ഛ്ത്തീസ്ഗഡില്‍ SC/ST യുവാക്കള്‍ നഗ്ന പ്രതിഷേധം നടത്തിയത് പ്രധാനമന്ത്രിക്കെതിരെയല്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യുവാക്കള്‍ വസ്ത്രമില്ലാതെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ ട്വിറ്ററില്‍ കുറിച്ച് ദിവസങ്ങളായി പ്രചരിപ്പിക്കുന്നു. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ പ്രധാനമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അന്വേഷിക്കാം. പ്രചരണം ട്വീറ്റ് കാണാന്‍ – Twitter | Archived Link മുകളില്‍ നല്‍കിയ ട്വീറ്റില്‍ നഗ്നരായി റോഡില്‍ പ്രതിഷേധം നടത്തുന്ന ചില യുവാക്കളെ കാണാം. ഈ വീഡിയോയെ കുറിച്ച് ട്വീറ്റില്‍ പറയുന്നത് […]

Continue Reading

പ്രതിഷേധകര്‍ പ്ലക്കാര്‍ഡില്‍ ചെരുപ്പ് മാല ചാര്‍ത്തിയ പഴയ വീഡിയോ മോദിയുടെ ഇപ്പോഴത്തെ US സന്ദര്‍ശനവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച അദ്ദേഹം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. മോദിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രചരണം  പ്രധാനമന്ത്രി മോദിക്കെതിരെ അമേരിക്കയില്‍ ജനക്കൂട്ടം റോഡുകളിൽ പ്രതിഷേധിക്കുന്ന വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രധാനമന്ത്രി മോദിയുടെ കൂറ്റന്‍ പ്ലക്കാര്‍ഡ് ഉണ്ടാക്കി അതില്‍ ചെരുപ്പ് മാല അണിയിച്ച് ‘ഇന്ത്യയുടെ ഭീകരതയുടെ മുഖം’ എന്ന മുദ്രാവാക്യം എഴുതി […]

Continue Reading

ഗുസ്തി താരം സാക്ഷി മാലിക് ബ്രിജ് ഭൂഷണെതിരെയുള്ള സമരത്തില്‍ നിന്നും പിന്മാറിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പീഡന കേസില്‍ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ബിജെപി നേതാവും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെയുള്ള സമരം തുടര്‍ന്ന് വരികയാണ്. എന്നാല്‍ സമരം മുന്നില്‍ നിന്ന് നയിച്ചവരില്‍ ഒരാളായ ഗുസ്തിതാരവും ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സാക്ഷി മാലിക് സമരത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ദേശീയ മാധ്യമങ്ങള്‍ ബ്രേക്കിങ് ന്യൂസായി ഇത് നല്‍കിയതിന് പിന്നാലെ മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും ഇതെ വാര്‍ത്ത നല്‍കി. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സാക്ഷി […]

Continue Reading

ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കാളിയായ സി.ആര്‍.നീലകണ്ഠന്‍ തന്‍റെ വീട്ടില്‍ ഗെയില്‍ ഗ്യാസ് കണക്ഷന്‍ എടുത്തു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം സമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനും ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവുമായിരുന്ന സി.ആര്‍.നീലകണ്ഠന്‍റെ പേരില്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഗെയില്‍ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് ഒരു പ്രചരണം നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഗെയില്‍ പാചകവാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടത്തിയ സി.ആര്‍.നീലകണ്ഠന്‍ അദ്ദേഹത്തിന്‍റെ വീട്ടില്‍ ഗെയില്‍ പാചക വാതക കണക്ഷന്‍ എടത്തു എന്നതാണ് പ്രചരണം. കാര്‍ത്തി കെ ദാസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ […]

Continue Reading

ലൈംഗിക അതിക്രമ പരാതിയെ കുറിച്ച് ചോദ്യം ചെയ്തതിനാണോ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ യുവ ഗുസ്തി താരത്തെ മര്‍ദ്ദിച്ചത്? വൈറല്‍ വീഡിയോയുടെ വസ്‌തുത അറിയാം..

വിവരണം ബിജെപി എംപി യും Wrestling ഫെഡറേഷന്റെ പ്രസിഡന്റും ആയ ബ്രിജ് ഭൂഷൺ ശരൺ ഒരു റസ്റ്റ്ലറുടെ മുഖത്ത് പരസ്യമായി അടിക്കുന്നു.ഇയാൾ ലൈംഗികമായി ഉപദ്രവിച്ചതിനു എതിരെ ഒരുപാട് സ്ത്രീ   Wrestlers പരാതിയുമായി വന്നിരുന്നു.അത് ചോദ്യം ചെയ്തതിനാണ് ഈ അടി. ഒളിമ്പ്യൻ വിനേഷ് ഫോഗെറ്റ്, ബജരെങ് പുനിയ ഉൾപ്പെടെ ഉള്ളവർ ഇയാൾക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. പക്ഷേ രാജ്യത്തിന്റെ ആ അഭിമാനതാരങ്ങൾക്ക് ഒക്കെ എന്ത് വില…. ഇതാണ് നമ്മുടെ ഇന്ത്യ   എന്ന തലക്കെട്ട് നല്‍കി ഒരു […]

Continue Reading

കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണ് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത?

വിവരണം വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള സമരം കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമര സമിതിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ സമരത്തില്‍ നിന്നും സമരസമിതി പിന്‍മാറിയത് കേന്ദ്ര സേനയുടെ വെടിയുണ്ട പേടിച്ചാണെന്ന് കൈരളി ന്യൂസ് വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. കൈരളി ബ്രേക്കിങ് വിഴിഞ്ഞം ചര്‍ച്ച കേന്ദ്രസേനയുടെ വെടിയുണ്ട പേടിച്ച് വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി.. എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് പ്രചരിക്കുന്നത്. വിനോദ് കുമാര്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഞ്ചാവുമായി പിടിച്ച ‘SFI’ക്കാരെ അറസ്റ്റ് ചെയ്തതിന് മലപ്പുറം അരിക്കോട് പോലീസ് സ്റ്റേഷനിൽ ഭീക്ഷണി പെടുത്തുന്ന ‘സി.പി.എം.പ്രവർത്തകർ,,,!!!* ലഹരിക്കെതിരെ പോരാടുകയല്ല ഇവർ യഥാർഥത്തിൽ ചെയ്യുന്നത്, വളർന്നുവരുന്ന തലമുറകളെ വഴിതെറ്റിക്കൽ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… ഇങ്ങനെ തന്നെ No.1 കേരളം വളരട്ടെ. “അനുഭവം ഗുരു”. നാളെ നമ്മുടെ മക്കളും ഇതുപോലെ ആകാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം… എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പോലീസ് കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ […]

Continue Reading

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാജ്യത്തെ വിവിധ ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ എന്‍ഐഎ റെയ്‌ഡിനെ തുടര്‍ന്ന് നിരവധി പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാത്രം 25ഓളം പേരെ പിടികൂടിയിട്ടുണ്ട്. ഇവരില്‍ പലരെയും ഡ‍ല്‍ഹിയിലേക്ക് എന്‍ഐഎ സംഘം കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ നാളെ (സെപ്റ്റംബര്‍ 23) പോപ്പുലര്‍ ഫ്രണ്ട് സംസ്ഥനത്ത് ഹര്‍ത്താലിന് ആഹ്വാനവും ചെയ്തു. എന്നാല്‍ ഈ ഹര്‍ത്താല്‍ പിന്‍വലിച്ചു എന്ന പേരില്‍ മീഡിയ വണ്‍ […]

Continue Reading

പഴയ ചിത്രം ഉപയോഗിച്ച് മന്ത്രി പി രാജീവിനെതിരെ വ്യാജ പ്രചരണം…

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ല എന്ന് വ്യവസായമന്ത്രി പി രാജീവ് ഈയിടെ  പ്രസ്താവിച്ചിരുന്നു. അദ്ദേഹത്തിന്‍റേത് പൊള്ളയായ വാദമാണെന്നും പ്രവർത്തി മറ്റൊന്നാണ് എന്നും വാദിച്ചുകൊണ്ട് ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഒരു ചിത്രം വൈറലാകുന്നുണ്ട്.   പ്രചരണം മന്ത്രി പി രാജീവ് ഉൾപ്പെട്ട സംഘം, സിപിഐഎം ജനകീയ മാർച്ച് എന്നെഴുതിയ ബാനർ പിടിച്ചുകൊണ്ട് ഉണ്ട് മുദ്രാവാക്യങ്ങൾ മുഴക്കി മുന്നോട്ടു നീങ്ങുന്ന ചിത്രം പോസ്റ്റില്‍ നൽകിയിട്ടുണ്ട്. ഒപ്പം പോസ്റ്ററിലെ അടിക്കുറിപ്പുകൾ ഇങ്ങനെ: “പാർട്ടിയുടെ കൊടിക്ക് മഹത്വം ഉണ്ടെന്നും […]

Continue Reading

ചിത്രത്തിലെ പുരോഹിതന് വിഴിഞ്ഞം സമരവുമായി യാതൊരു ബന്ധവുമില്ല… വസ്തുത അറിയൂ…

വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചാം തീയതി വിവിധ സഭാ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിച്ചിരുന്നു.  ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ക്രിസ്തീയ പുരോഹിതൻ വിഭവ സമൃദ്ധമായ തീന്‍മേശയുടെ സമീപത്ത് ആഹാരം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  വിഴിഞ്ഞത്ത് ഉപവാസ സമരം നടത്തുന്ന പുരോഹിതൻ ആണെന്ന്  വാദിച്ച് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ: “വിഴിഞ്ഞത്തെ ഉപവാസ സമരം …. .സുപ്രഭാതം” archived link […]

Continue Reading

ബ്രാഹ്മണനായതിനാലാണ് ശ്രീരാംവെങ്കിട്ടരാമനെതിരെ മുസ്‌ലിം സംഘടനകള്‍ പ്രതിഷേധിച്ചതെന്ന് ട്വിറ്ററില്‍ വ്യാപക പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ആലപ്പുഴ ജില്ലയില്‍ ജൂലൈ 31ന് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വലിയ ഒരു മാര്‍ച്ച് എന്ന പേരിലൊരു വീ‍ഡിയോയാണ് ഇപ്പോള്‍ ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. ആലപ്പുഴ ജില്ലാ കളക്‌ട്റായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ അദ്ദേഹം ബ്രാഹ്മണന്‍ ആയതിനാല്‍ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം സംഘടനകള്‍ നടത്തിയ കൂറ്റന്‍ പ്രതിഷേധ പ്രകടനം എന്ന പേരലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും വലിയ പ്രചരണം നടക്കുന്നത്. ഇന്ദു മക്കള്‍ കച്ചി (Indu Makkal Katchi Offcl) […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

ഡല്‍ഹി പോലീസ് അറസ്റ്റിനെതിരെ പ്രതികരിച്ച് എ.എ.റഹീം പങ്കുവെച്ച ഈ വീഡിയോയ്ക്ക് എന്തെങ്കിലും അസ്വഭാവികതയുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം അഗ്നിപത് പട്ടാള നിയമന നയത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച സിപിഎം രാജ്യസഭ അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എ.എ.റഹീമിനെയും മറ്റ് എസ്‌എഫ്ഐ നേതാക്കളെയും ഡല്‍ഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കയിത് വലിയ വാര്‍ത്തയായി മാറിയിരുന്നു. അര്‍ദ്ധരാത്രിയോടെ റഹീമിനെയും പിന്നീട് എസ്എഫ്ഐ നേതാക്കളെയും പോലീസ് വിട്ടയക്കുകും ചെയിരുന്നു. പോലീസ് വിട്ടയിച്ച ശേഷം പോലീസിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് പ്രതിഷേധം അറിയിച്ച് എ.എ.റഹീം ഒരു ലീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. റഹീം മദ്യപിച്ചാണ് […]

Continue Reading

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിലെ മൂന്നാം പ്രതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറുടെ ഭാര്യ സഹോദരനാണെന്ന് മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത? അറിയാം..

വിവരണം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സമരങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ഇതെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസില്‍ വീഡിയോ ചിത്രീകരിച്ച മൂന്നാമത്തെ പ്രതിയെ കുറിച്ച് മാതൃഭൂമി ന്യൂസ്  നല്‍കിയ വാര്‍ത്ത എന്ന പേരിലുള്ള ന്യൂസ് കാര്‍ഡാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്തിലെ പ്രതിഷേധം.. മൂന്നാം […]

Continue Reading

കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊല്ലത്ത് ആ‍ര്‍എസ്‌പി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസിന്‍റെ ലാത്തിച്ചാര്‍ജില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് പരുക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരുക്കേറ്റ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ മനോരമ ന്യൂസ് കളക്‌ടറേറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തെ കുറിച്ച് നല്‍കിയ വാര്‍ത്ത എന്ന പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊല്ലത്ത് ആര്‍എസ്‌പി മാര്‍ച്ചിനിടയില്‍ സംഘര്‍ഷം.. എന്‍.കെ.പ്രേമചന്ദ്രന്‍ എംപിക്ക് പരിക്ക്. രണ്ട് പേര്‍ ഓടി രക്ഷപെട്ടു എന്ന് മനോരമ ന്യൂസ് […]

Continue Reading

ഏവിയേഷന്‍ വിദഗ്ധന്‍ എന്ന പേരില്‍ എ.എ.റഹീം ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്തോ? വസ്‌തുത അറിയാം..

വിവരണം സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരിട്ട് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ആതീവ സുരക്ഷ മേഖലയായ ഫ്ലൈറ്റിനുള്ളില്‍ യാത്ര ചെയ്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ഇവരെ എല്‍‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തള്ളിമാറ്റുകയും ചെയ്യുന്ന വീഡിയോയും വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് […]

Continue Reading

ശ്രീലങ്കയില്‍ പ്രക്ഷോഭകര്‍ തെരുവില്‍ വസ്ത്രാക്ഷേപം ചെയ്യുന്നത് മന്ത്രിമാരെയല്ല… സത്യമറിയൂ…

ശ്രീലങ്കയിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. പ്രധാനമന്ത്രി രാജപക്‌സെ ഉൾപ്പെടെയുള്ള നിരവധി മന്ത്രിമാരുടെ വീടുകൾ അഗ്നിക്കിരയാക്കിയ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിരുന്നു. പ്രക്ഷോഭകരുടെ സമ്മര്‍ദ്ദത്തിന് ഒടുവില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനാകുകയും റനിൽ വിക്രമസിംഗെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ശ്രീലങ്കന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിരവധി പ്രചരണങ്ങള്‍ നമ്മുടെ നാട്ടിലും വൈറലാണ്.  പ്രചരണം  സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് ശ്രീലങ്കൻ മന്ത്രിമാരെ  പരസ്യമായി വസ്ത്രാക്ഷേപം നടത്തി മർദിച്ചു എന്ന് വാദിച്ച് ചില ചിത്രങ്ങളും […]

Continue Reading

ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading

പഞ്ചാബില്‍ സ്ത്രീകള്‍ സിദ്ധുവിന്‍റെ പോസ്റ്റര്‍ കീറുന്ന ഈ വീഡിയോയ്ക്ക് പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രയുമായി യാതൊരു ബന്ധവുമില്ല…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പഞ്ചാബില്‍ പ്രതിരോധ കാരണങ്ങള്‍ മൂലം നിര്‍ത്തേണ്ടി വന്നിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയൊരു വീഴ്ചയുണ്ടായി എന്ന് ബിജെപി ആരോപിച്ചു. ഇതിനെ പ്രതിഷേധിച്ച് പഞ്ചാബ്‌ സര്‍ക്കാറിനെതിരെ രാജ്യമെമ്പാടും  പ്രദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ പശ്ചാതലത്തില്‍ പഞ്ചാബില്‍ ജനങ്ങള്‍ പഞ്ചാബ്‌ സര്‍ക്കാറിനെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക്  പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പഞ്ചാബില്‍ നടന്ന സംഭവവുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. […]

Continue Reading

FACT CHECK: അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലിയുടെ ഈ വീഡിയോ 2019 ലേതാണ്… കിഴക്കമ്പലത്തു നടന്ന സംഘര്‍ഷവുമായി ബന്ധമില്ല…

ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സിലെ അതിഥി  തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രണാതീതമാവുകയും പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ പലര്‍ക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം   ബംഗ്ലാദേശികളും റോഹിങ്ക്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.  വീഡിയോദൃശ്യങ്ങളിൽ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ഇന്ന അതിഥി തൊഴിലാളികളെ കാണാം. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണ് മുദ്രാവാക്യം […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനത്തിന്‍റെ മുന്നിലെ പ്രതിഷേധത്തിന്‍റെ വൈറല്‍ വീഡിയോ പഴയതാണ്…

Image Credit: PTI ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജനങ്ങള്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്നതിന്‍റെ ഒരു വീഡിയോ ഈയിടെ നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന മട്ടില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ 4 കൊല്ലം മുമ്പ് നടന്ന ഒരു സംഭവത്തിന്‍റെതാണ് എന്ന് കണ്ടെത്തി. എന്താണ് വീഡിയോയിലെ സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ചില വിദ്യാര്‍ഥികള്‍ കരിങ്കൊടി പിടിച്ച് ഒരു കന്വോയിനെ നിര്‍ത്താന്‍ ശ്രമിക്കുന്നതായി […]

Continue Reading

FACT CHECK – ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം ‘കോണ്‍ഗ്രസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് നേടിയതിന്’ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കണ്ണൂരിലെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള വിവാദങ്ങള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്‍ കഴിഞ്ഞ 29 വര്‍ഷമായി ആശപുപത്രി സമിതി പ്രസിഡന്‍റായിരുന്നു. എന്നാല്‍ കെപിസിസി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പുമായി സഹകരിക്കില്ലെന്ന നലിപാട് ദിവാകരന്‍ സ്വീകരിച്ചതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ മമ്പറം ദിവകാരന്‍റെ വിമത പാനലിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഔദ്യോഗിക പാനല്‍ ഭരണം പിടിച്ചെടുക്കയും ചെയ്തു. ഇതെ […]

Continue Reading

FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK – ജോജുവിനെതിരെ നടന്‍ ഇന്നസെന്‍റ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം നടന്‍ ജോജു ജോജര്‍ജ്ജ് കോണ്‍ഗ്രസ് റോഡ് ഉപരോധത്തിനെതിരെ പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും ചൂടോടെ സമൂഹമാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ചര്‍ച്ച ചെയപ്പെടുന്നുണ്ട്. ഇതിനിടയിലാണ് നടനും മുന്‍ ഇടത് എംപിയുമായ ഇന്നസെന്‍റ് നടന്‍ ജോജുവിനെതിരെ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പോസ്റ്റ് വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ജോജുവിന് തെറ്റ്പറ്റി.. ഒരു ജനകീയ സമരത്തിനെതിരെ ജോജു നടത്തിയ കോപ്രായം ശരിയായില്ല.. എന്ന് ഇന്നസെന്‍റ് പറഞ്ഞു എന്ന പേരിലാണ് പ്രചരണം. ഷാജു ടികെ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ […]

Continue Reading

FACT CHECK – ഡിവൈഎഫ്ഐയെ ഭയന്ന് ജോജു ഫ്ലാറ്റിലേക്ക് മാറി എന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട്.. വസ്‌തുത ഇതാണ്…

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – നടന്‍ ജോജു ജോര്‍ജ്ജിനോട് കോണ്‍ഗ്രസ് മാപ്പ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം എറണാകുളത്ത് കോണ്‍ഗ്രസ് റോ‍ഡ് ഉപരോധ സമരത്തെ തുടര്‍ന്ന് നടന്‍ ജോജു ജോര്‍ജ്ജുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോജുവിന്‍റെ വാഹനം ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തതോടെയാണ് അടുത്ത പ്രചരണങ്ങള്‍ ഇതെ കുറിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസിന് തെറ്റ്പറ്റിയെന്നും ജോജുവിനോട് മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് നിലാപാട് സ്വീകരിച്ചു.. എന്ന പേരിലാണ് ചെങ്കൊടിയുടെ കാവല്‍ക്കാര്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. 442ല്‍ […]

Continue Reading

FACT CHECK – ഡിവഐഎഫ്ഐ പ്രവര്‍ത്തകര്‍ വീടിന് കാവല്‍ നില്‍ക്കുന്നതിന് മുന്‍പ് ജോജു ഭാര്യയെ ഫ്ലാറ്റിലേക്ക് മാറ്റി എന്ന വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം നടന്‍ ജോജു ജോര്‍ജിന്‍റെ വാഹനം കഴിഞ്ഞ ദിവസം കൊച്ചി വൈറ്റിലയില്‍ കോണ്‍ഗ്രസ് റോഡ് ഉപരോധത്തിന് ഇടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത വിവാദം ഇപ്പോഴും ചൂടുള്ള ചര്‍ച്ചാ വിഷയം തന്നെയാണ്. ജോജു കോണ്‍ഗ്രസ് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ മാളയിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനലും കഴിഞ്ഞ ദിവസവം നടത്തിയിരുന്നു. ജോജുവിനെ മാളയില്‍ കാല് കുത്തിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനെതിരായി ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ കമ്മിറ്റി […]

Continue Reading

FACT CHECK – മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരത്തിലേക്ക് വാഹനം ഓടിച്ച് കയറ്റാന്‍ ശ്രമിച്ച നടന്‍ ജോജുവിനെ പോലീസ് അറസ്റ്റ് ചെയ്തോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി സംഘടിപ്പിച്ച റോഡ് ഉപരോധത്തനിടയില്‍ ഉണ്ടായ നാടകീയ രംഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെയും മുഖ്യധാരമാധ്യമങ്ങളിലെയും പ്രധാന ചര്‍ച്ചാ വിഷയം. നടന്‍ ജോജു ജോര്‍ജ്ജ് ഉപരോധം അവസാനിപ്പക്കണമെന്നും വാഹനങ്ങള്‍ കടത്തി വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അദ്ദേഹത്തിന്‍റെ വാഹനം തല്ലി തകര്‍ക്കുകയും ചെയ്ത ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ജോജു മദ്യപിച്ച് കോണ്‍ഗ്രസിന്‍റെ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപണം. അത്തരത്തിലൊരു […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ന്യൂ യോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ അഭിസംബോധനം ചെയ്തിരുന്നു. അതേ സമയം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. പ്രധാനമന്ത്രി ഈയിടെ നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയില്‍ […]

Continue Reading

FACT CHECK: പഞ്ചാബിലെ ആരാധനാലയത്തില്‍ പ്രസാദമായി മദ്യവിതരണം നടത്തുന്ന ദൃശ്യങ്ങള്‍ കര്‍ഷക സമരവുമായി തെറ്റായി ബന്ധപ്പെടുത്തുന്നു…

മാസങ്ങളായി തുടരുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞദിവസം ഇന്ത്യയൊട്ടാകെ വിവിധ രാഷ്ട്രീയ സംഘടനകള്‍ ബന്ദ്‌  നടത്തിയിരുന്നു. അതിനുശേഷം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.   പ്രചരണം   മദ്യക്കുപ്പികളിൽ നിന്നും മദ്യം ഒരു വലിയ വീപ്പലേക്ക് ഒഴിച്ച് നിറക്കുന്നതും പിന്നീട് ജനക്കൂട്ടത്തിന് ഗ്ലാസ്സുകളിൽ പകർന്നു നൽകുന്നതുമാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.  മദ്യം ലഭിക്കാനായി ആളുകൾ തിരക്കും കൂട്ടുകയാണ്. കർഷക സമരത്തിനിടയിൽ മദ്യം വിളമ്പുകയാണ് എന്ന് സൂചിപ്പിച്ച്  വീഡിയോയ്ക്ക് നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: കർഷക സമരം […]

Continue Reading

FACT CHECK: “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ” എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്…

പ്രചരണം  ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയപരമായി ഏറെ പ്രത്യേകതകളുള്ള സംസ്ഥാനമാണ് കാശ്മീര്‍. കശ്മീരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിച്ചു തുടങ്ങിയ ഒരു വീഡിയോ ആണ് ഇവിടെ നൽകിയിട്ടുള്ളത്. വലിയ ജനക്കൂട്ടം ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതും പോലീസ് ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.  വീഡിയോയ്ക്ക് ഒപ്പം നൽകിയ അടിക്കുറിപ്പ് ഇങ്ങനെയാണ് “POK യിൽ പാകിസ്ഥാനികളെ ഗോ ബാക്ക് അടിച്ചു കാശ്മീർ നിവാസികൾ 💪♥️”  archived link FB post അതായത് കാശ്മീരിലെ ജനങ്ങൾ പാക് അധീന കാശ്മീരിൽ […]

Continue Reading

FACT CHECK: ഈ വീഡിയോ ദൃശ്യങ്ങള്‍ ക്യൂബയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്‍റെതല്ല, 2019 ല്‍ ഗിനിയയിലുണ്ടായ സമരത്തിന്‍റെതാണ്…

പ്രചരണം  ക്യൂബയിൽ ഭരണകൂടത്തിനെതിരെ എതിരെ നടക്കുന്ന പ്രക്ഷോഭം  തുടരുകയാണ്. പ്രസിഡന്‍റ് രാജിവെക്കണമെന്നും കോവിഡ് വാക്സിനുകളും ആഹാരവും ലഭ്യമാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ബഹുജനപ്രക്ഷോഭത്തിന്‍റെ ഒരു  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ക്യൂബയില്‍  ഭരണകൂടത്തിനെതിരെയുള്ള പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളാണിത് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.  ഇത് സൂചിപ്പിച്ചുകൊണ്ട് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെ: #ഇങ്ങനല്ല.. എന്റെ ക്യൂബ ഇങ്ങനല്ല.😞😞. പാർട്ടി ക്ളാസുകളിൽ എന്നെ പഠിപ്പിച്ച എന്റെ ക്യൂബ ഇങ്ങനല്ല.. 😓😭😭 #മുഖ്യമന്ത്രി വാക്സിൻ ഇറക്കുമതി ചെയ്യുമെന്ന് പറഞ്ഞ […]

Continue Reading

FACT CHECK: കൊല്ലത്തും പുതുപ്പള്ളിയിലും ബിന്ദു കൃഷ്ണയ്ക്കും ഉമ്മൻചാണ്ടിക്കും വേണ്ടി വികാരഭരിരായി പ്രതിഷേധിച്ചത് ഒരാളല്ല,വ്യത്യസ്തരായ രണ്ടു വനിതാ പ്രവര്‍ത്തകരാണ്…

പ്രചരണം  നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കായി വിവിധ പാര്‍ട്ടിക്കാര്‍ സ്ഥാനാർഥികളെ നിർണയിച്ച ശേഷം ഇത്തവണ പലയിടത്തും പ്രവർത്തകർ പ്രതിഷേധവും പരാതിയും ഉന്നയിച്ചതായി പലയിടത്തുനിന്നും വാർത്തകൾ വന്നിരുന്നു.  മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി സാധാരണ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നുമാണ് സാധാരണ മത്സരിക്കാറുള്ളത്.  അദ്ദേഹത്തെ നേമം മണ്ടലത്തിലെയ്ക്ക് പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നു എന്ന് ഇടയ്ക്ക് വാര്‍ത്തകള്‍ പ്രചരിച്ചു. ഇതേതുടർന്ന് പാർട്ടി പ്രവർത്തകർ വളരെ ശക്തമായ പ്രതിഷേധം പുതുപ്പള്ളിയില്‍ സൃഷ്ടിച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർത്തി ഒരു പാർട്ടി പ്രവർത്തകൻ […]

Continue Reading

FACT CHECK: പോസ്റ്റിലെ ഈ രണ്ടു ചിത്രങ്ങള്‍ ഒരേ സമരാനുകൂലിയുടെതല്ല…

വിവരണം  റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച സമാന്തര പരേഡ് പലയിടത്തും സംഘര്‍ഷത്തിലും അക്രമത്തിലും കലാശിച്ച കാര്യം നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നല്ലോ. സംഭവങ്ങളുടെ വീഡിയോ ആയും ചിത്രങ്ങളായും വിവരണങ്ങളായും വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു പോരുന്നുണ്ട്.  ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന രണ്ടു ചിത്രങ്ങളെ പറ്റിയാണ് നമ്മള്‍ ഇന്ന് അന്വേഷിക്കുന്നത്.  ഒന്നാമത്തെ ചിത്രത്തില്‍ സമരത്തില്‍ പങ്കെടുക്കുന്ന ഒരു കര്‍ഷകന്‍ പോലീസുകാരന്‍റെ നേര്‍ക്ക് വാളോങ്ങുന്ന ദൃശ്യമാണുള്ളത്. രണ്ടാമത്തെ ചിത്രത്തില്‍ മുഖത്ത് പരിക്കേറ്റ് ചതവുകളും ആയി തലയില്‍ തലപ്പാവിന്‍റെ  ഉള്ളില്‍ മുറിവില്‍ […]

Continue Reading

FACT CHECK: പ്രധാനമന്ത്രി വൃക്ഷത്തൈ നടുന്നത് എയര്‍ കണ്ടീഷന്‍ മുറിയിലല്ല…

വിവരണം ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം ഒത്തു തീര്‍പ്പാകാനായി സര്‍ക്കാരും സമര നേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ ആയിട്ടില്ല. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന ചില വ്യാജ പ്രചാരണങ്ങളെ കുറിച്ച് ഞങ്ങള്‍ അന്വേഷിക്കുകയും ലേഖന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.  പഴയ ഒരു ചിത്രം ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന ഒരു പ്രചാരണത്തെ  കുറിച്ചാണ് ഇന്ന് നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ആളുകളോടൊപ്പം നിന്ന് മനോഹരമായി അലങ്കരിച്ച ഒരു […]

Continue Reading

FACT CHECK: കര്‍ഷക സമരത്തിനെതിരെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിപ്പിക്കുന്നു എന്ന പ്രചരണം തെറ്റാണ്…

വിവരണം ഇക്കാലത്ത് പുതുതായി നടപ്പാക്കിയ കർഷക ബില്ലിനെതിരെ ആയിരക്കണക്കിന് കർഷകർ ദില്ലിയിൽ പ്രക്ഷോഭം നടത്തുകയാണ്. കർഷകരുടെ സമരവുമായി ബന്ധപ്പെട്ട് അനേകം തെറ്റായ വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇങ്ങനെയുള്ള പല പ്രചരണങ്ങളുടെയും മുകളില്‍ ഞങ്ങള്‍ നടത്തിയ വസ്തുതാ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റിലും ഞങ്ങളുടെ ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.  അടുത്തിടെ, സാമൂഹ്യ മാധ്യമങ്ങളില്‍  ഞങ്ങൾ ഒരു വൈറൽ വീഡിയോ കണ്ടു.  ഒരു ടോൾ പ്ലാസ കടന്നുപോകുന്ന സൈനികരുടെ ഒരു സംഘത്തിന്‍റെ വാഹനങ്ങളാണ് വീഡിയോയിലുള്ളത്.. ദില്ലിയിലെ നിലവിലെ സ്ഥിതി നിയന്ത്രിക്കാൻ […]

Continue Reading

FACT CHECK: ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ വടി നീട്ടി ആക്രോശിക്കുന്ന ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല…

വിവരണം  കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പഞ്ചാബിലും ഡല്‍ഹി ഹരിയാന എന്നിവിടങ്ങളിലും തുടരുന്ന കര്‍ഷകരുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്  വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈയിടെ കൂടുതലായി പ്രചരിക്കുന്നത്. സമരത്തിനിടയില്‍ ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ നീണ്ട വടി നീട്ടി അടിക്കാനോങ്ങുന്ന ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ജല പീരങ്കി ഉപയോഗിച്ചതിനാല്‍ സ്ത്രീയും അവര്‍ നില്‍ക്കുന്ന സ്ഥലവും നനഞ്ഞു കുതിര്‍ന്നിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍ കാണാം. ഇതിനൊപ്പം മറ്റൊരു ചിത്രവും വൈറല്‍ നല്‍കിയിട്ടുണ്ട്.  archived […]

Continue Reading

FACT CHECK: കര്‍ഷക സമരത്തിന്‍റെ രണ്ട് കൊല്ലം പഴയ ചിത്രം നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം എന്ന തരത്തില്‍ വൈറല്‍…

Photo Credit: Mumbailive.com കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം രണ്ട് കൊല്ലം പഴയതാണെന്നും ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ സമരവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും കണ്ടെത്തി. എന്താണ് ഈ ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: A Facebook post […]

Continue Reading

FACT CHECK: ഉത്തരേന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ പശ്ചാത്തലത്തില്‍ പഴയ ചിത്രങ്ങള്‍ വീണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍….

പഞ്ചാബിലും ഹരിയാനയിലും  ഡല്‍ഹിയിലും  നിലവില്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ പഴയതാണ് എന്നും  നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരവുമായി ഈ ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. നിലവില്‍ നടക്കുന്ന പ്രതിഷേധത്തിനിടയില്‍ ഏതൊക്കെ പഴയ ചിത്രങ്ങളാണ് വിണ്ടും സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link […]

Continue Reading

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്‍റെ പേരിലാണോ പോലീസ് അറസ്റ്റ് ചെയ്തത്?

വിവരണം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറസ്റ്റില്‍.. എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിപ്ലവ സൂര്യന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഇപ്രകാരമാണ്- മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് രാജിവെക്കണമെന്ന ആവിശ്യവുമായി സഭയ്ക്കുമുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പരോക്ഷമായി ലംഘിച്ച് കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്താവള പ്രമേയ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ […]

Continue Reading

സിപിഎം നേതാക്കള്‍ ചൈന അനുകൂല പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചുവെന്ന് വ്യാജ പ്രചരണം…

വിവരണം  ചൈന ഇന്ത്യ അതിർത്തിയായ ലഡാക്കിലെ ഗാല്‍വൻ താഴ്വരയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ  സംഘർഷത്തിൽ ജീവൻ  ബലിയർപ്പിച്ചധീരനായ സൈനികർക്കുള്ള ആദരവ് അർപ്പിക്കുകയും ചൈനയുടെ നടപടിയെ അപലപിക്കുകയും ചെയ്യുന്ന വിവിധ പോസ്റ്റുകൾ കൊണ്ട് നിറയുകയാണ്.  ചൈനക്കാരുടെ സൈനിക നടപടിയെ അപലപിക്കുന്നതോടൊപ്പം ചൈനീസ് ഉൽപ്പന്നങ്ങളുടെ ബഹിഷ്കരണത്തിനും മൊബൈലുകളിലെ ചൈനീസ് ആപ്പുകളുടെ ബഹിഷ്കരണത്തിനും ഉള്ള ആഹ്വാനങ്ങളുംസാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.  എന്നാൽ ഇതിനിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പല പോസ്റ്റുകളും യഥാർത്ഥ പോസ്റ്റുകളുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തന്നെ ഈ […]

Continue Reading

അനിൽ അക്കര എം എൽ എക്കെതിരെ തൃശൂര്‍ കളക്ട്രേറ്റിന് മുന്നിലെ സമരത്തിന്‍റെ വീഡിയോ ഉപയോഗിച്ച് ദുഷ്പ്രചരണം…

വിവരണം   കോവിഡ് പകരുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടികൊണ്ടു പോകുന്നത് മൂലം ജോലി നഷ്ടപ്പെട്ടും താമസസൗകര്യം നഷ്ടപ്പെട്ടും നാട്ടിൽ എത്താനായി എല്ലാ സംസ്ഥാനക്കാരും സംസ്ഥാന അതിർത്തി കളിലേക്ക് എത്തുകയാണ് കഴിഞ്ഞദിവസം കേരള അതിർത്തികളിൽ എത്തിയ പാസ്സ് ഇല്ലാത്ത ആളുകളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റുകളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാസ് ഇല്ലാത്തവരെ കടത്തിവിടാൻ പോലീസ് തയ്യാറായില്ല. തിരികെ പ്രവേശിക്കാന്‍ അവിടുത്തെ പോലീസുകാരും അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ വാളയാർ ചെക്പോസ്റ്റിൽ കുറച്ചു കോൺഗ്രസ് നേതാക്കൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. […]

Continue Reading

കോണ്‍ഗ്രസ്സ് നേതാക്കള്‍ ചെക്ക് പോസ്റ്റില്‍ കോവിഡ് രോഗിയോടൊപ്പം ഉണ്ടായിരുന്നു എന്ന പ്രചരണം തെറ്റാണ്…

വിവരണം കേരളത്തിൽ കോവിഡ് ഭീഷണി ഒരു വിധം മാറി വന്നപ്പോഴാണ് അന്യസംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽനിന്നും പ്രവാസികൾ മടങ്ങിയെത്തി തുടങ്ങിയത്. അതിനാല്‍ വീണ്ടും കേരളത്തിൽ കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു തുടങ്ങി.  തമിഴ്നാട് കേരള അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിൽ പാസ് ഇല്ലാത്ത ആളുകൾ കടന്നുവന്നത് കഴിഞ്ഞദിവസം വിവാദം സൃഷ്ടിച്ചിരുന്നു. എംഎൽഎമാരായ ഷാഫി പറമ്പില്‍ ടി എൻ പ്രതാപന്‍, അനില്‍ അക്കര എംപിമാരായ രമ്യഹരിദാസ് വി കെ ശ്രീകണ്ഠൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ വാളയാർ […]

Continue Reading

അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകം നേരത്തെ നൽകിയാൽ പ്രക്ഷോഭമുണ്ടാക്കുമെന്ന് കെഎസ്‌യു ഒരിടത്തും പറഞ്ഞിട്ടില്ല …

വിവരണം  അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകം വേനൽ അവധിക്ക് മുൻപേ നൽകി കുട്ടികളെ മാനസിക സമ്മർദ്ദത്തിൽ ആക്കാനുള്ള നീക്കം പിണറായി സർക്കാർ ഉപേക്ഷിക്കുക.,,, അല്ലങ്കിൽ ശക്തമായ പ്രക്ഷോഭവുമായി KSU വിന് മുന്നോട്ട് വരേണ്ടതായി വരും,,, അബ്ദുറബ്ബയിരിന്നു ശരി😍 തെറ്റിനെതിരെ വിരൽചൂണ്ടുന്ന ksu വിന്‍റെ ചുണകുട്ടികൾക്ക് കോൺഗ്രസ് പോരാളിയുടെ ഒരു കൊട്ട ത്രിവർണ്ണ പൂക്കൾ എന്ന വിവരണത്തോടെ പോസ്റ്റിൽ പറയാനുദ്ദേശിക്കുന്ന വാർത്ത ഇതാണ്: അടുത്ത അധ്യയന വർഷത്തേയ്ക്കുള്ള പാഠപുസ്തകം സംസ്ഥാന സർക്കാർ വിതരണം ചെയ്‌താൽ കെഎസ്‌യു സമരം […]

Continue Reading

ഇത് ഡൽഹി കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളല്ല, ഔറംഗാബാദിൽ മൃതദേഹ വേഷത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ളതാണ്…

വിവരണം  ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ. … പൈശാചികരുടെ ആക്രമണത്താൽ ശഹീദായ ഡൽഹിവാസി കളുടെ പരലോക വിജയത്തിനും, ..രാജ്യത്ത് ഐക്യവും സമാധാനവും നിലനിറുത്താനും വേണ്ടി, ദുആ ചെയ്യാം! എന്ന വിവരണത്തോടെ വെള്ള വസ്ത്രം ധരിച്ച മൃതദേഹങ്ങൾ പോലെ കുറെ ആളുകൾ നിരന്നു കിടക്കുന്ന രണ്ടു ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. അവരുടെ ആത്മാവിന് ശാന്തി നല്‍കാനുള്ള പ്രാര്‍ഥനയാണ് പോസ്റ്റില്‍ നല്‍കിയിട്ടുള്ളത്.  archived link FB post ഈയിടെ നടന്ന ഡൽഹി കലാപത്തിൽ മരിച്ചവരുടെ ചിത്രങ്ങളാണിത് എന്നാണ്  പോസ്റ്റിലുള്ള […]

Continue Reading

കേന്ദ്രസര്‍ക്കാരിന്‍റെ പാചകവാതക വര്‍ധനവില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ പ്രതിഷേധങ്ങളുടെ ചിത്രങ്ങളാണോ ഇവ?

വിവരണം കേന്ദ്ര സർക്കാരിൻറെ ഗ്യാസ് വില വർദ്ധനവിനെതിരെ നാടെങ്ങും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം, ☺️😌 എന്ന പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗ്യാസ് സിലണ്ടറുമായി പ്രതിഷേധിക്കുന്നതും ട്രെയിന്‍ തടയുകയും ഉള്‍പ്പടെ ചെയ്യുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. റോബര്‍ട്ട് ക്രെസ്റ്റ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും നമ്മള്‍ സഖാക്കള്‍ എന്ന പേരിലുള്ള ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 377ല്‍ അധികം ഷെയറുകളും 454ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പാചകവാതക വില വര്‍ദ്ധനയില്‍ കേന്ദ്രം […]

Continue Reading

ഈ ചിത്രം ജശോദാ ബെൻ ഷാഹീൻബാഗിൽ സമരക്കാർക്കൊപ്പം ഇരിക്കുന്നതിന്‍റെതല്ല

വിവരണം  RAHUL GANDHI FANS KERALA എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2020 ജനുവരി 20 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഒരു മണിക്കൂർ കൊണ്ട് 700  റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്നത് മോദിയുടെ ഭാര്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജശോദാബേന്‍ കുറച്ചു സ്ത്രീകൾക്കൊപ്പം മുദ്രാവാക്യം മുഴക്കുന്ന രീതിയിൽ കൈകൾ മുകളിലേക്കുയർത്തി ഇരിക്കുന്ന ചിത്രവും   “മോദിയുടെ ഭാര്യ #യശോദബെൻ ഷഹീൻ ബാഗിൽ സമരക്കാർക്കൊപ്പം” എന്ന അടിക്കുറിപ്പുമാണ്.  archived link FB post യശോദാ ബെൻ പൗരത്വ […]

Continue Reading

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ സംസ്ഥാന പോലീസിന് നിര്‍ദേശം ലഭിച്ചോ?

വിവരണം യോഗി ഭരിക്കുന്ന യുപിക്ക് ശേഷം പൗരത്വ പ്രക്ഷോഭത്തിന് വിലക്കുമായി പിണറായി ഭരിക്കുന്ന കേരളവും.. ഭരണഘടന അനുശാസിക്കുന്ന പ്രതിഷേധങ്ങള്‍ പോലും അടിച്ച് അമര്‍ത്തുന്ന സംസ്ഥാനമായി കേരളവും.. എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഐവൈസി ആന്‍ഡ് കെഎസ്‌യു എടത്വ പേരിലുള്ള പേജില്‍ നിന്നും ജനുവരി 13ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 100ല്‍ അധികം ഷെയറുകളും 73ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ സംസ്ഥാന പോലീസ് യഥാര്‍ഥത്തില്‍ ഇത്തരത്തില്‍ […]

Continue Reading

പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് വന്ദേ മാതരം ആലപിക്കുന്ന സുപ്രീം കോടതി അഭിഭാഷകരുടെ ചിത്രമാണോ ഇത്?

വിവരണം രാജ്യത്തിനൊപ്പമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് സുപ്രീം കോടതി അഭിഭാഷകര്‍ . കോടതി വളപ്പില്‍ ഒത്തുകൂടിയ അഭിഭാഷകര്‍ വന്ദേ മാതരം ആലപിച്ചാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അഭിഭാഷകർ ഒന്നിച്ചുകൂടിയെത്തിയത് . കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൻ, കാമിനി ജയ്സ്വാൾ എന്നിവരുൾപ്പെടുന്ന അഭിഭാഷകര്‍ ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതിനായി ആമുഖം വായിക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് വന്ദേമാതരം ചൊല്ലി അഭിഭാഷകർ രംഗത്ത് വന്നത് . അഖിൽ ഭാരത് ആദിവക്ത പരിഷത്തിന്റെ നേതാക്കളായ വിഷ്ണു […]

Continue Reading

FACT CHECK: നേപ്പാളിലെ പഴയ ചിത്രം ആസ്സാമിലെ എന്‍.ആര്‍.സിയുമായി ബന്ധിപ്പിച്ച് പ്രചരിപ്പിക്കുന്നു.

വിവരണം ജനുവരി 5, 2020 മുതല്‍ പ്രതിഷേധിക്കുന്ന ഒരു സ്ത്രിക്കെതിരെ സൈന്യ ഉദ്യോഗസ്ഥന്‍ ബലം പ്രയോഗിക്കുന്ന ചിത്രം ഏറെ പ്രചരിക്കുന്നു. ഈ ചിത്രം ആസാമിലെതാണ് എന്ന് വാദിച്ചിട്ടാണ് പ്രചരണം നടക്കുന്നത്. ഇത്തരത്തില്‍ ഒരു പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link പോസ്റ്റില്‍ നല്‍കിയ വാചകം ഇപ്രകാരമാണ്: “അസമിൽ പ്രതിഷേധിക്കുന്ന പെൺകുട്ടിയുടെ വസ്ത്രം ആർമി വലിച്ചു കീറുന്ന ദൃശ്യം….ഇതാണോ കേന്ദ്രം ഒരുക്കുന്ന രാജ്യസുരക്ഷ?” അസ്സാമിലടക്കം രാജ്യത്തില്‍ പല ഇടത്തും പൌരത്വ ഭേദഗതി നിയമത്തിനും, എന്‍.ആര്‍.സിക്കുമെതിരെ […]

Continue Reading