എം‌എല്‍‌എ കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടിയ  വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നു…

കോൺഗ്രസ് എംഎൽഎ കെ ബാബുവിന്‍റെ അനധികൃത സ്വത്ത് കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉത്തരവിട്ടതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തൃപ്പൂണിത്തുറയിൽ ഇടതുപക്ഷ പാർട്ടിയായിരുന്നു എം സ്വരാജിനെ പരാജയപ്പെടുത്തിയാണ് കെ ബാബു എംഎൽഎ ആയത്.  മനോരമ ദിനപത്രം കെ ബാബുവിന്‍റെ സ്വത്ത് ഇ ഡി കണ്ടുകിട്ടിയ വാർത്ത പ്രസിദ്ധീകരിച്ചത് മറ്റൊരു തരത്തിലാണ് എന്ന് സൂചിപ്പിച്ച് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം “സി പി എം നേതാവ് എം സ്വരാജിന്‍റെ എതിരാളിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി” എന്ന […]

Continue Reading

പെട്രോള്‍ നിരക്ക് ശ്രീലങ്കയിലും നേപ്പാളിലും ഇന്ത്യയെക്കാള്‍ കുറവാണ് എന്ന വ്യാജ പ്രചരണത്തിന് പിന്നിലെ വസ്തുത അറിയൂ…

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും ഒരു ഭാഗത്ത് ഗംഭീരമായി നടത്തുമ്പോള്‍ ഇന്ത്യയില്‍ അയല്‍ രാജ്യങ്ങളെക്കാള്‍ പെട്രോള്‍ വില കൂടുതലാണെന്ന് സൂചിപ്പിച്ച് ചില പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പെട്രോള്‍ ലിറ്ററിന് രാവണൻ ലങ്കയിൽ 51 സീതയുടെ നേപ്പാളിൽ 53 ശ്രീരാമന്റെ ഇന്ത്യയിൽ 110 എന്ന വാചകങ്ങള്‍ എഴുതിയ പോസ്റ്ററാണ് പ്രചരിക്കുന്നത്.  FB post archived link അതായത് ശ്രീലങ്കയില്‍ പെട്രോളിന് വെറും 51 രൂപ മാത്രമാണ് ലിറ്ററിന് ഉള്ളതെന്നും നേപ്പാളില്‍ ലിറ്ററിന് 53 രൂപ നിരക്കില്‍ ലഭിക്കുമെന്നും […]

Continue Reading

പെട്രോള്‍,ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണോ? 

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില രാജ്യത്ത് ഏറ്റവും കൂടതലാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ അവകാശവാദത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് എന്ന് നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു പോസ്റ്റര്‍ കാണാം. ഈ പോസ്റ്ററില്‍ പറയുന്നത് ഇങ്ങനെയാണ്: “പെട്രോള്‍, ഡീസല്‍ വിലയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്.” എന്നാല്‍ ഈ പോസ്റ്റില്‍ അവകാശപ്പെടുന്നത് സത്യമാണോ എന്ന് നമുക്ക് പരിശോധിക്കാം.  വസ്തുത അന്വേഷണം ഞങ്ങള്‍ പെട്രോള്‍ […]

Continue Reading

കേരള  സര്‍ക്കാര്‍ പെട്രോളിന് 2.41,  ഡീസലിന് 1.36 രൂപ എന്നിങ്ങനെ ഇന്ധനവിലയില്‍ ഇളവ് നടപ്പിലാക്കിയോ..? വസ്തുത അറിയൂ…

കേന്ദ്രസർക്കാർ പെട്രോൾ-ഡീസൽ നികുതിയിളവ് പ്രഖ്യാപിക്കുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ സംസ്ഥാന സർക്കാരും പെട്രോളിനും ഡീസലിനും നികുതി ഇളവ് പ്രാബല്യത്തില്‍ വരുത്തിയെന്ന് വാർത്ത പ്രചരിച്ചു  പ്രചരണം റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡില്‍ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെ: സംസ്ഥാന സർക്കാരും കുറച്ചു പെട്രോളിന് 2.41 രൂപ ഡീസലിന് 1.36 രൂപ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വാർത്തയ്ക്ക് ആധാരമായി  ന്യൂസ് കാർഡിൽ നൽകിയിട്ടുണ്ട്. FB post archived link കൈരളി ഓൺലൈൻ പതിപ്പിലും സമാന വാർത്തയുണ്ട്:  FB post […]

Continue Reading

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം  പെട്രോള്‍ വില 100 രൂപയ്ക്ക് താഴെയാണോ… സത്യമിതാണ്…

കഴിഞ്ഞദിവസം പെട്രോൾ ഡീസൽ എസ് പാചകവാതക നിരക്കുകളിൽ കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഇതിനു പുറമേ സംസ്ഥാന സർക്കാരും നിരക്കുകളിൽ ചെറിയ ഇളവ് വരുത്തുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ പെട്രോളിന് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ലിറ്ററിന് ഡീസൽലിറ്ററിന് 6 രൂപയും കുറച്ചു. ഇതോടനുബന്ധിച്ച് കുറയുന്ന മറ്റു നികുതികൾ കൂടി കണക്കിലെടുക്കുമ്പോൾ ഉപഭോക്താവിന് പെട്രോളിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം […]

Continue Reading

‘പണം മരത്തില്‍ ഉണ്ടാവുന്നതല്ല; വാങ്ങിയ  കടം വീട്ടാന്‍ പെട്രോള്‍ വില കൂട്ടും’ എന്ന് ഡോ. മന്മോഹന്‍ സിംഗ് പറഞ്ഞിട്ടില്ല…

ഒരു ലക്ഷത്തി നാല്പത്തിനായിരം രൂപ കടമുള്ളതു കാരണം പെട്രോള്‍ വില ഇനിയും കൂട്ടും എന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തന്‍റെ ഒരു പ്രസംഗത്തില്‍ പറഞ്ഞിരുന്നു എന്ന വ്യാജ പ്രചരണം സമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന്‍റെ വൈറല്‍ വീഡിയോ പരിശോധിച്ചു. അദ്ദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു വാര്‍ത്ത‍യുടെ ക്ലിപ്പിംഗ് കാണാം. വാര്‍ത്ത‍യില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്‌ […]

Continue Reading

കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികളെന്ന വാര്‍ത്ത ഇതിനോടകം പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധവും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ബാരിലിന് 130 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അതിനിടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില വര്‍ദ്ധക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇന്നലെ രാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്ക് എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വി […]

Continue Reading

EXPLAINED: ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ച ആനുകൂല്യം എല്ലാവര്‍ക്കും ലഭിക്കില്ല…

പെട്രോൾ ഡീസൽ വിലവർധന ഇപ്പോഴും അതും ചൂടുപിടിച്ച ചർച്ച വിഷയം തന്നെയാണ് ചില സംസ്ഥാന സർക്കാരുകൾ പെട്രോൾ വില കുറയ്ക്കാൻ തയ്യാറായി.  കേരള സര്‍ക്കാര്‍ ഇതേവരെ കുറച്ചിട്ടില്ല എന്ന്  പരക്കെ ആക്ഷേപമുണ്ട്. ഇപ്പോള്‍ ജാർഖണ്ഡ് സർക്കാർ പെട്രോളിന് 25 രൂപ കുറച്ചതായി ആയി സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. archived link FB post “ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വിസ്മയം ആകുന്നു. പെട്രോളിന് കുറച്ചത് 25 രൂപ…”എന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്.  ഞങ്ങൾ പോസ്റ്റിനെ കുറിച്ച് അന്വേഷിച്ചപ്പോൾ ജാർഖണ്ഡിൽ നിന്നും […]

Continue Reading

FACT CHECK – കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതെന്ന് ധനകാര്യമന്ത്രി പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ദ്ധനവും സംസ്ഥാനത്തിന്‍റെ നികുത്തി കുറയ്ക്കലും സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി സമരങ്ങള്‍ നടത്തി വരുകയാണ്. ഇതിനിടയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ […]

Continue Reading

EXPLAINED: കേന്ദ്രം പെട്രോളിന് 5 രൂപയും ഡീസലിനും 10 രൂപയും കുറച്ചപ്പോള്‍ കേരളത്തില്‍ പെട്രോളിന് 6.40 രൂപയും ഡീസലിന് 12.30 രൂപയും കുറഞ്ഞത് ഇങ്ങനെ…

കേന്ദ്ര സര്‍ക്കാര്‍ ഇയടെയായി പെട്രോളിന്‍റെയും ഡീസലിന്‍റെയും മുകളില്‍ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയാണ് ലിറ്ററിന്‍റെ പിന്നാലെ കുറച്ചത്. ഇതിന് ശേഷം പല സംസ്ഥാനങ്ങളും പെട്രോലിന്‍റെയും ഡീസലിന്‍റെയും മുകളില്‍ ഈടാക്കുന്ന നികുതി കുറയ്ച്ചിരുന്നു.  പക്ഷെ കേരളമടകം ചില സംസ്ഥാനങ്ങള്‍ ഇന്ധനത്തിന്‍റെ മുകളില്‍ ഈടാക്കുന്ന നികുതി കുറയ്ക്കാനാകില്ല  എന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. കേരളം നികുതി കുറക്കണം എന്ന ആവശ്യം പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിച്ചിരുന്നു. ഇതിന്‍റെ പശ്ചാതലത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ കേരളം നികുതി കുറക്കില്ല […]

Continue Reading

FACT CHECK: വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് തമിഴ്നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പെട്രോള്‍ നികുതി കുറച്ചുവെന്ന് വ്യാജ പ്രചരണം…

ഇന്ധനവില എക്കാലത്തും വാര്‍ത്താ പ്രാധാന്യമുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍  നികുതി കുറച്ചാല്‍ ഇന്ധനവില കുറയുമെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പലരും പ്രചരണം നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നികുതി കുറച്ച് പെട്രോള്‍ വിലവര്‍ദ്ധന നേരിടുന്നു എന്ന മട്ടില്‍  വാര്‍ത്ത നല്‍കിയിട്ടുള്ള സണ്‍ ടിവി തമിഴ് ചാനല്‍ വാര്‍ത്തയുടെ ഒരു  സ്ക്രീന്‍ഷോട്ട് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം  മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ ഫോട്ടോ സഹിതമാണ് സ്ക്രീന്‍ഷോട്ട്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. തമിഴ് ഭാഷയിലെ വാചകങ്ങള്‍ പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെയാണ് അര്‍ഥം വരുക: “പെട്രോൾ വിലയിൽ കുറവ് വരുന്നു! തമിഴ്നാട്ടിൽ പെട്രോൾ […]

Continue Reading

FACT CHECK: കേരള കൌമുദിയുടെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് സി.പി.എമ്മിനെതിരെ വ്യാജപ്രചരണം…

പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ പ്രതിഷേധിക്കാന്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന സ്വന്തം പിതാവിന്‍റെ കാല്‍ ഒരു സി.പി.എം. പ്രവര്‍ത്തകന്‍ തല്ലിയൊടിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. ഈ പ്രചരണത്തിന്‍റെ അടിസ്ഥാനം കേരള കൌമുദിയുടെ ഒരു വാര്‍ത്ത‍യുടെ സ്ക്രീന്‍ഷോട്ട് ആണ്.  പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ സ്ക്രീന്‍ഷോട്ട് എഡിറ്റ്‌ ചെയ്ത് നിര്‍മിച്ചതാണ് എന്ന് കണ്ടെത്തി. പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

FACT CHECK: തെഞ്ഞെടുപ്പില്‍ പെട്രോള്‍ വില വര്‍ധനയും തൊഴില്ലായ്മയും ചര്‍ച്ച ചെയ്യരുത് എന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിട്ടില്ല…

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ പെട്രോള്‍-ഗ്യാസ് വിലയോ തൊഴിലില്ലായ്മയോ ചര്‍ച്ച ചെയ്യാതെ ശബരിമലയും രാമക്ഷേത്രം പോലെയുള്ള പ്രശ്നങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാവു എന്ന് പറഞ്ഞു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Screenshot: Facebook post sharing screenshot of a news article based on a statement allegedly […]

Continue Reading

FACT CHECK: മുന്‍ കോണ്‍ഗ്രസ്‌ കേന്ദ്ര മന്ത്രി ജയ്പാല്‍ റെഡ്ഡിയെ കുറിച്ച് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

Thumbnail Image Credit, Biswaroop Ganguly, Wikimedia Commons. ഇന്ധന വില വര്‍ദ്ധന നിലവില്‍ സാധാരണകാരുടെ ഇടയില്‍ വലിയൊരു ചര്‍ച്ച വിഷയമാണ്. ഈ ചര്‍ച്ചകള്‍ സാമുഹ്യ മാധ്യമങ്ങളിലും സജീവമായി നടക്കുന്നുണ്ട്. ഈ വിലവര്‍ദ്ധനവിന് കാരണം പെട്രോള്‍/ഡീസല്‍ നിരക്ക് കമ്പനികള്‍ക്ക് നിശ്ചയിക്കാനുള്ള അധികാരമാണ് എന്ന് പലരും അഭിപ്രായപെടുന്നു.  ഇതിന്‍റെ പശ്ചാതലത്തില്‍ മുതിര്‍ന്ന് കോണ്‍ഗ്രസ്‌ നേതാവായിരുന്ന ജയ്പാല്‍ റെഡ്ഡി യു.പി.എ. സര്‍ക്കാരില്‍ പെട്രോളിയം മന്ത്രി ആയിരിക്കുമ്പോള്‍ അദ്ദേഹം പെട്രോള്‍ നിരക്ക് തിരുമാനിക്കുന്നതിന്‍റെ അധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കുന്നത്തിനെ എതിര്‍ത്തതിനാലും അംബാനിയുടെ […]

Continue Reading

FACT CHECK: സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തിയോ? സത്യാവസ്ഥ അറിയൂ…

സംഘ പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധം നടത്തുന്നു കുടാതെ മോദി സര്‍ക്കാര്‍ കള്ളനാണ് എന്നും പറയുന്നു എന്ന വാദത്തോടെ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയില്‍ കാണുന്നത് സംഘ പ്രവര്‍ത്തകരല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയില്‍ കാണുന്ന യഥാര്‍ത്ഥ സംഭവം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് കാവി കൊടി പിടിച്ചും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചും […]

Continue Reading

FACT CHECK: ഇന്ത്യയിലെ പെട്രോള്‍ നിരക്ക് ഇറ്റലി, ക്യൂബ, ബംഗ്ലാദേശ് എന്നി രാജ്യങ്ങളെക്കാള്‍ അധികമാണോ…?

ഈയിടെ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയില്‍ വില വളരെ അധികം കുറഞ്ഞതായി നമ്മള്‍ വാര്‍ത്ത‍കളില്‍ കേട്ടിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വില്പനിയില്‍ ക്രൂഡ് ഓയിലിന് വില്ല കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡിസല്‍ വില്ല കുറയ്ക്കാത്തതിനാല്‍ ഏറെ പ്രതിഷേധം ജനങ്ങള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചിരുന്നു. ഇതിന്‍റെ ഇടയിലാണ് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്‍റെ മുകളിലുള്ള എക്സൈസ് നിരക്ക് കുട്ടാന്‍ തിരുമാനം എടുത്തത്. ഇതിനെ തുടര്‍ന്ന് സര്‍ക്കിനെതിരെ പല കുറിപ്പുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപെട്ടിരുന്നു. ഇത്തരത്തില്‍ ഒരു കുറിപ്പാണ് ഞങ്ങളുടെ ശ്രദ്ധയില്‍ […]

Continue Reading

ഭരണത്തില്‍ വീണ്ടും എത്തിയാല്‍ ഇന്ധനവില പത്തു രൂപയായി കുറയ്ക്കുമെന്ന് മോദി വാഗ്ദാനം നല്‍കിയോ?

വിവരണം വീണ്ടും അധികാരത്തില്‍ എത്തിയാല്‍ മോദി സര്‍ക്കാര്‍ പെട്രോള്‍-ഡീസല്‍ വില 10 രൂപയാക്കുമെന്ന വാഗ്ദാനം നല്‍കിയതായി സുദർശനം എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്‍റെ തലക്കെട്ട് ഇപ്രകാരമാണ്- മോഡിജിയുടെ ധീരമായ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം.ബിജെപി വീണ്ടും അധികാരത്തിലേറിയാൽ വെറും 10 രൂപക്ക് ഓരോ ഭാരതീയനും ഒരു ലിറ്റർ പെട്രോൾ…. കമ്മി കൊങ്ങി ആപ്പൻമാർ ഇന്ന് കുരു പൊട്ടി ചാവും… Archived Link പോസ്റ്റിന് ഇതുവരെ 150ല്‍ അധികം ലൈക്കുകളും 30ല്‍ അധികം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ […]

Continue Reading