നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ശശി തരൂര്‍ എംപി അനുകൂലിച്ചോ?

വിവരണം വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിവരുന്നവര്‍ക്ക് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആകണമെന്ന സംസ്ഥാന സര്‍ക്കാര്‍ നയത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നയത്തിലൂടെ പ്രവാസികളെ ദ്രോഹിക്കുകയാണെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. എന്നാല്‍ അതെ സമയം സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ പിന്തുണയ്ക്കുന്നു എന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത്തരത്തില്‍ കാര്‍ത്തിക് കെ.ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

നവോദയ നൂറ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു എന്ന പ്രചരണം സത്യമോ?

വിവരണം കെഎംസിസിയെ കാത്തുനിൽക്കണ്ട നവോദയ തയ്യാറാണ് പ്രവാസിപക്ഷം ഇടത്പക്ഷംലാൽസലാം മൂരികളുടെ അണ്ണാക്കിലേക്ക് ഷെയർ ചെയ്യൂ സഖാക്കളെ.. എന്ന തലക്കെട്ട് നല്‍കി ജിദ്ദയില്‍ നിന്നും നവോദയ ചാര്‍ട്ട് ചെയ്യുന്ന സൗജന്യ 100 ജമ്പോ ജെറ്റ്, കണ്ണൂര്‍ ചുകപ്പന്‍ കോട്ടയിലേക്ക്.. ലോകം തല കുനിക്കും സഖാവിന് മുന്നില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പത്മനാഭന്‍ കണ്ണൂര്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 125ല്‍ അധികം റിയാക്ഷനുകളും 118ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading