പുഴ മുതല്‍ പുഴ വരെ എന്ന സിനിമ കാണാന്‍ എത്തിയ ജനക്കൂട്ടത്തിന്‍റെ ചിത്രമല്ലായിത്.. വസ്‌തുത അറിയാം..

വിവരണം ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബിജെപി-ആര്‍എസ്എസ് സഹയാത്രികനും ചലച്ചിത്ര സംവിധായകനുമായ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത പുഴ മുതല്‍ പുഴ വരെയെന്ന ചിത്രം കഴിഞ്ഞ ദിവസം തീയറ്ററുകളില്‍ റിലീസ് ചെയ്തു. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ ജനത്തിരക്കാണ് സംസ്ഥാനത്തെ പല തീയറ്ററുകളിലും അനുഭവപ്പെടുന്നതെന്ന അവകാശവാദം ഉന്നയിച്ച് സംവിധായകന്‍ രാമസിംഹന്‍ പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിട്ടുള്ളത്. മലബാര്‍ കലാപത്തിന്‍റെ യഥാര്‍ത്ഥ നേര്‍ക്കാഴ്ച്ചയാണ് സിനിമയുടെ ഉള്ളടക്കമെന്നതാണ് രാംമസിംഹന്‍ അവകാശപ്പെടുന്നത്. ഒരു തീയറ്ററില്‍ സിനിമ […]

Continue Reading

FACT CHECK – സംവിധായകന്‍ അലി അക്ബര്‍ ഹിന്ദു മതം സ്വീകരിക്കുമ്പോള്‍ പുതിയ പേരിനൊപ്പം നായര്‍ എന്ന് ചേര്‍ത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം ബിജെപി മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന സംവിധായകനും നിര്‍മ്മാതാവുമായ അലി അക്ബര്‍ മതം മാറുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങിലൂടെ പുറത്ത് വന്നിരുന്നു. രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് മാറാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം എന്നായിരുന്നു വാര്‍ത്തകള്‍. അതെ സമയം അദ്ദേഹം രാമസിംഹന്‍ നായര്‍ എന്ന പേരാണ് സ്വീകരിച്ചതെന്നും നായര്‍ ജാതിയാണ് ഹിന്ദു മതത്തില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നതെന്നുമുള്ള പ്രചരണങ്ങളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനായി വിക്കിപ്പീഡിയയുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സ്ക്രീന്‍ഷോട്ടും പ്രചരണത്തിനായി […]

Continue Reading