‘വാക്സിന്‍ എടുത്തവര്‍ക്ക് ഹൃദയസ്തംഭന സാധ്യതയെന്ന് പാതാളം ഇ‌എസ്‌ഐ ആശുപത്രിയുടെ നോട്ടീസ്’ – വ്യാജ പ്രചരണമാണ്… പരിഭ്രാന്തി വേണ്ട…

കോവിഡ് മഹാമാരിക്ക് ഒരുവിധം ശമനം ഉണ്ടായെങ്കിലും അതുമായി ബന്ധപ്പെട്ട വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ പല രാജ്യങ്ങളിലും പൂർണ്ണമായി കഴിഞ്ഞു. തികച്ചും തെറ്റിദ്ധാരണ ജനകമായ ഒരു പ്രചരണം വാക്സിനുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം വാക്സിൻ എടുത്തവർ ഹൃദയസ്തംഭനം മൂലം മരിക്കുന്നുവെന്നും ജാഗ്രത പുലർത്തണമെന്നുമുള്ള അറിയിപ്പ് സന്ദേശമാണ് പ്രചരിക്കുന്നത്.  സന്ദേശം ഇങ്ങനെ:  “ദയവായി ശ്രദ്ധിക്കുക പ്രശ്നം വാക്സിനേഷൻ എടുത്ത 40 തിനും 60 നും ഇടയിൽ പ്രായമുള്ളവർ അപ്രതീക്ഷിതമായി ഹൃദയാഘാതം മൂലം […]

Continue Reading

ക്ഷേത്ര പൂജാരിക്ക് നേരെയുള്ള ക്രൂരമായ അക്രമത്തിന്‍റെ പഴയ വീഡിയോ വര്‍ഗീയ മാനങ്ങളോടെ പ്രചരിപ്പിക്കുന്നു…

ക്ഷേത്ര പൂജാരിക്ക് നേരെ നടന്ന ക്രൂരമായ മർദ്ദനത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ, വര്‍ഗീയമായ അടിക്കുറിപ്പുകളോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരാൾ ക്രിക്കറ്റ് ബാറ്റുകൊണ്ട് മറ്റൊരാളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഉപദ്രവിക്കരുതെന്ന് അക്രമിയോട് ഈ വ്യക്തി അഭ്യർത്ഥിക്കുമ്പോൾ  മറ്റാരോ സംഭവം മൊബൈൽ ഫോണിൽ പകർത്തി എന്നാണ് അനുമാനിക്കുന്നത്.  “ഒരു മുസ്ലീം മതഭ്രാന്തൻ ഹിന്ദു ക്ഷേത്ര പൂജാരിയെ തല്ലുന്ന വീഡിയോ ഇത് എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ, കുറ്റവാളിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ഈ വീഡിയോ ദയവായി ഷെയർ […]

Continue Reading

കൃപാസനം ധ്യാന കേന്ദ്രം ഡയറക്റ്റര്‍ പനി ബാധിച്ച് ആശുപത്രിയില്‍… വാര്‍ത്തയുടെ സത്യമിതാണ്…

വിശ്വാസത്തെ ചുറ്റിപ്പറ്റിയുള്ള വാദങ്ങളും പ്രതിവാദങ്ങളുമായി ആലപ്പുഴയിലെ ക്രൈസ്തവ ദേവാലയമായ കൃപാസനം പള്ളി വാർത്തകളിൽ മിക്കവാറും ഇടം പിടിക്കുന്നുണ്ട്. പള്ളിയില്‍ നിന്നുള്ള പ്രസിദ്ധീകരണമായ കൃപാസനം പത്രം  അത്ഭുത സിദ്ധിയുള്ളതാണെന്ന് പ്രചരണം നടക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ പലരും ഇതിനെതിരെ രസകരമായ ട്രോളുകളുമായി രംഗത്തെത്തുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്ക് പകരം വിവിധ തരത്തില്‍ പത്രം ഉപയോഗിച്ചാല്‍ മതിയെന്നാണ് അതിലൊന്ന്. ഇതിനിടെ കൃപാസനം പള്ളിയിലെ പുരോഹിതന്‍ പനി ബാധിച്ച് ആശുപത്രിയിലാണ് എന്നൊരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നുണ്ട്. പ്രചരണം  ‘കൃപാസനം ധ്യാനകേന്ദ്രം ഡയറക്ടർ […]

Continue Reading

ക്ഷേത്ര പൂജാരിയെ മുസ്ലിം ദമ്പതികള്‍ സഹായിക്കുന്ന ദൃശ്യങ്ങള്‍- യാഥാര്‍ത്ഥ്യം ഇതാണ്…

മതമൈത്രി എന്നും സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് അനിവാര്യമാണ്. അതുപോലെ തന്നെ സഹജീവികളെ സഹായിക്കാനുള്ള മനസ്ഥിതിയും സമൂഹത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ഇവ രണ്ടും ഒത്തുചേരുന്ന സന്ദേശമുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ക്ഷേത്ര പൂജാരിയുടെ വേഷം ധരിച്ച ഒരാൾ കൈക്കുഞ്ഞുമായി ഇടവഴിയിലൂടെ നടക്കുന്നത് കാണാം. കുറച്ച് സമയത്തിന് ശേഷം, അയാൾ പെട്ടെന്ന് കുട്ടിയെ നിലത്ത് കിടത്തി, അപസ്മാരം ബാധിച്ചതുപോലെ വിറയ്ക്കാൻ തുടങ്ങുന്നു. അൽപ്പസമയത്തിനുശേഷം, മോട്ടോർ സൈക്കിളിൽ കടന്നുപോകുന്ന ഒരു മുസ്ലീം […]

Continue Reading

ചീറ്റപ്പുലികളും മനുഷ്യനും തമ്മിലുള്ള അപൂര്‍വ സൌഹൃദത്തിന്‍റെ ഈ ദൃശ്യങ്ങള്‍ ഇന്ത്യയിലെതല്ല…

വന്യമൃഗങ്ങൾ മനുഷ്യരുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്ന അവിശ്വസനീയമായ സംഭവങ്ങൾ ചിലപ്പോൾ വാര്‍ത്തയാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരം കഥകൾ തൽക്ഷണം വൈറലാകാറുമുണ്ട്. ഇങ്ങനെയുള്ള കഥകളിൽ ചിലത് യഥാർത്ഥമാണെങ്കിലും ചിലതിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമുണ്ടാകില്ല. ഏതാനും ചീറ്റപ്പുലികള്‍ രാജസ്ഥാനിലെ ക്ഷേത്ര പുരോഹിതനോടൊപ്പം ഇണക്കത്തോടെ ജീവിക്കുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഇന്ത്യയിലെ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ ക്ഷേത്ര പുരോഹിതനോടൊപ്പം ചീറ്റകുടുംബം രാത്രി സ്നേഹത്തോടെ ഉറങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. രാത്രി രണ്ടു ചീറ്റകള്‍ എഴുന്നേറ്റ്  പുതച്ച് കിടന്നുറങ്ങുന്ന വ്യക്തിയുടെ കൂടെ […]

Continue Reading

FACT CHECK: അഗതി മന്ദിരത്തിലാക്കപ്പെട്ട അച്ഛന്‍റെയും ‘ഭാരമൊഴിച്ച്’ മടങ്ങിപ്പോകുന്ന മകനെയും യഥാർത്ഥ കഥ ഇതാണ്…

പ്രചരണം  കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം വളരെ വൈറലായി പ്രചരിക്കുന്നുണ്ട്.  അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു പിതാവിന്‍റെ ദയനീയ ചിത്രം എന്ന നിലയിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഓട്ടോയിൽ കയറി മടങ്ങുന്ന മകനെ നോക്കി ദൈന്യതയോടെ നിൽക്കുന്ന പിതാവിനെ ചിത്രമാണിത്.  ചിത്രത്തിനൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്. “അഗതി മന്ദിരത്തിൽ വന്ന പുതിയ അംഗമാണ്. കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം. പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ […]

Continue Reading

കോവിഡ്‌ ബാധിച്ച് മരിച്ചതിനാൽ ബന്ധുക്കൾ ഉപേക്ഷിച്ച ഡോക്ടറുടെ സംസ്കാരം നടത്തുന്ന തബ്ലിഗ് ജമാഅത്ത് അംഗങ്ങളുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ അറിയൂ…

നിലവില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. കോവിഡ്‌ രോഗം ബാധിച്ച് മരിച്ച ഒരു വയസായ ഡോക്ടറെ തബ്ലിഗി ജമാഅത്ത് അംഗങ്ങള്‍ തോളിലേറ്റി ഹിന്ദു ആചാരം പ്രകാരം സംസ്കാരം നടത്തി എന്നാണ് ഈ ചിത്രത്തിനെ കുറിച്ച് പ്രചരണം. കോവിഡ്‌ ബാധിച്ച ഡോക്ടര്‍ രാംകാന്ത് ജോഷി മരിച്ചപ്പോള്‍ വീട്ടില്‍ അദേഹത്തിന്‍റെ 79 വയസായ ഭാര്യ മാത്രമേയുണ്ടായിരുന്നുള്ളു, അവരുടെ ഒരേയൊരു മകന്‍ അമേരിക്കയിലാണ് എന്ന് പോസ്റ്റുകളില്‍ വാദിക്കുന്നു. കൂടാതെ ഇദ്ദേഹത്തിന്‍റെ ബന്ധുക്കളാരും ആരും ഇദ്ദേഹത്തെ സഹായിക്കാന്‍ എത്തിയില്ല എന്നും […]

Continue Reading