ഇപ്പോഴത്തെ മഴക്കെടുതിയില്‍ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തം –പ്രചരിപ്പിക്കുന്നത് പഴയ ചിത്രം

അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴിയുടെ ഫലമായി കേരളത്തിൽ കഴിഞ്ഞ ആഴ്ച്ച മഴക്കെടുതികൾ രൂക്ഷമാവുകയുണ്ടായി.  ഇതേ തുടര്‍ന്ന് മഴക്കെടുതികളുടെ ചിത്രങ്ങളും വാര്‍ത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.  പഴയ ഒരുചിത്രം മഴക്കെടുതിയുമായി  ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. പ്രചരണം  ഇപ്പോഴത്തെ മഴയില്‍ റോഡില്‍ രൂപപ്പെട്ട വലിയ ഗര്‍ത്തത്തിന്‍റെ ചിത്രം  എന്ന പേരിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഓണത്തിന് മാവേലിക്ക് വരാനുള്ള K-കുഴി പണിപൂർത്തിയായി. 💪 Lalsalam 💪” FB post archived link […]

Continue Reading

കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ […]

Continue Reading

റോഡിലെ കുഴികളില്‍ വാഴ നട്ടിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേരളത്തിലേതല്ല… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയങ്ങളിലൊന്ന് റോഡുകളിലെ കുഴികളെ കുറിച്ചായിരുന്നു. ഈയിടെ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്‍റെ പുതിയ സിനിമ ‘ന്നാ താന്‍ കേസുകൊട്’ അതിന്‍റെ പരസ്യ വാചകമായി ഉപയോഗിച്ചത് ‘റോഡിൽ കുഴികൾ ഉണ്ടെങ്കിലും എല്ലാവരും സിനിമ കാണാൻ എത്തണം’ എന്നതായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളുണ്ട്. ഇതിനിടെ റോഡിലെ കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ശോചനീയാവസ്ഥ അറിയിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   പ്രചരണം കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ അതിസാഹസികമായി ബൈക്ക് […]

Continue Reading