയ ജവാന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

ചിത്രം കടപ്പാട്: Tribune,PTI വിവരണം “വെടിയുണ്ടകള്‍ ശരീരത്തു തുളച്ചു കയറി രക്തം വാര്‍ന്നു പോവുമ്പോളും സധൈര്യം മൂന്നു ഭീകരരെ കാലപുരിയിലേക്കയച്ച ഈ വീര സൈനികനാവട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്… ജയ് ഹിന്ദ്” എന്ന അടികുരിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 21, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ഉദ്യോഗസ്ഥര്‍ ചികിത്സക്കായി കൊണ്ടുപോക്കുന്നു. പരിക്കേറ്റ ജവാന്‍റെ ബന്യാന്‍ രക്തത്തില്‍ മുങ്ങി കടക്കുകയാണ് എന്ന് നമുക്ക് കാണാം. […]

Continue Reading