കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറലായ പ്രചരണം. ആന്ധ്രപ്രദേശില്‍ രജിസ്ടര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റെന്നും കര്‍ണാടകയിലെ ഭരണത്തിന്‍റെ തണലില്‍ പിടികൊടുക്കാതിരുന്ന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണത്തില്‍ ഏറിയപ്പോള്‍ തന്നെ പിടികൂടിയെന്നും ഇത് ഡി.കെ.ശിവകുമാറിന്‍റെ കഴിവാണെന്നും അവകാശവാദം ഉന്നയിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം- *കർണാടക ബി ജെ പി അധ്യക്ഷനെ അർധരാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് […]

Continue Reading

FACT CHECK – കെ.സുധാകരന് എതിരായ ഫെയ്‌സ്ബുക്ക്; പോസ്റ്റ് ആര്‍ജെ സൂരജ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും റേഡിയോ ജോക്കിയുമൊക്കെയായ ആര്‍ജെ സൂരജിന്‍റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചായിരുന്നു സൂരജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെപിസിസി പ്രസിഡന്‍റും എംപിയുമായ കെ.സുധാകരന്‍ വിമാനത്തില്‍ കയറിയ ശേഷം തനിക്ക് ഇഷ്ടമുള്ള സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയെന്നും ഒപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകര്‍ അധികാരത്തിന്‍റെ ഗര്‍വ് കാണിച്ച് വിമാന ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോസ്റ്റ്. ഇതിന് പിന്നാലെ സൈബര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK – എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റിനെതിരെ ഹരിത നേതാവ് പീഡന പരാതി ഉന്നയിച്ചു എന്ന പേരില്‍ മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്..

വിവരണം എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ എംഎസ്എഫ് വനിത സംഘടന ഹരിത പരസ്യമായി രംഗത്ത് വന്നതോടെ വലിയ രാഷ്ട്രീയ കോലാഹലങ്ങളാണ് മുസ്‌ലിം ലീഗില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംസ്ഥാന പ്രസിഡിന്‍റ് പി.കെ.നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും ഹരിത നേതാക്കളെ വേശ്യയുമായി ഉപമിച്ചെന്നും ആരോപിച്ച് ഹരിത നേതൃത്വം മുസ്‌‌ലിം ലീഗ് നേതൃത്വത്തിനും പിന്നീട് നടപടി സ്വീകരിക്കാതെ വന്നപ്പോള്‍ വനിത കമ്മീഷനെ സമീപ്പിക്കുകയും ചെയ്തതായി വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്. അതെ സമയം വിഷയവുമായി ബന്ധപ്പെട്ട് […]

Continue Reading

FACT CHECK: രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്ന വ്യാജപ്രചരണം…

പ്രധാനമന്ത്രി നരേന്ദ്ര  മോദി കസേരയില്‍ ഇരിക്കുമ്പോള്‍ രാഷ്‌ട്രപതി രാമനാഥ് കോവിന്ദിനെ തന്‍റെ പിന്നില്‍ തൃശൂലം പിടിച്ച് നിറുത്തി എന്ന തരത്തില്‍ പ്രചരണം സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം ഉപയോഗിച്ച് നടത്തുന്നുണ്ട്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണെന്ന്‍ അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ വസ്തുത? യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് രാഷ്‌ട്രപതി രാമനാഥ് കോവിന്ദ് ഒരു തൃശൂലം പിടിച്ച് […]

Continue Reading

FACT CHECK: കെ സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയേക്കും എന്ന വാര്‍ത്ത തെറ്റാണ്…

വിവരണം  ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും  നേതൃനിരയിലുള്ള ശോഭാ സുരേന്ദ്രനും തമ്മില്‍ ആന്തരിക രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടെന്ന തരത്തില്‍ ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ വ്യാജ പ്രചാരണങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നും സംസ്ഥാന നേതൃത്വം പ്രതികരിച്ചിരുന്നു. ഈ രീതിയില്‍ പ്രചരിച്ച ചില വാര്‍ത്തകളുടെ മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തിയിരുന്നു.  FACT CHECK:മനോരമ ഓണ്‍ലൈനിന്‍റെ വ്യാജ സ്ക്രീന്‍ ഷോട്ട് ഉപയോഗിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു ബിജെപി സംസ്ഥാന […]

Continue Reading

FACT CHECK – സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗവര്‍ണറിനെ സമീപിക്കുമെന്ന പേരിലുള്ള പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പെന്‍ഷനും ഭക്ഷ്യക്കിറ്റും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ ആയുധം തടയാന്‍ ഗവര്‍ണറിനെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല. യുഡിഎഫ് നീക്കം തകൃതി. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹനീഷ് ചെങ്ങല്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 36ല്‍ അധികം റിയാക്ഷനുകളും 26ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ വാട്‌സാപ്പിലും ഇതെ പോസ്റ്റര്‍ പ്രചരിക്കുന്നുണ്ട്. Facebook Post  Archived Link  എന്നാല്‍ […]

Continue Reading

ഡോ. ശശി തരൂരിന്റെ പേരിൽ വീണ്ടും വ്യാജ പരാമർശം പ്രചരിക്കുന്നു

വിവരണം  കോൺഗ്രസ്സ് പാർട്ടിയുടെ അധ്യക്ഷനെ തീരുമാനിക്കാൻ പാർട്ടി തയ്യാറെടുക്കുകയാണ്. നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് അധ്യക്ഷനെ തെരെഞ്ഞെടുക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന്  രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടതും പ്രീയങ്ക ഗാന്ധി ഇതിനെ പിന്തുണച്ചതും വാർത്തയായിരുന്നു. ഇതോടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക്  പല പേരുകളും പ്രവർത്തകരുടെ ഇടയിൽ നിന്ന് ഉയർന്നു വരാൻ തുടങ്ങി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറ്റവും കൂടുതൽ പേർ  കേരളത്തിൽ പങ്കുവച്ചത് തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ പേരാണ്.   ശശി തരൂരും കേരളത്തിലെ   കോൺഗ്രസ്സ് നേതൃത്വവും തമ്മിൽ ആന്തരിക പ്രശ്‍നങ്ങളുണ്ട് […]

Continue Reading

പെരുമ്പാവൂരിലെ പെട്രോള്‍ പമ്പില്‍ കത്തിവീശിയ യുവാവ് എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് എന്ന പ്രചരണം വ്യാജം..

വിവരണം എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മദ്യപിച്ച് പെട്രോള്‍ പമ്പിലെത്തിയ ഒരു യുവാവ് അവിടെ നിന്ന മറ്റൊരു യുവാവിന്‍റെ കാലില്‍ സ്കൂട്ടര്‍ ഇടിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പിന്നീട് കത്തിവീശി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. പിന്നീട് ഇയാളെ നാട്ടുകാര്‍ ബലപ്രയോഗത്തിലൂടെ കീഴപ്പെടുത്തി കായിമായി പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം. ഛത്രപതി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ എസ്എഫ്ഐ […]

Continue Reading

ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ ‘മൈ ബോസ്’ എന്ന്‍ വിശേഷിപ്പിക്കുന്ന സിതാറാം യെച്ചുരിയുടെ ട്വീറ്റ് വ്യാജമാണ്…

ഇന്ത്യയും ചൈനയും തമ്മില്‍ ജൂണ്‍ മധ്യതിലുണ്ടായ സംഘര്‍ഷത്തിനെ തുടര്‍ന്ന്‍ സാമുഹ്യ മാധ്യമങ്ങളില്‍ ചൈനയും ചൈനീസ് രാഷ്‌ട്രപതി ഷീ ജിങ്ങ്പിംഗിനെ എതിരെയും വിമര്‍ശനങ്ങള്‍ ഉയാരാന്‍ തുടങ്ങി. നമ്മുടെ രാജ്യത്തിന്‍റെ 20 വീര ജവാന്മാരെ കൊന്ന ചൈനയെയും ചൈനീസ് രാഷ്‌ട്രതലവനെയും വിമര്‍ശിച്ച് പലരും സാമുഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. ഇതിന്‍റെ ഇടയില്‍ ചൈനക്കെതിരെ ഉറച്ച നിലപാട് എടുക്കാത്തതു കൊണ്ട് ഇന്ത്യയുടെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെയും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം തുടങ്ങി.  പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെയും അതിന്‍റെ നേതാക്കളുടെയും എതിരെ. ഇതില്‍ പ്രമുഖ […]

Continue Reading

സോണിയ ഗാന്ധിയുടെ ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണ്…

വിവരണം  ഇന്ത്യയുടെ മരുമകളായി ഇവിടെയെത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അധ്യക്ഷപദവി വരെയെത്തിയ സോണിയ ഗാന്ധി ഇതര രാഷ്ട്രീയ പാർട്ടികളുടെ വിമർശനങ്ങൾക്ക് എന്നും  ഇരയാകാറുണ്ട്. കോണ്‍ഗ്രസ്സ് സോണിയ ഗാന്ധിയെയും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുറിച്ചും നിരവധി പ്രചരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ നാം കാണാറുണ്ട്.  അവയിൽ പലതും തെറ്റായ പ്രചരണങ്ങൾ ആണെന്ന് ഞങ്ങൾ വസ്തു അന്വേഷണം നടത്തിയപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സോണിയാഗാന്ധിയുടെ പേരിൽ ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  ചിത്രത്തിൽ സോണിയ ഗാന്ധി […]

Continue Reading

FACT CHECK: ബ്രസിലിന്‍റെ പ്രസിഡന്റിന്‍റെ ചിത്രം ഇറ്റലിയന്‍ പ്രസിഡന്റ്‌ കരയുന്നു എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

ലോകത്തില്‍ കൊറോണ വൈറസ്‌ മഹാമാരിയുടെ കോപം തുടരുന്നു. ലോകം വെമ്ബാടം ഇത് വരെ 3.5 ലക്ഷം കൊറോണ വൈറസിന്‍റെ കേസുകള്‍ സ്ഥിരികരിച്ചിട്ടുണ്ട് അതെ പോലെ ഇത് വരെ 14641 പേര്‍ കൊറോണ ബാധ മൂലം മരണത്തിനു മുന്നില്‍ കീഴടങ്ങിട്ടുണ്ട്. ഇതില്‍ ഏറ്റവും ഗുരുതരമായ അവസ്ഥയിലാണ് ഇറ്റലി. ഇത് വരെ 59000 ത്തിനെകാലും അധികം കൊറോണ വൈറസ്‌ കേസുകള്‍ സ്ഥിരികരിച്ച ഇറ്റലിയില്‍ ഇത് വരെ 5000ത്തിനെ കലധികം മരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരേ ദിവസം ഏറ്റവും അധികം കൊറോണ വൈറസ്‌ […]

Continue Reading

FACT CHECK: ഡോണാല്‍ഡ് ട്രംപ്പിന്‍റെയും മകന്‍റെയും എഡിറ്റഡ് ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു…

അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാല്‍ഡ് ട്രംപ്പിന്‍റെ രണ്ട് ദിവസത്തിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനെ ചൊല്ലി മുഖ്യധാര മാദ്ധ്യമങ്ങളിലും സമുഹ മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയുടെ വിഷയമാണ്. സന്ദര്‍ശനത്തിന്‍റെ പേരില്‍ ഡോണല്‍ഡ് ട്രംപ്പ്, ഭാര്യ മെലാനി ട്രംപ്പിന്‍റെ പല ചിത്രങ്ങളും സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡോണല്‍ഡ് ട്രംപ്പിന്‍റെ ഏറ്റവും എല്ലായ മകനായാ ബാരന്‍ ട്രംപ്പിന്‍റെ ഒരു ചിത്രമാണ് സമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ബാരന്‍ ട്രംപ്പിന്‍റെ കൂടെ മാതാ മെലാനി ട്രംപ്പും പിതാവ് ഡോണല്‍ഡ് ട്രംപ്പിനെയും നമുക്ക് കാണാം. പക്ഷെ […]

Continue Reading

FACT CHECK: തെലിംഗാനയില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതിന്‍റെ ചിത്രം അഹമദാബാദിന്‍റെ പേരില്‍ പ്രചരിക്കുന്നു…

ഗുജറാത്തിലെ അഹമദാബാദ് നഗരം അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണല്‍ഡ് ട്രംപ്പ് അടുത്ത തിങ്കളാഴ്ച സന്ദര്‍ശിക്കും. ഈ സന്ദര്‍ശനത്തിനായി അഹമദാബാദില്‍ നമസ്തേ ട്രംപ് എന്ന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. ഈ പരിപാടിയുടെ ഒരുക്കങ്ങളുടെ ഭാഗമായി അഹമദാബാദ് നഗരത്തിന്‍റെ സൌന്ദര്യവല്‍കരണം നടക്കുന്നുണ്ട് എന്ന വാര്‍ത്ത‍കളില്‍ നിന്ന് അറിയുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ സന്ദര്‍ശനതിനെ ചൊല്ലി പല തരത്തില്‍ ചര്‍ച്ച നമുക്ക് കാണാം. അമേരിക്കന്‍ പ്രസിഡന്റ്‌ ട്രംപ്പിന് വരവെല്‍ക്കാന്‍ തെരിവ് നായ്ക്കളെ ഗുജറാത്ത്‌ സര്‍ക്കാര്‍ കൊല്ലുന്നു എന്ന തരത്തില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ചിത്രത്തില്‍ […]

Continue Reading

ചിത്രത്തിലുള്ളത് ഷൈസ്ത അംബരല്ല, പൗരത്വ ബില്ലിനെ ന്യായീകരിച്ച് ഷൈസ്ത ഒന്നും പറഞ്ഞിട്ടില്ല….

വിവരണം ആർഎസ്എസിനെ ഞങ്ങൾ തെറ്റിദ്ധരിച്ചു. ആർഎസ്‌എസിനെ കുറിച്ച് തെറ്റിദ്ധാരണകളാണിന്ന് പ്രചരിക്കപ്പെടുന്നത്. അവർ രാഷ്ട്രത്തെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. അല്ലാതെ ഒരു മതത്തെക്കുറിച്ചല്ല –മുസ്‌ലിം പേഴ്‌സണൽ ലോ വനിതാ ബോർഡ് അധ്യക്ഷ ഷൈസ്ത ആംബർ. എന്ന ഒരു പ്രസ്താവന ഫേസ്‌ബുക്കിൽ 2020 ജനുവരി 27 മുതൽ പ്രചരിച്ചു പോരുന്നുണ്ട്. പോസ്റ്റിനു ഇതുവരെ 3200 റോളം ഷെയറുകളുമുണ്ട്. പോസ്റ്റിനു അടിക്കുറിപ്പായി 🚩നമസ്തേ 🚩 പൗരത്വ ബില്ലിനെ ന്യായികരിച്ചു വനിതബോർഡ് അധ്യക്ഷ ഷെയ്സ്ത ആംബർ… ഇനിയെങ്കിലും ഈ കാപട്യങ്ങളുടെ മുഖമൂടി അഴിച്ചു […]

Continue Reading

ഡിവൈഎഫ്ഐ നേതാണ് പ്രശാന്ത് മോഹൻ ബിജെപിയിൽ ചേർന്നോ…?

വിവരണം  വിഷ്ണു പുന്നാട്  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 30 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 22  മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “ടയർ മാറ്റൽഅഴിമതിയിൽ പ്രതിഷേധം ശക്തം, നേതാക്കളടക്കം നിരവധി പേർ cpim  ൽ നിന്ന് രാജിവെച്ച് ബി ജെ പി യിലേക്ക്” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: DYFI തൃക്കുന്ന ഏരിയ പ്രസിഡണ്ട് പ്രശാന്ത് മോഹൻ ബിജെപിയിലേയ്ക്ക്. “അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഇടതു ഭരണം രാജ്യത്തിന്റെ […]

Continue Reading

ശി ജിങ്‌പിങ് ദക്ഷിണേന്ത്യൻ വസ്ത്രം ധരിച്ചുകൊണ്ട് പാകിസ്ഥാനില്‍ ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തിയോ…?

വിവരണം  Hari Pillai എന്ന പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 13 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഭാരതത്തിൽ നിന്ന് പാകിസ്ഥാനിൽ എത്തിയ ചൈനീസ് പ്രസിഡന്റ്‌.. ഇതാണ് മോദി മാജിക്‌ <3” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നല്കിയിക്കുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടൊപ്പം ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ് സൗത്ത്  ഇന്ത്യൻ വേഷം ധരിച്ചു നിൽക്കുന്ന ചിത്രമാണുള്ളത്.  Facebook Archived Link പോസ്റ്റിൽ ഉന്നയിക്കുന്ന വാദഗതി ചൈനീസ് പ്രസിഡണ്ട് ഇന്ത്യൻ സന്ദർശനത്തിന് ശേഷം പാകിസ്ഥാനിലേക്കാണ് […]

Continue Reading

പിഡിപിയുടെ സംസ്ഥാന പ്രസിഡന്റ് ബിജെപി യിൽ ചേർന്നോ..?

വിവരണം  വിഷ്ണു പുന്നാട് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 6 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2000  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോദി ജിയും അമിഠ്ഷ ജിയും മനസ്സുവെച്ചാൽ പോർകിസ്ഥാനും ചൈനയും വരെ സംഘത്തിൽ ചേരും… ജയ് ജയ് ഭാരത് മാതാ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കാശ്മീർ ഇന്ത്യയിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് പിഡിപി സംസ്ഥാന പ്രസിഡണ്ട് ഉമൈമ മുഹമ്മദ് ബിജെപിയിലേക്ക്..ഇത് നമ്മുടെ സംഘപ്രവർത്തകരുടെ വിജയം ആണ്. അഭിമാനിക്കൂ […]

Continue Reading

ചിത്രത്തിലുള്ളത് ബിജെപിയെ അനുകൂലിച്ച ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡന്റാണോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ  നിന്നും 2019 ഓഗസ്റ്റ് 18 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡണ്ട് നിധിൻ നായർ. അദ്ദേഹത്തിന്റെ അഭിപ്രായമായി “കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നുകൊണ്ടു തന്നെ പറയട്ടെ, എന്റെ അഭിപ്രായത്തിൽ ബിജെപി ഒരു വർഗീയ പാർട്ടിയല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ അവർക്കേ കഴിയൂ.. ഈ അഭിപ്രായത്തിന്‍റെ പേരിൽ എന്നെ […]

Continue Reading

‘ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല’ എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞുവോ…?

വിവരണം Facebook Archived Link “അങ്ങനെ പറയരുത് രാമേട്ടാ” ”!” എന്ന അടിക്കുറിപ്പോടെ ജൂലൈ 24, 2019 മുതല്‍ വന്ദേ മാതരം എന്ന ഫെസ്ബൂക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ചിത്രത്തില്‍ നിലവിലെ കേരള കോണ്‍ഗ്രസ്‌ പ്രദേശ്‌ കമ്മിറ്റി പ്രസിഡന്‍റ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചിത്രത്തിന്‍റെ താഴെ അദേഹം പറഞ്ഞു എന്ന് അവകാശപ്പെട്ട് ഒരു പ്രസ്താവന എഴുതിയിട്ടുണ്ട്. ചിത്രത്തില്‍ എഴുതിയ പ്രസ്താവന ഇപ്രകാരം: “RSS നിയന്ത്രിക്കുന്ന ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനാകില്ല- മുല്ലപ്പള്ളി രാമചന്ദ്രന്‍”. ദേശിയ തലത്തില്‍ വലിയ പ്രതിസന്ധി […]

Continue Reading

മോത്തിലാല്‍ വോരയെ പുതിയ കോണ്‍ഗ്രസ്‌ അധ്യക്ഷനായി നിയമിച്ചുവോ…?

വിവരണം Facebook Archived Link “വയസായാകാലത്ത് മുങ്ങി കൊണ്ടിരിക്കുന്ന കപ്പലിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ അങ്ങേക്ക് നമസ്കാരം……” എന്ന അടികുരിപ്പോടെ 7 ജൂലൈ 2019 മുതല്‍ ഒരു ചിത്രം വന്ദേ മാതരം എന്ന ഫെസ്ബുക്ക് പേജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ മോത്തിലാല്‍ വോരയുടെ ചിത്രവുമായി ഒരു വാചകം ഈ ചിത്രത്തില്‍ എഴുതിട്ടുണ്ട്. ചിത്രത്തിന്‍റെ മുകളില്‍ എഴുതിയ വാചകം ഇപ്രകാരം: “ഗര്‍ജിക്കുന്ന സിംഹം…കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷന്‍.” വെറും 16 മണിക്കൂറുകളില്‍ മാത്രം ഈ പോസ്റ്റിന് […]

Continue Reading

ഫോട്ടോയില്‍ കാണുന്ന വ്യക്തി യഥാര്‍ത്ഥത്തില്‍ ബിജെപി കണ്ണൂര്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്ന ആള്‍ തന്നെയാണോ?

വിവരണം ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡ‍ന്‍റ് സിപിഎമ്മിലേക്ക് എന്ന തലക്കെട്ട് നല്‍കി ഒരാളുടെ ചിത്രം സഹിതമുള്ള ഒരു പോസ്റ്റ് 2019 ജനുവരി 15 മുതല്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റെഡ് സെല്യൂട്ട് എന്ന പേരിലുള്ള പ്രൊഫൈലില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 188ല്‍ അധികം ഷെയറുകളും 263ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഫോട്ടോയില്‍ കാണുന്നത് ബിജെപിയുടെ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് ആയിരുന്ന വ്യക്തി തന്നെയായിരുന്നോ? കണ്ണൂരില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്‍റ് യതാര്‍ത്ഥത്തില്‍ സിപിഎമ്മില്‍ ചേര്‍ന്നോ? […]

Continue Reading

തിരുപ്പതി ദേവസ്വം പ്രസിഡന്റായി ക്രിസ്ത്യാനിയെ നിയമിച്ചോ…?

വിവരണം Archived Link “ലോകത്തിലേ ഏറ്റവും സമ്പന്ന ക്ഷേത്രം തിരുപ്പതിയിൽ ഹിന്ദുക്കളെ പോലും തള്ളി ക്രിസ്ത്യാനിയെ തലപ്പത്ത് നിയമിച്ചു. ആന്ധ്രാ മുഖ്യമന്ത്രി ജഗ മോഹൻ റെഡിയുടെ ക്രിസ്ത്യാനിയായ അമ്മാവനെ ദേവസ്വം പ്രസിഡന്റാക്കി സകല ഹിന്ദുക്കളേയും ഞെട്ടിച്ചു” എന്ന അടിക്കുറിപ്പോടെ 2019 ജനുവരി 8, ന് The Karma News എന്ന ഫെസ്ബൂക്ക് പേജ് ഒരു വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീഡിയോയില്‍ അവതരിപ്പിച്ച വാ൪ത്തയില്‍ ആന്ധ്ര പ്രദേശ്‌ മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അദ്ദേഹത്തിന്‍റെ ക്രിസ്ത്യാനിയായ അമ്മാവനെ […]

Continue Reading

മൂന്നു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് ബി.ജെ.പിക്കെതിരെ പരാതി നല്കിയോ..?

വിവരണം Archived Link “ആചാരം, പട്ടാളം വർഗ്ഗീയത.. വേറെ എന്തെങ്കിലും ഉണ്ടോ ഇവറ്റകൾക്കു..” എന്ന വാചകത്തോടൊപ്പം 2019 ഏപ്രിൽ 12 ന് Athul Comrade എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിലൂടെ പങ്കുവെച്ച ഒരു പോസ്റ്റിന്  ഇതുവരെ 17000ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഈ പോസ്റ്റിനൊപ്പം  പ്രസിദ്ധികരിച്ച ചിത്രത്തിൽ ഇന്ത്യയുടെമൂന്ന് സേനാമേധാവികളുടെ ചിത്രം നല്കിട്ടുണ്ട്. ചിത്രത്തിനു മേൽ എഴുതിയ വാചകം ഇപ്രകാരം: “സൈന്യത്തെ വിറ്റ്  വോട്ടു ചോദിക്കരുത്. മൂനു സേനയുടെ മേധാവികൾ രാഷ്ട്രപതിക്ക് പരാതി നല്കി. 100 ലധികം ഉന്നത ഓഫീസർമാർ […]

Continue Reading