വൃദ്ധനായ പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം കഴിച്ചു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം…

ബ്രഹ്മാവ്‌ തന്‍റെ മകളെ വിവാഹം ചെയ്ത പോലെ ഒരു പണ്ഡിതന്‍ തന്‍റെ മകളെ വിവാഹം ചെയ്യുന്നു എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം ഒരു വൃദ്ധന്‍ ഒരു യുവതിയെ വിവാഹം ചെയ്യുന്ന ഒരു വീഡിയോയാണ്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്ന സംഭവം സത്യമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് […]

Continue Reading

40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ യുവാക്കളാണെന്നും രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമതി വേണ്ടെന്നും നിയമ ഭേദഗതി നിലവില്‍ വന്നിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവഹിതരാകാനും ബന്ധം വേര്‍പിരിയാനുമൊക്കെ കൃത്യമായ നിയമ സംവിധാനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഈ നിയമത്തില്‍ മാറ്റം വന്നു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 40 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരും യുവാക്കള്‍. രണ്ടാം വിവാഹത്തിന് ഭാര്യയുടെ അനുമാതി ആവശ്യമില്ല.. എന്ന തരത്തില്‍ മീഡിയ വണ്‍ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. ഹരിപ്പാട് അസംബ്ലി നാട്ടുവഴിയോരം എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളാണ് ലഭിച്ചിട്ടുള്ളത്. വാട്‌സാപ്പില്‍ […]

Continue Reading

ബാലവിവാഹത്തിന് മുതിര്‍ന്ന മധ്യവയസ്ക്കനെ ചോദ്യം ചെയ്യുന്ന വീഡിയോ സ്ക്രിപ്റ്റഡാണ്…

ബാലവിവാഹം ഇന്ത്യയില്‍ നിയമംമൂലം നിരോധിതമാണ്. എങ്കിലും ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചില ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തതായി വാര്ത്തകള്‍ വരാറുണ്ട്. ബാല വിവാഹത്തിന് മുതിർന്ന ഒരാളെ കയ്യോടെ പിടികൂടിയ ഒരു വീഡിയോ ഉത്തര്‍പ്രദേശില്‍ നിന്നുമാണ് എന്നു അവകാശപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.  പ്രചരണം  വീഡിയോദൃശ്യങ്ങളിൽ കഴുത്തിൽ കല്യാണമാല ധരിച്ച മധ്യവയസ്കനും  ഒരു ചെറിയ കുട്ടിയും ക്ഷേത്രത്തിൽ തൊഴുന്നത് കാണാം. വീഡിയോ ചിത്രീകരിക്കുന്ന ആൾ വന്ന് ഇയാളെ ചോദ്യം ചെയ്യുന്നു. പഠിക്കാനായി അയക്കാം എന്നു വാഗ്ദാനം നല്‍കി […]

Continue Reading

വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ടെത്തി എന്ന തലക്കെട്ടില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്..

വിവരണം സിനിമ സൂപ്പര്‍ താരം നയന്‍താരയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ച വിഷയമായിരുന്നു. ഇന്നലെ നയന്‍താര വിവാഹത്തിന് അണിഞ്ഞ വസ്ത്രവും പങ്കെടുത്ത പ്രമുഖരെയുമൊക്കെ കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നയന്‍താരയുടെ വിവാഹത്തെ കുറിച്ച് മനോരമ ന്യൂസ് വിചത്രമായ രീതിയില്‍ ഒരു വാര്‍ത്ത നല്‍കിയെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വിവാഹം കഴിക്കാന്‍ നയന്‍താര നേരിട്ട് എത്തി.. എന്നതാണ് വാര്‍ത്ത സ്ക്രീന്‍ഷോട്ടിലെ തലക്കെട്ട്. “വിവാഹം കഴിക്കാൻ നയൻതാര  […]

Continue Reading

FACT CHECK – കയ്യില്‍ തൂക്കുകയര്‍ പിടിച്ച് നില്‍ക്കുന്ന രമേശ് ചെന്നത്തല.. ചിത്രം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തൂക്ക് കയറിന്‍റെ മാതൃക അദ്ദേഹം കയ്യിലേന്തി നില്‍ക്കുന്നതാണ് ഈ ചിത്രം. അഡ്വ. രശ്മിത രാമചന്ദ്രന്‍ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ സഖാവ് സഖാവ് എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും ‘സമനില തെറ്റിയതാ’ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന ഈ ചിത്രത്തിന് 77ല്‍ അധികം റിയാക്ഷനുകളും 18ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഏതോ സമരപരിപാടിയിലുള്ള ചിത്രമാണിതെന്നും പ്രതിപക്ഷ നേതാവ് സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ സമനില തെറ്റിയതാണെന്നുമൊക്കെയുള്ള […]

Continue Reading

FACT CHECK: വൈറല്‍ ചിത്രത്തിലെ വധുവിന് വെറും എട്ടു വയസ്സല്ല… 19 വയസ്സ് പ്രായമുണ്ട്…

പ്രചരണം  ഏതാണ്ട് 24 മണിക്കൂർ സമയം കൊണ്ട് ഇന്ത്യ മുഴുവൻ വളരെ വൈറലായി സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന ഒരു ചിത്രമാണ് ഈ വധുവിന്‍റെത്. വിവാഹ വേഷത്തിൽ നമ്രശിരസ്കയായി ഇരിക്കുന്ന വധുവിനെ ചിത്രം ട്വിറ്റർ ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ പല പ്രമുഖരും പങ്കുവെച്ചു. ചിത്രത്തോടൊപ്പം നൽകിയ വിവരണ പ്രകാരം  ബീഹാറിൽ നിന്നുമുള്ള വധുവിന് എട്ടു വയസ്സ് മാത്രമേ പ്രായമുള്ളൂ. ഈ ചിത്രം  സാമൂഹ്യമാധ്യമങ്ങളിൽ വളരെയേറെ ചർച്ചകൾക്ക് ഇടയാക്കി. പലരും മതവുമായും രാഷ്ട്രീയമായും ചിത്രം അനാവശ്യമായി ബന്ധപ്പെടുത്തി പ്രചരണം തുടങ്ങി […]

Continue Reading

FACT CHECK – യെമനില്‍ പുരുഷന്‍മാര്‍ രണ്ട് വിവഹം കഴക്കണമെന്ന നിയമം കര്‍ശനമാക്കിയോ? പ്രചരണം വ്യാജമാണ്; വസ്‌തുത അറിയാം..

വിവരണം യമനില്‍ പുരുഷന് രണ്ട് പെണ്ണ് കെട്ടല്‍ നിര്‍ബന്ധമാക്കി.. എതിര്‍ക്കുന്ന ഭാര്യയ്ക്ക് 15 വര്‍ഷം തടവ്.. കല്യാണം കഴിക്കാത്ത ആണുങ്ങള്‍ക്കും 15 വര്‍ഷം തടവ്. എന്ന പേരില്‍ അറബിക് ഭാഷയിലുള്ള ഉത്തരവിന്‍റെ ചിത്രം സഹിതം ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായി വാട്‌സാപ്പിലാണ് സന്ദേശവും ചിത്രവും പ്രചരിക്കുന്നത്. നിരവധി പേരാണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാന്‍ ഞങ്ങളെ സമീപിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ യമനില്‍ ഇത്തരത്തിലൊരു നിയമം നിലവില്‍ വിന്നിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം […]

Continue Reading

FACT CHECK ഒസാമ ബിന്‍ ലാദന്‍റെ മകള്‍ ഹിന്ദു മതം സ്വീകരിച്ചുവെന്നും ഹിന്ദു ഗായകനെ വിവാഹം കഴിക്കുന്നുവെന്നും വ്യാജ പ്രചരണം…

വിവരണം ഒസാമ ബിന്‍ ലാദന്‍റെ മകള്‍ ജോയയുടെ ഒരു ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്. ജോയ മതം മാറി ഹിന്ദു ആയശേഷം  ഇന്ത്യയില്‍ നിന്നുമുള്ള ഒരു ഹിന്ദു ഗായകനെ വിവാഹം കഴിക്കുന്നു എന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം.  Archive ബിന്‍ ലാദന്‍റെ മകള്‍ ജോയയുടെയും പ്രതിശ്രുത വരന്‍റെയും എന്ന മട്ടില്‍ ഒരു ചിത്രവും ഒപ്പം ഒരു വിവരണവും പോസ്റ്റിലുണ്ട്. അത് ഇങ്ങനെയാണ്:  “ലോകത്തെ മുഴുവൻ ഇസ്ലാമിക ഖാലിഫേറ്റിൽ കൊണ്ടുവരാൻ ഇറങ്ങിത്തിരിച്ച് ചാവാലി പട്ടിയെ […]

Continue Reading

അനാഥരായ ഹിന്ദു പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത മുസ്ലിം യുവാവ്: ഈ വൈറൽ വാർത്തയുടെ യാഥാർഥ്യമറിയൂ

വിവരണം  മത സൗഹാർദ്ദം ഉയർത്തിക്കാട്ടുന്ന ചില പോസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ നാം ഇടയ്ക്കിടെ കാണാറുണ്ട്. മുസ്ലിം ദേവാലയങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾക്ക് സ്വീകരണം നൽകുന്നതും അതുപോലെ ചില ക്ഷേത്രങ്ങളിൽ മുസ്ലിം മത പുരോഹിതരെ സ്നേഹാദരവുകളോടെ സ്വീകരിക്കുന്നതുമായ പോസ്റ്റുകൾ ഉദാഹരണങ്ങളാണ്. കഴിഞ്ഞ  ദിവസം മുതൽ ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മുസ്ലിം വേഷധാരിയായ ഒരു വ്യക്തി രണ്ടു ഹിന്ദുവധുവേഷം  ധരിച്ച രണ്ടു പെൺകുട്ടികളെ സ്നേഹപൂർവ്വം ചേർത്ത് പിടിച്ചിരിക്കുന്ന  ചിത്രവും ഒപ്പം ഒരു വിവരണവും ചേർത്താണ് പോസ്റ്റിന്‍റെ […]

Continue Reading

നടന്‍ യോഗി ബാബു തന്‍റെ വിവഹ സല്‍ക്കാരം ഒഴിവാക്കി പാവപ്പെട്ടവര്‍ക്ക് 1,300 ചാക്ക് അരി നല്‍കിയോ?

വിവരണം തന്‍റെ വിവാഹ റിസപ്ഷന് പകരം തമിഴ് ഫിലിം ഇന്‍ഡസ്ട്രിയിലെ പാവപ്പെട്ടവര്‍ക്ക് 1300 ചാക്ക് അരി നല്‍കി നടന്‍ യോഗി ബാബു.. എന്ന പേരില്‍ ചില പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമ മിക്‌സര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 10,000ല്‍ അധികം ലൈക്കുകളും 60ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ നടന്‍ യോഗി ബാബു തന്‍റെ വിവഹ റിസപ്ഷന് പകരം പാവപ്പെട്ട സിനിമ ജീവനക്കാര്‍ക്ക് 1300 ചാക്ക് […]

Continue Reading

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്ന പ്രചരണത്തിന് എഡിറ്റുചെയ്ത ചിത്രം ഉപയോഗിക്കുന്നു

വിവരണം മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ വിവാഹം ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു. വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.  വിവാഹ വേളയിലെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും വന്നിരുന്നു. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്ത് കേസിൽ രണ്ടാം പ്രതിയായ സ്വപ്ന സുരേഷ്  വിവാഹത്തിൽ പങ്കെടുത്തു എന്നമട്ടിൽ ചില ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.  അത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇവിടെ നൽകുന്നു.  archived link FB post […]

Continue Reading

മുന്‍ കേന്ദ്ര മന്ത്രി ഇ. അഹ്മദിന്‍റെ മകന്‍ ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചു എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ രാഷ്ട്രീയമായ വ്യാജ പ്രചരണം സാധാരണമാണ്. ചിലത് ആക്ഷേപഹാസ്യ പരമായി രാഷ്ട്രിയ വിമര്ശാനങ്ങള്‍ ഉന്നയിക്കുമ്പോള്‍ പലരും വ്യാജ പ്രചരണം നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. മുഖ്യമായും ഇതില്‍ മരിച്ചു പോയ രാഷ്ട്രിയ നേതാക്കളെ കുറിച്ചും പലരും വ്യാജ പ്രചരണം നടത്തും. ഉദാഹരണത്തിന് വിവാഹം കഴിക്കാതെ ആജീവനാന്തം ബ്രഹ്മചാരിയായിരുന്ന മുന്‍. വിശ്വ ഹിന്ദു പരിഷദ് അധ്യക്ഷന്‍ അശോക്‌ സിംഘളുടെ മകള്‍ ബിജെപിയുടെ നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വിയെ വിവാഹം കഴിച്ചു എന്ന […]

Continue Reading

പാകിസ്ഥാന്‍ ആര്‍മി മേജര്‍ 12 വയസുള്ള കുട്ടിയെ വിവാഹം കഴിച്ചതിന്‍റെ ചിത്രങ്ങളല്ല ഇത്; സത്യാവസ്ഥ അറിയൂ…

ഇന്ത്യയില്‍ അയാള്‍ രാജ്യങ്ങള്‍ പാകിസ്ഥാനും ബംഗ്ലാദേശിലും താല്പര്യം കാണിക്കുന്ന പലരുമുണ്ട്. ഈ രണ്ട് രാജ്യങ്ങളെ കുറിച്ചുള്ള വ്യാജ വാര്‍ത്തകളും ധാരാളം ഇവിടെ പ്രചരിക്കാരുണ്ട്. പാകിസ്ഥാനും ബംഗ്ലാദേശിനെ കുറിച്ച് പ്രചരിക്കുന്ന പല വ്യാജ പ്രചാരണങ്ങള്‍ ഞങ്ങള്‍ ഇതിനെ മുന്നേയും അന്വേഷിച്ചിട്ടുണ്ട്. ഇന്നും നമ്മള്‍ കാണാന്‍ പോകുന്നത് പാകിസ്താനിനെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരത്തില്‍ ഒരു വ്യാജ വാര്‍ത്ത‍യാണ്. പാകിസ്ഥാന്‍ ആര്‍മിയിലെ ഒരു മേജര്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വിവാഹം ചെയ്തു കൊന്നു എന്നാണ് പ്രചരണം പ്രചരണത്തിന്‍റെ ആധാരമായി […]

Continue Reading

FACT CHECK: കല്യാണത്തിനായി ട്രക്കില്‍ നിന്ന് ഇറങ്ങുന്ന സ്ത്രികളുടെ വീഡിയോ ട്രംപ്പിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം…

ജി.സി.ബി. ഉപയോഗിച്ച് ട്രക്കില്‍ നിന്ന് താഴെ ഇറങ്ങുന്ന സ്ത്രികളുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. വീഡിയോയില്‍ കാണുന്ന സ്ത്രികളെ ഇന്ന് അഹമദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഡോണല്‍ഡ് ട്രംപ്പിന്‍റെയും സന്ദര്‍ശനത്തിനായി കൊണ്ടു വന്ന ജനങ്ങളാണ് എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. വീഡിയോ വളരെ വേഗത്തിലാണ് വൈറല്‍ ആകുന്നത്. അതിനാല്‍ ഞങ്ങള്‍ ഈ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ ഈ വീഡിയോക്ക് അഹമദാബാദില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പിന്‍റെ വരവേല്‍പ്പിന് ഒരുക്കിയ പരിപാടിയുമായി യാതൊരു […]

Continue Reading

ജനം ടിവിയുടെ കൃത്രിമ സ്ക്രീന്ഷോട്ടുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു

വിവരണം  Saiber Khan Ct‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. “കായംകുളം ചേരാവള്ളിയിൽ മസ്ജിദ് അങ്കണത്തിൽ നടന്ന ഹൈന്ദവ വിവാഹത്തിൽ മനംനൊന്ത് മൂന്ന് R S.S പ്രവർത്തകർ ആത്മഹത്യക്ക് ശ്രമിച്ചു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജനം ടിവി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ആണ്. സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്നത് ഇതേ വാർത്തയും ഒപ്പം ഒരു വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമുള്ള കമന്‍റുമാണ്.  rejeev raghven  എന്ന […]

Continue Reading

വീഡിയോയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത് അദേഹത്തിന്‍റെ പെഴ്സനല്‍ സെക്രട്ടറിയുടെ മകന്‍റെ കല്യാണത്തിനല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം “പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ Personal സെക്രട്ടറിയുടെ മകന്‍റെ വിവാഹത്തിൽ ഒരു സാധാരണ ക്ഷണിതാവായി പങ്കെടുത്തു” എന്ന വിവരണത്തോടെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു നവദമ്പതികള്‍ക്ക് അനുഗ്രഹങ്ങള്‍ നല്‍കുന്നതായി നാം കാണുന്നു. നവദമ്പതികള്‍ക്ക് പുതിയ ദാമ്പത്യ ജീവിതത്തിന്‍റെ തുടക്കത്തിനു തന്‍റെ അനുഗ്രഹങ്ങളും അഭിനന്ദനങ്ങള്‍ നല്‍കിയതിനെ ശേഷം നവദമ്പതികളുടെയും കുടുംബത്തിന്‍റെയും ഒപ്പം പ്രധാനമന്ത്രി ഫോട്ടോ എടുക്കുന്നതും നാം വീഡിയോയില്‍ കാണുന്നു. ഈ വീഡിയോ പ്രധാനമന്ത്രി മോദിയുടെ പെഴ്സനല്‍ സെക്രട്ടറിയുടെ മകന്‍റെ കല്യാണത്തില്‍ […]

Continue Reading

1985 ൽ രാജീവ് ഗാന്ധി വയനാട്ടിലെത്തി ഒരു കല്യാണ സദ്യയിൽ പങ്കെടുത്ത ചിത്രമാണോ ഇത്..?

വിവരണം  Charly Varghis എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 15 മുതൽ പ്രചരിപ്പിക്കുന്ന ഒരു ഒരു ചിത്രത്തിന് ഇതിനോടകം 4600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. 1985 ൽ രാജീവ് ഗാന്ധി വയനാട്ടിൽ ഒരു ഗോത്ര കല്യാണത്തിൽ ഭക്ഷണം കഴിക്കുന്നു എന്ന തലക്കെട്ടിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒരു വലിയ പന്തിയിൽ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് നൽകിയിട്ടുള്ളത്. “ഞാനും മനസ്സിലിരുത്തി സ്നേഹിയ്ക്കുന്ന ഇങ്ങനെ ഒരു പ്രധാന മന്ത്രി ഇന്ത്യയ്ക്കുണ്ടായിരുന്നു.” എന്ന അടിക്കുറിപ്പും പോസ്റ്റിന്  […]

Continue Reading

ഇത് മോദിയുടെ കല്യാണ ഫോട്ടോ അല്ല! സത്യം എന്താണ് അറിയാം…

വിവരണം Archived Link “ഹോ സന്തോഷം ആയില്ലേ ??” എന്ന അടികുറിപ്പ് ചേർത്ത്  2019 ഏപ്രിൽ 7 ന് Sunil George എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ  ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു സ്‌ത്രീയ്‌ക്കൊപ്പം  നിൽക്കുന്നത് കാണാം. ഫോട്ടോയുടെ മുകളിൽ ഉള്ള വാചകം ഇപ്രകാരം: “കിട്ടിയെടോ കിട്ടി മോടിയണ്ണ്ന്റെ കല്യാണ ഫോട്ടോ ഇത് തപ്പിപിടിച്ചവനെ സമത്തിക്കണം ഇന്ത്യക്ക് വേണ്ടി കുടുംബം ഉപേക്ഷിച്ചവൻ . 😀 😀 :D” 24 മണിക്കൂറിനകം  ഈ […]

Continue Reading