‘മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധയിൽ സംഭവിച്ച ബസ് അപകടം’- വീഡിയോ ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ്

ഒരു ബസ് അപകടത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍  വ്യാപകമായി പ്രചരിക്കുന്നുണ്ട്. മേഘാലയയിൽ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടമുണ്ടായതിന്‍റെ വീഡിയോയാണിതെന്നാണ് അവകാശവാദം.  പ്രചരണം  വൈറലായ വീഡിയോയിൽ ബസ് മുന്‍വശത്തെ താഴ്ചയുള്ള  ഭാഗത്തേയ്ക്ക് നീങ്ങി തോട്ടിലേക്ക് വീഴുന്നത് കാണാം. സംഭവം നടന്നത് മേഘാലയയില്‍ ആണെന്നും ബസില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നില്ല എന്നും സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “*😳മേഘാലയിലാണ് സംഭവം ഡ്രൈവർ ചായ കുടിക്കാൻ വേണ്ടി പോയതാണ് ബസ് സ്റ്റാർട്ടിങ് ആയിരുന്നു ബാക്കി ഡീറ്റെയിൽസ് ഒന്നുമറിയില്ല😔* വാട്സ്ആപ്പ് ഫോർവേഡ് വിഡീയോ” FB post […]

Continue Reading

മഴയില്‍ തകര്‍ന്ന റോഡിന്‍റെ ദൃശ്യങ്ങള്‍ ഊട്ടിയിലെതല്ല, മേഘാലയയില്‍ നിന്നുള്ളതാണ്…

സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയും മഴ മൂലമുള്ള നാശനഷ്ടങ്ങളും തുടരുകയാണ്. ഈ ആഴ്ച അവസാനം കാലവർഷം ദുർബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന അറിയിപ്പ്. കനത്ത മഴയിൽ തകർന്ന ഒരു റോഡിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.   പ്രചരണം  ഈയിടെ ഉണ്ടായ കനത്ത മഴയിൽ പെട്ട് ഊട്ടി ഗൂഡല്ലൂർ റോഡ് തകർന്നു  എന്നവകാശപ്പെട്ട്,  തകർന്ന  ഒരു റോഡിൽ ലോറിയും കാറും കുത്തനെ കുഴിയിൽ വീണു കിടക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. FB post archived link തെക്കേ ഇന്ത്യയിലെ […]

Continue Reading

മേഘാലയിൽ വാഹന അപകടത്തില്‍ ജവാന്മാർ മരിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്…

വിവരണം  മറിഞ്ഞു കിടക്കുന്ന ഒരു ബസിന്‍റെയും സമീപത്ത് പട്ടാള യൂണിഫോമിൽ  നിൽക്കുന്ന കുറച്ച് ആളുകളുടെയും ചിത്രവുമായി ഒരു വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഫേസ്‌ബുക്കിൽ ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് രണ്ടു ദിവസങ്ങൾ കൊണ്ട് 3200 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്ന് മേഘാലയിൽ ഉണ്ടായ വാഹന അപകടത്തിൽ നമ്മുടെ 12 ധീര ജവാന്മാർ മരണപ്പെട്ടു. കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ”.  പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് 2020 ഏപ്രിൽ 26 നാണ്. അതായത് അന്നേ  ദിവസം മേഘാലയയിൽ […]

Continue Reading

തെരെഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമായി കുറ്റസമ്മതം നടത്തിയോ..?

വിവരണം  Public kerala എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂലൈ 22 മുതല്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. വീഡിയോയില്‍ യൌടുബീല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയാണ് നല്കിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലെ പ്രത്യക്ഷ ഭാഗത്ത് “ഒടുവില്‍ കുറ്റസമ്മതം നടത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. 6 സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ അട്ടിമറി നടന്നു. രാജ്യത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്ട്ട്” എന്ന വാചകങ്ങള്‍ നല്കിയിട്ടുണ്ട്. വീഡിയോ പരിശോധിച്ചാല്‍ അതിലും ഈ വാര്‍ത്തയുടെ വിശദമായ വിവരണമാണുള്ളത്.  archived link FB post archived link youtube […]

Continue Reading