ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

കനയ്യ കുമാര്‍ കോണ്‍ഗ്രസ് വിടുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യ കുമാര്‍ കോണ്‍ഗ്രസും വിടുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് കനയ്യ പ്രസ്താവന നടത്തിയെന്നും അതിനാല്‍ കോണ്‍ഗ്രസ് വിടുകയാണെന്നുമാണ് പ്രചരണം. പോരാളി സാബു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 197ല്‍ അധികം റിയാക്ഷനുകളും 49ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടുമെന്ന പ്രഖ്യാപനം നടത്തിയിട്ടുണ്ടോ? എന്താണ് […]

Continue Reading

സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ടി പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സ്കൂളുകളില്‍ നിര്‍ബന്ധിത പണപ്പിരവ് നടത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ആലപ്പുഴ എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ പേരില്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പിരിവ് നടത്തുന്നു എന്ന പേരിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു. ആലപ്പുഴ കാട്ടൂര്‍ ഹോളി ഫാമിലി ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായ പി.റോസമ്മ സ്കൂളില്‍ ഇറക്കിയ നോട്ടീസാണ് വിവാദമായിരിക്കുന്നത്. നോട്ടിസിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്- പ്രിയ അധ്യാപകരെ, വിദ്യാര്‍ത്ഥികളെ ബഹു. എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ അഭ്യര്‍ത്ഥന പ്രകാരം നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ പ്രകാരവും അധ്യാപകരില്‍ നിന്നും 100 രൂപ പ്രകാരവും ഓഗസ്റ്റ് രണ്ടാം […]

Continue Reading

ഇന്‍ഡിഗോ പെയിന്‍റിന്‍റെ കടയില്‍ സിപിഎം പ്രതിഷേധിച്ച് കരി ഓയില്‍ ഒഴിക്കുകയും കൊടി നാട്ടുകയും ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വിവരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന യാത്രയ്ക്കിടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. പിന്നാലെ സമരം ആസൂത്രണം ചെയ്ത മുന്‍ എംഎല്‍എ ശബരിനാഥനെതിരെയും പോലീസ് കേസ് എടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അതെസമയം ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രതിഷേധം ഉയര്‍ത്തിയവര്‍ക്ക് ഇന്‍ഡിഗോ രണ്ടാഴ്ച്ച വിലക്കും പ്രതിഷേധക്കാരെ തള്ളി […]

Continue Reading

അമിത് ഷാ ആവശ്യപ്പെട്ടിട്ടും ബിജെപി പ്രവര്‍ത്തകര്‍ ‘ഭാരത് മാതാ കീ ജയ്’ അദ്ദേഹത്തിനൊപ്പം ഏറ്റ് വിളിച്ചില്ലേ? പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത അറിയാം..

വിവരണം ഒരു പൊതുവേദിയിലെ പ്രസംഗത്തിനിടയില്‍ അമിത് ഷാ ഭാരത് മാതാ കീ ജയ് വിളിക്കുകയും പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ബിജെപി പ്രവര്‍ത്തകരോട് ഇത് ഏറ്റ് വിളിക്കാന്‍ പറയുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിത് ഷാ ഭാരത് മാതാ കീ ജയ് ഏറ്റ് വിളിക്കാന്‍ ആവശ്യപ്പെടുന്നെങ്കിലും ആരും തന്നെ പ്രതികരിക്കുന്നില്ല എന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 41 സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ ഡിവൈഎഫ്ഐ കുടശ്ശനാട് എന്ന പേജില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതാണ്. വീഡിയോയ്ക്ക് ഇതുവരെ 121ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ മലയാളം വാര്‍ത്ത ചാനലുകളില്‍ ഇപ്പോഴും നിറഞ്ഞ് നില്‍ക്കുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദങ്ങളുമൊക്കെയായി വിഷയം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മനോരമ ന്യൂസില്‍ സ്വപ്ന സുരേഷിന് ലഭിക്കാന്‍ സാധ്യതയെന്ന പേരിലൊരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്വപ്ന സുരേഷിന് മനോരമയില്‍ ജോലി നല്‍കുമെന്ന് സൂചന.. ആരോപണങ്ങള്‍ ആദ്യമായി നല്ല ക്ലാരിറ്റിയോടെ മനോരമ സ്റ്റുഡയോയിലൂടെ ഡിജിറ്റലായി പ്രേക്ഷകരില്‍ എത്തിക്കുമെന്നതാണ് സൂചന.. ഈ മാസം […]

Continue Reading

സജി ചെറിയാന്‍ രാജിവെച്ച സാഹചര്യത്തില്‍ താന്‍ മന്ത്രിയാകാന്‍ തയ്യാറെന്ന് കെ.വി.തോമസ് പറഞ്ഞോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ചതിന് രാജിവെച്ച മന്ത്രി സ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍റെ സ്ഥാനത്ത് പകരം മന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ് പറഞ്ഞു എന്ന പേരിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. സജി ചെറിയാന്‍ രാജിവെച്ച ഒഴിവില്‍ മന്ത്രിയാകാന്‍ തയ്യാര്‍ – കെ.വി.തോമസ് എന്ന പേരില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എന്ന തരത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് കാര്‍ഡാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ദീപ ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് 235ല്‍ […]

Continue Reading

പീഡന കേസില്‍ പി.സി.ജോര്‍ജ്ജിനെ പിടികൂടിയപ്പോഴുള്ള വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം…

വിവരണം എറണാകുളം വെണ്ണലയിലെ മത വിദ്വേഷ പ്രസംഗത്തിന് പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത് അദ്ദേഹത്തെ കോടതി റിമാന്‍ഡ് ചെയ്തതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ദിവസം ഇതാ അദ്ദേഹത്തെ പീഡന കേസില്‍ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. സോളാര്‍ കേസ് പ്രതിയുടെ പീഡന പരാതിയെ തുടര്‍ന്നാണ് ജൂലൈ രണ്ടിന് വീണ്ടും പി.സി.ജോര്‍ജ്ജിനെ പോലീസ് പിടികൂടിയത്. അറസ്റ്റിലായ ദിവസം പി.സി.ജോര്‍ജ്ജ് പോലീസിന്‍റെ ബസില്‍ ഇരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൈകൂപ്പുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പീഡന കേസില്‍ പിന്നെയും പോലീസ് അറസ്റ്റ് […]

Continue Reading

സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ യുഡിഎഫ് പോകരുതെന്ന് കെ.മുരളീധകന്‍ എംപി പറഞ്ഞോ? എന്താണ് പ്രചരണത്തിന്‍റെ പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണ കടത്ത് കേസ് വീണ്ടും സജീവമായി ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായി പിന്നീട് പുറത്തിറങ്ങിയ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് ഡോളര്‍ കടത്തിലും സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും തുടക്കമായിരിക്കുന്നത്. ഇതിനിടയില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെ തള്ളി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരിക്കുകയാണ്. സ്വപ്ന പറയുന്ന വിവരക്കേടുകള്‍ കേട്ട് യുഡിഎഫുകാര്‍ അതിന്‍റെ […]

Continue Reading

ഹിജാബ് ധരിക്കണമെന്ന് പറഞ്ഞ് കോടതിയില്‍ പോയ പെണ്‍കുട്ടി പുറത്ത് മോഡേണ്‍ വസ്‌ത്രം ധരിച്ച് നടക്കുന്ന വീഡിയോ വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാജ്യമെങ്ങും ഏറെ ചര്‍ച്ചാ വിഷയമായ സംഭവമാണ് കര്‍ണാടകയിലെ ഹിജാബ് വിവാദം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ഇപ്പോള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വിഷയവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പർദ്ദ വേണം, ഹിജാബ് വേണം എന്ന് പറഞ്ഞു കോടതി വരെ പോയ ഈ പെണ്ണിന്‍റെ വസ്ത്രധാരണ കണ്ടോ.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ വൈറലാകുന്നത്. വാട്‌സാപ്പിലാണ് അധികവും വീഡിയോ പ്രചരിക്കുന്നത്. അതായത് […]

Continue Reading

കേരളത്തിലെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയെ സഹയാകിക്കുന്നു എന്ന് ശശി തരൂര്‍ പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം..

വിവരണം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിന് വിപരീതമായി പലപ്പോഴും പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ശശി തരൂര്‍ എംപി. ഇതിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം ശശി തരൂരിനെതിരെ പരസ്യ നിലപാടും സ്വീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സെമിനാറില്‍ പങ്കെടുക്കാനിരുന്ന ശശി തരൂരിനെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ പരാതിയെ തുടര്‍ന്ന് എഐസിസിയാണ് വിലക്കിയത്. അതിനാല്‍ ശശി തരൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലെ സെമിനാറില്‍ പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ശശി തരൂര്‍ രൂക്ഷ വിമര്‍ശനം ഉന്നിയിച്ചിരിക്കുകയാണെന്ന പേരില്‍ […]

Continue Reading

ഏഷ്യാനെറ്റ് ന്യൂസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം. കോൺഗ്രസ് നേതാവ് കെ.വി.തോമസ് കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്തതും ശശി തരൂര്‍ പങ്കെടുക്കാതിരുന്നതും ഉള്‍പ്പടെ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ച ശേഷം പരിപാടിയുടെ കൂറ്റന്‍ പന്തല്‍ പൊളിച്ചപ്പോള്‍ അവിടെ നിന്നും ലഭിക്കാന്‍ പാടില്ലാത്തതെന്തോ ലഭിച്ചു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

ഭക്ഷണം കഴിച്ച് പണം നല്‍കാതെ മടങ്ങിയ ശേഷമാണ് പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ റെസ്റ്റോറന്‍റിനെതിരെ പരാതി നല്‍കിയതെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം ബില്ലിലെ വില സംബന്ധിച്ച് ഉന്നയിച്ച പ്രശ്നങ്ങളായിരുന്ന കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. അ‌ഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും ആലപ്പുഴ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് റെസ്റ്റോറന്‍റ് 184 രൂപ ഈടാക്കിയതിനെ തുടര്‍ന്ന് എംഎല്‍എ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് വരുകയായിരുന്നു. റെസ്റ്റോറന്‍റ് അമിത വിലയാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് എംഎല്‍എ കളക്ടര്‍ക്ക് പരാതി നല്‍കുകയും പിന്നീട് റെസ്റ്റോറന്‍റില്‍ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. എന്നാല്‍ എംഎല്‍എയുടെ പരാതിക്ക് പിന്നാലെ […]

Continue Reading

കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികളെന്ന വാര്‍ത്ത ഇതിനോടകം പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധവും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ബാരിലിന് 130 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അതിനിടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില വര്‍ദ്ധക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇന്നലെ രാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്ക് എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വി […]

Continue Reading

വിദ്യാര്‍ഥികള്‍ എസ് എഫ് ഐ നേതാക്കളെ വിമര്‍ശിക്കുന്ന ഈ വീഡിയോ 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ളതാണ്…

ഇടുക്കിയിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ.  സാമൂഹ്യ മാധ്യമങ്ങളിൽ  ഇതേ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്. എസ്എഫ്ഐ അനുഭാവികൾ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം മാധ്യമപ്രവർത്തകരോട് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ ഉൾപ്പെടെ എസ്എഫ്ഐനേതാക്കളെ കുറിച്ച് ആരോപണങ്ങൾ തുറന്നുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് എന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മുകളിൽ ചില എസ്എഫ്ഐ നേതാക്കള്‍ അമിതമായി കടക്കുകയാണെന്നും അവർ ആരോപിക്കുന്നു.  കൊലപാതകത്തിൽ […]

Continue Reading

FACT CHECK – വി.ഡി.സതീശനെതിരെ ചുരളി സിനിമയുടെ പേരില്‍ നടക്കുന്ന പ്രചരണത്തിനെരെ അദ്ദേഹം ഡിജിപിക്ക് പരാതി നല്‍കിയോ? ന്യൂസ് 18 കേരള നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണോ ഇത്? വസ്തുത അറിയാം..

വിവരണം മലയാളം ചലച്ചിത്രം ചുരുളിയുടെ ഒടിടി റിലീസിന് ശേഷം വലിയ ചര്‍ച്ചകളും വിവാദങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത സിനിമയില്‍ തെറിയുടെ അതിപ്രസരമാണെന്ന പേരിലാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ഇതിനിടയിലാണ് ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ചുരുളിയുടെ സ്ക്രിപ്റ്റ് തയ്യാറാക്കിയത് താനാണെന്ന് പ്രചാരണം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഡിജിപിക്ക് പരാതി നല്‍കി.. എന്ന ന്യൂസ് 18 വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജിജീഷ് എകെ എന്ന […]

Continue Reading

FACT CHECK – ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത ഇതാണ്..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക്.. എന്ന മനോരമ ന്യൂസ് ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ് ന്യൂസായി വൈകിട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും.. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. പിഎച്ച് റഫീക്ക് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുമാണ് ലഭിച്ചിട്ടുള്ളത്. Facebook Post Archived Link […]

Continue Reading

FACT CHECK – ആര്യ രജേന്ദ്രന്‍ ബിജെിയിലേക്ക് എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട ചില പ്രചരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ബിജെപിയിലേക്ക് എന്ന് സൂചന.. എന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്നത്. ഇതോടൊപ്പം സ്ക്രീന്‍ഷോട്ടില്‍ ഫ്ലാഷ് ന്യൂസായി വൈകിട്ടത്തെ വാര്‍ത്ത സമ്മേളനത്തിലാണ് തീരിമാനമെന്നും.. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ പറയുന്നു. ജിമ്മി ജോര്‍ജ്ജ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 80ല്‍ അധികം റിയാക്ഷനുകളും 5ല്‍ അധികം ഷെയറുകളുമാണ് […]

Continue Reading

FACT CHECK – കേരളത്തിലുള്ളവര്‍ സമ്പന്നരായതിനാലാണ് സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതെന്ന് ധനകാര്യമന്ത്രി പറഞ്ഞോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ദ്ധനവും സംസ്ഥാനത്തിന്‍റെ നികുത്തി കുറയ്ക്കലും സംബന്ധിച്ച തര്‍ക്കങ്ങളും വിവാദങ്ങള്‍ നിലനില്‍ക്കുകയാണ്. ഇതിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് ഡ്യൂട്ടി കുറിച്ചിരുന്നു. ഇതോടെ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നു. കേരളത്തിലും കോണ്‍ഗ്രസും ബിജെപിയും സര്‍ക്കാരിനെതിരെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി സമരങ്ങള്‍ നടത്തി വരുകയാണ്. ഇതിനിടയിലാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ പ്രസ്താവന എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ […]

Continue Reading

FACT CHECK – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഡികളുടെ പാര്‍ട്ടിയെന്ന് കനയ്യ പറഞ്ഞിട്ടില്ല.. പ്രചരണം വ്യാജം.. വസ്തുത അറിയാം..

വിവരണം ജെഎന്‍യു സമരത്തിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധനേടിയ എഐഎസ്എഫ്-സിപിഐ നേതാവായിരുന്നു കനയ്യ കുമാര്‍. ഇദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്. ഇതിനിടയിലാണ് കനയ്യ കുമാര്‍ നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം വൈറാലായി മാറിയിരിക്കുന്നത്. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഡ്ഢികളുടെ പാര്‍ട്ടി എന്ന് കനയ്യ പറഞ്ഞു എന്ന് മനോരമ ന്യൂസ് വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒരു സ്ക്രീന്‍ഷോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ആകാശ് ഇസഡ് എക്‌സ് […]

Continue Reading

FACT CHECK – മര്‍ദ്ദേനമേറ്റ് സന്ദീപ് വാര്യര്‍ ആശുപത്രിയില്‍ കഴിയുകയാണോ. വസ്‌തുത അറിയാം..

വിവരണം സന്ദീപ് വാര്യര്‍ പരുക്കുകളോടെ ആശുപത്രി കിടക്കയില്‍ കഴിയുന്ന ഒരു ചിത്രമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാലക്കാടുകാരനായ ബിജെപി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് അത് സന്ദീപ് വാര്യര്‍ എന്ന ബിജെപി നേതാവിനാണ് മര്‍ദ്ദനമേറ്റതെന്നും തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമുള്ള തരത്തില്‍ ചിത്രവും വ്യാപകമായി പ്രചരിച്ചു തുടങ്ങി. അത്തരത്തില്‍ അമ്പാടിമുക്ക് സഖാക്കള്‍ കണ്ണൂര്‍ എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 3,000 റിയാക്ഷനുകളും 702ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

FACT CHECK – ബംഗാളില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാണോ? വസ്‌തുത അറിയാം..

വിവരണം രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി..ബിജെപി മഹിളാ മോർച്ച പ്രവർത്തക.ബിജെപിയിൽ പ്രവർത്തിച്ചതിനും ബിജെപിക്ക് വോട്ട് ചെയ്തത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനും ബംഗാളിൽ തൃണമൂൽ കോണ്ഗ്രസ് ഭീകരർ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി..ശതകോടി പ്രണാമങ്ങൾ എന്ന പേരില്‍ ഒരു പെണ്‍കുട്ടിയുടെ പേരും ചിത്രവും സഹിതം വ്യാപകമായ പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ ത‍ൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമണം അഴിച്ചു വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് തൃണമൂല്‍ […]

Continue Reading

തമിഴ് താരം ഇല്ലയ ദളപതി വിജയ്‌ കോണ്‍ഗ്രസില്‍ ചേര്‍ന്നോ? വൈറല്‍ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ സത്യാവസ്ഥ ഇങ്ങനെ…

തമിഴ് സിനിമയുടെ സുപ്പര്‍ സ്റ്റാര്‍ ഇളയ ദളപതി വിജയ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നു എന്ന് അവകാശപ്പെട്ട് ഒരു ഫെസ്ബൂക്ക് പോസ്റ്റ്‌ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. കമല്‍ ഹാസന്‍ രജനികാന്ത് പോലെയുള്ള താരങ്ങള്‍ തന്‍റെ രാഷ്ട്രിയ നിലപാട് വ്യക്തമാക്കിയതോടെ വിജയും രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കും എന്നത് പല ആരാധകരുടെയും ആശയായിരുന്നു. എന്നാല്‍ വിജയ്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരുന്നു എന്നൊരു പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമാവയതോടെ ഞങ്ങള്‍ ഈ വാര്‍ത്ത‍യില്‍ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷിച്ചു. ഞങ്ങളുടെ അന്വേഷണത്തില്‍ ഈ വാര്‍ത്ത‍ […]

Continue Reading

എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കെപിസിസിയുടെ ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുത്തോ…?

വിവരണം  Daily Indian Heraldഫേസ്‌ബുക്ക് പേജ് വഴി 2019  സെപ്റ്റംബർ 6 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “അനിൽ ആന്റണി കെപിസിസി ജനറൽ സെക്രട്ടറി.  വീണ്ടും മക്കൾ രാഷ്ട്രീയം. നാണമില്ലേ കോൺഗ്രസ്സേ..” “മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്സ് അനിൽ ആന്റണി കെപിസിസി തലപ്പത്തേയ്ക്ക്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ലിങ്കും പോസ്റ്റിൽ നൽകിയിട്ടുണ്ട്. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ചിത്രം പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB post വാർത്തയുടെ ഉള്ളടക്കത്തിൽ […]

Continue Reading