വ്യാജ വാര്‍ത്ത മാഫിയയെ തൊട്ടാല്‍ പൊള്ളുന്നതാര്‍ക്ക് എന്ന വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ച നടത്തിയിട്ടുണ്ടോ. എന്താണ് പ്രചരണതിന് പിന്നിലെ വസ്‌തുതയെന്ന് അറിയാം..

വിവരണം ലഹരിമരുന്നിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത പരമ്പരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തി വ്യാജ വാര്‍ത്ത കെട്ടിച്ചമച്ച് പ്രചരിപ്പിച്ചു എന്ന പേരിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രധാന ചര്‍ച്ച വിഷയം. ഇടതുപക്ഷം വലിയ പ്രതിഷേധമാണ് വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉള്‍പ്പടെയുള്ളവരുടെ പരാതിയിന്മേല്‍ ഇന്നലെ ഏഷ്യാനെറ്റ് കൊച്ചി സ്റ്റുഡിയോയില്‍ പോലീസ് മണിക്കൂറുകള്‍ നീളുന്ന പരിശോധന നടത്തുകയും ചെയ്തിരുന്നു. […]

Continue Reading