കേരളത്തില്‍ എത്തിച്ച വന്ദേ ഭാരത് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ ചിത്രം പഴയതാണ്.. വസ്തുത അറിയാം..

വിവരണം കേരളത്തില്‍ ആദ്യമായി തിരുവന്തപുരം-കണ്ണൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അനുവദിക്കുകയും കഴിഞ്ഞ ദിവസം ട്രെയിന്‍ കേരളത്തില്‍ എത്തിക്കുകയും ചെയ്തരുന്നു. ഇത് വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ട്രെയിനിന്‍റെ ട്രയല്‍ ഓട്ടം നടക്കുന്ന സാഹചര്യത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടു എന്ന തരത്തിലൊരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രയല്‍ നടക്കുമ്പോഴാണ് “ദേ കിടക്കുന്നു നിന്റെ മോൻ” മലപ്പുറം കത്തി,അമ്പും വില്ലും, വടിവാള് […]

Continue Reading

പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കാണാന്‍ എത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

വിവരണം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബിജെപി-ആര്‍എസ്എസ് സഹയാത്രികനും ചലച്ചിത്ര സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെയെന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ റിലീസ് ചെയ്തു. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ ജനത്തിരക്കാണ് സംസ്ഥാനത്തെ പല തീയറ്ററുകളിലും അനുഭവപ്പെടുന്നതെന്ന അവകാശവാദം ഉന്നയിച്ച് സംവിധായകന്‍ രാമസിംഹന്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. മലബാര്‍ കലാപത്തിന്‍റെ യഥാര്‍ത്ഥ നേര്‍ക്കാഴ്ച്ചയാണ് സിനിമയുടെ ഉള്ളടക്കമെന്നതാണ് രാംമസിംഹന്‍ അവകാശപ്പെടുന്നത്. ഒരു തീയറ്ററില്‍ സിനിമ […]

Continue Reading

മുംബൈ ജെജെ  ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകും…  പ്രചരിക്കുന്നത് തെറ്റായ സന്ദേശം…

ജീവിതശൈലി രോഗങ്ങൾ സമൂഹത്തിൽ ദിനംപ്രതി എന്നോണം വ്യാപിക്കുന്നുണ്ട്. പലയിടത്തും ലഭ്യമാകുന്ന ചികിത്സകളെ കുറിച്ചും അവയുടെ പ്രത്യേകതകളെ കുറിച്ചും ഈ അവസരത്തിൽ പലരും സ്വന്തം അനുഭവങ്ങളും അതുപോലെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. പലയിടത്തും സൗജന്യ നിരക്കിൽ ചികിത്സ ലഭ്യമാക്കുന്നുവെന്ന ചില അറിയിപ്പുകളും ഇക്കൂട്ടത്തിൽ പെടും. ഹൃദയസംബന്ധമായ അസുഖത്തിനു വേണ്ടി അത്തരത്തിൽ ഒരു അറിയിപ്പ് ഈയിടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രചരണം  മുംബൈയിലെ ജെജെ  ഹോസ്പിറ്റലിൽ പുതിയ സാങ്കേതിക വിദ്യ പ്രകാരമുള്ള ആൻജിയോഗ്രാം 5000 രൂപയ്ക്ക് ലഭ്യമാകുമെന്നാണ്  സന്ദേശത്തിൽ […]

Continue Reading

മുംബൈയില്‍ നിന്നുള്ള പഴയ ചിത്രം ഉത്തര്‍ പ്രദേശിലേത് എന്ന് പ്രചരിപ്പിക്കുന്നു…

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരളയാത്രയ്ക്ക് അഭിവാദ്യം അർപ്പിക്കാൻ എത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കേരളത്തെ വിമർശിച്ച് നടത്തിയ അഭിപ്രായ പ്രകടനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനുശേഷം പലരും ഉത്തർപ്രദേശിലെ അവികസിതവും അപരിഷ്കൃതവുമായ പ്രദേശങ്ങളുടെയും ജീവിത സാഹചര്യങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.  ഇത്തരത്തിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്  പ്രചരണം  ശൗചാലയങ്ങളുടെ അഭാവം മൂലം തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: ലോകത്തിന് […]

Continue Reading

FACT CHECK : ഗുജറാത്തിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തിൽ ആരംഭിച്ച കോവിഡ് കെയര്‍ സെന്‍ററിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഗുജറാത്തിലെ വഡോദരയിൽ സ്വാമിനാരയൻ ക്ഷേത്രത്തിൽ ആരംഭിച്ച കോവിഡ് കെയർ സെന്‍റര്‍…ആഹാരവും ചികിത്സയും സൗജന്യമാണ്.. എന്ന തലക്കെട്ട് നല്‍കി രണ്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒന്നില്‍ മൂന്ന് സന്യാസിമാര്‍ കോവി‍ഡ് ആശുപത്രി കിടക്കകള്‍ക്ക് അരികിലൂടെ നടന്നു നീങ്ങുന്നതും മറ്റൊന്ന് നൂറ് കണക്കിന് കിടക്കകളുള്ള വിശാലമായ ഒരു ഹാളിന്‍റെ ചിത്രവുമാണ്. സന്ദീപ് വാര്യര്‍ ഫാന്‍സ് ക്ലബ്ബ് എന്ന പേരിലുള്ള ഗ്രൂപ്പില്‍ നിഖില്‍ വിജയരാജ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,400ല്‍ അധികം റിയാക്ഷനുകളും 980ല്‍ അധികം […]

Continue Reading

FACT CHECK: യുപി പോലീസ് മലയാളികളായ തീവ്രവാദികളെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന് തെറ്റായ പ്രചരണം…

പ്രചരണം  സ്ഫോടക വസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുപി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പോലീസ് തന്നെയാണ്  പൊതുജനങ്ങളെ അറിയിച്ചത്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.  വീഡിയോ ദൃശ്യങ്ങളില്‍, തിരക്കേറിയ ഒരു റോഡിലൂടെ പോലീസ് വാഹനങ്ങള്‍ വേഗത്തില്‍ വരുന്നതും ഒരു സ്ഥലത്ത് അവ നിര്‍ത്തിയ ശേഷം ഒരു കെട്ടിടത്തിന്‍റെ ഉള്ളിലേയ്ക്ക് പോകുന്ന പോലീസ് […]

Continue Reading

FACT CHECK: മുംബൈയിലെ വീഡിയോ യു.പി. പോലീസിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു….

ഉത്തര്‍പ്രദേശ്‌ പോലീസ് പാവപെട്ട തെരുവില്‍ പച്ചകറി കച്ചവടം ചെയ്യുന്ന സ്ത്രികളെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വീഡിയോ ഉത്തര്‍പ്രദേശിലെതല്ല എന്ന് കണ്ടെത്തി.  പ്രചരണം Facebook Archived Link വീഡിയോയില്‍ നമുക്ക് ചില സ്ത്രികളും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ കൈയാങ്കളി നടക്കുന്നതായി കാണാം. പോലീസ് സ്ത്രിയുടെ വണ്ടി ട്രക്കില്‍ കെട്ടാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രി പോലീസുകാരെ തടയാന്‍ ശ്രമിക്കുന്നതായി കാണാം. പിന്നിട് സംഘര്‍ഷം […]

Continue Reading

ചേരികളുടെ ഈ ചിത്രങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധമില്ല; സത്യാവസ്ഥ അറിയൂ…

ഗുജറാത്തിലെ ദാരിദ്ര്യം കാണിക്കുന്ന ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയില്‍ ജിവിക്കുന്ന മഹാദരിദ്രരുടെ അവസ്ഥ കാണിക്കുന്ന ഈ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനവും ഗുജറാത്ത്‌ മോഡലിലൂടെ ബി.ജെ.പി. മാതൃകയാക്കിയ ഗുജറാത്തിലെ പട്ടിണിപാവങ്ങളുടെ ചിത്രങ്ങള്‍ ആണ് എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പലരും ഈ പോസ്റ്റിന്‍റെ കമന്‍റ് സെക്ഷനില്‍ ഈ ചിത്രങ്ങള്‍ ഗുജരതിലെതല്ല എന്ന് പറയുന്നു. അതെ സമയം ചിലര്‍ ഈ ചിത്രങ്ങളെ ഇന്ത്യയിലെതല്ല പകരം ബംഗ്ലാദേശിലെതാണ് എന്നും അവകാശപെടുന്നു. അതിനാല്‍ ഈ […]

Continue Reading

മുംബൈയിലെ തെരുവില്‍ കിടക്കുന്നവരുടെ പഴയ ചിത്രം ഗുജറാത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

രാജ്യത്ത് കൊറോണവൈറസ്‌ പകര്‍ച്ചവ്യാധിയെ തടയാനായി പ്രഖ്യാപ്പിച്ച ലോക്ക്ഡൌണിന്‍റെ പശ്ചാതലത്തില്‍ കാല്‍നടയായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കഷ്ടപാടുകള്‍ കാണിക്കുന്ന പല ചിത്രങ്ങളും ദൃശ്യങ്ങളും നാം ദിവസവും മാധ്യമങ്ങളിലും സാമുഹ്യ മാധ്യമങ്ങളിലും കാണുകയാണ്. എന്നാല്‍ ലോക്ക്ഡൌണ്‍ മൂലം ദുരിതം അനുഭവിക്കുന്ന തൊഴിലാളികളുടെ പേരില്‍ ചില പഴയ ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് നിലവിലെ ലോക്ക്ഡൌണുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ ഈയിടെയായി നടത്തിയ ചില അന്വേഷണങ്ങളില്‍ നിന്ന് തെളിയിച്ചിട്ടുണ്ട്. ഇതേ പോലെ ഗുജറാത്തിന്‍റെ തെരുവില്‍ […]

Continue Reading

മുംബൈ പൊലീസിന്‍റെ മുന്നില്‍ ചോദ്യങ്ങള്‍ നേരിടാന്‍ എത്തിയ അ൪ണബ് ഗോസ്വാമി ‘പാന്‍റ് നനച്ചുവോ’…?

മഹാരാഷ്ട്രയിലെ പാല്‍ഘരില്‍ രണ്ട് സന്യാസി മാരെ ജനകൂട്ടം ആക്രമിച്ച് കൊന്ന കേസില്‍ ദേശിയ മാധ്യമങ്ങളില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു നേരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഇതര മാധ്യമങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ ഈ കാര്യത്തില്‍ നിന്നത് അ൪ണബ് ഗോസ്വാമിയും റീപബ്ലിക് ചാനലും ആയിരുന്നു. ഇതിനിടയില്‍ മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയുമായി സഖ്യത്തില്‍ ഭരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ദേശിയ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് ചാനല്‍ ചര്‍ച്ചയ്ക്കിടെ എടുത്ത് അ൪ണബ് ഗോസ്വാമി വ്യക്തിപരമായി ആക്ഷേപിച്ച് കോണ്‍ഗ്രസ് നെതാക്കളെ പ്രകോപിപ്പിച്ചു. കുറച്ച് […]

Continue Reading

FACT CHECK: ഗുജറാത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ വ്യാജമാണ്…

അടുത്ത തിങ്കളാഴ്ച്ച അമേരിക്കയുടെ രാഷ്‌ട്രപതി ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തും. അമേരിക്കന്‍ രാഷ്‌ട്രപതിയുടെ ഇന്ത്യ സന്ദര്‍ശനത്തിന്‍റെ പ്രധാന ഭാഗമാണ് അഹ്മദാബാദില്‍ സംഘടിപ്പിച്ച നമസ്തേ ട്രംപ് എന്ന പരിപാടി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനമായ അഹമദാബാദിലെ പുതിയ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്‍റെ ഉത്ഘാടനവും ഇതോടെ നിര്‍വഹിക്കാം. ഈ സന്ദര്‍ശനത്തിന്‍റെ ഇടയില്‍ ഗുജറാത്ത്‌ സര്‍ക്കാര്‍ കെട്ടുന്ന ‘മതില്‍’ വലിയൊരു വിവാദമായി മാറി. ചേരികളെ ട്രംപ്പില്‍ നിന്ന് ഒളിപ്പിക്കാനായിട്ടാണ് ഈ മതില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് എന്ന് പലരും ആരോപ്പിച്ചു. ഇത്തരം […]

Continue Reading

ഈ ചിത്രം ജശോദാ ബെൻ ഷാഹീൻബാഗിൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്‍റെതല്ല

വിവരണം  RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 20 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഒരു മണിക്കൂർ കൊണ്ട് 700  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്നത് മോദിയുടെ ഭാര്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജശോദാബേന്‍ കുറച്ചു സ്ത്രീകൾക്കൊപ്പം മുദ്രാവാക്യം മുഴക്കുന്ന രീതിയിൽ കൈകൾ മുകളിലേക്കുയർത്തി ഇരിക്കുന്ന ചിത്രവും   “മോദിയുടെ ഭാര്യ #യശോദബെൻ ഷഹീൻ ബാഗിൽ സമരക്കാർക്കൊപ്പം” എന്ന അടിക്കുറിപ്പുമാണ്.  archived link FB post യശോദാ ബെൻ പൗരത്വ […]

Continue Reading

മുംബൈ മുതല്‍ ദുബായ് വരെ 50,000 രൂപ ചെലിവില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കടല്‍പ്പാലം നിര്‍മ്മിക്കുന്നുണ്ടോ?

വിവരണം പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമ്പോൾ ഓരോ സംഘമിത്രവും അഭിമാനിക്കട്ടെ ! 2020 ഫെബ്രുവരി 30 ന് തറക്കല്ലിടുന്ന പദ്ധതി 2024 ഫെബ്രുവരി 31 ന് പൂർത്തീകരിക്കുമ്പോഴാണ് എയർ ഇന്ത്യ വിറ്റത് ഇതുപോലുള്ള പദ്ധതികൾ മുന്നിൽ കൊണ്ടാണെന്നു വൈകി ലോകം മനസ്സിലാക്കുന്നത്.മോഡി എന്നും ഇരുമുഴം മുന്നിൽ തന്നെ … എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. മുംബൈ ടു ദുബൈ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഇന്ത്യക്ക് സ്വന്തം. ഇനി ഗള്‍ഫില്‍ […]

Continue Reading

മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയ ജനാവലിയുടെ ചിത്രമാണോ ഇത്…?

വിവരണം  Salah Meethal Ksd‎ ‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുംബൈ മുഹമ്മദലി റോഡിൽ നിന്നും ❤❤❤” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒരു വൻ ജനാവലിയുടേതാണ്. ഒരു മേൽപ്പാലത്തിന് താഴെ തടിച്ചു കൂടിയ ജനങ്ങൾ എല്ലാവരും നിസ്‌ക്കാരത്തൊപ്പികൾ ധരിച്ചിട്ടുണ്ട്. ഈ ജനാവലി മുംബൈയിലെ മുഹമ്മദലി റോഡിൽ തടിച്ചു കൂടിയതാണ് എന്ന് പോസ്റ്റ് അവകാശപ്പെടുന്നു.  FB post […]

Continue Reading

മുന്‍ മുംബൈ പോലീസ് കമ്മിഷണര്‍ അഹമ്മദ് ഖാന്‍ വെറും ഒരു രൂപ ശമ്പളമായി വാങ്ങിയിരുന്നോ…?

വിവരണം “മുംബൈ പോലീസ് കമ്മിഷണറായ അഹമ്മദ് ജാവേദ് പ്രതിമാസം തന്‍റെ ശമ്പളമായി വാങ്ങുന്നത് ഒരു രൂപ മാത്രം…ബാക്കി ശമ്പളം ഇദ്ദേഹം ചിലവഴിക്കുന്നത്, സര്‍വീസിലിരിക്കെ മരിച്ച പോലീസുകാരുടെ മക്കളുടെ പഠന ആവശ്യങ്ങള്‍ക്കായി.” എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ്‌ ഫെസ്ബൂക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മുംബൈയുടെ കമ്മിഷണറായ അഹമ്മദ് ജാവേദ് വെറും ഒരു രൂപയാണ്  ശമ്പളമായി വാങ്ങുന്നത്, കുടാതെ ബാക്കിയുള്ള ശമ്പളം സര്‍വീസിലിരിക്കെ മരിച്ച തന്‍റെ പോലിസ്കാരുടെ മക്കള്‍ക്ക്‌ പഠിക്കാനായി സംഭാവനയില്‍ നല്‍കുന്ന നല്ല മനസിനെ കുറിച്ച് കേട്ടാല്‍ ആര്‍ക്കും അഭിമാനമുണ്ടാകും. എന്നാല്‍ […]

Continue Reading

ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് അല്ലെന്നു രാഹുൽ ഗാന്ധി കോടതിയിൽ മൊഴി നൽകിയത് എപ്പോഴാണ്…?

വിവരണം  Lal Lal എന്ന ഫെസ്ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഒക്ടോബർ 4 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ ചിത്രത്തോടൊപ്പം പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് “ഈ ബഹളത്തിനിടെ ആരും അറിഞ്ഞില്ല.ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  കോടതിയിൽ പറഞ്ഞു രാഹുൽ ഘണ്ടി തടിയൂരി”  archived link FB post അതായത് പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം ഗാന്ധിജിയെ കൊന്നത് RSS അല്ലെന്ന്  രാഹുൽ ഗാന്ധി കോടതിയിൽ […]

Continue Reading

ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെതാണോ…?

വിവരണം Facebook Archived Link “മുംബെ പ്രളയത്തിൽ നിന്നും..” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 20, 2019 മുതല്‍ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ ഒരു പെണ്‍കുട്ടി വെള്ളത്തില്‍ നിന്ന് ഒരു നായകുട്ടിയെ തലയിലേറ്റി പോകുന്നതായി കാണാന്‍ സാധിക്കുന്നു. അടികുറിപ്പ് വ്യക്തതയില്ലാത്തതാണ്. ഒരുപക്ഷെ മുംബൈ എന്ന് എഴുതുന്നതിന് പകരം തെറ്റി മുംബെ എന്ന് എഴുതിയതാണ് എന്ന് തോന്നുന്നു. അങ്ങനെയാണെങ്കില്‍ ഈ ചിത്രം മുംബൈയില്‍ വന്ന പ്രളയത്തിലെ ചിത്രമാണ് എന്നാണ് പോസ്റ്റില്‍ പറയാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ഈയിടെയായി വലിയ പ്രളയത്തിന്‍റെ […]

Continue Reading

ഈ ചിത്രങ്ങള്‍ വയനാട്ടില്‍ ചുരം ഇടിഞ്ഞതിന്‍റെതാണോ…?

വിവരണം Facebook Archived Link “വയനാട് ചുരം ഇടിഞ്ഞു യാത്രക്കാർ ശ്രദ്ധിക്കുക..” എന്ന അടിക്കുറിപ്പോടെ ഇന്നലെ രാത്രി അതായത് ഓഗസ്റ്റ്‌ 8, 2019 മുതല്‍ ചില ചിത്രങ്ങള്‍ ഫെസ്ബൂക്കിലൂടെ പ്രചരിപ്പിക്കുകയാണ്. മുകളില്‍ നല്‍കിയ പോസ്റ്റിന്‍റെ പോലെയുള്ള പല പോസ്റ്റുകൾ താഴെ നല്‍കിയ സ്ക്രീൻഷോട്ടില്‍ നമുക്ക് കാണാം. പല ഫെസ്ബൂക്ക് പ്രോഫൈലുകള്‍, പേജുകള്‍ പ്രചരിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ വയനാട്ടിലെ തന്നെയാണോ എന്ന സംശയം പലരും വ്യക്തമാക്കുന്നുണ്ട്. വയനാട് ഉള്‍പടെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയെ തുടർന്ന് അനുഭവപെടുന്ന വെള്ളപ്പൊക്കത്തിന്‍റെ […]

Continue Reading

മുംബൈയിൽ സർക്കാരിനെക്കുറിച്ചു ചോദ്യങ്ങൾ ചോദിച്ച പത്രപ്രവർത്തക അക്രമിക്കപ്പെട്ടോ…?

വിവരണം CPIM Commandos എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു ചിത്രത്തിന് ഇതുവരെ 700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. അക്രമണത്തിൽ പരിക്കേറ്റ് മുഖത്ത് മുറിവുകളും ചതവുകളുമായി രക്തമൊഴുക്കുന്ന ഒരു സ്ത്രീയുടെ മുഖമാണ് ചിത്രത്തിലുള്ളത്. മഹാരാഷ്ട്രയിൽ ഫഡ്‌നാവിസ് സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു എന്നതിന്റെ പേരിൽ ബിജെപി ഭീകരർ ക്രൂരമായി തല്ലിച്ചതച്ച സീനിയർ പത്ര റിപ്പോർട്ടർ നികിത റാവു. എന്തുകൊണ്ടാണ് കേരളത്തിലെ വലതു മാധ്യമങ്ങൾ ഈ വാർത്ത […]

Continue Reading