തൃശൂര്‍ പൂങ്കുന്നത്ത് തെരുവില്‍ കഴിയുന്ന യാചകന് കോവിഡ് സ്ഥിരീകരിച്ചു എന്ന വാട്‌സാപ്പ് സന്ദേശം വ്യാജം..

വിവരണം കഴിഞ്ഞ ഏതാനം ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വാട്‌സാപ്പ് സന്ദേശം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇതെ കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങളും സമൂഹത്തില്‍ ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമാവുന്നുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വാട്‌സാപ്പില്‍ പ്രചരിക്കുന്നത് 2 ഓഡിയോ സന്ദേശങ്ങളാണ്. ഒരു വ്യക്തി മറ്റൊരാളോട് ഓഡിയോ വഴി കോവിഡ് സമൂഹവ്യാപനത്തെ കുറിച്ച് പറയുന്നതാണ് സന്ദേശം. അതായത് തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ തെരുവില്‍ കഴിയുന്നയാളിന് (റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ജീവിക്കുന്ന യാചകന്) കോവിഡ് […]

Continue Reading

ചിത്രത്തില്‍ കാണുന്ന കുട്ടിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയതാണോ?

വിവരണം ഇന്ന് രാവിലെ കോട്ടയം റെയില്‍വേസ്റ്റേഷന് സമീപത്ത് നിന്ന് കിട്ടിയതാണ് …ഈ കുട്ടിയെ ….online ൽ ഉള്ള എല്ലാവരും ഷെയർ ചെയ്തു സഹായിക്കുക.. എന്ന തലക്കെട്ട് നല്‍കി 2017 മുതല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥ ഒരു കുട്ടിയെ എടുത്തുകൊണ്ട് നില്‍ക്കുന്നതാണ് പോസ്റ്റിലെ ചിത്രം. 2017 ഒക്‌ടോബര്‍ 25ന് മണിയാറിന്റെ ശബ്ദം എന്ന പേരിലുള്ള പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 315,000ല്‍ അധികം ഷെയറുകളും 4,400ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  […]

Continue Reading

റെയില്‍വേ സ്റ്റേഷനില്‍ സൌജന്യമായി യാത്രികരുടെ ദാഹമകറ്റുന്ന ഈ മുത്തശ്ശിയെ ആരും നോക്കാനില്ലേ…?

വിവരണം Facebook Archived Link ജൂലൈ 9, 2019 മുതല്‍ B4blaze എന്നൊരു ഫെസ്ബുക്ക് പേജ് ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ ട്രെയിനില്‍ ഇരിക്കുന്ന ഒരു യാത്രിയുടെ കാലി കുപ്പിയില്‍ വെള്ളം നിറക്കുന്നതായി കാണാം. ചിത്രത്തില്‍ ഇംഗ്ലീഷില്‍ എഴുതിരിക്കുന്ന വാചകം അനുസരിച്ച് ഈ മുത്തശ്ശിക്ക്  92 വയസ് പ്രായമുണ്ട് അവര്‍ ഏറെ വര്‍ഷങ്ങളായി യാത്രികര്‍ക്ക് സൌജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നു. പക്ഷെ അവരെ നോക്കാന്‍ ആരുമില്ല, അവര്‍ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത് എന്നും വാചകത്തില്‍ പറയുന്നുണ്ട്. […]

Continue Reading