പാലക്കാട് കോണ്‍ഗ്രസ്സ് കമ്മറ്റി ഓഫീസ് ബിജെപി ഓഫീസില്‍ ലയിച്ചോ..? എന്നാല്‍ സത്യമിതാണ്…

കോൺഗ്രസ് പാർട്ടിയുടെ പാലക്കാടുള്ള മണ്ഡലം കമ്മിറ്റി ഓഫീസ് ഇല്ലാതായെന്നും അതിപ്പോൾ ബിജെപി ഓഫീസായി മാറിയെന്നും ഒരു പ്രചരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നുണ്ട്.  പ്രചരണം  ഇന്ദിരാഭവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മന്ദിരം മണ്ണുര്‍ പാലക്കാട് എന്ന ബോർഡ് വെച്ച് ഒരു കെട്ടിടത്തിന്‍റെ ചിത്രവും തൊട്ടുതാഴെ ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് മണ്ണൂർ എന്നെഴുതിയ മറ്റൊരു ചിത്രവും ഒരുമിച്ച് ചേർത്താണ് പ്രചരിപ്പിക്കുന്നത്. അതായത് ഈ കെട്ടിടത്തില്‍ മുമ്പ് ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി ഓഫീസ്  ഇല്ലാതാവുകയും കെട്ടിടം ബിജെപി […]

Continue Reading

എകെജി സെന്‍റര്‍ ആക്രമണ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

വിവരണം എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സിപിഎം ആസ്ഥാനത്ത് ബോംബ് ആക്രമണം നടന്നത് ജൂണ്‍ 30ന് ആയിരുന്നു. എന്നാല്‍ കേസില്‍ സിപിഎം പ്രവര്‍ത്തര്‍ തന്നെ പിടിയിലായി എന്ന പേരില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ‍് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമണം വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. അഭിജിത്ത് അമ്പു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 50ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

FACT CHECK: ഈ ചിത്രം 2017 ല്‍ ജമാ അത്തെ നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോള്‍ ഉള്ളതാണ്…

പ്രചരണം  ജമാഅത്തെ ഇസ്ലാമി എന്ന മത സംഘടനയ്ക്ക് വർഗീയ മുഖം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വളരെ മുമ്പ് തന്നെ  അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ആണ് വാർത്തകൾ അറിയിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ നിലപാട് പൊള്ളത്തരമാണ് എന്ന് പരോക്ഷമായി പറയുന്ന ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.   മുഖ്യമന്ത്രി  ഇസ്ലാമി കേരള അമീർ എം. ഐ. മുഹമ്മദ് അസീസിന് ഹസ്തദാനം നല്‍കി സന്തോഷപൂര്‍വ്വം നില്‍ക്കുന്ന  ഒരു ചിത്രത്തോടൊപ്പം  “ഇതുവരെ ജമാഅത്ത് ഇസ്ലാമിൽ ഇസ്ലാമി ഓഫീസിൽ പോയിട്ടുമില്ല […]

Continue Reading

FACT CHECK: ഈ ചിത്രം വാരാണസിയിലേതല്ല, ഗുജറാത്തില്‍ നിന്നുമുള്ളതാണ്…

വിവരണം ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രം ഏതാണ്ട് 2017 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോള്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “കേരളത്തെ വാരണാസി പോലെ ആക്കുമെന്ന് K സുരേന്ദ്രൻ അഭിനന്ദനങ്ങൾ സുരു ജി  🙏”  archived link FB post പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയാണിത്‌ എന്നാണ് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം. എന്നാല്‍ ഇത് തെറ്റായ പ്രചാരമാണെന്ന് ഫാക്റ്റ് ക്രെസന്റോ കണ്ടെത്തി. വിശദാംശങ്ങള്‍ പറയാം  വസ്തുതാ […]

Continue Reading

അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷൻ ആക്കിയതിൽ കുമ്മനം അതൃപ്തി പ്രകടിപ്പിച്ചു എന്ന പ്രചാരണം തെറ്റാണ്…

വിവരണം  എ പി അബ്ദുള്ള കുട്ടിയെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനായി തെരഞ്ഞെടുത്ത വാര്‍ത്ത ഇന്നലെ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു. അതിനുശേഷം  പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. അത് ഇങ്ങനെയാണ്. അബ്ദുള്ളക്കുട്ടിയുടെ യോഗ്യത ബിജെപി അധ്യക്ഷനേ അറിയൂ… ബിജെപിയിൽ പുകയുന്ന അമർഷം പരസ്യമാക്കി കുമ്മനം archived link FB post റിപ്പോർട്ടർ ചാനൽ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.  archived link ഈ പ്രചാരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് […]

Continue Reading

ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കിയെന്ന് വ്യാജ പ്രചരണം…

വിവരണം  രാഷ്ട്രീയ പ്രവർത്തകരിൽ ഏറെപ്പേരും പലപ്പോഴും അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് വിധേയരാകാറുണ്ട്. അതിന്  രാഷ്ട്രീയ ഭേദമില്ല. മുൻ ബിജെപി സംസ്ഥാന പ്രസിഡന്റും മുൻ മിസോറാം ഗവർണ്ണരുമായിരുന്ന കുമ്മനം രാജശേഖരൻ പറ്റി  ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത ചില മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്. വാർത്ത ഇതാണ് “ബിജെപി സംസ്ഥാന ഓഫീസിലെ റൂമിൽ നിന്നും കുമ്മനത്തെ പുറത്താക്കി പകരം താമസിക്കുന്നത് വി രാജേഷിനെ ഡ്രൈവർ” archived link FB post ഈ വാർത്തയുടെ സത്യാവസ്ഥ അറിയാനായി വായനക്കാരിൽ […]

Continue Reading

ഈ ദൃശ്യങ്ങൾ RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നതിന്‍റെതല്ല…

വിവരണം  Sakeer Redz Cvd എന്ന പ്രൊഫൈലിൽ നിന്നും ഏകദേശം രണ്ടു മാസം മുമ്പ് പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോ ഇപ്പോഴും ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. RSS ന്‍റെ ആസാമിലെ ഓഫീസ് ജനം അടിച്ചുപൊളിക്കുന്നു… എന്ന വിവിവരണത്തോടെ ഒരു ഓഫീസിൽ കുറേപ്പേർ ചേർന്ന് സംഘര്‍ഷമുണ്ടാക്കുന്നതിന്‍റെയും കസേരകളും മറ്റും തകർക്കുന്നതിന്‍റെയും ന്യൂസ് 18 ചാനൽ പ്രസിദ്ധീകരിച്ച ദൃശ്യങ്ങളുടെ വീഡിയോ ആണ് പോസ്റ്റിലുള്ളത്. archived link FB post ആസ്സാമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ഡിസംബർ മാസം നിരവധി പ്രതിഷേധങ്ങളും റാലികളും […]

Continue Reading

‘ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി’ എന്ന വാർത്ത സത്യമോ..?

വിവരണം  അലി കൊണ്ടോട്ടി‎‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ‎POLITICS-KERALA മാന്യമായ രാഷ്ട്രീയ ചര്‍ച്ചയ്ക്കൊരിടം എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന്  ഇതുവരെ 2000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ് : “ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കൈത്താങ്ങായി സിപിഎം വെസ്റ്റ് ബംഗാൾ 50 കോടി” എന്ന വാചകവും ഒപ്പം വെസ്റ്റ് ബംഗാൾ സിപിഎം നേതാവ് ബിമൻ ബസുവിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. പോസ്റ്റിന്  അടിക്കുറിപ്പായി “മൂരികൾ ഇന്ന് ഇവിടെ  കുരു പൊട്ടി ചാകും” എന്ന […]

Continue Reading