ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

രാഹുല്‍ ഗാന്ധി ബേക്കറിയില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പഴയതാണ്.. വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകളില്‍ ഒന്ന്. വയനാട്ടില്‍ എസ്എഫ്ഐ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു. അതിന് ശേഷം ആദ്യമായിട്ടാണ് തന്‍റെ മണ്ഡലത്തില്‍ അദ്ദേഹം എത്തുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ബേക്കറി സന്ദര്‍ശനത്തിനെ കുറിച്ചുള്ള ട്രോളുകളാണ് എതിര്‍പാര്‍ട്ടികള്‍ ആഘോഷമാക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിനും അദ്ദേഹം മുടങ്ങാതെ ബേക്കറിയില്‍ എത്തി എന്ന പേരില്‍ ന്യൂസ് 18 കേരളയുടെ ഒരു വാര്‍ത്ത വീഡിയോയാണ് വൈറലായി പ്രചരിക്കുന്നത്. പതിവ് തെറ്റിക്കാതെ രാഗാ […]

Continue Reading

FACT CHECK: ഇന്ത്യടുഡേ സര്‍വേ പ്രകാരം രാഹുല്‍ ഗാന്ധി ജനപ്രീതിയില്‍ മുന്നിലെത്തി എന്ന പ്രചരണം തെറ്റാണ്; ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോദിയാണ്…

പ്രമുഖ മാധ്യമങ്ങൾ കാലിക സംഭവങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെട്ടോ സർവ്വേകൾ നടത്താറുണ്ട്. അത്തരത്തിലൊരു ഒരു സർവ്വേയെ കുറിച്ചുള്ള പ്രചരണമാണ് നാം ഇവിടെ അന്വേഷിക്കുന്നത്. പ്രചരണം  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു സർവ്വേയിൽ മുന്നിലെത്തി എന്നാണ് പ്രചരണത്തിൽ നൽകിയിട്ടുള്ളത്. പി ആർ വർക്ക് ഇല്ലാതെ രാഹുലാണ് താരം ജനപ്രീതിയിൽ രാഹുൽ ഗാന്ധി മുന്നിലെന്ന് ഇന്ത്യയുടെ മൂഡ് ഓഫ് നേഷൻ സർവേ FB post അതായത് ജനപ്രീതിയിൽ മുന്നിൽനിൽക്കുന്ന താരം രാഹുൽ ഗാന്ധി ആണെന്ന് ഇന്ത്യ […]

Continue Reading

FACT CHECK: മിയ ഖലിഫയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തതാണ്…

വിവരണം  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പരാമര്‍ശവുമായി മിയ ഖലിഫ എന്ന പോണ്‍ നടി രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്നായിരുന്നു മിയയുടെ ട്വീറ്റ്. ഇതിനു ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ് ഇവിടെ നല്‍കിയിട്ടുള്ളത്.  ചിത്രത്തില്‍ ലവ് യു മിയ എന്നെഴുതിയ കേക്ക് കാണാം. ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിത്രത്തിലെ മിയ ഖലിഫയുടെ വായിലേക്ക്  കേക്ക് കഷണം പകരുന്ന ദൃശ്യമാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: മുൻ ബാർ ജീവനക്കാരി നേതാവായ പാർട്ടിയിൽ […]

Continue Reading

FACT CHECK: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആവില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു എന്നത് വ്യാജ പ്രചരണമാണ്…

വിവരണം  ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ മുന്നോട്ടു വച്ച ന്യായ് പദ്ധതി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലും അവര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ നമ്മള്‍ അന്വേഷിക്കാന്‍ പോകുന്നത്. രാഹുല്‍ ഗാന്ധിയുടെ ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്: ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പിലക്കാനാവില്ല – രാഹുല്‍ ഗാന്ധി. archived link FB post അതായത് ന്യായ് പദ്ധതി കേരളത്തില്‍ മാത്രമായി നടപ്പാക്കാന്‍ ആകില്ല എന്ന് […]

Continue Reading

FACT CHECK: ‘രാഹുല്‍ ഗാന്ധി കര്‍ഷക സമരത്തില്‍ പങ്കെടുത്തില്ല’ എന്ന് സമർത്ഥിക്കാൻ പഴയ ചിത്രം ഉപയോഗിക്കുന്നു…

വിവരണം ഇന്ത്യയുടെ തലസ്ഥാനത്ത് തുടരുന്ന കര്‍ഷക സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചു പോരുന്നുണ്ട്. അവയില്‍ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലാത്തവയും ഇതുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നുണ്ട്. അത്തരത്തിലെ ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു.  archived link FB post രാഹുല്‍ ഗാന്ധി ഒരു കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് മൊബൈല്‍ ഫോണില്‍ എന്തോ വീക്ഷിക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. ഒപ്പം നല്‍കിയ […]

Continue Reading