കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറലായ പ്രചരണം. ആന്ധ്രപ്രദേശില്‍ രജിസ്ടര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റെന്നും കര്‍ണാടകയിലെ ഭരണത്തിന്‍റെ തണലില്‍ പിടികൊടുക്കാതിരുന്ന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണത്തില്‍ ഏറിയപ്പോള്‍ തന്നെ പിടികൂടിയെന്നും ഇത് ഡി.കെ.ശിവകുമാറിന്‍റെ കഴിവാണെന്നും അവകാശവാദം ഉന്നയിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- *കർണാടക ബി ജെ പി അധ്യക്ഷനെ അർധരാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് […]

Continue Reading

സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന സന്ദേശം വ്യാജമാണ്.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്പ് നല്‍കുന്നു എന്ന പേരിലുള്ള പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പ്.. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ തന്നെ രജിസ്ടര്‍ ചെയ്യുക.. https://kerala.ugm.edu.pl/register.html എന്ന തലക്കെട്ട് നല്‍കിയാണ് പ്രചരണം. വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് അധികവും ഈ സന്ദേശം പ്രചരിക്കുന്നത്. പലരും ഇതിനോടകം രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഫാക്‌ട് ക്രെസെന്‍ഡോ മലയാളത്തിന്‍റെ ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേര്‍ ഇത് വസ്‌തുതാപരമാണോ എന്ന് […]

Continue Reading

ട്രെയിന്‍ തീ വെപ്പ് കേസ് പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലീസ് സൗകര്യം നല്‍കുമെന്ന് മാതൃഭൂമി ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രയ്ക്കിടെ പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയും തുടര്‍ന്ന് മൂന്ന് പേരുടെ മരണത്തിന് ഇരയാകുകയും ചെയ്ത സംഭവത്തിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മാതൃഭൂമി ന്യൂസ് ചാനല്‍ നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് ഒരു സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രതിക്ക് നോമ്പ് തുറക്കാനും നിസ്കാരം നടത്താനും സൗകര്യം കൊടുക്കും കേരള പോലീസ്.. എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജയകുമാര്‍ വേലിക്കകത്ത് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

പോലീസിനെ വെട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുന്ന റൈഡര്‍ – ദൃശ്യങ്ങള്‍ സിനിമയിലെതാണ്…

പോലീസിനെ വിദഗ്ദ്ധമായി വെട്ടിച്ച് റൈഡര്‍ ബൈക്കിൽ രക്ഷപെട്ട് പോകുന്ന കൗതുകകരമായ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്  പ്രചരണം ചുറ്റും നിൽക്കുന്ന പോലീസിനെ വെട്ടിച്ച് മനസ്സാന്നിധ്യവും സ്ഥൈര്യവും കാണിച്ച് മുഖം മറച്ച ഒരു ബൈക്ക് റേസിംഗ് നടത്തി അതിസാഹസികമായി രക്ഷപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ക്രമസമാധാനവും നിയമവും പാലിക്കുന്ന പോലീസിന് ചില വിരുതന്മാരുടെ മുന്നില്‍ അടിപതറി പോകുന്നു എന്നു സൂചിപ്പിച്ച് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇതാണോ പോലീസുകാരെ ഇട്ടു വട്ടം കറ ക്കി എന്നു […]

Continue Reading

ഏഷ്യാനെറ്റ് അവതാരക സിന്ധു സൂര്യകുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ചിത്രമാണോ പ്രചരിക്കുന്നത്? വസ്തുത അറിയാം..

വിവരണം ലഹരിക്കെതിരായ വാര്‍ത്ത പരമ്പരയില്‍ ഏഷ്യാനെറ്റ് ന്യൂസ് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് സംരക്ഷേണം ചെയ്തു എന്ന ആരോപണമായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. നിരവധി വ്യാജ പ്രചരണങ്ങളും ഏഷ്യാനെറ്റ് ന്യൂസ് വിഷയത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഫാക്‌ട് ക്രെസെന്‍ഡോ ഈ പ്രചരണങ്ങളെ കുറിച്ച് ഫാക്‌ട് ചെക്കുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. അതെ സമയം വ്യാജ വാര്‍ത്ത വിഷയത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ അവതാരിക സിന്ധു സൂര്യകുമാറിനെ പോലീസ് ചോദ്യം ചെയ്യലിന് പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നെഞ്ച് വേദനയാണെന്ന് […]

Continue Reading

കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഞ്ചാവുമായി പിടിച്ച ‘SFI’ക്കാരെ അറസ്റ്റ് ചെയ്തതിന് മലപ്പുറം അരിക്കോട് പോലീസ് സ്റ്റേഷനിൽ ഭീക്ഷണി പെടുത്തുന്ന ‘സി.പി.എം.പ്രവർത്തകർ,,,!!!* ലഹരിക്കെതിരെ പോരാടുകയല്ല ഇവർ യഥാർഥത്തിൽ ചെയ്യുന്നത്, വളർന്നുവരുന്ന തലമുറകളെ വഴിതെറ്റിക്കൽ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… ഇങ്ങനെ തന്നെ No.1 കേരളം വളരട്ടെ. “അനുഭവം ഗുരു”. നാളെ നമ്മുടെ മക്കളും ഇതുപോലെ ആകാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം… എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പോലീസ് കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ […]

Continue Reading

വാച്ച് യുവര്‍ നെയ്ബര്‍ എന്നൊരു പദ്ധതി കേരള പോലീസ് നടപ്പാക്കിയിട്ടില്ല… യാഥാര്‍ഥ്യം ഇതാണ്…

ലോകം അവനവനിലേക്ക് ചുരുങ്ങിയ ഇക്കാലത്ത് അയൽപക്ക ബന്ധങ്ങള്‍ നഗര-ഗ്രാമ ഭേദമില്ലാതെ ദുര്‍ബലമാണ്. പലയിടത്തും ഭവനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും, ‘അയല്‍ക്കാര്‍ ആരും സംഭവം അറിഞ്ഞില്ല’- വാർത്താമാധ്യമങ്ങൾ വഴിയാണ് തൊട്ടപ്പുറത്ത് നടന്ന കാര്യങ്ങൾ തങ്ങൾ അറിഞ്ഞതെന്ന് മാധ്യമപ്രവർത്തകരോട് നാട്ടുകാര്‍ വിശദീകരിക്കുന്നതായി നിങ്ങൾ ഇതിനോടകം പല സന്ദര്‍ഭങ്ങളിലും ചാനല്‍ വാര്‍ത്തകള്‍ടയില്‍ കണ്ടിട്ടുണ്ടാവും. അയൽപക്ക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കേരള പോലീസ് പദ്ധതി രൂപീകരിച്ചെന്നും ‘വാച്ച് യുവർ നെയ്ബർ’ എന്നാണ് പദ്ധതിയുടെ പേരെന്നും അവകാശപ്പെട്ട് ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

പൊതുസ്ഥലത്ത് ലഹരി വസ്തു ഉപയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ കേരള പോലീസിലെതല്ല… സത്യമിതാണ്…

നിരോധിത ലഹരി പദാർഥങ്ങളുടെ ഉപയോഗം സമൂഹത്തിൽ വർദ്ധിച്ചു വരികയാണ് എന്ന പോലീസ് റിപ്പോർട്ടുകൾ ദിവസേനയെന്നോണം പുറത്തുവരുന്നുണ്ട്.  ഇതിനിടെ കേരള പൊലീസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ ലഹരി ഉപയോഗിക്കുന്നു എന്ന മട്ടിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളെ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഗതാഗതം നടക്കുന്ന ഒരു റോഡരികിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഗൌരവത്തോടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. അദ്ദേഹത്തിന് പുറകില്‍ സ്കൂള്‍ യൂണിഫോമിട്ട ഒരു വിദ്യാര്‍ത്ഥി നില്‍ക്കുന്നുണ്ട്.  പോക്കറ്റിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നം എന്നു […]

Continue Reading

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെയുള്ള പീഡന പരാതിയെ കുറിച്ചുള്ള വാര്‍ത്ത മനോരമ ന്യൂസ് വളച്ചൊടിച്ച് നല്‍കിയോ? എന്താണ് വസ്‌തുത എന്ന് അറിയാം…

വിവരണം പെരുമ്പാവൂര്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിയാണ് ഇപ്പോള്‍ മുഖ്യധാര മാധ്യമങ്ങളിലെയും സമൂഹമാധ്യമത്തിലെയും പ്രധാന ചര്‍ച്ചാ വിഷയം. അതെ സമയം മനോരമ ന്യൂസ് കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെയുള്ള പരാതി സംബന്ധിച്ച് വാര്‍ത്ത നല്‍കിയത് വിചിത്രമായ രീതിയിലാണെന്ന് ആരോപിച്ച് മനോരമ ന്യൂസിന്‍റെ പേരില്‍ ഒരു സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈംഗിക പീഡനം, സിപിഎം നേതാവിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസ് എന്ന തലക്കെട്ട് നല്‍കി തിരുവനന്തപുരം 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം നേതാവ് […]

Continue Reading

കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കഞ്ചാവിന്‍റെയും എം‍ഡിഎംഎ പോലെയുള്ള കെമിക്കല്‍ ലഹരിമരുന്നുകളുടെയും ഉപയോഗവും വില്‍പ്പനയും വ്യാപകമായി വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് ഇതിനെതിരെ കര്‍ശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിമരുന്നിന് എതിരെ ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പോലീസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പ്രസ് റിലീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്- […]

Continue Reading

മതിയായ ഇന്ധനമില്ലാ എന്ന കാരണത്താലാണോ പോലീസ് ഇരുചക്രവാഹന യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം റോഡ് നിയമ ലംഘനത്തിന് പോലീസ് ഒരു ബൈക്ക് യാത്രികനില്‍ നിന്നും ഈടാക്കിയ പിഴയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എറണാകുളം പൂക്കാട്ടുപടിയില്‍ ഇരുചക്രവാഹനം ഒടിച്ചയാളില്‍ നിന്നും മതിയായ ഇന്ധനം വാഹനത്തിനില്ല എന്ന കാരണം ചെല്ലാനില്‍ രേഖപ്പെടുത്തി പോലീസ് 250 പിഴ ഈടാക്കി എന്നതാണ് പ്രചരണം. പിഴ ഈടാക്കിയ ശേഷം പോലീസ് നല്‍കിയ ഇ-ചെല്ലാന്‍റെ പകര്‍പ്പ് സഹിതമാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും ഇതെ കുറിച്ച് വാര്‍ത്ത നല്‍കി. ഒരു ബൈക്ക് യാത്രികന്‍ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ […]

Continue Reading

ഇന്തോനേഷ്യയിലെ ഈ പോലീസുകാരനെ ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല മയക്കുമരുന്ന് കേസിലാണ്…

Image Credit: Tribunnews.com ഇന്തോനേഷ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൈകൂലി വാങ്ങുമ്പോള്‍ പിടിക്കപെട്ടു. ഇതിനു ശേഷം പരസ്യമായി ആ ഉദ്യോഗസ്ഥന്‍റെ യുണിഫോം ഊരിമാറ്റി ആ ഉദ്യോഗസ്ഥനെ പോലീസ് സേവനത്തില്‍ നിന്ന് പുറത്താക്കുന്നു എന്ന് വാദിച്ച് ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പോലീസ് ഉദ്യോഗസ്ഥനെ ഇപ്രകാരം ശിക്ഷിച്ചത് അഴിമതിയുടെ പേരിലല്ല എന്ന് കണ്ടെത്തി. എന്തായിരുന്നു ഈ പോലീസ് ഉദ്യോഗസ്ഥന്‍ ചെയ്ത കുറ്റം നമുക്ക് നോക്കാം. പ്രചരണം Facebook […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

വിവരണം എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് […]

Continue Reading

താലിബാന്‍റെ വാഹനത്തിന്‍റെ എഡിറ്റ്‌ ചെയ്ത ചിത്രം ഉപയോഗിച്ച് സമുഹ മാധ്യമങ്ങളില്‍ വര്‍ഗീയ പ്രചരണം…

താലിബാന്‍ വാഹനത്തില്‍ കാണുന്ന അടയാളങ്ങള്‍ കേരളത്തിലെ പോലീസ് വാഹങ്ങളില്‍ എന്ന തരത്തില്‍ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ സത്യാവസ്ഥ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് താലിബാന്‍ തീവ്രവാദികളുടെ വാഹനവും കേരളത്തിലെ ഒരു പോലീസ് വാഹനവുമായി താരതമ്യം കാണാം. പോസ്റ്ററില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “മുകളിലെത് താലിബാന്‍ പോലീസ്…താഴ്ത്തെത് കേരളാ പോലീസ്…” […]

Continue Reading

ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചാല്‍ ഇപ്പോഴും 100 രൂപയാണോ പിഴ? വസ്‌തുത അറിയാം..

വിവരണം വാഹന യാത്രക്കാരുടെ പേടിസ്വപ്നമാണ് പോലീസ്-മോട്ടോര്‍വാഹന വകുപ്പ് വാഹന പരിശോധന. നിയം ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇരുവകുപ്പുകളും സ്വീകരിച്ചു വരുന്നത്. ഏറ്റവും അധികം ഹെല്‍മെറ്റ് ധരിക്കാത്ത കേസുകളിലാണ് വകുപ്പുകള്‍ പിഴ ചുമത്തുന്നത്. പലപ്പോഴും പോലീസ് ചെക്കിങ് കണ്ട് ഭയന്ന് ഓടി അപകടങ്ങള്‍ സംഭവിച്ചതായും മുന്‍കാലങ്ങളില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ നിയമം പാലിക്കേണ്ടയെന്നും ചെക്കിങ് കണ്ടാല്‍ ഭയക്കേണ്ടതില്ലെയെന്നും വെറും നൂറ് രൂപ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ പോലീസ് പിടികൂടിയാല്‍ നല്‍കേണ്ട പിഴ എന്ന ഒരു വാര്‍ത്ത […]

Continue Reading

ഉപ്പിന് പകരം മൂത്രം ഉപയോഗിച്ചതിന് ബെംഗളുരു പോലീസ് പോപ് കോണ്‍ കച്ചവടക്കാരനെ പിടികൂടുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ബെംഗളുരു നഗരത്തിലെ ലാല്‍ബാഗ് പാര്‍ക്കിന് സമീപത്തെ പോപ്പ് കോണ്‍ വില്‍പ്പനക്കാരനെ പോലീസ് പിടികൂടിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പോപ്പ് കോണില്‍ ഉപ്പിന് പകരം മൂത്രം കലര്‍ത്തിയതിനാണ് ഇയാളെ പോലീസ് പിടികൂടിയെന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ അവകാശവാദം. ടിവി 9 കന്ന‍‍ഡയുടെ ഒരു വാര്‍ത്ത വീഡിയോയാണ് ഇത്തരത്തില്‍ പ്രചരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ബാംഗ്ലൂരിൽ ഉപ്പിന് പകരം മൂത്രം കലർത്തി പോപ്‌കോൺ തയ്യാറാക്കുന്നതിനിടെ പോപ്‌കോൺ സ്റ്റാൾ ഉടമ നയാസിനെ കൈയോടെ പിടികൂടി! ഇയാളെ നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചു! ബാംഗ്ലൂരിലെ […]

Continue Reading

തൃക്കാക്കരയിലെ വ്യാജ വീഡിയോ വിവാദത്തില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇന്ന് കഴിയുകയും യുഡിഎഫ് നിയോജക മണ്ഡലം നിലനിര്‍കത്തുകയും ചെയ്തു. എന്നാല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങള്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമായി തുടരുകയാണ്. തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ജോ ജസോഫിന്‍റെ എന്ന പേരില്‍ പ്രചരിച്ച അശ്ലീല വീഡിയോയെ കുറിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചത് യുഡിഎഫ് നേതൃത്വത്തിന്‍റെ അറിവോടെയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുമ്പോള്‍ പ്രചരിപ്പിച്ചതില്‍ പിടിയിലായത് സിപിഎം പ്രവര്‍ത്തകന്‍ തന്നെയാണെന്ന വാദവുമായി യുഡിഎഫും രംഗത്ത് വന്നിരുന്നു. പിടിയിലായ […]

Continue Reading

പ്രയാഗ് രാജില്‍ നിന്നുള്ള പഴയ വീഡിയോ ഗ്യാന്‍വാപിയുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയ സംഭവത്തെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുകയാണ്. കോടതിയുടെ വിധി വന്ന ശേഷം മാത്രമേ പ്രശ്നങ്ങളുടെ മുകളിൽ തീരുമാനം ഉണ്ടാവുകയുള്ളൂ. സംഭവവുമായി ബന്ധപ്പെട്ട് നിരവധി തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു പ്രചരണം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രചരണം  ശിവലിംഗം  കണ്ടെത്തിയതിനാൽ മസ്ജിദ് ഇനി അവിടെ അപ്രസക്തമാണെന്ന് ഒരു കൂട്ടം ഭക്തർ വാദിക്കുന്നുണ്ട്. ഈ വാദത്തിനെതിരെയും പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.  ഇത്തരത്തിൽ നടന്ന ഒരു പ്രതിഷേധം പോലീസ് അടിച്ചമർത്തുന്നു എന്നു വാദിച്ച് […]

Continue Reading

ദൃശ്യങ്ങളില്‍ പോലീസ് യുവാക്കളെ മര്‍ദ്ദിക്കുന്നത് ഘോഷയാത്രയ്ക്ക് കല്ലെറിഞ്ഞതിനല്ല… സത്യമറിയൂ…

പോലീസ് ചില വ്യക്തികളെ പിടികൂടി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി പ്രചരിക്കുന്നുണ്ട്. കേരള പോലീസിനെ പോലെയല്ല വടക്കേ ഇന്ത്യയിൽ നിന്നുമുള്ള പോലീസ് എന്നും കാര്യക്ഷമമായി പ്രതിയോഗികളെ നേരിടുന്നവരാണ് എന്നും വാദിക്കാനാണ് ദൃശ്യങ്ങൾ നൽകിയിട്ടുള്ളത്.  പ്രചരണം  രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ വ്യത്യസ്ത ദൃശ്യങ്ങളാണ് നൽകിയിട്ടുള്ളത്. ഓരോന്നിലും പോലീസുകാർ പ്രതിയോഗികളെ ഓടിച്ചിട്ടു പിടി കൂടുന്നതും ലാത്തി ഉപയോഗിച്ച് ‘കൈകാര്യം’ ചെയ്യുന്നതുമായ ദൃശ്യങ്ങൾ ആണുള്ളത്. വടക്കേ ഇന്ത്യയിലെ പോലീസിന്‍റെ കാര്യക്ഷമത ഇങ്ങനെയാണെന്ന് വാദിച്ച്  വീഡിയോയ്ക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “മര്യാദക്ക് […]

Continue Reading

റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഫോണ്‍ നമ്പര്‍ സേവനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം റോ‍‍ഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സാ സൗകര്യം നല്‍കുന്ന പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരും കേരള പോലീസും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രൂപം നല്‍കിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു പോസ്റ്റര്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റോഡ് അപകടം ശ്രദ്ധയില്‍പ്പെട്ടാല്‍ 91 88 100 100 എന്ന നമ്പറില്‍ വിളിച്ചാല്‍ അപകടത്തില്‍പ്പെട്ടവരെ സുരക്ഷിതമായി ആശുപത്രിയില്‍ എത്തിച്ച് സൗജന്യ ചികിത്സ നല്‍കുമെന്നാണ് ഈ പ്രചരണം. പുനലൂര്‍ എഫ്എം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്- […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading

പോക്‌സോ കേസില്‍ വെങ്കിടാചലത്തെ പോലീസ് അറസ്റ്റ് ചെയ്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം മൃഗസ്നേഹിയും മൃഗസംരക്ഷണ കൂട്ടായിമയുടെ ഭാരവാഹിയുമായ വി.കെ.വെങ്കിടാചലവുമായി ബന്ധപ്പെട്ട ഒരു പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 5 വയസുകാരനെ പ്രകൃതിവരുദ്ധ പീഡനത്തിന് ഇരയാക്കിയ തൃശൂര്‍ സ്വദേശി വെങ്കിടചലത്തെ തൃശൂര്‍ ഈസ്റ്റ് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു. എന്ന് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയെന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. വാട്‌സാപ്പിലാണ് കൂടുതലായി സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ ഇതെ പോസ്റ്റ് രാഹുല്‍ വി.നായര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്നത് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived […]

Continue Reading

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിയുടെ കൈ ഒടിച്ച് പ്രകടനം നടത്തുന്നത് യു.പി. പോലീസല്ല; സത്യാവസ്ഥ അറിയൂ…

ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച യുവാവിനെ യു.പി. പോലീസ് കൈ ഓടിച്ച് റോഡിലൂടെ പരേഡ് നടത്തി കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ എന്ന് പറഞ്ഞ് സമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോയില്‍ കാണുന്ന സംഭവം സത്യമാണെങ്കിലും സംഭവം നടന്നത് യു.പിയിലല്ല. എന്താണ് സംഭവത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ നമുക്ക് പരിശോധിക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഒരു യുവാവ് പോലീസ് ഉദ്യോഗസ്ഥനെ വടികൊണ്ട്  അടിക്കുന്നതായി കാണാം. […]

Continue Reading

ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി എന്ന പേരില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ പോലീസ് പിടികൂടിയ പിടികിട്ടാപ്പുള്ളിയുടെ ദൃശ്യങ്ങളാണ്…

ഹിജാബ് വിധിയുടെ  പേരിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിതിന് തമിഴ്നാട്ടിൽ നിന്നുള്ള ഒരാളെ ബാംഗ്ലൂരു പോലീസ് പിടികൂടി കർണാടകയിലേക്ക് കൊണ്ടുവന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.  ചീഫ് ജസ്റ്റിസ് റിതുരാജ് ആവാസ്തി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ തമിഴിൽ വധഭീഷണി മുഴക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മധുര സ്വദേശി റഹ്മത്തുള്ളയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  തലയിൽ കറുത്ത തുണി ധരിപ്പിച്ച് ആളെ മനസ്സിലാവാത്ത […]

Continue Reading

വൈറല്‍ വീഡിയോയില്‍ പോലീസ് മൃഗീയമായി യുവാവിനെ തല്ലുന്നത് പശുവിനെ ആക്രമിച്ചതിനല്ല; സത്യാവസ്ഥ അറിയൂ…

ഒരു പശുവിനെ ആക്രമിച്ച യുവാവിനെ പോലീസ് ഉദ്യോഗസ്ഥര്‍ തല്ലുന്നു എന്ന തരത്തില്‍ രണ്ട് വീഡിയോകള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ രണ്ട് വീഡിയോകള്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല. ഈ രണ്ട് വീഡിയോകള്‍ വ്യത്യസ്തമായ സംഭവങ്ങളുടെതാണ് എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം, നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രണ്ട് വീഡിയോകള്‍ കാണാം. ആദ്യത്തെ വീഡിയോയില്‍ ഒരു യുവാവ് ഒരു പശുകുട്ടിയെ ഉപദ്രവിക്കുന്നതായി കാണാം. അടുത്ത […]

Continue Reading

ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് […]

Continue Reading

വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെ-റെയില്‍ വിരുദ്ധ സമരവും സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന സംഭവങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും എല്ലാ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പോലീസും ഒരു വീഡിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ അതിക്രമം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അറിയിപ്പ്….. 👇👆 വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഭയപ്പെടേണ്ട, അത് കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല […]

Continue Reading

കുട്ടിയെ കാണാതായി, രണ്ട് മണിക്കൂറിന് ശേഷം വന്‍ ട്വിസ്റ്റ്.. സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ സത്യമോ? വസ്‌‌തുത അറിയാം..

വിവരണം കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന സംഘങ്ങളെ കുറിച്ചും ഇത്തരം സംഭവങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിരന്തരം നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവവും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനിടയിലാണ് ആലപ്പുഴ നഗരസഭയിലെ കുതിരപ്പന്തി വാര്‍ഡില്‍ നിന്നും വീട്ടില്‍ ഉറങ്ങി കിടന്ന നാല് വയസുകാരിയെ കാണാനില്ലെന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷനേരം കൊണ്ടാണ് കുട്ടിയുടെ ചിത്രവും മറ്റ് വിവരങ്ങളും പ്രചരിച്ചത്. കേരള ശബ്ദം എന്ന […]

Continue Reading

പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ തമിഴ്നാട്ടില്‍ നിന്നുള്ളതും രണ്ടു വര്‍ഷം പഴയതുമാണ്…

യൂണിഫോം ധരിച്ച പോലീസ് ഉദ്യോഗസ്ഥ മദ്യപിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.   പ്രചരണം മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ചത് ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.  പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച ശേഷമുള്ള ചേഷ്ടകള്‍ കാണിക്കുന്നതും ഗ്ലാസിൽ മദ്യം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.  ദൃശ്യങ്ങൾ പകർത്തുന്ന ആളെ തടയാൻ ശ്രമിക്കുന്നുണ്ട് എന്നും വ്യക്തമാകുന്നു.  വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്:  “ജീപ്പിനുള്ളിലെ പോലീസുകാരുടെ ലീലാവിലാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു😱😱😱” archived link FB post വീഡിയോ തുറന്നു നോക്കാതെ അടിക്കുറിപ്പ് മാത്രം വായിച്ചാൽ […]

Continue Reading

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് പോലീസ് യാത്രക്കാരനെ മര്‍ദ്ദിച്ച് ഇറക്കിവിട്ടോ? വസ്‌തുത അറിയാം..

വിവരണം കേരള പോലീസിനെതിരായ ആരോപണങ്ങളും പരാതികളും വര്‍ദ്ധിച്ച സാഹചര്യത്തില്‍ മറ്റൊരു സംഭവം കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ട്രെയിന്‍ യാത്രികനെ ടിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ട്രെയിനില്‍ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചിവിട്ടി ഇട്ടു എന്നതായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന പേജില്‍ നിന്നും ഇതെ കുറിച്ച് പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ഇത്തരത്തിലാണ്- Facebook Post Archived Link പോസ്റ്റിന് ഇതുവരെ 1,600ല്‍ അധികം ഷെയറുകളും 272ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

2019 ജനുവരി മൂന്നിലെ എടപ്പാള്‍ സംഘര്‍ഷത്തില്‍ പിടിച്ചെടുത്ത ബൈക്കുകളുടെ ചിത്രം എന്ന് വ്യാജ പ്രചരണം… സത്യമിതാണ്…

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട 2019 ശബരിമല കർമ്മസമിതി സംസ്ഥാനവ്യാപകമായി ഹർത്താൽ ആഹ്വാനം ചെയ്ത വാർത്ത പലർക്കും ഓർമ്മയുണ്ടാവും. മലപ്പുറം എടപ്പാളിൽ കർമ്മസമിതി ഹർത്താൽ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സംഘർഷത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിരുന്നു. സംഘർഷത്തിൽ ഉള്‍പെട്ടവരുടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കുകൾ പോലീസ് പിടിച്ചെടുത്തതായി ബൈക്കുകൾ പോലീസ് സ്റ്റേഷൻ പിടിച്ചെടുത്തതായി വാർത്തകൾ വന്നു.  ഇപ്പോൾ എടപ്പാൾ സംഘര്‍ഷത്തിന്‍റെ വാര്‍ഷികം എന്ന പേരിൽ അതുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ […]

Continue Reading

FACT CHECK:ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്‍റെ അനുമതി വാങ്ങിയിരിക്കണം എന്ന് തെറ്റായ പ്രചരണം…

ക്രിസ്തുമസ് കാലം ഇങ്ങെത്തിക്കഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഇടയിൽ ആഘോഷങ്ങൾക്ക് മുൻവർഷങ്ങളിലെ പോലെ നിറപ്പകിട്ട് ഉണ്ടാവില്ലെങ്കിലും നാടെങ്ങും ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷത്തിന്‍റെ പ്രധാന ആകർഷണമായ കരോൾ നടത്തണമെങ്കിൽ പോലീസിന്‍റെ അനുവാദം വേണമെന്ന വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ക്രിസ്മസ് കരോളിന്‌ ഇറങ്ങുന്നവർ നിർബന്ധമായി പോലീസിന്റെ അനുമതി വാങ്ങിയിരിക്കണം എന്ന വാര്‍ത്തയാണ് നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ലിങ്ക് ചേര്‍ത്തിട്ടുണ്ട്. അതിലെ ഉള്ളടക്കം ഇത് തന്നെയാണ്. archived link FB post എന്നാൽ ഞങ്ങൾ […]

Continue Reading

FACT CHECK – പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ നടന്ന കയ്യേറ്റത്തിന്‍റെ വൈറല്‍ ദൃശ്യങ്ങളാണോ ഇത്? വസ്‌തുത അറിയാം..

വിവരണം പോലീസ് വാഹന പരിശോധനയ്ക്ക് ഇടിയില്‍ നടന്ന പല സംഭവങ്ങളും നാട്ടില്‍ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ഹെല്‍മെറ്റ് വെച്ചില്ല എന്ന കാരണത്താല്‍ പോലീസ് അസഭ്യ പറഞ്ഞുവെന്നും മര്‍ദ്ദിച്ചുവെന്നും ചിലര്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നും തുടങ്ങിയ പല വീഡിയോകളും ആരോപണങ്ങളും വാര്‍ത്തകളായും സമൂഹമാധ്യമങ്ങളിലൂടെയും എല്ലാവരും കണ്ടിട്ടുള്ളതാണ്. അതുപോലെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മല്ലു ഫ്രഷ് വ്ളോഗ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ഇത്തരത്തിലൊരു പോലീസ് വാഹന പരിശോധനയുടെ വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഹെല്‍മിറ്റില്ലാതെ ബൈക്കില്‍ എത്തിയ രണ്ടു […]

Continue Reading

FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – ഡിവൈഎഫ്ഐയെ ഭയന്ന് ജോജു ഫ്ലാറ്റിലേക്ക് മാറി എന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്…

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – നടന്‍ ജോജു ജോര്‍ജ്ജിനോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം എറണാകുളത്ത് കോണ്‍ഗ്രസ് റോ‍ഡ് ഉപരോധ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോജുവിന്‍റെ വാഹനം ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അടുത്ത പ്രചരണങ്ങള്‍ ഇതെ കുറിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് തെറ്റ്പറ്റിയെന്നും ജോജുവിനോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നിലാപാട് സ്വീകരിച്ചു.. എന്ന പേരിലാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 442ല്‍ […]

Continue Reading

FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ച നടന്‍ ജോജുവിനെ പോലീസ് അറസ്റ്റ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച റോഡ് ഉപരോധത്തനിടയില്‍ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാരമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. നടന്‍ ജോജു ജോര്‍ജ്ജ് ഉപരോധം അവസാനിപ്പക്കണമെന്നും വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്‍റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജോജു മദ്യപിച്ച് കോണ്‍ഗ്രസിന്‍റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അത്തരത്തിലൊരു […]

Continue Reading

FACT CHECK – ഓര്‍ഡര്‍ ഓഫ് പ്രസീഡന്‍സ് പ്രകാരം പാര്‍ലമെന്‍റ് അംഗം പോലീസ് സല്യൂട്ടിന് അര്‍ഹനാണോ? വസ്‌തുത അറിയാം..

വിവരണം ചലച്ചിത്രതാരവും ബിജെപി രാജ്യസഭ അംഗവുമായ സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനോട് തന്നെ സല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പ്രോട്ടോക്കോള്‍ പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ രാജ്യസഭ അംഗത്തെ സല്യൂട്ട് ചെയ്യണമെന്നും അതെസമയം എംപിയെ സല്യൂട്ട് ചെയ്യാനുള്ള നിയമം ഇല്ലെന്നും പരസ്പരമുള്ള വാക്‌വാദങ്ങളും നടക്കുന്നുണ്ട്. അതിനിടയിലാണ് ഇന്ത്യന്‍ ഓര്‍ഡര്‍ ഓഫ് പ്രസിഡന്‍സ് പ്രകാരം എംപിയുടെ സ്ഥാനം 21ാമതാണെന്നും ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പടെയുള്ളവര്‍ ഇതിന് കീഴിലാണ് വരുന്നതെന്നും അതുകൊണ്ട് തന്നെ […]

Continue Reading

FACT CHECK – പോലീസ് സേന റിക്രൂട്ട്മെന്‍റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സംസ്ഥാന പോലീസ് സേനയിലേക്കുള്ള റിക്രൂട്ട്മെന്‍റ് സെലക്ഷന്‍ ക്യാംപ് ഉടന്‍ നടക്കുന്നുവെന്നും ഇതിനായി ഇപ്പോള്‍ രജിസ്ടര്‍ ചെയ്യാമെന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 18 വയസ് മുതല്‍ 28 വയസ് വരെയുള്ള യുവതി യുവാക്കള്‍ക്ക് രജിസ്ടര്‍ ചെയ്യാമെന്നും ആകര്‍ഷകമായ ശമ്പളം ലഭിക്കുമെന്നുമാണ് അവകാശവാദം. വോയിസ് ഓഫ് ഒറ്റപ്പാലം എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ നിന്നും ഇതെ പോസ്റ്റ് ഞങ്ങള്‍ക്ക് കണ്ടെത്താനായി. പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെയാണ്- 2021-2022 അധ്യയന വർഷത്തെ  പോലീസ് സേനകളിലേക്കുള്ള pre- recruitment സെലെക്ഷൻ […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading

FACT CHECK – പോലീസ് ജീപ്പ് തടഞ്ഞ് സീറ്റ് ബെല്‍റ്റ് ഇടാന്‍ ഉപദേശിക്കുന്ന യുവാവിന്‍റെ വൈറല്‍ വീഡിയോ വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒരു യുവാവ് പോലീസ് ജീപ്പിന് ബൈക്ക് കുറുകെ നിര്‍ത്തി പോലീസുകാര്‍ സീറ്റ് ബെല്‍റ്റ് ഇടാതെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. സിടിഎസ് മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വേലി തന്നെ വിളവ് തിന്നുക എന്ന് കേട്ടിട്ടുണ്ടോ എന്ന തലക്കെട്ട് നല്‍കി പങ്കുവെച്ചിരിക്കുന്ന 56 സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ 1.2 മില്യണ്‍ ജനങ്ങളാണ് കണ്ടിട്ടുള്ളത്. 44,000ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

FACT CHECK – കുട്ടികളുടെ അമിത ഇന്‍റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കാനായി കേരള പോലീസിനെ അറിയിക്കാനുള്ള നമ്പറാണോ ഇത്.. വസ്‌തുത അറിയാം..

വിവരണം കുട്ടികള്‍ എല്ലാ തന്നെ ഓണ്‍ലൈനായി വിദ്യാഭ്യാസം നേടുന്ന നിലവിലെ സാഹചര്യത്തില്‍ ധാരാളം ദുരുപയോഗവും സ്മാര്‍ട്ട് ഫോണിലൂടെ കുട്ടികള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന നിരവധി വാര്‍ത്തകള്‍ ഈ അടുത്തായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം സംശയമുണര്‍ത്തുന്നുണ്ടെങ്കില്‍ കേരള പോലീസിനെ അറിയിക്കാന്‍ ഒരു ഫോണ്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട് എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. അമിതമായ ഫോണ്‍ അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഉപയോഗം, കുട്ടികളുടെ സ്വഭാവത്തിലെ മാറ്റം, ദേഷ്യം, ഭക്ഷണത്തിനോട് താല്‍പര്യക്കുറവ്, ക്രമം തെറ്റിയുള്ള ഭക്ഷണ രീതി […]

Continue Reading

FACT CHECK: മകന്‍റെ വീട്ടിൽ കുളിക്കാൻ പോയ ഉമ്മയ്ക്ക് പിഴശിക്ഷ നല്‍കിയിട്ടില്ല. വസ്തുത അറിയൂ…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സര്‍ക്കാര്‍ പോതുജനങ്ങള്‍ക്ക് നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഇത് ജനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും പാലിക്കാത്തവരുടെ മേല്‍ നടപടികള്‍ സ്വീകരിക്കാനും  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറൽ ആയിരുന്നു.  മാസ്ക് ധരിക്കാതെ റോഡിലൂടെ നടക്കുന്ന പ്രായമായ ഒരു ഉമ്മയെ കോവിഡ് പ്രോട്ടോകോൾ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. താൻ മകന്‍റെ വീട്ടിൽ കുളിക്കാൻ പോവുകയാണെന്ന് ഉമ്മ […]

Continue Reading

FACT CHECK: ഇസ്രായേലി പോലീസിനെ കണ്ടപ്പോള്‍ ‘മൃതദേഹം’ ഉപേക്ഷിച്ച് ഓടുന്ന പലസ്തിനികളുടെ നാടകം എന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യമറിയൂ…

പ്രചരണം  കോവിഡ് ദുരന്ത വാര്‍ത്തകള്‍ക്ക് ഇടയില്‍ ഇസ്രയേല്‍-പാലസ്തിന്‍ അഭ്യന്തര കലാപത്തെ കുറിച്ചുള്ള ചില വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പുറത്തു വരുന്നുണ്ട്. പാലസ്തിന്‍ ആണ് കൂടുതല്‍ ആക്രമണം നടത്തുന്നതെന്നും ഇങ്ങനെയുള്ള വാര്‍ത്തകള്‍ പുറംലോകം അറിയാതെ പോവുകയാണെന്നും വാദിച്ച് ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമാണ്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വീഡിയോയുടെ മുകളിലാണ് നമ്മള്‍ അന്വേഷണം നടത്തുന്നത്. ഏതാനും പേര്‍ ഒരു ശവമഞ്ചം ചുമന്നുകൊണ്ട് റോഡിലൂടെ പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് പോലീസ് വാഹനത്തിന്‍റെ സൈറന്‍ കേട്ടപ്പോള്‍ ശവമച്ചം നടുറോഡില്‍ […]

Continue Reading

FACT CHECK: ബംഗാളിൽ ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എന്നപേരിൽ പ്രചരിക്കുന്നത് തെലുങ്കാനയിൽ നിന്നുമുള്ള രണ്ടു കൊല്ലം പഴയ ചിത്രമാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. പിടിച്ചെടുത്ത കള്ള പണവുമായി ഏതാനും പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനം നടത്തുന്ന ദൃശ്യമാണ് കാണാൻ സാധിക്കുന്നത്. ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ബംഗാളിൽ തിരഞ്ഞെടുപ്പിന് വിതരണം ചെയ്യാൻ അട്ടിവച്ചിരുന്ന പണം ബിജെപി നേതാവിന്‍റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. രാജ്യം വിറ്റ ബ്രോക്കർ ഫീസാണിത്. മറുവശത്ത് , ഓക്സിജൻ സിലിണ്ടറില്ലാതെ ആശുപത്രിക്കിടക്കകളില്ലാതെ ചികത്സ കിട്ടാതെ മരുന്നുകിട്ടാതെ പാവപ്പെട്ട രോഗികൾ പുഴുക്കളെ പോലെ പിടഞ്ഞു […]

Continue Reading

FACT CHECK: യുപി പോലീസ് മലയാളികളായ തീവ്രവാദികളെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങള്‍ എന്ന് തെറ്റായ പ്രചരണം…

പ്രചരണം  സ്ഫോടക വസ്തുക്കളുമായി രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യുപി പോലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം വാര്‍ത്താ സമ്മേളനം നടത്തി പോലീസ് തന്നെയാണ്  പൊതുജനങ്ങളെ അറിയിച്ചത്. ഇതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്.  വീഡിയോ ദൃശ്യങ്ങളില്‍, തിരക്കേറിയ ഒരു റോഡിലൂടെ പോലീസ് വാഹനങ്ങള്‍ വേഗത്തില്‍ വരുന്നതും ഒരു സ്ഥലത്ത് അവ നിര്‍ത്തിയ ശേഷം ഒരു കെട്ടിടത്തിന്‍റെ ഉള്ളിലേയ്ക്ക് പോകുന്ന പോലീസ് […]

Continue Reading

FACT CHECK: പോസ്റ്റിലെ ഈ രണ്ടു ചിത്രങ്ങള്‍ ഒരേ സമരാനുകൂലിയുടെതല്ല…

വിവരണം  റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച സമാന്തര പരേഡ് പലയിടത്തും സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ച കാര്യം നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നല്ലോ. സംഭവങ്ങളുടെ വീഡിയോ ആയും ചിത്രങ്ങളായും വിവരണങ്ങളായും വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു പോരുന്നുണ്ട്.  ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന രണ്ടു ചിത്രങ്ങളെ പറ്റിയാണ് നമ്മള്‍ ഇന്ന് അന്വേഷിക്കുന്നത്.  ഒന്നാമത്തെ ചിത്രത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു കര്‍ഷകന്‍ പോലീസുകാരന്‍റെ നേര്‍ക്ക് വാളോങ്ങുന്ന ദൃശ്യമാണുള്ളത്. രണ്ടാമത്തെ ചിത്രത്തില്‍ മുഖത്ത് പരിക്കേറ്റ് ചതവുകളും ആയി തലയില്‍ തലപ്പാവിന്‍റെ  ഉള്ളില്‍ മുറിവില്‍ […]

Continue Reading

FACT CHECK: സ്ത്രീ സുരക്ഷയ്ക്കായുള്ള ഈ മുന്നറിയിപ്പ് സംസ്ഥാന പോലീസിന്‍റെതല്ല…

വിവരണം  സംസ്ഥാന പോലീസ് നീതി-നിയമ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല, ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി വരുന്ന എല്ലാ അപകടങ്ങള്‍ക്കുമെതിരെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. പ്രകൃതി ദുരന്തങ്ങളോ അല്ലെങ്കില്‍ അതുപോലെയുള്ള അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന പോലീസ് മാധ്യമങ്ങള്‍ വഴി പല മുന്നറിയിപ്പുകളും പൊതു ജനങ്ങള്‍ക്ക് കൈ മാറാറുണ്ട്.  എന്നാല്‍ പോലീസ് മുന്നറിയിപ്പിന്‍റെ രൂപത്തില്‍ പല വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രച്ചരിക്കാരുണ്ട്. ഈ മുന്നറിയിപ്പുകള്‍ പാലിക്കുന്നത് കൊണ്ട് ദോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഇവ പോലീസ് […]

Continue Reading