പാലം തകര്‍ന്നിടത്ത് നിന്നും കമ്പി കിട്ടിയാല്‍ അറിയിക്കാമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞോ? മനോരമ ന്യൂസ് വാര്‍ത്ത സ്ക്രീന്‍ഷോട്ട് പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..
വിവരണം കോഴിക്കോട് മാവൂരിലെ കൂളിമാട് പാലത്തിന്‍റെ ബീം തകര്‍ന്ന് വീണതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നത്. നിര്‍മ്മാണത്തിനിടയില്‍ പാലത്തിന്‍റെ ബീമുകള്‍ കായലില്‍ നിലം പൊത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിര്‍മ്മാണത്തിലെ അഴിമതി മൂലമുള്ള അപകാതയാണെന്ന് പാലം തകരാന്‍ കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അന്വേഷണത്തിനും ഉത്തരവിട്ടു. ഹൈഡ്രോളിക് ജാക്കി ഉപയോഗിക്കുന്നതില്‍ തൊഴിലാളികള്‍ക്ക് വേണ്ടത്ര വൈദഗ്ധ്യം ഇല്ലാത്തതുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന വിശദീകരണവുമായി കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും രംഗത്ത് വന്നു. […]
Continue Reading