വീണ്ടും ക്ഷണിച്ചാല്‍ സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സിപിഎം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കാളികളാകാന്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചത് സംബന്ധിച്ച വാര്‍ത്തകളും ചര്‍ച്ചകളും സജീവമായിരുന്നു. എന്നാല്‍ ലീഗ് ഇത് നിരസിച്ചു എന്ന വിവരവും ഔദ്യോഗികമായി അറിയിച്ചിരുന്നു. അതെ സമയം വീണ്ടും ക്ഷമിച്ചാല്‍ റാലിയല്‍ പങ്കെടുക്കുമെന്നും ഒരു തവണ കൂടി വിളിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. ബ്രേക്കിങ് ന്യൂസ് എന്ന് സ്ക്രോള്‍ ചെയ്ത മാതൃഭൂമി ന്യൂസിന്‍റെ സ്ക്രീന്‍ഷോട്ട് ഉപയോഗിച്ച് പോരാളി ഷാജി എന്ന ഗ്രൂപ്പില്‍ അനീഷ് മുക്കം […]

Continue Reading

ഹിമാചലിൽ ബിജെപി റാലിയിൽ ആളില്ലാത്തതിനാല്‍ നരേന്ദ്ര മോദി പങ്കെടുത്തില്ല… പ്രചരണത്തിന്‍റെ സത്യമറിയൂ…

ഈ വർഷം അവസാനം ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യുവമോര്‍ച്ചാ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലിയുടെ  വീഡിയോ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ കാണാം. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന്‍റെ ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാം. ജനക്കൂട്ടം എത്താത്തതിനാല്‍ പ്രധാനമന്ത്രി മോദി പരിപാടി ഉപേക്ഷിച്ചു മോദി മാണ്ഡിയിൽ എത്തിയില്ല […]

Continue Reading

ഭാരത് ജോഡോ യാത്രയ്ക്ക് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ചായക്കടയില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത..

വിവരണം രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ജോഡോ യാത്ര കേരളത്തില്‍ പുരോഗമിക്കുകയാണ്. കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ ആലപ്പുഴ ജില്ലയില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും യാത്രയെ കുറിച്ച് പ്രചരിക്കുന്നുണ്ട്. ജോഡോ യാത്ര കടന്നു പോയ തിരുവനന്തപുരത്തെ ചായക്കടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയറി ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ മുങ്ങിയെന്ന കടയുടമയുടെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പത്തും പതിനഞ്ചും പേര്‍ കൂട്ടമായി കടയിലെത്തി 15 ചായയും അത്രയും തന്നെ വടയും […]

Continue Reading

ഭാരത് ജോഡോ യാത്രയിലെ അത്യാഡംബര ക്യാരവന്‍ വാഹനത്തിന്‍റെ ചിത്രങ്ങളാണോ ഇവ..വസ്‌തുത അറിയാം..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച ഭാരത് ജോഡോ യാത്രയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോള്‍ ചെയ്തുമെല്ലാം സമൂഹമാധ്യമങ്ങളിലും നിരവധി പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. അതിനടിയിലാണ് ഭാരത് ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ ക്യാരവന്‍ വാഹനമെന്ന പേരില്‍ ആഡ‍ംബര ക്യാരവനുകളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ടെയ്നെറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ യാത്രയ്ക്കിടയില്‍ താമസിക്കുന്നതെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുിന്നു. ഇതില്‍ ക്യാരവന് സമാനമായ സൗകര്യങ്ങള്‍ […]

Continue Reading

Blasphemy Row | പാകിസ്ഥാനിലെ പഴയ വീഡിയോ കല്‍ക്കട്ടയില്‍ പ്രവാചക നിന്ദയെ പ്രതിഷേധിച്ച് സംഘടിപ്പിച്ച റാലി എന്ന തരത്തില്‍ വൈറല്‍…

മുന്‍ ബിജെപി പ്രവക്താവായ നുപുര്‍ ശര്‍മ്മ മുഹമ്മദ്‌ നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് കല്‍ക്കട്ടയില്‍ നടന്ന റാലിയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ കല്‍ക്കട്ടയിലെതല്ല പകരം പാകിസ്ഥാനിലെതാണ് എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ സംഭവം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു മെട്രോ റെയില്‍ ഓവര്‍ബ്രിജിനെ സമീപം വലിയൊരു […]

Continue Reading

യുക്രെയ്നില്‍ BJPയെ പിന്തുണച്ച് ഇന്ത്യക്കാര്‍ റാലി നടത്തിയോ? വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

യുക്രെയ്നില്‍ ഇന്ത്യക്കാര്‍ BJPയുടെ കോടി പിടിച്ച് മാര്‍ച്ച് നടത്തുന്ന ദൃശ്യങ്ങള്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ യുക്രേയ്നിലെതല്ല കുടാതെ ഇപ്പോഴത്തെയുമല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യാഥാര്‍ത്ഥ്യം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ചില ദൃശ്യങ്ങള്‍ കാണാം. ദൃശ്യങ്ങളില്‍ ബിജെപിയുടെ പതാക കൈയില്‍ പിടിച്ച് ഫോട്ടോ എടുക്കുന്ന ഒരു സംഘംത്തെ കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

മുംബൈയിൽ 2017 ല്‍ നടന്ന മറാത്തി മോര്‍ച്ചാ റാലിയുടെ വീഡിയോ കർണാടകയിൽ ഹിജാബിനെതിരെയുള്ള മാർച്ച് എന്ന് പ്രചരിപ്പിക്കുന്നു…

ഒരു മേല്‍പാലത്തിൽ ഹിന്ദു പതാകകളുമേന്തി കർണാടകയിൽ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടം റാലി നടത്തുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളില്‍ കാവി സ്കാർഫ് ധരിച്ച് കുറച്ച് ഹിന്ദു വിദ്യാർത്ഥികൾ ഹിജാബിനെ എതിർത്ത സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. കർണാടകയിലെ ഹിന്ദു വിദ്യാർത്ഥികളുടെ റാലിയാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഒരു ഹിജാബിന്‍റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി………” archived link […]

Continue Reading

സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്… നിലവിലേതല്ല… 

കർണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പല ഇടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നു വാര്‍ത്തകള്‍ അറിയിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിറയെ പ്രചരിക്കുന്നുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു പോപ്പുലർ ഫ്രണ്ട് ജാഥയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യൂണിറ്റി മാർച്ച് എന്ന് എഴുതിയ ബാനർ പിടിച്ചുകൊണ്ട് യൂണിഫോം ധരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അച്ചടക്കത്തോടെ മാർച്ച് നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇത് പാക്കിസ്ഥാനിലോ […]

Continue Reading

FACT CHECK: അതിഥി തൊഴിലാളികളുടെ പ്രതിഷേധ റാലിയുടെ ഈ വീഡിയോ 2019 ലേതാണ്… കിഴക്കമ്പലത്തു നടന്ന സംഘര്‍ഷവുമായി ബന്ധമില്ല…

ഇന്നലെ കിഴക്കമ്പലത്ത് കിറ്റക്സ് ഗാർമെന്‍റ്സിലെ അതിഥി  തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷം നിയന്ത്രണാതീതമാവുകയും പ്രശ്നം പരിഹരിക്കാന്‍ എത്തിയ പോലീസുകാരില്‍ പലര്‍ക്കും സാരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞിരുന്നു.  ഇതിനുശേഷം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്  പ്രചരണം   ബംഗ്ലാദേശികളും റോഹിങ്ക്യകളും പാറക്കടവ് ടൗണിൽ നടത്തിയ പ്രകടനമാണ് എന്ന് അവകാശപ്പെടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.  വീഡിയോദൃശ്യങ്ങളിൽ മുദ്രാവാക്യം മുഴക്കി മുന്നോട്ട് നീങ്ങുന്ന ഇന്ന അതിഥി തൊഴിലാളികളെ കാണാം. സർക്കാരിനെതിരെയും പ്രധാനമന്ത്രിക്കെതിരെയുമാണ് മുദ്രാവാക്യം […]

Continue Reading

FACT CHECK: ജാഥയില്‍ ബിജെപിക്കും ആർഎസ്എസിനും എതിരായി ‘സൈനികര്‍’ മുദ്രാവാക്യം മുഴക്കുന്ന വീഡിയോയുടെ സത്യാവസ്ഥ ഇതാണ്…

പ്രചരണം  ഇക്കഴിഞ്ഞ ദിവസം മുതൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ സൈനിക യൂണിഫോം ധരിച്ചവരും അല്ലാത്ത കുറേപ്പേരും ബിജെപിക്കും ആർഎസ്എസിനും എതിരായി ദേശീയ പതാക ഉയര്‍ത്തി ഹിന്ദിയിൽ മുദ്രാവാക്യം മുഴക്കി കൊണ്ട് മുന്നോട്ടു നീങ്ങുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ബിജെപി ആർഎസ്എസ് ആളുകളെ വെടിവെച്ചു കൊല്ലണം എന്നാണ് മുദ്രാവാക്യത്തിന്‍റെ അർത്ഥം. 15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: ഇപ്പോൾ സൈനികർ പോലും ബിജെപിക്കും ആർ‌എസ്‌എസിനുമെതിരായി വന്നിട്ടുണ്ട്, പുൽവേമയിലെ 42 ജവാൻമാരെ […]

Continue Reading

FACT CHECK: കോണ്‍ഗ്രസ് റാലിക്കിടയിലെ വൈറല്‍ നൃത്തം ബംഗാളിലെതല്ല, ജാര്‍ഘണ്ടിലെതാണ്…

പ്രചരണം  ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോണ്‍ഗ്രസ് ജന്‍ ആക്രോശ് എന്ന പേരില്‍ റാലി സംഘടിപ്പിച്ചത് നമ്മള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരൂ പ്രചാരണത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ ഇന്ന് അന്വേഷിക്കുന്നത്.  ജന്‍ ആക്രോശ് റാലിയുടെ ബാനര്‍ കെട്ടിയ വേദിയില്‍ വിശിഷ്ട അതിഥികള്‍ക്ക് മുമ്പാകെ ഹിന്ദി സിനിമാ ഗാനത്തിനൊപ്പം ചുവടുവച്ച് നൃത്തം കളിക്കുന്നതായി കാണാം. വീഡിയോയ്ക്ക് നല്‍കിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ആളെക്കൂട്ടാൻ കാബറേ ഡാൻസ് നടത്തേണ്ട ഗതികേടിലാണ് ബംഗാളിൽ കോൺഗ്രസ്” അതായത് ജന്‍ […]

Continue Reading

FACT CHECK: ബീഹാറിലെ കര്‍ഷകര്‍ ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ സന്തോഷം പ്രകടിപ്പിക്കുന്നതിന്‍റെ വീഡിയോയല്ല ഇത്…

ഇടതു പക്ഷ പാര്‍ട്ടികള്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ബീഹാറിലെ കര്‍ഷകര്‍ സന്തോഷം പ്രകടിപ്പിച്ച് നടത്തിയ ബൈക്ക് റാലി എന്ന തരത്തില്‍ ഒരു വീഡിയോ ഫെസ്ബൂക്കില്‍ വൈറല്‍ ആയിട്ടുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വീഡിയോ ബീഹാറിലെ സി.പി.എം. സ്ഥാനാര്‍ഥി അജയ് കുമാറിന് വേണ്ടി ആര്‍.ജെ.ഡി. കോണ്‍ഗ്രസും ഇടത് പക്ഷത്തിന്‍റെ മഹാസഖ്യത്തിന്‍റെ ഒരു തെരഞ്ഞെടുപ്പ് പ്രചരണം റാലിയാണെന്ന്‍ കണ്ടെത്തി. സംഭവത്തിന്‍റെ ശരിയായ വസ്തുതകള്‍ എന്താണെന്ന്‍ നമുക്ക് അറിയാം. പ്രചരണം Facebook Archived Link […]

Continue Reading

പഴയ വാഹനറാലിയുടെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു

വിവരണം  ബിന്ദു മുകുന്ദൻ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഡിസംബർ 27  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 15 മണിക്കൂറുകൾ കൊണ്ട് 800 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “Bjp മണ്ഡലം പ്രസിഡണ്ടിനെ പീഢന കേസിൽ പിടികൂടിയതിൽ പ്രതിഷേധിച്ച് ലിസിതാ പാലക്കലിന്‍റെ നേത്യത്വത്തിൽ പ്രതിഷേധ ബൈക്ക് റാലി” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ബിജെപിയുടെ പതാകകളുമേന്തി സ്ത്രീകളുടെ ഇരുചക്ര വാഹന റാലിയാണ്.  archived link FB post ബിജെപി കോട്ടയം ഞീഴൂർ മണ്ഡലം പ്രസിഡണ്ട് ജോസ്പ്രകാശ് എന്നയാളുടെ […]

Continue Reading

ഡല്‍ഹിയില്‍ നടന്ന ദളിതരുടെ പ്രതിഷേധസംഗമത്തിന്‍റെ വീഡിയോ എപ്പോഴത്തേതാണ്…?

വിവരണം Facebook Archived Link “ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനത്ത് പതിനായിരകണക്കിന് ദളിതർ പ്രധിഷേധ സംഗമം നടത്തി ഒരൊറ്റ ദേശിയ മാധ്യമവും അത് വേണ്ട വിധം റിപ്പോർട്ട് പോലും ചെയ്തില്ല… ഫാസിസ്റ്റ് ഭരണത്തിന് വേണ്ടി കുട പിടിക്കുന്ന. മാധ്യമങ്ങൾ ജനാധിപത്യരാഷ്ട്രത്തിന് തന്നെ അപമാനമാണ്..” എന്ന അടിക്കുറിപ്പോടെ ഇന്നലെ തൊട്ടു ഒരു വീഡിയോ Moorkkan എന്ന ഫെസ്ബൂക്ക് പേജിലൂടെ പ്രചരിപ്പിക്കുകയാണ്. ഇത് വരെ വീഡിയോയ്ക്കു ലഭിച്ചിരിക്കുന്നത് 750 കാലും അധികം ഷെയറുകളാണ്. വീഡിയോ രണ്ട് ദിവസം മുംപേ ഡല്‍ഹിയിലെ […]

Continue Reading

ബിജെപി പാലയില്‍ സംഘടിപ്പിച്ച കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടമാണോ ചിത്രത്തിലുള്ളത്?

വിവരണം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലയില്‍ നടന്ന ബിജെപിയുടെ മണ്ഡലം കണവന്‍ഷന്‍റെ ചിത്രം എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ കുറച്ച് ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷ്ണു പുന്നാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന്  ഇതുവരെ 1,700ല്‍ അധികം ഷെയറുകളും 155ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ഇത് ബിജെപിയുടെ മണ്ഡലം കണവന്‍ഷനില്‍ പങ്കെടുക്കാന്‍ വന്ന ജനക്കൂട്ടം തന്നെയാണോ? സത്യാവസ്ഥ എന്തെന്ന് പരിശോധിക്കാം. വസ്‌തുത വിശകലനം പോസ്റ്റില്‍ പ്രചരിക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ ചിത്രം ഗൂഗിള്‍ […]

Continue Reading

പൗരത്വ രജിസ്ട്രേഷനെതിരെ നാഗ്പൂരിൽ നടന്ന ബഹുജന പ്രതിഷേധ ജാഥയുടെ വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ….! അതും സങ്കി തലസ്ഥാനത്തിന്റെ മൂക്കിന് താഴേ… ! പൗരത്വ രജിസ്ട്രേഷനെതിരെ നാഗ്പൂരിൽ നടന്ന ബഹുജന പ്രതിഷേധ ജാഥ…!” എന്ന അടികുരിപ്പോടെ സെപ്റ്റംബര്‍ 3, 2019 മുതല്‍ ഒരു വീഡിയോ  RIGHT THINKERS- യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫെസ്ബൂക്ക് ഗ്രൂപ്പില്‍ നിന്ന് Sheifudeen Babu എന്ന ഫെസ്ബൂക് പ്രൊഫൈലില്‍ നിന്ന് പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ആയിരത്തോളം ജനങ്ങള്‍ കയ്യില്‍ ബാനറുകള്‍ എടുത്ത് ഒരു ജാഥയില്‍ പങ്കെടുക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നു. […]

Continue Reading

രാജസ്ഥാനിലെ ഗംഗാപ്പൂരില്‍ മസ്ജിദ് തകര്‍ക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രദേശവാസികള്‍ കൈകാര്യം ചെയ്യുന്ന വീഡിയോയാണോ ഇത്…?

വിവരണം Facebook Archived Link “രാജസ്ഥാനിലെ ഗംഗാപൂർ എന്ന ഗ്രാമത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് മസ്ജിദ് ആക്രമിക്കാൻ ശ്രമിച്ച ആർഎസ്എസ് ബജരംഗ്ദൾ തീവ്രവാദികളെ പ്രദേശവാസികൾ നേരിടുന്നു” എന്ന അടിക്കുറിപ്പോടെ 26 ഓഗസ്റ്റ്‌ 2019 മുതല്‍ ഒരു വീഡിയോ ഷഹാര്‍ കൊല്ലം എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ SDPI കേരളം എന്ന ഗ്രൂപ്പില്‍ നിന്ന് പ്രച്ചരിപ്പിക്കുകയാണ്. വീഡിയോയില്‍ കാവി പതാകകളുമായി ബൈക്കില്‍ സഞ്ചരിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരെ കാണാന്‍ സാധിക്കുന്നു. ഒപ്പം ഒരു മുസ്ലിം പള്ളിയുടെ സമിപത്തു  നിന്ന് ഇവരെ നോക്കുന്ന […]

Continue Reading

ഗുജറാത്തിൽ ദളിത് റാലി നടന്നത് എപ്പോഴാണ്..?

വിവരണം  Hameed C Pml എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 5 മുതൽ പ്രചരിക്കുന്ന ഒരുപോസ്റ്റിന് ഇതുവരെ 3000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  “അള മുട്ടിയാൽ ചേരയും കടിക്കും” എന്ന അടിക്കുറിപ്പുമായി പ്രസിദ്ധീകരിച്ചിട്ടുള്ള പോസ്റ്റിൽ വമ്പിച്ച ജനക്കൂട്ടത്തിന്റെ രണ്ടു ചിത്രങ്ങളും ഒപ്പം ” തല്ലിയാൽ തിരിച്ചു തല്ലാൻ ദളിതരും പഠിച്ചു. ഗുജറാത്തിൽ ബിജെപിയെ വിറപ്പിച്ച് കൂറ്റൻ ദളിത് റാലി” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്. archived link FB post അതായത് ഗുജറാത്തിൽ നടന്ന ദളിത് റാലിയുടെ […]

Continue Reading