2000 രൂപയില്‍ അധികമുള്ള യുപിഐ പണമിടപാടിന് ഏപ്രില്‍ ഒന്ന് മുതല്‍ അധിക ചാര്‍ജ്ജ് ഈടാക്കുമോ? വസ്‌തുത അറിയാം..

ഡിജിറ്റല്‍ പണമിടപാട് രീതികളാണ് ഇപ്പോള്‍ രാജ്യത്ത് പലരും അധികമായി ഉപയോഗിക്കുന്നത്. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട വ്യാപ്രാര മേഖലകളില്‍ വരെ യുപിഐ പണമിടപാടാണ് ഇപ്പോള്‍ അധികവും നടക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കള്‍ നടത്തുന്ന 2000 രൂപയില്‍ അധികമുള്ള പണമിടപാടുകള്‍ക്ക് 1.1% ചാര്‍ജ്ജ് ഈടാക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നുമാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ മാതൃഭൂമി ന്യൂസ് നല്‍കിയ വാര്‍ത്തയുടെ ന്യൂസ് […]

Continue Reading

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നരേന്ദ്ര മോദിയെ പരിഗണിക്കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സമാധാനത്തിന് നൊബേല്‍ പുരസ്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഗണിക്കുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷനാണ് ഇത് സംന്ധിച്ച് വിവരം പുറത്ത് വിട്ടതെന്ന തരത്തിലാണ് മുഖ്യധാര മാധ്യമങ്ങള്‍ ഉള്‍പ്പടെ റിപ്പോര്‍ട്ട് ചെയ്തത്. സുനില്‍ കുമാര്‍ പികെഡി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിന്‍റെ നൊബേല്‍ […]

Continue Reading

ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായ സി.ആര്‍.നീലകണ്ഠന്‍ തന്‍റെ വീട്ടില്‍ ഗെയില്‍ ഗ്യാസ് കണക്ഷന്‍ എടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായിരുന്ന സി.ആര്‍.നീലകണ്ഠന്‍റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയ സി.ആര്‍.നീലകണ്ഠന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഗെയില്‍ പാചക വാതക കണക്ഷന്‍ എടത്തു എന്നതാണ് പ്രചരണം. കാര്‍ത്തി കെ ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ […]

Continue Reading

ഗുജറാത്തിലെ പാലം തകര്‍ന്ന് ‘റോഡ് അരികില്‍’ ചികിത്സയില്‍ കഴിയുന്നവരുടെ ചിത്രമാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം രാജ്യത്തെ നടുക്കിയ അപകടമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ വെടിയാന്‍ കാരണമായ അതിദാരുണമായ ദുരന്തം. എന്നാല്‍ ഈ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് യാതൊരു സൗകര്യങ്ങളും ഗുജറാത്തിലെ ഭരണകൂടം നല്‍കുന്നില്ലാ എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തില്‍ പാലം തകര്‍ന്നപ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്ന വിവരണം നല്‍കിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു മേല്‍പ്പലത്തിന്‍റെ അപ്രോച്ച് റോഡിലെ ഭിത്തിയില്‍ നടപ്പാതയില്‍ ഡ്രിപ്പ് തൂക്കിയിട്ട് […]

Continue Reading

Russia-Ukraine War | മാധ്യമങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്ന തരത്തില്‍ സംപ്രേക്ഷണം ചെയ്തത് 2 കൊല്ലം പഴയ വീഡിയോ…

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്‍റെ ദൃശ്യങ്ങള്‍ എന്ന മട്ടില്‍ മലയാള മാധ്യമങ്ങള്‍ വിമാനങ്ങള്‍ ഒരു നഗരത്തിന്‍റെ മുകളിലുടെ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. പക്ഷെ ഞങ്ങള്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ പഴയതാണ് കുടാതെ നിലവില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടക്കുന്ന യുദ്ധവുമായി ഈ ദൃശ്യങ്ങള്‍ക്ക്  യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. എന്താണ് വീഡിയോയുടെ വസ്തുത നമുക്ക് നോക്കാം. പ്രചരണം 24 ന്യൂസ്‌, മീഡിയ വണ്‍, സുപ്രഭാതം അടക്കം പല മാധ്യമങ്ങള്‍ യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു, സാമുഹ […]

Continue Reading

പണത്തിനോടുള്ള ആര്‍ത്തിയാണ് ഒരാളെ മാര്‍ക്‌സിസ്റ്റുകാരന്‍ ആക്കുന്നതെന്ന് നടന്‍ ജോയ് മാത്യു പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാടുകള്‍ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ഒരാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ജോയ് മാത്യുവിന്‍റെ വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്ന ആക്ഷേപങ്ങളും പലപ്പോഴും വിവാദമാകുകയും വാര്‍ത്തയില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ ഇതാ മാര്‍ക്‌സിസ്റ്റ് ആദര്‍ശങ്ങളെ പുച്ഛിച്ച് ജോയ് മാത്യു നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുകയാണ്. പണത്തിനോടുള്ള ആര്‍ത്തിയും ജോലി ചെയ്ത് ജീവിക്കാനുള്ള മടിയുമാണ് ഒരാളെ മാര്‍ക്‌സിസ്റ്റ്കാരന്‍ ആക്കുന്നത് എന്ന് ജോയ് മാത്യു പറഞ്ഞു […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK – 1940ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ വീഡിയോ എന്ന പേരില്‍ പ്രചരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡ് അല്ല.. വസ്‌തുത ഇതാണ്..

വിവരണം ബൈക്ക് ആരാധകര്‍ക്ക് വലിയ സ്വാധീനമുള്ളതും ഏറെ പ്രിയപ്പെടതുമായ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. ഇതിന്‍റെ ആദ്യകാല മോഡല്‍ വാഹനം എന്ന പേരില്‍ ഒരു വാഹനം ഒരു വിദേശി സ്റ്റാര്‍ട്ട് ചെയ്യുകയും അതിന്‍റെ ഹെഡ്‌ലൈറ്റും പുറകിലെ ഇന്‍ഡിക്കേറ്റര്‍ ലൈറ്റും തുറന്ന ശേഷം തീ ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുന്നത് പോലെ കത്തിച്ച് തെളിയിക്കുകയും പിന്നീട് ആ വണ്ടി അയാള്‍ ഓടിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചടയമംഗലം ന്യൂസ് എന്ന പേജില്‍ നിന്നും 1940ലെ […]

Continue Reading

FACT CHECK – മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജിനെയും കുടുംബത്തെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മാതൃഭൂമി ന്യൂസ് എഡിറ്ററിനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി താജ് ഇബ്രാഹിമിനെയും കുടുംബത്തെയും കവര്‍ച്ച നടത്തിയെന്ന പേരിലാണ് പ്രചരണം. അദ്ദേഹത്തിന്‍റെ ചിത്രം സഹിതം സംഘ സാരഥി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000ല്‍ അധികം റിയാക്ഷനുകളും 1,100ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഹാഷ്മി […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading