‘ഡെല്‍ഹിയിലെ മഴയില്‍ ഒറ്റപ്പെട്ടുപോയ കുരങ്ങ് കുട്ടികള്‍’- പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തായ്ലന്‍റില്‍ നിന്നുള്ളതാണ്…

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാകുന്നുണ്ട്. ഒരു യുവാവ് കാരുണ്യപൂര്‍വം കുരങ്ങ്  കുട്ടിക്ക് ഭക്ഷണം നൽകുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള വീഡിയോ ആണിത് എന്നാണ് വിവരണത്തില്‍ സൂചിപ്പിക്കുന്നത്.  പ്രചരണം  ഡെല്‍ഹി ഈയിടെ കനത്ത മഴ അതിജീവിക്കാന്‍ ഏറെ ബുദ്ധിമുട്ടിയ വാര്‍ത്ത നാം അറിഞ്ഞിരുന്നു. യമുനാ നദിയില്‍ അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന് ജനജീവിതം തടസപ്പെട്ടു.  മഴയത്ത് ആകെ നനഞ്ഞ് തണുത്തു വിറയ്ക്കുന്ന രണ്ടു കുരങ്ങുകളെ ദൃശ്യങ്ങളില്‍ കാണാം.  ദയനീയമായ നോട്ടത്തോടെ ഇരിക്കുന്ന […]

Continue Reading

ദൃശ്യങ്ങള്‍ പേവിഷബാധയേറ്റ കുട്ടിയുടേതല്ല, യാഥാര്‍ഥ്യമിതാണ്…

നായ കടിച്ചതുമൂലം പേവിഷബാധയേറ്റ ഗുരുതരാവസ്ഥയിലായ കുട്ടിയുടെ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ആംബുലന്‍സ് കിടക്കയിൽ ഒരു കുട്ടി വിചിത്രമായി ചേഷ്ടകളോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ദൃശ്യങ്ങളാണുള്ളത്.  ഈ കുട്ടിയെ നായ കടിച്ചതുമൂലം പേവിഷബാധ ഏറ്റതാണ് എന്ന് സൂചിപ്പിച്ച് ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ജീവിച്ച് കൊതി തീരും മുൻപ് വീട്ടിലെ വളർത്തു പട്ടിയിൽ നിന്ന് പേ വിഷബാധ ഏറ്റു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഡോക്ടർമാരും വീട്ടുകാരും. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരാണ് ഈ […]

Continue Reading

വാനരന്‍ ഭക്തിയോടെയെത്തി പ്രാര്‍ത്ഥിക്കുന്നത് അയോധ്യ ശ്രീരാമ ക്ഷേത്രത്തിലല്ല, സത്യമറിയൂ…

ക്ഷേത്ര നിർമ്മാണം പുരോഗമിക്കുകയാണ് അയോധ്യയിൽ നേപ്പാളിലെ സാളഗ്രാമത്തിൽ നിന്നും ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ശിലകൾ ഉപയോഗിച്ചാണ് ശ്രീകോവിലിൽ പ്രതിഷ്ഠിക്കുന്ന രാമവിഗ്രഹം നിർമ്മിക്കുകയെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ അയോധ്യയിൽ ഒരു വാനരൻ ദിവസവും ദർശനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. രാമായണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ശ്രീരാമനെ സഹായിച്ചത് വാനരന്മാരാണെന്ന വിശ്വാസം ഭക്തര്‍ക്കിടയിലുള്ളതിനാല്‍ ഈ വീഡിയോയ്ക്ക് വളരെ പ്രചാരമാണ് ലഭിക്കുന്നത്. പ്രചരണം  വീഡിയോ ദൃശ്യങ്ങളിൽ ഒരു വാനരൻ ക്ഷേത്രത്തിലേക്ക് വരുന്നതും വിഗ്രഹങ്ങൾക്ക് മുന്നിൽ കുമ്പിട്ട് പ്രാർത്ഥിക്കുന്നതും […]

Continue Reading

FACT CHECK: മുത്തശ്ശിയുടെയും അവരോട് സ്നേഹപ്രകടനം നടത്തുന്ന കുരങ്ങന്‍റെയും കഥയുടെ യാഥാർഥ്യമിതാണ്…

പ്രചരണം  മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മില്‍ ആഴത്തിലുള്ള സ്നേഹബന്ധത്തിന്‍റെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായതോടെ പലരും അവരുടെ വളർത്തുമൃഗങ്ങളുമായുള്ള സ്നേഹബന്ധത്തിന്‍റെ കഥകൾ പങ്കുവയ്ക്കാറുണ്ട്. അപൂർവമായി വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്നേഹത്തോടെ ആലിംഗനം ചെയ്യുന്ന ഒരു കുരങ്ങനും ഒരു മുത്തശ്ശിയുമാണ് കഥാപാത്രങ്ങൾ. കുരങ്ങ് കിടക്കയില്‍ മുത്തശ്ശിയുടെ മുകളിൽ കയറിയിരുന്ന് സ്നേഹപ്രകടനങ്ങൾ നടത്തുന്ന ദൃശ്യങ്ങള്‍ ആരുടേയും  മനസ്സ് കുളിർപ്പിക്കും. വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെയാണ് . “ഈ […]

Continue Reading