നിപയുടെ ഉറവിടം അടയ്ക്കയില്‍ നിന്നുമാണെന്ന് കണ്ടെത്തിയെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കോഴിക്കോട് നിപ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് സര്‍ക്കാരും ആരോഗ്യ വിഭാഗവുമെല്ലാം പ്രവര്‍ത്തിച്ചു വരുന്നത്. നിലവില്‍ വൈറസ് വ്യാപനത്തിന് സാധ്യതയില്ലെന്നും നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രിതകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നിപയുടെ ഉറവിടം കണ്ടെത്തിയെന്നും ഇത് അടക്കയില്‍ നിന്നുമാണെന്ന് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതെ സന്ദേശം ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 27ല്‍ അധികം […]

Continue Reading

സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധം; ദേശാഭിമാനി വാര്‍ത്തയുടെ പേരില്‍ വ്യാജ പ്രചരണം..

വിവരണം സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂര്‍ പുന്നോലില്‍ കെ.ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആര്‍എസ്എസ് നേതാവായ നിജില്‍ ദാസിനെ പിടികൂടിയതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇയാള്‍ ഒളുവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നിന്നുമാണ് ഏപ്രില്‍ 22ന് രാത്രിയോടെ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സാഹായിച്ച വീട്ടുടമയും അധ്യാപികയുമായ ധര്‍മ്മടം അണ്ടല്ലൂര്‍ സ്വദേശിനി പി.എം.രേഷ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നരുന്നു. അതെസമയം പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച […]

Continue Reading

FACT CHECK: മന്‍സൂര്‍ കൊല്ലപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ സ്വയം കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഊർന്നുവീണ് പൊട്ടിയത് കാരണമെന്ന് വ്യാജപ്രചാരണം…

പ്രചരണം  കണ്ണൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. 24 ന്യൂസ് ചാനൽ പ്രസിദ്ധീകരിച്ച വാർത്തയുടെ ഒരു സ്ക്രീൻഷോട്ട് പോസ്റ്റിൽ കാണാം.  അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: ലീഗ് പ്രവർത്തകന്‍റെ മരണം ബോംബ് സ്ഫോടനത്തിൽ. സ്ക്രീൻ ഷോട്ടിനൊപ്പം പോസ്റ്ററിൽ നൽകിയിരിക്കുന്ന മറ്റു വാചകങ്ങൾ ശ്രദ്ധിക്കുക: ലീഗ് പ്രവർത്തകരായ മൻസൂർ മരണപ്പെട്ടത് സിപിഎം പ്രവർത്തകരെ എറിയാൻ കൊണ്ടുവന്ന സ്റ്റീൽ ബോംബ് ഉയർന്ന ഊർന്നു വീണ് പൊട്ടിയത് കാരണം. […]

Continue Reading

RAPID FC: ഒറ്റ പ്രസവത്തില്‍ പതിനേഴ് കുട്ടികളെ ജന്മം നല്‍കി യുവതി എന്ന വാര്‍ത്ത‍യുടെ സത്യാവസ്ഥ അറിയൂ…

ഒരു യുവതി ഒറ്റ പ്രസവത്തില്‍ പതിനെഴ് കുട്ടികളെ ജന്മം നല്‍കി എന്ന പോസ്റ്റുകള്‍ ഫെസ്ബൂക്കില്‍ വിണ്ടും പ്രത്യക്ഷപെട്ടിട്ടുണ്ട്. പോസ്റ്റില്‍ ഒരു യുവതിയുടെ ചിത്രം നല്‍കിട്ടുണ്ട്. സാധാരണയായി ഗര്‍ഭിണികളുടെ വയറിനെക്കാള്‍ വലിയ വയര്‍ ചിത്രത്തില്‍ കാണുന്നു. ഒപ്പം പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരുപാട് കുഞ്ഞുങ്ങളെ നമുക്ക് കാണാം. ഈ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ ചിത്രം എന്ന തരത്തിലാണ് പോസ്റ്റില്‍ പ്രചരിക്കുന്നത്. പക്ഷെ ഈ പോസ്റ്റില്‍ വാദിക്കുന്നത് പൂര്‍ണ്ണമായി തെറ്റാണ്. ഒരു തമാശയായി തുടങ്ങിയത് പീനിട് വ്യാജ വാര്‍ത്ത‍യായി മാറി. ഈ […]

Continue Reading

2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചോ…?

വിവരണം  Shahul Kunnummal എന്ന ഫെസ്ബുക്ക്‌പേജിൽ നിന്നും 2019    മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “HOT NEWS …… 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു – ഡിസംബർ 31 ന് മുമ്പ് 2000 ത്തിന്റെ നോട്ടുകൾ മാറ്റിയെടുത്തിരിക്കണം.ജനുവരി മുതൽ പുതിയ 1000 രൂപ നോട്ട്:” എന്ന അടിക്കുറിപ്പോടെ ഇതിന്റെ വിവരണത്തോടെയുള്ള വീഡിയോ വാർത്തയാണ് നൽകിയിട്ടുള്ളത്.  “രാജ്യത്തു നിന്നും 2000 രൂപയുടെ നോട്ട് പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. ഇതിന്റെ മുന്നോടിയായി 2000 രൂപ നോട്ടുകളുടെ […]

Continue Reading

ശബരിമല പാതയിൽ ശരണം വിളിക്കരുതെന്ന് വനംവകുപ്പ് പറഞ്ഞോ ..?

വിവരണം  Krishnakumar Vakapparambil എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 5 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റ് ശബരിമല തീർത്ഥാടകരുടെ ശരണം വിളിയെ ചൊല്ലി  വനം വകുപ്പ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ചാണ്. “ശബരിമല പാതയില്‍ ശരണം വിളിക്കരുത്. അയ്യപ്പന്‍മാര്‍ ശബ്ദ മലിനീകരണം ഉണ്ടാക്കുന്നു. തീര്‍ഥാടനം നിയന്ത്രിക്കണമെന്ന് വനംവകുപ്പ്. ശബരിമല തകര്‍ക്കാനുള്ള പിണറായി സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ തുടരുന്നു”  എന്ന തലക്കെട്ടിലാണ് വാർത്ത.  archived link FB  post archived link FB post eastcoastdaily […]

Continue Reading