FACT CHECK: നേപ്പാള്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനം എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ഹിമാചല്‍ അസ്സംബ്ലിയിലെ ദൃശ്യങ്ങള്‍…

നേപ്പാള്‍ പാര്‍ലാമെന്‍റില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച് പ്രസംഗം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ നേപ്പാളിലെതല്ല, ഇന്ത്യയിലെ തന്നെയാണ്. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു സഭയില്‍ ഒരു ജനപ്രതിനിധി പ്രസംഗിക്കുന്നത് കേള്‍ക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തില്‍ ഏറ്റവും മികിച്ച പ്രധാനമന്ത്രി എന്ന് എതിര്‍ പക്ഷം പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധിച്ചാണ് ഈ ജനപ്രതിനിധി […]

Continue Reading

FACT CHECK: മെക്സിക്കന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെ ഏഴു വര്‍ഷം പഴക്കമുള്ള ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

വിവരണം ഇക്കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്ന ചിത്രമാണിത്.  ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: മെക്സിക്കോ പാർലമെന്‍റ്  അംഗം പാർലമെന്റിൽ തന്റെ വസ്ത്രങ്ങളെല്ലാം സംവാദത്തിനിടെ നീക്കംചെയ്തു. “എന്നെ നഗ്നനായി കാണുന്നതിൽ നിങ്ങൾ ലജ്ജിക്കുന്നു. പക്ഷേ നിങ്ങളുടെ ജനങ്ങളെ തെരുവുകളിൽ നഗ്നരായി, നഗ്നപാദരായി, നിരാശരായി, തൊഴിലില്ലാത്തവരായി, വിശപ്പുള്ളവരായി കാണുമ്പോൾ നിങ്ങൾ ലജ്ജിക്കുന്നില്ല! അതും അവരുടെ പണവും സമ്പത്തും എല്ലാം നിങ്ങൾ തന്നെ മോഷ്ടിച്ചതിന് ശേഷം.” അദ്ദേഹം പാർലമെന്റിനോട് പറഞ്ഞു എന്തൊരു ധൈര്യമുള്ള മനുഷ്യൻ! ഇങ്ങനെയായിരിക്കണം ഒരു […]

Continue Reading

ഈ ചിത്രം ഇസ്ലാമിലേക്ക് മതംമാറിയ ഇറ്റലിയന്‍ പാര്‍ലമെന്‍റ് അംഗത്തിന്‍റെതല്ല, സത്യാവസ്ഥ ഇങ്ങനെ…

സാമുഹ്യ മാധ്യമങ്ങളില്‍ ലോകത്തിലെ പ്രമുഖ വ്യക്തികള്‍ മതം മാറി അന്യ മതം സ്വീകരിക്കുന്നത്തിന്‍റെ വാര്‍ത്ത‍കള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സാധാരണമായി നമ്മള്‍ കാണാറുണ്ട്. സ്വന്തം മതം വിട്ടു അന്യ മതത്തിലേക്ക് വന്നവരെ ആ മതക്കാര്‍ സ്വാഗതം ചെയ്യുന്ന പോസ്റ്റുകളാണ് ഇവ. ഇത്തരത്തിലൊരു പോസ്റ്റ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. ഈ പോസ്റ്റിന്  3000 ത്തോളം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഒരു പാര്‍ലമെന്‍റ് അംഗം ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് പോസ്റ്റില്‍ വാദിക്കുന്നത്. പോസ്റ്റില്‍ മതം മാറി ഇസ്ലാമിലേക്ക് വന്ന ഈ […]

Continue Reading

പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പരാമർശം നടത്തിയോ…?

വിവരണം  Dharan Anchery എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2020 ജനുവരി 9 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്. പാർലമെന്‍റ് പാസാക്കിയ നിയമത്തിനെതിരെ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വാർത്തയോടൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി കഴിഞ്ഞ നവംബർ മാസം  ചുമതലയേറ്റ ശരദ് അരവിന്ദ് ബോബ്‌ഡെയുടെ ചിത്രവും പോസ്റ്റിലുണ്ട്.  archived link FB post അടുത്ത കാലത്ത് പാർലമെന്‍റിന്‍റെ ഇരു സഭകളും പാസ്സാക്കി നിയമമായി മാറിയ […]

Continue Reading

രമ്യ ഹരിദാസ് എംപി പൗരത്വ ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ പാട്ടുപാടി പ്രതിഷേധിക്കാൻ തീരുമാനിച്ചോ…?

വിവരണം Pratheesh R Eezhavan എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 12  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ആലത്തൂർ എംപി രമ്യ ഹരിദാസിന്‍റെ ചിത്രത്തിനൊപ്പം നൽകിയിരുന്ന വാർത്ത ഇതാണ് : പൗരത്വ ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ ഡിസംബർ 15  ഞായറാഴ്ച പെങ്ങളൂട്ടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ  പാട്ട് ഉണ്ടായിരിക്കുന്നതാണ്. രമ്യ ഹരിദാസ് എംപി തന്‍റെ പാട്ട് അവതരണം കൊണ്ട് ശ്രദ്ധേയയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ  വേളയിൽ രമ്യ ഹരിദാസ് പാട്ടുപാടി വോട്ടർമാരുടെ […]

Continue Reading

പൗരത്വ ബില്ലിനെതിരെ എ.എം.ആരിഫ് എംപി വോട്ട് ചെയ്തില്ലെന്ന പ്രചരണം സത്യമാണോ?

രാജ്യത്തെ ദളിത്-മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടുക എന്ന ലക്ഷ്യത്തോടെ ലോക്‌സഭയില്‍ അവതരിപ്പിച്ച പൗരത്വ ബില്ലിന്‍റെ നിര്‍ണായക വോട്ടെടുപ്പില്‍ നിന്നും എ.എം.ആരിഫ് എംപി മുങ്ങി എന്ന പേരില്‍ നിരവധി പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം ലീഗ് എംപിമാരെ സഭയില്‍ എത്തിക്കുന്ന തിരക്കിനിടയില്‍ ആലപ്പുഴ തരി മുങ്ങി,, എന്ന തലക്കെട്ട് നല്‍കിയാണ് പോസ്റ്റ് പ്രചരിക്കുന്നത്. സയ്യിദ് മുഹമ്മദ് ഷാഫി എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 11ല്‍ അധികം ഷെയറുകളും 10ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived […]

Continue Reading

തമ്മിലടിച്ചതിനാണോ കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയത്?

വിവരണം ലോക്‌സഭയില്‍ തമ്മിലടിച്ച കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്നും പുറത്താക്കി.ഹൈബി ഈടനേയും ടി.എന്‍.പ്രതാപനെയുമാണ് പുറത്താക്കിയത്. കൊങ്ങികള്‍ ഇന്ന് റെസ്റ്റ് ഇല്ലാതെ ന്യായീകരിച്ച് ചാവും. എന്ന പേരില്‍ ഒരു പോസ്റ്റര്‍ നവംബര്‍ 26ന് ഫെയ്‌സ്ബുക്കില്‍ Che Guevara army ചെഗുവേര ആര്‍മി എന്ന പേരിലുള്ള പേജില്‍ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 654ല്‍ അധികം ഷെയറുകളും 597ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ലോക്‌സഭ സമ്മേളനത്തിനിടയില്‍ തമ്മിലടിച്ചതിനാണോ രണ്ട് എംപിമാരെയും പുറത്താക്കികയത്? എന്താണ് വസ്‌തുത എന്ന് […]

Continue Reading

ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് മാപ്പ് പറഞ്ഞോ…?

വിവരണം  ജനപക്ഷം റെജി പൂവത്തൂർ 2019 ഏപ്രിൽ 10 നു പ്രസിദ്ധീകരിച്ച,  900 ത്തോളം ഷെയറുകളുമായി വൈറലായിരുന്നു  ഒരു പോസ്റ്റ് പല പ്രൊഫൈലുകളിൽ നിന്നും പുതുതായി വിവരണങ്ങളും ചേർത്ത് ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. “ശശി തരൂരിന്‍റെ ആവിശ്യം ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചു ജാലിയൻ വാലാബാഗ് കൂട്ടകൊലക്ക് മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്.” എന്ന അടിക്കുറിപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ എംഎയുടെയും കോൺഗ്രസ്സ് എംപി ഡോ. ശശി തരൂരിന്റെയും ചിത്രങ്ങളും ഒപ്പം തരൂർ ഇന്ത്യയുടെ അഭിമാനം […]

Continue Reading